പപ്പ കാല് എന്റെ നേരെ പൊക്കി ചവിട്ടാൻ
ഞാൻ : ഈ ചൂടത്ത് സാരി
പപ്പ : 👀
ഞാൻ : എന്താ
പപ്പ : കഴിച്ചിട്ട് വന്നേക്കുന്ന നോക്കിക്കേ എന്നിട്ട് അഹങ്കാരം
ഞാൻ : അയിന് 😂
പപ്പ : 👀 നിക്ക് അച്ഛനോട് പോയ് പറയാ
ഞാൻ എത്തി അവൾടെ സാരിക്ക് പിടിച്ച് വലിച്ചു
ലൂസ് ആയോണ്ട് അത് ഊരി വന്നു
ഞാൻ : അയ്യോ ഊരാൻ നോക്കിയതല്ലേ
പപ്പ ഇടുപ്പിന്ന് അത് ഊരി എന്റെ നേരെ വീശി എറിഞ്ഞു
ഞാൻ : പഴയ കഥ ഒക്കെ പറഞ്ഞ് vibe അടിച്ച് രണ്ട് മാങ്ങ ഒക്കെ വലിച്ച് കല്ലില് കുത്തി പൊട്ടിച്ച് ഉപ്പും മൊളകാ പൊടി ഒക്കെ തൂവി share ചെയ്ത് കഴിക്കണം
പപ്പ : 😣 👀
ഞാൻ : നല്ല കാറ്റ് അമ്പലത്തില് vibe ഒക്കെ ആയപ്പോ ഒന്നും നോക്കീല്ല
പപ്പ : കോപ്പാണ് 😏
ഞാൻ : ആ നിനക്ക് ഇതൊന്നും അറിയില്ല ഞാൻ വളരേ നാട്ടിൻ പൊറത്ത് കളിച്ച് വളന്നതാ അതോണ്ട് i don’t care
പപ്പ : ദേ കുടിച്ചിട്ട് വന്നാ ഞാൻ തൂക്കി എടുത്ത് മലത്തി അടിക്കും മറക്കണ്ട
ഞാൻ : നീ എന്നെ 🤣
പപ്പ : അന്ന് ഞാൻ വിട്ട് തന്നതാ അല്ലെങ്കി driver puncture ആയി കെടന്നേനെ
ഞാൻ : നീ വിട്ട് തന്നു, കൊള്ളാ
പപ്പ : 👀
ഞാൻ : പോ പോയ് പണി നോക്ക്
അപ്പൊ തന്നേ അച്ചൂന്റെ ഫോൺ വന്നു
ഞാൻ അവളെ ഒന്ന് നോക്കി
പപ്പ : എടുക്ക് 😏
ഞാൻ : ഒച്ച ഇട്ടാ
പപ്പ : നോക്കിക്കോ, ഞാൻ ഇന്നലെ close ആയപ്പോ ഒച്ച ഇട്ടില്ലേ അത് പോലെ ഇടും ഇങ്ങനെ ഇസ്.. ആഹ്… കുട്ടാ അല്ല ശിവാഹ് ന്ന്
ഞാൻ : ഇട്ട് നോക്ക് നിന്റെ അവസാനം ആണ്…
പപ്പ : നീ ഫോൺ എടുക്ക്
ഞാൻ അവളെ വലിച്ച് എന്റെ മേലോട്ട് തൂക്കി ഇട്ട് കാലോണ്ട് ലോക്കാക്കി വായ പൊത്തി പിടിച്ചു
പപ്പ ഇട്ട് എളകി ചാടാൻ നോക്കി
ഞാൻ : രണ്ട് മിനിറ്റ് പ്ലീസ്
പപ്പ ഇല്ലെന്ന് തല ആട്ടി
ഞാൻ : ശെരി എന്നാ വേണ്ടാ
