കാന്താരി – 14 13അടിപൊളി 

അവരെന്നെ കൊണ്ട് റോഡിൽ എറക്കി വിട്ടു
പവി : വരണോ
ഞാൻ : വേണ്ടാ
പവി : എന്റെ uniform എടുത്തോണ്ട് വരോ രാവിലെ
ഞാൻ : എനിക്ക് വൈയ്യാ വേണേ രാവിലെ വാ 😏
പവി : 🙄

ഞാൻ വീട്ടിലേക്ക് നടന്നു… ഗെയിറ്റ് തൊറന്നതും വെള്ളിടി വെട്ടിയ പോലെ പെട്ടെന്ന് പപ്പടെ കാര്യം ഓർമ വന്നു…
ഞാൻ : അടിങ്കൊത്താ വൈകീട്ട് വരാൻ പറഞ്ഞു ഇസ് 🙆🏻,, ഊമ്പി പച്ചക്ക് ഊമ്പി അവളെന്നെ തട്ടും ഒറപ്പ്… അയ്യോ ഇങ്ങോട്ട് വരേം ചെയ്തു 😂 തീർന്നു മോനെ… ചത്ത് ചത്ത്

ഞാൻ അകത്തേക്ക് കേറി വെള്ളം എടുത്ത് കുടിച്ച് charge കുത്തി ഇട്ടു കൊറച്ച് കൂടെ വെള്ളം കുടിക്കാൻ ജഗ് എടുത്തതും വന്നു കാലന്റെ വിളി…
ഒന്നും ചെയ്തില്ല അങ്ങനെ വച്ച് കുളിച്ചിട്ട് വന്നിട്ട് നേരെ ഫോൺ എടുത്ത് ദൂരെ മാറ്റിവച്ച് കേറി കെടന്നു…

കാലത്ത് എണീറ്റ് പവിയെ കൊണ്ട് കോളേജിൽ ആക്കി നേരെ പോയ്‌ പുതിയ ഓഫിസിൽ ഇരുന്നു
പത്ത് മണി ആയപ്പോ അങ്ങോട്ട് വിളിച്ചു…
രണ്ടാമത്തെ ring ല് ഫോൺ എടുത്തു
പപ്പ ഒന്നും പറയുന്നില്ല
ഞാൻ : ഹൽ.. 😣 halo
പപ്പ : ഉം
ഞാൻ : എണീറ്റോ
പപ്പ : ആഹ്
ഞാൻ : straight കാര്യം പറയാ ഞാൻ കാല് പിടിക്കാ ആട്ടല്ലേ please
പപ്പ ഒന്നും പറഞ്ഞില്ല
ഞാൻ : halo
പപ്പ : ഞാൻ അര മണിക്കൂർ കഴിയുമ്പോ SF ല് സ്റ്റേഷൻ ല് എത്തും മുങ്ങാൻ മാത്രം നോക്കിയാ
ഞാൻ : ഇല്ല എത്ര മണിക്ക് ഏത് വണ്ടി
പപ്പ : കൂടുതൽ വേണ്ടാ അര മണിക്കൂർ കേട്ടില്ലേ പറഞ്ഞത്…

