> രാവിലെ തൊടങ്ങിയ പണി തീർന്നത് വൈകീട്ടാ എന്താ ഒരു താളത്തിന് നിന്ന് സകല പണിയും തീർത്ത് ഒഴിവാക്കി
ശ്രീനി ഏട്ടൻ : അപ്പൊ ഇന്നാ മൊയ്ലാളി താക്കോല്
ഞാൻ : തന്നോളൂ
ചന്ദ്രേട്ടൻ : മൊതലാളി സാനം എടുക്കണം പണി ഒരുപാടായി
ഞാൻ : മണി
മണി : ആഹ്
ഞാൻ : മണിക്കുട്ടാ നീ ഉണ്ണിടെ വണ്ടി എടുത്തോണ്ട് പോയി ഒരു ഒരു 😌
ചന്ദ്രേട്ടൻ : full full
ഞാൻ : ആഹ് എടുത്ത് കൊടുക്ക് ഉം… 😁
> 17:35
വണ്ടി waterwash കഴിഞ്ഞ് നേരെ അവടെ ഉള്ള ഒരു മുരുകന്റെ അമ്പലത്തില് കൊണ്ട് പോയി
മണി : അടിച്ചോ
അവൻ എന്റെ ഫോണില് വീഡിയോ എടുത്ത് തന്നു…
പൂജ കഴിക്കണ വീഡിയോ എടുത്ത് തന്നിട്ട് അവൻ അടുത്തേക്ക് വന്നു…
ഞാൻ : ടാ നീ പോയ് സാനം എടുത്ത് കൊടുത്തോ ഞാൻ സ്റ്റിക്കർ അടിക്കാൻ പോവാ രാത്രിക്ക് രാത്രി അത് തീർക്കണം
മണി : ശെരി
> 23:04
ഞാൻ : സന്തോഷേ നീ ഒന്ന് വേഗം ആക്കടാ അളിയാ
സന്തോഷ് : ആയുധം വച്ചുള്ള കളിയാ രാമാ നീ ബേജാറാവാതെ
ഞാൻ : അല്ലെങ്കി തന്നേ പണ്ട്രണ്ട് ദിവസം കഴിഞ്ഞു
സന്തോഷ് : ബാക്കില് നമ്പർ
ഞാൻ : നമ്പർ എന്റെ കൊടുത്തോ വേറെ ഒന്ന് അത് അത് നീ വിട്ടോ ഞാൻ നോക്കീട്ട് അവടെ ചെയ്യാ
സന്തോഷ് : ടാ പൊട്ടാ
പൊട്ടൻ അഥവാ വിപിൻ അവൻ തിരിഞ്ഞ് നോക്കി
വിപിൻ : ആയി ആയി J മാത്രം enlarge ചെയ്യണം രാമാ വന്നേ ടാ
ഞാൻ ചാടി എറങ്ങി അങ്ങോട്ട് പോയി
വിപി : സെറ്റല്ലേ
ഞാൻ : അടിച്ചോ ഒന്നും നോക്കാനില്ല സെറ്റ് 😁
വിപിൻ : സന്തോഷേ വാടാ
> 05 : 33
സന്തോഷ് : ടാ കൂളിങ് എങ്ങനെ മതിയല്ലോ
ഞാൻ : മതീ മുത്തേ
സന്തോഷ് : അപ്പൊ
ഞാൻ : ആ ചക്കരെ ഞാനെ ട്രാവലർ പണി കഴിഞ്ഞ് എടുത്തോണ്ട് വരും ഇതെ പോലെ ചെയ്ത് തരണം
വിപിൻ : എടുത്തോണ്ട് വാടാ നിനക്ക് ഇല്ലാത്തതാ
ഞാൻ : സെറ്റ്, bill പറ
വിപിൻ : താ
ഞാൻ : പറ
വിപിൻ : night duty ആണ്
ഞാൻ : പറഞ്ഞോ
വിപിൻ : മുപ്പത് താ
ഞാൻ : പോ ഊളെ 😂
വിപിൻ : താടാ 😂
സന്തോഷ് : രാമൻ ടാ നോക്കി പറ
വിപിൻ : എന്നാ നീ പറ