ഞാൻ : halo
അച്ചു : എന്താണ് തെരക്കാ
ഞാൻ : താഴെ ആയിരുന്നു
പപ്പ ഒച്ച ഇട്ട് മൂളി
അച്ചു : എന്താ ടാ
ഞാൻ : ഒന്നൂല്ല വെളിയില് നായ
പപ്പ കൈ മുട്ട് വച്ച് വയറ്റിൽ കുത്തി
ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടിട്ട് അവളെ എടത് കൈ കൊണ്ട് അമർത്തി പിടിച്ചു
അച്ചു : എന്താണ് business ഒക്കെ തൊടങ്ങിയോ
ഞാൻ : ഇല്ല next week
അച്ചു : എന്നാ ഒരു trip ഞാൻ തരട്ടെ
ഞാൻ : പറ
അച്ചു : Goa
ഞാൻ : ഏഹ്
അച്ചു : നീ അടക്കം എല്ലാ എണ്ണത്തിനേം പെറുക്കി എടുത്ത് Goa വാ Date ഞാൻ പറയാ
ഞാൻ : okey
അച്ചു : പിന്നെ നിന്റെ ഭാര്യ ഇണ്ടോ അവടെ
ഞാൻ : ആഹ് ഇണ്ട്
അച്ചു : violent ആണോ
ഞാൻ : ചെറുതായിട്ട്
പപ്പ തല പൊക്കി നോക്കി
അച്ചു : സൂക്ഷിച്ചോ
ഞാൻ : ആച്ചു ഞാൻ നിന്നെ വിളിക്കാ അച്ഛൻ വിളിക്കുന്നു
അച്ചു : ഭാര്യ വന്നു പറ ഉം മനസ്സിലായി മനസ്സിലായി ശെരി ശെരി…
അവള് ഫോൺ കട്ടാക്കി
പപ്പ എന്റെ മേലോട്ട് ചാരി free ആയി
ഞാൻ കൈ മെല്ലെ വിട്ടു…
അവളൊരു ചാട്ടം ചാടി
ഞാൻ വിചാരിച്ചു കട്ടില് പൊട്ടി പീസായിന്ന്
പപ്പ : അവൾക്ക് എന്താ വേണ്ടേ 👀
ഞാൻ : പറഞ്ഞില്ലേ trip book ചെയ്യാൻ
പപ്പ : നീ എങ്ങാനും പോയാ, 👀 രാമാ ഞാൻ കൊല്ലും നിന്നെ
ഞാൻ : 😁
പപ്പ : ഇല്ല പറ
ഞാൻ : വാ കുട്ടി
പപ്പ : പറ ടാ 😡
ഞാൻ : പറയട്ടെ
പപ്പ : എന്താണ്
ഞാൻ : അതായത് ചെറുതായിട്ട് വെശക്കുന്നോ എന്നൊരു
പപ്പ കാല് പൊക്കി ശെരിക്കെ ചവിട്ടാൻ ആയിട്ട് വന്നു
ഞാൻ കാല് പിടിച്ച് ശബ്ദം ഇണ്ടാക്കി വലിച്ചു
പപ്പ കമന്ന് ബെഡിലേക്ക് വീണു
തല കറങ്ങിയ പോലെ അവള് എന്നെ നോക്കി
പപ്പ : ഇസ് എന്റെ തല ചുറ്റാൻ തൊടങ്ങി
ഞാൻ കാലില് പിടിച്ച് വലിച്ചു
പപ്പ കട്ടിലില് കാല് മുട്ടി എന്റെ opposite കെടപ്പാണ്
ഞാൻ അവൾടെ കൈ പിടിച്ച് പൊക്കി
പപ്പ എന്നെ നോക്കി, ദേഷ്യത്തോടെ നോക്കി കൊല്ലുന്ന നോട്ടം
ഞാൻ അവൾടെ കവിളിൽ പിടിച്ച് പിച്ചി
പപ്പ : വിട്
ഞാൻ : കളിക്കല്ലേ
പപ്പ : ആ പെണ്ണിന്റെ കമ്പനി നിർത്തിക്കോ ഞാൻ അത്ര നല്ലവൾ അല്ല 😡
ഞാൻ : ബാംഗ്ലൂർ വാല അല്ലേ നീ 🙄
പപ്പ : അതിന്, ബാംഗ്ലൂർ പോവുന്നവർക്ക് എന്താ നാണം മാനം പൊസസ്സീവ്നസ്സ് ഒന്നും ഇല്ല എന്നാണോ, അതേ ഈ പടത്തില് കാണുന്ന പോലെ കഞ്ചാവ് വിക്കണവന്മാരല്ല ബാംഗ്ലൂർ ഉള്ളത്
ഞാൻ : ശെരി
പപ്പ : അപ്പൊ ഇതാണ് ഫ്രണ്ട്സ് ആയിട്ട് പണി
ഞാൻ : ഞാൻ പറഞ്ഞോ പോണുന്ന്
പപ്പ : പിന്നെ
ഞാൻ : അച്ചു കൊറേ ആയി പറയുന്നു
പപ്പ : പോവില്ല മോനെ
ഞാൻ : ആ ശെരി
പപ്പ : 👀
ഞാൻ : ഞാൻ പറഞ്ഞല്ലോ ഞാനും തക്കുടു മോളും വരില്ല നിങ്ങള് പൊക്കോന്ന് അതാ സുന്ദരൻ ട്രിപ്പ് cancel ആക്കിയത്
പപ്പ : 👀
ഞാൻ : എന്താ വിശ്വാസം വന്നില്ല വേണ്ടാ ഞാൻ അച്ചൂനെ വിളിക്കാ ഇപ്പൊ
ഞാൻ ഫോൺ എടുക്കാൻ പോയതും പപ്പ എന്റെ നെഞ്ചിൽ പിടിച്ച് ബാക്കിലേക്ക് തള്ളി
ഞാൻ അവളെ നോക്കി ഇരുന്നു
പപ്പ : ഈ നമ്പർ ഒന്നും എന്നോട് വേണ്ടാ
ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
ഞാൻ : halo അച്ചു ഞാൻ വരാടി
പപ്പ : ഓർമ ആവും നീ 😡 😁
അവളെന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു
ഞാൻ കൈയ്യിലേക്ക് ഒന്ന് നോക്കിയേ ഉള്ളു പേടിച്ച് അപ്പൊ തന്നേ കൈ മാറ്റി
പപ്പ : ഹും, അതെങ്ങനെ പഴയ കാമുകി അല്ലേ വിളിച്ചാ പോവാതെ പറ്റോ
ഞാൻ : തെണ്ടിത്തരം പറഞ്ഞാ ഇണ്ടല്ലോ പപ്പാ
പപ്പ : നീ പോവും എനിക്കറിയാ
ഞാൻ : ശെരി എന്നാ ഞാൻ പോവും നീ എന്നെ വലിച്ച് മൂക്കി കേറ്റടി ഞാൻ കാണട്ടെ
പപ്പ : ദേ ഈ കാണുന്നതല്ലേ പപ്പ
ഞാൻ : എനിക്കറിയാ