അവള് ഫോൺ കട്ടാക്കി…
ഞാൻ സ്റ്റേഷന്റെ വെളിയിൽ കാത്ത് നിന്നു
പപ്പ വന്ന് ചുറ്റും നോക്കി അടുത്തേക്ക് വന്നു…
ഞാൻ ചെറുതായി ചിരിക്കാൻ നോക്കി
അവള് നേരെ മൊഖം വെട്ടിച്ചു…
ഞാൻ വണ്ടി എടുത്തതും പപ്പ കേറി ഇരുന്നു അതും മുട്ടാതെ
ഞങ്ങള് നേരെ വീട്ടിലേക്ക് പോയി
പപ്പ എറങ്ങി കൈ കെട്ടി നിന്നു
ഞാൻ താക്കോൽ എടുത്ത് കൊടുത്തു
പപ്പ ഒന്നും പറഞ്ഞില്ല ഒരു നോട്ടം മാത്രം…
ഞാൻ പോയ്‌ ഡോർ തൊറന്ന് കൊടുത്തു
പപ്പ ഡോർ ലോക്കാക്കി അകത്തേക്ക് കേറി step കേറി റൂമിലേക്ക് ഓടി…
പോണോ വേണ്ടേ പോയാ കൂമ്പ് വാടും പോയില്ലേ പ്രതികാരം കൂടും വേണ്ടാ പോവാ…
😁 പപ്പാഹ്….
ഞാൻ കേറി പോവുമ്പോ അവള് bathroom വിട്ട് എറങ്ങി വരുന്നു…
ഞാൻ : ഡേയ് ദേഷ്യാ
പപ്പ : 👀
ഞാൻ : സോറി…
പപ്പ : 😏
ഞാൻ : സോറി ഞാൻ മറന്ന് പോയി
പപ്പ : ഓഹ്😊
ഞാൻ : ദേ കളിക്കല്ലേ ഞാൻ ഇന്നലെ തൊട്ട് പേടിച്ച് ഇരിക്കാ
പപ്പ : ആഹ് പേടി ശെരിക്കും
ഞാൻ : പിന്നേ
പപ്പ : നീ നല്ല നടനാ ശിവാ
ഞാൻ മെല്ലെ അടുത്തേക്ക് പോയി
പപ്പ : തൊടരുത് എന്നെ ഞാൻ ഒരു കോമാളി ആണ് അറിയാ പക്ഷെ നിന്നെ കാത്ത് അമ്മ എത്ര നേരം ഇരുന്നു അറിയോ atleast ആ ഫോൺ ഒന്ന് charge ചെയ്യ് ടാ നീ 😡
ഞാൻ : sorry ഞാൻ പറഞ്ഞല്ലോ തെറ്റ് എന്റെ തന്നേ ആണ്
പപ്പ : shut up
ഞാൻ അവൾടെ കൈക്ക് പിടിച്ച് വലിച്ചു
പപ്പ : ഇങ്ങനെ ചെയ്യല്ലേ നീ നിന്റെ വകയിലെ ബന്ധുക്കൾക്ക് വേണ്ടി ചെലവാക്കുന്ന ടൈം എനിക്ക് വേണ്ടി ചെയ്യുന്നില്ല ഞാൻ നിന്റെ ഭാര്യ അല്ലേ എന്നെ ബഹുമാനിക്കണം എന്നൊന്നും ഞാൻ പറയില്ല atleast ഞാൻ ജീവനോടെ ഇണ്ടെന്നുള്ള കാര്യം എങ്കിലും നീ ഓർക്ക്
ഞാൻ അവൾടെ കൈ പിടിച്ച് കെട്ടിപ്പിടിച്ചു
ഞാൻ : സോറി മിനിങ്ങാന്ന് രാവിലെ ഇട്ടതാ charge അതും seventy പിന്നേ ഇട്ടില്ലല്ലോ
പപ്പ : ഈ ലോകത്ത് എല്ലാർക്കും ആകെ common ആയുള്ള ഒന്ന് ഇപ്പൊ type c charger മാത്രമാണ് അതോണ്ട് ആ സംസാരം വേണ്ടാ
ഞാൻ : ശെരി ഞാൻ പറഞ്ഞല്ലോ ഞാൻ വിട്ട് പോയി ടാ അത്രക്ക് പണി ഇണ്ടായിരുന്നു… Vaccation ആവാറായില്ലേ കൊറേ bookings ഇണ്ടായിരുന്നു ഇന്നലെ…
