> 03:44
എന്തോ കണ്ണ് തൊറന്ന് നോക്കിയപ്പോ വല്ലാത്ത ഇരുട്ട്
പപ്പടെ കാല് എന്റെ മേലെ ഇണ്ട്
വിരിഞ്ഞ് ഒരു പോത്തിനെ പോലെ കെടപ്പാ ആള്…
എനിക്ക് എന്തോ അവള് പറഞ്ഞത് ഓർമ വന്നു പെട്ടെന്ന്
സത്യത്തിൽ ഇവളാരാ ഒരു പക്ഷെ പത്മിനി രാമനോടും കുടുംബത്തോടും ചെയ്ത തെറ്റ് തെറ്റാണോ അവള് അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ… പാവം കൂടെ ജെനിച്ച ചോര തന്നെ…
ഞാൻ അവൾടെ കൈ എടുത്ത് അമർത്തി ഉമ്മ വച്ചു…
ഹും…
പപ്പ കൈ വലിച്ച് ചെരിഞ്ഞ് കെടന്ന് തപ്പാൻ തൊടങ്ങി
ഞാൻ വേഗം കേറി കെടന്ന് കൊടുത്തു
അവളത് പിടിച്ച് നീങ്ങി വന്ന് കാല് തൂക്കി ഇട്ടു
പപ്പ : ടീ നിന്റെ അച്ഛൻ
ഞാൻ : 😳 😐
പപ്പ : ആ ഹന്ന എന്നെ അങ്ങ് വലിച്ച് കേറ്റട്ടെ അവൾടെ ബന്ധുന്റെ കോളേജ് ആണെങ്കി ഞാനും കാശ് കൊടുത്താ ടി ക്ക് ന്ന്… വിട് മനു
😐 ഉം കൊള്ളാ…
പപ്പ : അത് ഒന്നൂല്ല ഒരു തെണ്ടിയേ പോയ് ഇടിച്ചു അവനാണെങ്കി ഒടുക്കത്തെ show കപ്പൽ ഓടിക്കുന്ന പോലെ ആണ് കാണിക്കുന്നേ പ… ഉം ഉം…
ഞാൻ : ആരേ ആണ് ഇനി എന്നെ ആണോ 🌚
പപ്പ : അവന്റെ ഒരു പെട്ടി ഓട്ടോല് ഇടിച്ചതിന് അവന് മൂവായിരം രൂ… ണം പോലും
ഞാൻ : ആരാ ആള് കുട്ടാ
പപ്പ : ഉം…
ഞാൻ : അല്ല ആരാടി ആള് ഹഹഹഹ
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : ചേ ഏറ്റില്ല
പപ്പ : അത് തന്നെ അന്ന് cross ചെയ്യുമ്പോ ഒരു തെണ്ടി വന്നു പറഞ്ഞില്ലേ KT ബസ്സില് അവൻ
ഞാൻ : ഉം ന്വാം തന്നേ 😁
പപ്പ : അവൻ കാരണം എനിക്ക് ഒരാളെ മിസ്സായി…
ഞാൻ : ആരേ
പപ്പ : കിച്ചു വന്നോ അമ്മാ, മഴ വന്നു
ഞാൻ : അയ്യേ വരാൻ കണ്ട നേരം, ആരാ ആള്
പപ്പ : എനിക്ക് ദോശ വേണ്ടാ മന്തി വേണം
ഞാൻ : ഓഹ് മന്തി ചന്തിക്ക് ഒരു ചവിട്ടാ കൊടുക്കണ്ടേ 😂
> 07:45
Reel കണ്ടോണ്ട് കെടക്കായിരുന്നു ഞാൻ
പപ്പ : hey
ഞാൻ : halo
പപ്പ പൊങ്ങി വന്ന് എന്റെ നെറ്റിയില് ഉമ്മ വച്ചു
ഞാൻ : good morning
പപ്പ : ഫോൺ നോക്കാതെ എണീറ്റതും
ഞാൻ : ഞാൻ നിക്കാ ടീ 😏
അവൾടെ കവിളിൽ അമർത്തി ഉമ്മ വക്കാൻ പോയതും പപ്പ തല തിരിച്ചു
ഞാൻ : ഉം
പപ്പ : if okey kiss me
ഞാൻ : പിന്നെന്താ ഇന്നാ പിടി
അവൾടെ ചുണ്ട് ഞാൻ അമർത്തി ഉമ്മ കൊടുത്തു
പപ്പ : തക്കുടു വാവേ 🙂
പപ്പ എന്നെ നെഞ്ചില് വച്ച് അമർത്തി
ഞാൻ : ഏത് തെണ്ടിയെ ആണ് വണ്ടി ഇടിച്ചത്
പപ്പ : ഏഹ് 😏
ഞാൻ : അല്ല മനീഷയോട് ഏതോ തെണ്ടി വന്ന് വണ്ടി ഇടിച്ചു അവന്റെ ജാഡ എന്നൊക്കെ പറയുന്ന കേട്ടു രാത്രി
പപ്പ : എനിക്ക് അറിയില്ല
ഞാൻ : KT ബസ്സിലെ തെണ്ടി എന്ന് പറയുന്ന കേട്ടല്ലോ
പപ്പ : 😁
ഞാൻ : 😁
പപ്പ : അത് അന്ന് റോഡില് insult ചെയ്തില്ലേ എന്നെ
ഞാൻ : വെഷമായോ
പപ്പ : ആയി…
ഞാൻ : എന്നാ പോ
പപ്പ : ഇത്തിരി ചേർന്ന് വാ കെടക്കട്ടേ
ഞാൻ : മോതിരം എവടെ
പപ്പ ചാടി എണീറ്റു
ഞാൻ : കളഞ്ഞാ 😐
പപ്പ : ഇല്ല ജവടെ കാണും
ഞാൻ : നോക്ക്
പപ്പ ഒരേ ടെൻഷൻ അടിച്ച് കെടന്ന് മറിഞ്ഞ് നോക്കി
പപ്പ : നോക്ക്
ഞാൻ : നീ നോക്ക്
പപ്പ എന്നെ പിടിച്ച് തള്ളി താഴെ ഇട്ട് ഷീറ്റ് ഒക്കെ ഇട്ട് കൊടഞ്ഞ് നോക്കി…
ഞാൻ : halo
പപ്പ : ന്താ
ഞാൻ : ഇന്നാ
പപ്പ : 👀 തെണ്ടി കൊരങ്ങെ
ഞാൻ : വെറുതെ എടുത്ത് നോക്കിയത്
പപ്പ : 😂
അവളെന്റെ മുടി പിടിച്ച് വലിച്ച് പൊക്കി…
.
…..
ഉച്ചക്ക് food കഴിക്കാൻ വീട്ടി പോവുമ്പോ ആരും ഇല്ല
പവിയും ആ ടൈമില് തന്നേ വന്നു
ഞാൻ : ആരൂല്ല
പവി : ഞാൻ നിന്റെ പിന്നി വന്നതാ അവര് എറണാകുളം പോയി
ഞാൻ : ഏഹ്
പവി : ആഹ് ഡ്രസ്സ് എടുക്കാൻ ഒക്കെ ആയിട്ട് പപ്പടെ ഏതോ കസിന്റെ അച്ഛന് textiles ഇണ്ടെന്ന് പറഞ്ഞിട്ട്
ഞാൻ : ഈ നാല് ഡ്രസ്സ് എടുക്കാൻ എറണാകുളം പോയിരിക്കുന്നു വിമാനം തന്നേ 🙄
പവി : 😂
ഞാൻ : ശെരി കഴിച്ചോ
പവി : ഇല്ല വെശക്കുണു വാ
ഞാൻ : വാ കഴിക്കാ
പവി : ആഹ്
ഞാൻ : എന്ത് വേണം
പവി : മട്ടൻ ബിരിയാണി
ഞാൻ : വാ വാ
> 14:55
പവി : രാമാ
ഞാൻ : പറ
പവി : നീ okey ആണോ
ഞാൻ : എന്ത്
പവി : നിനക്ക് പ്രശ്നം ഒന്നൂല്ലല്ലോ
ഞാൻ : എന്ത്
പവി : ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : ഏഹ്
പവി : ആ bracelet എനിക്ക് വേണ്ടാ
ഞാൻ പ്ലേറ്റിന്ന് തല പൊക്കി അവളെ നോക്കി
പവി : 😊
ഞാൻ : ഏഹ്
പവി : ഇല്ല ടാ കല്യാണം കഴിഞ്ഞാ നീ നിന്റെ ഭാര്യക്കാ ഇതൊക്കെ
ഞാൻ : 🤚🏻
പവി : പറയട്ടെ
ഞാൻ : നിനക്ക് വേണ്ടല്ലോ തൂക്കി വലിച്ചെറിഞ്ഞോ വെളിയില്…
പവി : പറയട്ടെ
ഞാൻ : വേണ്ടാ
പവി : അതല്ല ഇനി അതിന്റെ പേരില് നിങ്ങള് ഒരു പ്രശ്നം വേണ്ടാ വച്ചിട്ടാ
ഞാൻ : ന്ത് പ്രശ്നം എടി നിനക്ക് വാങ്ങി തന്നതല്ല അവൾക്ക് കിട്ടാത്തതാ കാര്യം അത് കൂടെ അല്ല അമ്മ കുത്തി പറഞ്ഞത് കൊണ്ടാ പിന്നേ അവക്ക് വാങ്ങിയല്ലോ
പവി : ശെരി വിട്ടേക്ക്
ഞാൻ : ഞാൻ പറഞ്ഞു കല്യാണം കഴിഞ്ഞു വച്ചിട്ട് എനിക്ക് മാറാൻ പറ്റില്ല
പവി : ശെരി… 😁
> 16:33