പപ്പ : ശെരി നീ പോയ് കാണിക്ക് അപ്പൊ ഞാൻ കാണിക്കാ
ഞാൻ : ഞാൻ പോവും നീ ഒരു ചുക്കും ചെയ്യേം ഇല്ല നീ കാണിക്ക്
പപ്പ : നാക്കിട്ട് എളക്കാതെ ചെയ്യ്
ഞാൻ അവൾടെ ചെവിക്ക് പിടിച്ച് അടുത്തേക്ക് വലിച്ചു
പപ്പ : 😡
ഞാൻ : ഈ താലി ഞാൻ കെട്ടിയതാണെ നിന്നെ ഞാൻ ഒടിച്ച് മടക്കും
പപ്പ : നീ ഒലത്തും
അവളെന്റെ കൈ തട്ടി മാറ്റി തലേണ എടുത്ത് താഴെ ഇട്ട് ഷീറ്റ് പിടിച്ച് എന്നെ നോക്കി
ഞാൻ അവള് വലിക്കും മുന്നേ കൈ കുത്തി timing എടുത്ത് ചാടി
പപ്പ ഷീറ്റ് താഴെ വിരിച്ച് എന്നെ നോക്കി
ഞാൻ : goa, beach, ജെട്ടി ഇട്ട മദാമ്മ, നാടൻ ഫെനി ആഹാ 🤣
പപ്പ : അവളെ ഞാൻ ആട്ടും അശ്വതിയേ
ഞാൻ : നിന്റെ ചെവിക്കുറ്റി ഞാൻ അടിച്ച് തിരിക്കും…
പപ്പ : അടിക്കടാ അടിക്ക്
അവളെന്റെ നേരെ വന്നു
ഞാൻ : stop stop… Goa പോവുമ്പോ വാങ്ങണ്ട സാധനങ്ങൾടെ list ഇടണം, മുടി വെട്ടണം താടി trim ചെയ്യണം, പിന്നെ ആഹ് കൊറച്ച് കാടും മലയും ഉള്ള ഷർട്ട് വാങ്ങിക്കണം
പപ്പ : എല്ലാം കൂടെ ഇട്ട് ഞാൻ കത്തിക്കും നിന്നേം കൂടെ ഇടും
ഞാൻ : അവൾക്ക് ഒരു gift വാങ്ങിക്കണം
പപ്പ : ഹും 😏
ഞാൻ : ആഹ് Goa അന്ന് പോയിട്ട് കാണാൻ പറ്റീല്ല ശെരിക്കെ
പപ്പ ലൈറ്റ് ഓഫാക്കി താഴെ കെടന്നു
ഞാൻ : halo നന്ദാ , നമക്ക് ഇന്ന് രാത്രി തന്നേ Goa പോയാലോ, അവളോ അവള് എന്ത് പറയാൻ അതിനുള്ള ധൈര്യം ഇണ്ടോ അവൾക്ക്
ഞാൻ താഴെ എറങ്ങി ആ ഗ്യാപ്പിനെ fill ആക്കി…
പപ്പ : വിട് എണീറ്റ് പോ
ഞാൻ : നന്ദാ പറ, ഏഹ് ഞാൻ എന്ത് ചെയ്യും ന്നാ എതിർത്താ ഒറ്റ ചവിട്ട് പിന്നല്ല, പണ്ടേ നമ്മള് terror ആണ് അറിയാലോ
പപ്പ ഒരൊറ്റ ചവിട്ട് കാലില് തന്നേ
ഞാൻ തിരിഞ്ഞ് അവളെ വട്ടം പിടിച്ചു
പപ്പ : വിട്
ഞാൻ : ഓ പിന്നെ
പപ്പ : വിടാൻ.