പപ്പ : 👀 🙂
ഞാൻ : ശെരി പോട്ടെ പറ എന്ത് ചെയ്യണം ഈ മൊഖം മാറാൻ
പപ്പ : പോ പോയ്‌ ഫാമിലി ആയിട്ട് പാതിരാത്രി ചീട്ട് കളിക്ക് പോ
ഞാൻ : ഏഹ് 🙂
പപ്പ : ചീട്ട് കളിക്കുന്നു ഇന്ദ്രനെ അടിക്കുന്നു രണ്ടും കൂടെ പൂളിൽ കെടന്ന് കെട്ടി മറിയുന്നു happy days അല്ലേ
ഞാൻ : അതൊക്കെ ശെരി തന്നേ പക്ഷെ നീ അല്ലേ എന്റെ happiness
പപ്പ : കെട്ടിയവനാ നോക്കില്ല പല്ലടിച്ച് ഞാൻ താഴെ ഇടും…
ഞാൻ : പപ്പാ 👀.
പപ്പ : പോടാ പോ നിനക്ക് ബാക്കി എല്ലാം ഓർമ കാണും ഞാൻ. എന്റെ ആവശ്യങ്ങൾ എന്റെ ആഗ്രഹങ്ങൾ ഒഴികെ
ഞാൻ : സോറി പറഞ്ഞില്ലേ അവര് വന്നപ്പഴാ ഇന്നലെ ഒമ്പത് മണി ആയത് അറിഞ്ഞത് tool box ഇണ്ടാക്കിരുന്നു ഞാനും ഉണ്ണിയും പുതിയ വണ്ടിക്ക് 😃
പപ്പ : ദൈവമേ ഇങ്ങനെ ഒരു വണ്ടിയോളിയേ ആണല്ലോ എന്റെ തലയിൽ എടുത്ത് വച്ച് തന്നത്
പപ്പ സ്വയം തലക്ക് അടിക്കാൻ തൊടങ്ങി…
ഞാൻ അവളെ പിടിച്ച് മാറ്റി
പപ്പ : എന്നെ വിട് ഞാൻ വന്നത് മനപ്പൂർവം ആണ് നിന്റെ ഉണ്ണി പറഞ്ഞു നീ രാത്രി പോയെന്ന് അങ്ങനെ ഇപ്പൊ സുഖിക്കണ്ട വച്ചിട്ട് തന്നാ വന്നത്
ഞാൻ : എന്താ നീ പറയണേ ദേ നോക്ക് ഇന്നലെ നീ ഇങ്ങനെ tight ആയി പിടിക്കാത്ത കൊണ്ട് ഒറങ്ങാൻ പറ്റീല്ലാ അറിയോ
പപ്പ : അമ്മോ തൊഴുതു രാജാവേ അങ്ങേ… 🙏🏻
ഞാൻ : ശെരി ഒക്കെ വിട് ഞാൻ തെറ്റ് ചെയ്തു ചക്കരക്കുട്ടി പറ എന്ത് വേണം
പപ്പ : ഒന്നും പറയുന്നില്ല ഒന്ന് പോയി താ
ഞാൻ : എന്നാലേ അങ്ങനെ ഇപ്പൊ പോണില്ല ആട്ടിക്കോ മുഴുവൻ പറ തെറ്റ് എന്റെ ആണ്
പപ്പ : 👀
ഞാൻ : പറ, പറാ… 😂
പപ്പ : വിട്
ഞാൻ : എനിക്ക് ഈ സംസാരം കൂട്ടിക്കൊണ്ട് പോവാൻ താൽപ്പര്യമേ ഇല്ല ഇപ്പൊ പറഞ്ഞോ ഉച്ചക്ക് Trivandrum പോവുന്നു രാത്രി തിരിച്ച് വരുന്നു രാത്രി സിനിമക്ക് പോവുന്നു okey
പപ്പ : ആർടെ ഇന്ദ്രന്റെ കൂടെ ആവും 😏
ഞാൻ : അല്ലെന്ന് എന്റെ പൊന്നിന്റെ കൂടെ
പപ്പ എന്റെ കൈ പിടിച്ച് പൊക്കി

Updated: August 9, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *