പരിചയപ്പെടുത്തി കൊടുത്തു. എന്നോടും വന്നിരുന്നവർ പ്രൊഡക്ഷനെ കുറിച്ചും പ്ലാൻറിലെ സേഫ്റ്റി മെഷേഴ്സിനെ കുറിച്ചൊക്കെ ചോദിച്ചു. ഞാനതിനെല്ലാം നല്ല രീതിയിൽ മറുപടി കൊടുത്തതോടെ അവർ ഇൻസ്പെക്ഷൻ പേപ്പറിൽ നല്ല റിപ്പോർട്ട് എഴുതി ഒപ്പിട്ട് തന്നു. ഫൈനൽ റിപ്പോർട്ട് മെയിൽ ചെയ്യാമെന്ന് അവർ പറഞ്ഞ് എനിക്ക് ഷേയ്ക്ക് ഹാൻഡ് തന്ന് അവർ നടന്നു. അവരുടെ പിറകെ അവരെ യാത്രയാക്കാനായി നസീറിക്കയും പോകുന്നുണ്ടായിരുന്നു. അങ്ങനെ കമ്പനിയിലെ കാര്യങ്ങളെല്ലാം ഇൻസ്പെക്ഷന് വന്നവരോട് ഞാൻ നല്ല രീതിയിൽ പറഞ്ഞതിനാൽ ഭംഗിയായി നടന്നുവെന്ന് നസീറിക്ക അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. അതിന്റെ സന്തോഷത്തിൽ അച്ഛൻ എന്നെ ഫോണിൽ വിളിച്ചിട്ട് പറഞ്ഞു “നിനക്ക് ഇത്രേം കാര്യമൊക്കെ അറിയായിരുന്നോ ” എന്നൊക്ക അച്ഛൻ എന്നോട് കളിയായി പറഞ്ഞു . ഓഫീസിലെ കാര്യങ്ങളെല്ലാം തീർന്നപ്പോൾ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. പിന്നീടുള്ള ദിവസങ്ങൾ സാധാരണ പോലെ കോളെജിൽ പോകലും രാവിലെ തന്നെ ജിമ്മിൽ പോക്കും എല്ലാമായി കടന്നു പോയി. ഒരു മുടക്കവും കൂടാതെ എന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് വരും. അന്നത്തെ സംഭവത്തിനു ശേഷം ഞാൻ അവളുടെ മെസ്സേജുകൾക്ക് റിപ്ലെ അയക്കാറില്ല. അതു പോലെ തന്നെ അവൾ ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും എസ്കോർട്ട് ആയി ഞാൻ കൂടെ പോയിരുന്നതുമെല്ലാം ഞാൻ ഒരാഴ്ച ത്തോളമായി നിർത്തിയിട്ട്. ഞാൻ മുൻപ് പറഞ്ഞല്ലോ അനൂനോടുള്ള എന്റെ പിണക്കത്തിന് 9 ദിവസത്തെ ആയുസ്സെ ഉണ്ടായിരുന്നുള്ളൂ. അതിന് പാകത്തിൽ ഒരു സംഭവം കോളെജിൽ നടന്നു. അതിനെ തുടർന്ന് എനിക്ക് ആശുപത്രിവാസമൊക്കെ വേണ്ടി വന്നു. ആ സംഭവത്തോടെയാണ് അനു എന്നെ എത്രത്തോളം സ്നേഹിക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. കാര്യങ്ങളെല്ലാം തകിട മറിഞ്ഞ ആ ദിവസത്തെ കുറിച്ച് ഞാൻ പറയാം. അന്നൊരു തിങ്കളാഴ്ചയായിരുന്നു. പതിവ് പോലെ ഞങ്ങളെല്ലാവരും ലഞ്ച് ബ്രേക്കിന് കോളജ് ഗ്രൗണ്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അമൃത് എന്റെ ഫോണിലേയ്ക്ക് വിളിക്കുന്നത് ഞാൻ കോൾ എടുത്ത ഉടനെ അവൻ വല്ലാതെ അണച്ച് കൊണ്ട് പറഞ്ഞു. “ആദി, അന്ന് അനൂന്റെ കേസിന് നമ്മള് പഞ്ഞിക്കിട്ട അവളുടെ കസിൻ അവന്റെ കുറേ ഫ്രണ്ട്സിനേം കൂട്ടി നിന്നെ അന്വേഷിച്ച് നമ്മുടെ ക്യാമ്പസ് കോമ്പൗണ്ടിൽ കറങ്ങുന്നുണ്ട്. ഞാനവരുടെ മുന്നിൽ പെട്ടു അവിടെ നിന്ന് ഒരു വിധമാ ഞാനോടി പോന്നെ. അവൻമാരുടെ കൈയ്യിൽ വടിവാളും കത്തീം ഹോക്കി സ്റ്റിക്കുമെല്ലാം ഉണ്ട്. നീ എത്രേം പെട്ടെന്ന് നിയാസിനേം കൂട്ടി എങ്ങനെയെങ്കിലും പുറത്ത് ചാട് അവന്മാര് പത്തെഴുപതാളുണ്ട് നമ്മളെ കൊണ്ട് അവന്മാരോട് അടിച്ച് നിൽക്കാൻ പറ്റൂന്ന് തോന്നണില്ല. ആ…. അയ്യോ” എന്നുള്ള അമൃതിന്റെ നിലവിളിയോടെ കോൾ കട്ടായി. ഞാൻ ഫോൺ ചെവിയിൽ നിന്നെടുക്കാതെ മരവിച്ച് നിൽക്കുന്നത് കണ്ട് നിയാസും ശുഐബ് ഇക്കയും കാര്യം തിരക്കി ഞാനവരോട് അന്ന് നടന്ന സംഭവവും ഇപ്പോ അതിന്റെ പേരിൽ അവർ എന്നെ
അന്വേഷിച്ച് വന്നതും ആ കാര്യം വിളിച്ച് പറയുന്നതിനിടെ അമൃതിനെന്തോ സംഭവിച്ചെന്ന കാര്യവും ഞാൻ പറഞ്ഞു.
ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു “അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന് ആ മൈരന് കാണിച്ച് കൊടുക്കാം” ന്ന് പറഞ്ഞ് ശുഐബിക്ക എന്നെയും നിയാസിനെയും ഉന്തി തള്ളി നടത്തിച്ചു. ശുഐബിക്ക വിളിച്ച് വരുത്തിയ കോളെജിലെ സകല പിള്ളേരുടെ കൈയ്യിലും ക്രിക്കറ്റ് ബാറ്റും കമ്പിയും വടികളും ഉണ്ട്. ഇതെല്ലാം കണ്ടതോടെ ഉറങ്ങി കിടന്നിരുന്ന എന്റെയും നിയാസിന്റെയും ധൈര്യം സട കുടഞ്ഞെഴ്ന്നേറ്റു. ഞങ്ങൾ എല്ലാവരും നടന്ന് കോളെജിലെ ബൈക്ക് പാർക്കിംഗിലെത്തി അവിടെ എന്നെ നോക്കി നടന്ന സംഗീതും കൂട്ടുകാരും ഞാനൊരു കൂട്ടമായി വന്നത് കണ്ട് കണ്ണിൽ ഇരുട്ട് കയറിയ പോലെ സ്തബ്ധരായി നിൽക്കുന്നുണ്ടായിരുന്നു. അവൻ ഉള്ളിലുള്ള പേടി പുറത്ത് കാണിക്കാതെ എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. “ഞങ്ങൾക്ക് വേണ്ടത് നിന്നെയാ. അന്ന് ഞങ്ങളെയെല്ലാരേയും അടിച്ചിട്ട് പോയാ എല്ലാം അങ് തീർന്നെന്ന് കരുതിയോടാ ചെറ്റേ. ഞങ്ങൾ വന്നെടാ അന്നത്തെ കണക്ക് തീർക്കാൻ ആണാണെങ്കിൽ വന്ന് ഒന്ന് മുട്ടി നോക്കെടാ” അവൻ പറഞ്ഞതിനുള്ള മറുപടി കൊടുത്തത് ശുഐബിക്കയാണ്: ” നീ അത്രയ്ക്ക് കുണ്ണയ്ക്ക് ഉറപ്പുള്ളവനാണേൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയൊന്ന് അടിച്ച് വീഴ്ത്ത് അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ ….” ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു. ” എന്ന വാടാ മയിരേ” സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി. (തുടരും …..)