ഞാൻ : പോവില്ല പറഞ്ഞു
പപ്പ : പൊക്കോ, honeymoon എന്റെ കൂടെ വരാൻ വൈയ്യാ ഫ്രണ്ട്സ് ആയിട്ട് പോവാൻ നിനക്ക് ഒരു കൊഴപ്പോം ഇല്ല
ഞാൻ : ആര് പറഞ്ഞു, ദേ നാളെ നമ്മള് one day trip പോവുന്നു
പപ്പ : ഞാനില്ല എങ്ങോട്ടും ആഹ്
ഞാൻ : വാശി വേണ്ടാ
പപ്പ : വാശി തന്നെ നീ അവളെ കാണാൻ പോണത് എനിക്ക് കാണണം
ഞാൻ : അപ്പൊ നിന്നെ കാണിക്കാൻ ഞാൻ പോണം എന്നാ എനിക്ക് ഇഷ്ട്ടം ഇല്ല നിനക്ക് കാണാൻ വേണ്ടി വേണേ പോവാ 😁
പപ്പ : എണീക്ക് പോ പോവാൻ
ഞാൻ അവളെ ഇക്കിളി ഇട്ടു പപ്പ ചാടി എണീറ്റ് ലൈറ്റ് ഇട്ടു
പപ്പ : 👀
ഞാൻ : ഉംച്ച് 💋വാ ഒരു മുത്തം തറാ 😏
പപ്പ : എനിക്ക് സ്നേഹിക്കാൻ മാത്രെ നിന്നോട് പറ്റൂ അല്ലെങ്കി എനിക്ക് ഇപ്പൊ ഉള്ള ദേഷ്യത്തിന് കൊന്ന് കുഴിച്ച് മൂടിയേനെ
ഞാൻ : ഉം 🙂
പപ്പ : എണീറ്റ് പോ
ഞാൻ : ശെരി, ഞാൻ ഇപ്പൊ പോവാ പിന്നെ ഞാൻ ഈ റൂമില് കേറില്ല
പപ്പ : വേണ്ടാ പോ
ഞാൻ : ഒറപ്പാ
പപ്പ : എറങ്ങി പോടാ 😏
ഞാൻ ചാടി എണീറ്റ് അവളെ നോക്കി
പപ്പ : 🙄 😏
ഞാൻ : അഹങ്കാരി
അവൾടെ വയറിൽ കൂടെ കൈ ഇട്ട് ഞാൻ ബെഡിലേക്ക് ചാടി
പപ്പ : വിട്
ഞാൻ : ഇല്ല 😂
പപ്പ : 🙂
ഞാൻ : പോവില്ല
പപ്പ എന്റെ കവിളിൽ കടിച്ച് വലിച്ചു…
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഓഫാക്കി
പപ്പ : ഇഹിഹി… 😂
ഞാൻ : എന്താ നിന്റെ പ്രശ്‌നം
പപ്പ : ഒന്നൂല്ല
ഞാൻ : 😂
പപ്പ : ഹഹഹ
ഞാൻ : വെറും കൂറ ആണേ പപ്പ
പപ്പ : ആണോ
ഞാൻ : ഉം
പപ്പ : എന്നാലേ എനിക്ക് എന്നും ഇങ്ങനെ കെടന്നാലേ ഒറങ്ങാൻ പറ്റൂ
ഞാൻ : ഹും
പപ്പ : നീ അല്ലേ പറഞ്ഞെ നാട്ട്കാർക്ക് വേണ്ടി ജീവിക്കണ്ട എന്ന്
ഞാൻ : ഉം
പപ്പ : ആ ഞാൻ എന്റെ ഇഷ്ട്ടം നോക്കാ ഇനി
ഞാൻ : ഉവ്വ്
പപ്പ : കുട്ടാ
ഞാൻ : എന്താ
പപ്പ : കൊതി ആവുന്നു
അവളെന്റെ ചെവിയിൽ പറഞ്ഞിട്ട് ചെവി ഉമ്മ വച്ച് എന്നെ ചേർത്ത് പിടിച്ചു
പപ്പ എന്റെ താടിക്ക് കൈ വച്ച് എന്റെ ചുണ്ട് കൊണ്ട് വന്നു
പപ്പ :ഉംച്… ഉം..
അവളെന്റെ കീഴ് ചുണ്ട് ചപ്പി ചപ്പി എടുത്തു
ഞാൻ : എന്താ നിനക്ക് പറ്റിയെ
പപ്പ : ഏഹ്
ഞാൻ : എടക്ക് ഒച്ച ഇടുന്നു പെട്ടെന്ന് അങ്ങനെ cool ആവുന്നു പിന്നെ പെട്ടെന്ന് വേറെ മൂഡിലേക്ക് പോവുന്നു പിന്നേം ദേഷ്യം
പപ്പ : നീ പിന്നെ എങ്ങനെ ആണ് 😂
ഞാൻ : ഇസ്… ടീ 😁
പപ്പ : 😂
പപ്പ എന്റെ തല അവൾടെ നെഞ്ചിൽ അമർത്തി വച്ചിട്ട് കാല് ആട്ടി
പെട്ടെന്ന് അവൾടെ കൈയ്യിൽ ഷീറ്റ് വന്നു
അവളത് മേലോട്ട് ഇട്ടിട്ട് ഞങ്ങളെ മൂടി
പപ്പ : തണുപ്പ് പോലെ
ഞാൻ : ഉവ്വ്
പപ്പ : top അഴിച്ചോട്ടെ
ഞാൻ : വേണ്ടാ
പപ്പ : എന്നാ കീറി എറി
ഞാൻ : എന്ത്
പപ്പ : ഒന്നൂല്ല
ഞാൻ : ഞാൻ കണ്ടു വണ്ടീല് വരുമ്പോ തന്നേ ഒരു ടൈപ്പ് നോട്ടം
പപ്പ : ശെരിക്കും
ഞാൻ : ആഹ്
പപ്പ : ഉം കൊള്ളാ
ഞാൻ : പറ എന്താ കാര്യം
പപ്പ : എനിക്കറിയില്ല എനിക്ക് ചെലപ്പോ തോന്നും കുട്ടനാ എന്റെ ഏറ്റോം വല്യ ചക്കര എന്ന്
ഞാൻ : ഉം
പപ്പ : ചെലപ്പോ തോന്നും ഈ പട്ടിയെ ആണല്ലോ എന്റെ തലയിൽ എല്ലാരും കൂടെ കെട്ടിവച്ചത് എന്ന്
ഞാൻ : 😂 ആഹ്
പപ്പ : അത് ഇന്ന് കുടിച്ചിട്ട് വന്നപ്പോ ഈ സംഭവം ഇപ്പൊ നടന്നപ്പോ ഒക്കെ
ഞാൻ : ആഹ്
പപ്പ : പിന്നെ വിചാരിക്കും ഞാൻ ഇങ്ങോട്ട് വന്ന് കേറിയതല്ലേ ഇഷ്ട്ടം ഇല്ലെങ്കിലും എന്നെ ചൊമക്കുന്നുണ്ട് അത് തന്നേ വല്യ കാര്യം അപ്പൊ ഞാൻ adjust ചെയ്യണ്ടേ എന്ന്
ഞാൻ : ഞാൻ പറഞ്ഞോ അങ്ങനെ
പപ്പ : ഇല്ല എന്നാലും സത്യം അതല്ലേ
ഞാൻ : ശെരി അങ്ങനെ ആണല്ലോ അതേ എനിക്ക് നിന്നെ വേണ്ടാ
പപ്പ : ആഹ്, ചുമ്മാ തള്ളിയത്, എനിക്കറിയാ കുട്ടന് എന്നെ ജീവനാ പക്ഷെ എന്താ കല്യാണം മാത്രം ഇഷ്ട്ടം ഇണ്ടായിട്ട് നടന്നതല്ല
ഞാൻ : അത് സത്യം
പപ്പ : എന്നെ ഇഷ്ട്ടം ആണല്ലോ ഇപ്പൊ
ഞാൻ : പിന്നല്ല
പപ്പ : ഉം അതാണ്
പപ്പ : പറ ഞാൻ എങ്ങനെ ഒക്കെ മാറണം
ഞാൻ : വായും വച്ച് വെറുതെ ഇരുന്നാ മതി
പപ്പ : ഡേയ് പൈയ്യൻ
ഞാൻ : 😂
പപ്പ : നമക്ക് ശെരിക്കെ ഒന്ന് കാണണ്ടേ
ഞാൻ : എന്ന് വച്ചാ നീ ഉദേശിച്ചത് തന്നേ ആണോ ഞാൻ ഉദ്ദേശിച്ചത്
