കൊണ്ടിരുന്നെ. നിനക്കെന്താ എന്നോടിപ്പോ പെട്ടെന്നിങ്ങനെയൊരു ഇഷ്ടം
തോന്നാൻ കാരണം? നമ്മുക്കിത് പോലെ നല്ല ഫ്രണ്ട്സായിട്ട് പോയാൽ പോരെ ഡാ. നീ ഇപ്പോ പഠിച്ചോണ്ടിക്കുന്നല്ലേ ഉള്ളൂ എന്റെ പഠിത്തമൊക്കെ കഴിഞ്ഞ് ഞാൻ വർക്ക് ചെയ്യുകയല്ലേ എനിക്കിപ്പോ തന്നെ വീട്ടില് കല്യാണാലോചനകള് വന്ന് തുടങ്ങീട്ടുണ്ട്.” അനു പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി. അവൾ പറഞ്ഞതൊക്കെ കേട്ട് എന്റെ മനസ്സാകെ കാറ്റ് പോയ ബലൂൺ പോലെയായി. അവളോടെന്തെങ്കിലും പറഞ്ഞ് നോക്കാമെന്ന് കരുതീട്ട് മനസ്സിനുള്ളിലെ വിഷമം കാരണം നാവ് പൊന്തുന്നില്ല. എനിക്കൊന്ന് പൊട്ടി കരയണമെന്നുണ്ട് പക്ഷേ എനിക്കതിനും കഴിയുന്നില്ല. മനസ്സിലൊരു കല്ല് കയറ്റി വച്ച പോലൊരു ഭാരം. എന്റെ മുഖമാകെ വിഷാദ ഭാവത്തിലായത് കണ്ട് കൊണ്ടാണോ എന്തോ അനു എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “ആദി, ഇതൊന്നും നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ. ഒരു പാട് നേരം ഇരുന്ന് ആലോചിച്ച് നോക്കീട്ടാ ഞാൻ ഇത് പറഞ്ഞത്. നമ്മുടെ വീട്ടുകാരും നാട്ടുകാരുമൊന്നും നിനക്ക് എന്നോട് തോന്നിയ ഈ ഇഷ്ടത്തെ അംഗീകരിക്കില്ലാ ഡാ. നിന്റെ നല്ലതിന് വേണ്ടിയാ ഞാനിങ്ങനൊക്കെ പറഞ്ഞെ.” അനു ശബ്ദം താഴ്ത്തി പറഞ്ഞു. അനു പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഉള്ളിലുള്ള സങ്കടത്താൽ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി ഞാനത് ഷർടിന്റെ കോളറിൽ തുടച്ചിട്ട് അവസാന വട്ടമെന്ന നിലയ്ക്ക് അനൂന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നിട്ട് അവളുടെ വലത്തെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് കണ്ണിൽ നോക്കി പറഞ്ഞു: “അനു, എനിക്ക് ആദ്യമായിട്ട് ഇങ്ങനെ ഒരിഷ്ടം തോന്നീത് നിന്നോടാ. ഞാനിത് വെറുതെ ഒരു നേരം പോക്കായി കാണുന്നതല്ലാ. നിന്നോട് അത്രത്തോളം ഇഷ്ടം എനിക്കുള്ളതോണ്ടല്ലെ ഞാനിത് പറയുന്നെ” ഞാൻ ശബ്ദമിടറി കൊണ്ട് ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞൊപ്പിച്ചു. “ആദി, ഇതൊന്നും നടക്കുന്ന കാര്യമല്ലെഡാ എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെക്കാൾ വയസ്സിന് മൂത്തതല്ലേ?” ” അതൊക്കെ ഒരു കാരണമാണോ അനു? നീ തന്നല്ലെ കുറച്ച് മുൻപ് വയസിലൊക്കെ എന്ത് കാര്യമാ ഉള്ളതെന്ന് ചോദിച്ചെ?” ഞാൻ ഇടറിയ ശബ്ദത്തിൽ അവളോടൽപ്പം ശബ്ദമുയർത്തി പറഞ്ഞു. എന്റെ ശബ്ദമുയർന്ന് കേട്ടതോടെ ആകെ വല്ലാതായ അനു ഞാൻ മുറുക്കെ പിടിചിരുന്ന അവളുടെ കൈയ്യിൽ നിന്നുള്ള പിടുത്തം വിടീപ്പിച്ചിട്ട് ചാടിയേഴ്ന്നേറ്റ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു: “ആദി, പ്ലീസ് … ഇതൊരു പബ്ലിക്ക് പ്ലേസാണ് ആളുകളൊക്കെ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. നീ ഒന്ന് പ്രാക്ടിക്കലായി ചിന്തിച്ച് നോക്ക് ആദി ഇതൊക്കെ നടക്കണ കാര്യമാണോന്ന്” ” ഇതീ കൂടുതലായിട്ട് എങ്ങനെയാ ഇഷ്ടം തുറന്ന് പറയാന്ന് എനിക്കറിയില്ല അനു” ഞാൻ നിറഞ്ഞ മിഴികളോടെ അവളോട് പറഞ്ഞു. “ആദി, എനിക്കിനി ഈ വിഷയത്ത പറ്റി സംസാരിക്കാൻ താൽപ്പര്യമില്ല. ബൈ…ഞാൻ പോവ്വാ” അനു ശബ്ദം കനപ്പിച്ച് പറഞ്ഞിട്ട് എന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ നടന്നകന്നു. എന്റെ കണ്ണാകെ നിറഞ്ഞിരിക്കുന്നത് കാരണം അവൾ നടന്ന് നീങ്ങിയത് ഞാൻ
മങ്ങലോടെയാണ് കണ്ടത്. ഇത് വരെ ഞാൻ കണ്ടിരുന്ന അനുവിനെയല്ല ഞാനവളോടെന്റ ഇഷ്ടം തുറന്ന് പറഞ്ഞതിന് ശേഷം കണ്ടത്. ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടും അവൾ വീട്ടുകാരും നാട്ടുകാരും ഈ ഇഷ്ടത്തെ കുറിച്ച് എന്താ വിചാരിക്കുക അവരിതിനെ അംഗീകരിക്കില്ലാ എന്നൊക്കെയാണ് പറഞ്ഞത്. പിന്നെ ഞങ്ങൾ
തമ്മിലുള്ള പ്രായ വ്യത്യാസം കൊണ്ടുണ്ടാകാവുന്ന പ്രശ്നങ്ങളെന്നൊക്കെ പറഞ്ഞ് എനിക്ക് കുറേ ഉപദേശവും. എന്നെ ഇഷ്ടമല്ലെന്ന് മാത്രം അവൾ ഇതുവരെ പറഞ്ഞിട്ടില്ലാ. പക്ഷേ എന്നെ ശരിക്കും വേദനിപ്പിച്ചത് “ഇനിയീ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താൽപ്പര്യമില്ലാന്ന്” പറഞ്ഞ് തിരിഞ്ഞു പോലും നോക്കാതെ അവൾ പോയതാണ്. കുറേ നേരം ഞാനാ ആൽമര തറയിൽ നിറ മിഴികളോടെ ഇരുന്നു. ഇതിനിടയിൽ നിയാസും അമൃതും ഞാൻ അനൂനെ പ്രപ്പോസ് ചെയ്യാൻ പോയിട്ട് എന്തായെന്നറിയാനായി എന്നെ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴത്തെ എന്റെ മരവിച്ച മാനസികാവസ്ഥയിൽ ഞാൻ അവരുടെ കോൾ എടുത്തില്ല. ഒരു വിധം ഞാനൊന്നു സാധാരണ നിലയിലായപ്പോൾ ഞാൻ ഡച്ച് പാലസിന്റെ പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് നേരെ ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്ക് പോയി. അവിടെ ആ നട്ടുച്ച നേരത്ത് ഞാൻ കടൽ തീരത്തിന്റെ ഓരത്തുള്ള പാറക്കെട്ടിൽ പോയിരുന്ന് കടലിലെ തിരകളെണ്ണി അങ്ങനെ ഇരുന്നു. കടലിലെ തിരകൾ കരയിലേയ്ക്ക് അടിച്ച് കയറുന്നത് പോലെ എന്റെ മനസ്സിനുള്ളിലെ വിഷമവും അലയടിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവളെന്നോട് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും വീണ്ടും ആവർത്തിച്ച് കേൾക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ചെവി പൊത്തി പിടിച്ച് തല കുമ്പിട്ടിരുന്ന് കുറേ നേരം കരഞ്ഞു. ഉച്ച സമയമായതിനാൽ അപ്പോഴാരും ബീച്ചിലുണ്ടായിരുന്നില്ല. കുറച്ച് നേരം കരഞ്ഞപ്പോൾ എന്റെ മനസ്സൊന്ന് ശാന്തമായി. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിൽ നോക്കിയപ്പോൾ 58 മിസ്ഡ് കോൾസ് വന്ന് കിടപ്പുണ്ട്. വേറെ ആരാ എന്നെ അങ്ങനെ വിളിക്കുക? എന്റെ നൻപൻമാരായ നിയാസും അമൃതും തന്നെ. ഞാനപ്പോൾ തന്നെ നിയാസിനെ തിരിച്ചു വിളിച്ചു. ഒന്ന് രണ്ട് റിംഗ് കഴിഞ്ഞപ്പോൾ തന്നെ അവൻ ഫോണെടുത്തു. നിയാസ്: എടാ മൈരേ നീയിതെവടായിരുന്നു? എത്ര നേരായിട്ട് നിന്നെ വിളിക്കാണെന്നറിയോ. എന്നിട്ട് പോയ കാര്യം എന്തായി. നീ പറഞ്ഞോ അവളോട്? ” അതൊക്കെ പറഞ്ഞെ ടാ” നിയാസ്: എന്നിട്ട് അവളെന്താ പറഞ്ഞെ? ” ഞാൻ അവളേക്കാളും വയസ്സിന് ഇളയതാന്നും വീട്ടുകാർക്കും നാട്ടുകാർക്കുമൊന്നും എനിക്കവളോട് തോന്നിയ ഇഷ്ടത്തെ അംഗീകരിക്കാൻ പറ്റൂല്ലാന്ന് പറഞ്ഞവൾ പോയി” ഞാൻ വിതുമ്പി കൊണ്ട് അവനോട് പറഞ്ഞു. നിയാസ്: നീ വിഷമിക്കല്ലേ ഡാ ആദി അവള് ഇപ്പോ നിന്റെ കൂടെ ഇല്ലേ? ” ഇല്ലാ, ഡാ അവൾ ബൈ പറഞ്ഞ് പോയി” ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.” എന്റെ കരച്ചിൽ കേട്ട് ആകെ വല്ലാതായ നിയാസ് തൊട്ടടുത്ത് നിന്നിരുന്ന അമൃതിന് സംസാരിക്കാനായി ഫോൺ ലൗഡ് സ്പീക്കറിലിട്ടു. അതോടെ അമൃത് പറഞ്ഞു തുടങ്ങി. അമൃത്: കരയല്ലേ ഡാ ആദി. നീ ആ കണ്ണ് തുടച്ചേ. നിന്നെ മനസ്സിലാക്കാൻ പറ്റാത്തവള് എങ്ങോട്ടെലും പോകട്ടെ മാൻ. നിനക്ക് ഞങ്ങളില്ലേ ഡാ . നിയാസ്: ആദി, നീ ചോറ് കഴിച്ചിട്ടില്ലാലോ? നീ ആലുവയ്ക്ക് വാ നമ്മുക്ക് എവിടെന്നെങ്കിലും