സന്തോഷ് : രാമാ first ക്വാളിറ്റി ആണ് അറിയാലോ പണി satisfy ആയോ നീ
ഞാൻ : അതൊക്കെ പറയാൻ ഇണ്ടോ
വിപിൻ : ആഹ് അതാണ്
ഞാൻ : ശെരി പറ
സന്തോഷ് : twenty eight ഒരു അഞ്ഞൂറും
ഞാൻ : ഉം ശെരി ശെരി… വച്ചല്ലേ ഊളെ
സന്തോഷ് : കരയാതെ മൈരോ 😁
ഞാൻ : ഇല്ല ടാ നീ ഈ അഞ്ച് പിടി ഞാൻ പത്ത് മണിക്ക് മുന്നേ ബാക്കി ഇടാ
സന്തോഷ് : ഇടോ
ഞാൻ : ഇല്ല
സന്തോഷ് : പത്ത് തന്നിട്ട് പോ
ഞാൻ : പോടാ ഡീസൽ അടിക്കണം
വിപിൻ : ടാ നീ പോവാൻ നോക്ക് ഇട്ടാ മതി…
> 12:55
അച്ഛൻ : ദാ വന്നു, വൈഗ… എവടെ ഉവള്
അമ്മായി : ആഹ് വന്നു
പവി ഫോൺ ആയിട്ട് ഫോട്ടോ എടുപ്പാണ്
ചിത്തു : കൊള്ളാല്ലേ
പവി : സെറ്റ്…ഓ പാട്ട് വച്ച് പൊളിച്ചോണ്ടാ വരവ്
ചിത്തു : രാമന് ബസ്സ് വല്ലാത്ത ലുക്കാ
അച്ഛൻ : ടീ കഴുതേ അല്ലെങ്കി തന്നേ അതിന്റെ മേലെന്ന് എറങ്ങുന്നില്ല പറഞ്ഞ് അമ്മ എന്നെ ആണ് ആട്ടുന്നെ നീ വളം വച്ച് കൊട്ക്ക്
.
.
ഞാൻ വണ്ടി കൊണ്ട് അവർടെ അടുത്ത് നിർത്തി
അച്ഛൻ കറങ്ങി വന്നു
ഞാൻ ചിരിച്ചോണ്ട് എറങ്ങി
അച്ഛൻ : ഓഫാക്ക്
ഞാൻ : ഇല്ല ഷെഡില് കൊണ്ടാക്കി ഇടാ
അച്ഛൻ : ആണോ
ഞാൻ : ഉം
പവി : ആ J സെറ്റ് മോനെ വിഷയം
ഞാൻ : 😁
അമ്മായി : തകർത്തു 😂
ചെറി കാറായിട്ട് വന്നു
ചെറി : ഞാൻ ഇവനെ ഇപ്പൊ വിളിച്ചേ ഉള്ളു
അച്ഛൻ : ന്താടാ ഇത്ര വൈകിയത്
ഞാൻ : Mvd പിടിച്ചു
അച്ഛൻ : ന്നിട്ട്
ഞാൻ : അളന്ന് കീറി നോക്കി ഒന്നും കിട്ടീല്ല, ട്രാവലർ എടുത്ത് വിട്ടിട്ട് വരാ പറഞ്ഞ് വന്നപ്പോ അവര് ഉച്ച കഴിയുന്നായി
അച്ഛൻ : അത് സാരൂല്ല
ഞാൻ : കണ്ടോ എല്ലാരും
ചിത്തു : ആഹ്
ഞാൻ : വരുന്നവര് വന്നോ
ചെറി : ടാ ചാവി താ ഞാൻ ഓടിക്കാ
ഞാൻ അച്ഛനെ ആണ് നോക്കിയത്
ചെറി : താടാ ഡേയ് 😡 😏
അച്ഛൻ : ഉം കൊടുത്തോ
ഞാൻ : ആഹ്
അച്ഛൻ : ഉം
ഞാൻ : ലൈറ്റൊന്നും ഇട്ടിട്ട് പോവരുത് ബാറ്ററി പോയാ മൊതല് പോവും
ചെറി : പോടാ ടേയ് 😡
ഞാൻ : കാറിന്റെ കീ താ ചെറി
ചെറി അത് തൂക്കി എറിഞ്ഞ് തന്നു…
ഞാൻ : അച്ഛൻ കേറിക്കോ…
അച്ഛൻ തല ആട്ടി ബസ്സില് കേറി