പപ്പ : അതേ
ഞാൻ : ഏഹ്
പപ്പ : ഞാൻ ഉദേശിച്ചത് ഇരുട്ടത്ത് കണ്ടത് ചെറുതായി കണ്ടത് ഒക്കെ പരസ്പ്പരം നമക്ക് കാണണ്ടേ
ഞാൻ : ഈ cringe ഒന്ന് നിർത്തോ
പപ്പ : 😂 ഇല്ലെങ്കി
ഞാൻ : ഇല്ലെങ്കി നിർത്തിക്കും ഞാൻ
പപ്പ : നിർത്ത് നോക്കട്ടെ
ഞാൻ : ശെരി, ഇത്ര ദിവസത്തെ ചടപ്പ് തീർക്കാ നാളെ
പപ്പ : ഏഹ്
ഞാൻ : രാവിലെ വണ്ടി വിട്ടിട്ട് കറങ്ങാൻ പോവാ
പപ്പ : എങ്ങോട്ട്
ഞാൻ : കോയമ്പത്തൂർ
പപ്പ : എന്നിട്ട്
ഞാൻ : spares വാങ്ങിക്കാൻ
പപ്പ : ഞാനില്ല
ഞാൻ : okey എന്നാ ഞാൻ പൊക്കോളാ
പപ്പ : ഹാ എന്തിനാ നീ തന്നേ പോണേ മറ്റുള്ളവരെ കൂടെ വിട്
ഞാൻ : ഏത് മറ്റുള്ളവര്
പപ്പ : ബാക്കി ആരൊക്കെ ആണോ പൈസ എറക്കിയത്
ഞാൻ : ആഹ്, സുന്ദരൻ വന്നു അവൻ വേണേ പോവും അല്ല എനിക്ക് അറിയുന്നത് പോലെ ഒന്നും അവന് അറിയില്ല എന്നാലും അവനെ വല്ലതും അറിയുള്ളു ഇത്തിരി എങ്കിലും
പപ്പ : ഓഹ്
ഞാൻ : നീ typical മലയാളി ആവല്ലേ നമ്മള് ചെയ്ത അതേ അളവിന് അവരും ചെയ്യണം എന്ന് വിചാരിക്കുന്ന ശീലം മാറ്റിക്കോ
പപ്പ : how dare to tease malloooos
ഞാൻ : അത് നമ്മടെ speciality ആണ്, ഞാൻ രണ്ട് പാത്രം കഴുകിയാ അവനും കഴുകണം എന്ന് വിചാരിക്കും അല്ലാതെ ഞാൻ എന്തിലാണോ best അത് ഞാൻ വൃത്തിക്ക് ചെയ്യാ എന്നല്ല 😂
പപ്പ : ആഹ് 😂
ഞാൻ : അപ്പൊ വരുന്നില്ലല്ലോ
പപ്പ : ഉംച്ച്
ഞാൻ : ശെരി
പപ്പ : നമക്ക് നാളെ car എടുത്തിട്ട് one day trip പോവാ അപ്പൊ spare പിന്നേ വാങ്ങാ
ഞാൻ : പിന്നേ
പപ്പ : ശെരിക്കും
ഞാൻ : അതന്നെ പിന്നേന്ന്
പപ്പ : പോ
ഞാൻ : അടി ഇടല്ലേ ശെരി നോക്കട്ടെ
പപ്പ : ആണോ
ഞാൻ : yes
പപ്പ : ഉം… അങ്ങനെ ആണേ എന്റെ രണ്ട് ഫ്രണ്ട്സ് വരുന്നുണ്ട്
ഞാൻ : ഏഹ്
പപ്പ : മനീഷ-ടെ കല്യാണം ആയി
ഞാൻ : അയിന്
പപ്പ : അവളും അവൾടെ ചെക്കനും
ഞാൻ : ഞാനില്ലേ എനിക്ക് വൈയ്യ
പപ്പ : പ്ലീസ്
ഞാൻ : എന്ത് ശല്യം ആണ് പ്ലീസ്
പപ്പ : ശെരി വേണ്ടാ
ഞാൻ : വേണ്ടാ പോവാ വിട്
.
.
.
.
