അച്ചു : എവടെ ആടാ കെടക്കണെ നീയൊക്കെ നല്ല കാറ്റിന്റെ ശബ്ദം
ഞാൻ : ഞാൻ തന്നേ ടെറസ്സില് ഏറ്റോം മേലെ
അച്ചു : വീഴല്ലേ
ഞാൻ : ഏയ് അങ്ങനെ വീഴോ മോളെ
നന്ദൻ : ടാ രാമാ നീ വരുന്നില്ലേ
ഞാൻ : ഇല്ലെന്ന്
അച്ചു : ചുമ്മാ ഇരി നന്ദാ നീ ticket ഇട്ടോ
ഞാൻ : ആഹ് ഇടും ഇടും
നന്ദൻ : അതൊക്കെ ആയി…
ഞാൻ : ദേ കളിക്കല്ലേ
നന്ദൻ : ഒരു seat ഇണ്ട്
ഞാൻ : seat what do you mean
നന്ദൻ : by road ആണ്
ഞാൻ : ഏത് വണ്ടി
നന്ദൻ : rolls royce
അച്ചു : 😂
നന്ദൻ : മൈരേ 😂
ഞാൻ : വണ്ടി എടുത്ത് പോവാ
നന്ദൻ : നീ വരുവാണേ defender
ഞാൻ : ഞാൻ ഇല്ലെങ്കി
നന്ദൻ : നീ ഇല്ലെങ്കി defender തന്നേ 😂
ഞാൻ : ഉം അടിപൊളി ആരൊക്കെ
നന്ദൻ : ഞാൻ, സുന്ദരി, അച്ചു, മൊട്ട, നീ
ഞാൻ : ഞാനില്ല
അച്ചു : ടാ കളിക്കല്ലേ
ഞാൻ : ഞാനില്ല അച്ചു എനിക്ക് ഒരുപാട് പണി ഇണ്ട് നീ എന്താ
അച്ചു : അല്ലെങ്കിലും നിനക്ക് ഇപ്പോ നമ്മളെ ഒന്നും വേണ്ടല്ലോ
> 01:34
മെല്ലെ റൂമിലേക്ക് പോയ് ഫ്ലാഷ് കൈയ്യോണ്ട് മറച്ച് പിടിച്ച് ഞെക്കി തലേണ എടുത്ത് തിരിഞ്ഞതും ലൈറ്റ് ഓണായി…
എനിക്ക് ലൈറ്റ് ഓണായത് വിശ്വസിക്കാൻ തന്നേ പറ്റീല്ല
ഞാൻ മേലോട്ട് നോക്കി തിരിഞ്ഞ് നോക്കി
എപ്പഴും ഉള്ള പോലെ ആ ഇരുപ്പ് തന്നേ
ഞാൻ ഒന്നും പറയാൻ നിന്നില്ല rack തൊറന്ന് ഷീറ്റ് കൂടെ എടുത്തിട്ട് വെളിയിലേക്ക് നടന്നു
പപ്പ : how cheap
ഞാൻ അങ്ങെനെ തിരിഞ്ഞ് നോക്കി
പപ്പ : 👀
ഞാൻ : എന്ത്
പപ്പ : how cheap എന്ന്
ഞാൻ : എന്താണോ ചീർപ്പ് ചെയ്തത് ഇപ്പൊ
പപ്പ : ഇങ്ങനെ സംസാരിക്കല്ലേ വെഷമം ഇണ്ട് എനിക്ക്
ഞാൻ : sorry 😊
പപ്പ : അവടെ ഒറ്റക്ക് വിട്ടിട്ട് വന്നിട്ട് ഇവടെ വന്ന് ഞാൻ വല്യ തെറ്റ് ചെയ്ത പോലെ പറഞ്ഞല്ലേ
ഞാൻ : അവര് വല്ലതും
പപ്പ : ഇല്ല അമ്മടെ ഒക്കെ മൊഖം കണ്ടാ അറിയാ ഇവടെ വന്ന് വെളമ്പി എന്ന്
ഞാൻ : എനിക്ക് അനുഭവിക്കണ്ടി വന്ന ആ bad experience ഞാൻ എന്റെ parents നോട് പറഞ്ഞു
പപ്പ : ഇവടെ എന്തെങ്കിലും പ്രശ്നം ഇണ്ടായാ ഇവടെ ഈ മുറിയിൽ ഇനി അങ്ങനെ ആണ്
ഞാൻ : എന്ന് ഞാൻ പറഞ്ഞോ
പപ്പ : അങ്ങനെ ആണ് ഇനി ഞാൻ ആണ് നിന്റെ കാര്യങ്ങൾ നോക്കണ്ടത്
ഞാൻ : എന്നാ എനിക്ക് ആ feature വേണ്ടാ
പപ്പ : 😡
ഞാൻ : ഒച്ച പൊങ്ങിയാ പപ്പാ ആഹ്
പപ്പ എണീറ്റ് വന്ന് ഡോർ ലോക്കാക്കി
ഞാൻ അവളെ നോക്കി നിന്നു
പപ്പ : മനസ്സിലാക്ക് നമ്മള് വേറേ ഫാമിലി ആണ് ഇനി.
എനിക്ക് അത് വല്ലാത്ത വെഷമം ആയി അവള് പറഞ്ഞത്, പക്ഷെ ഞാൻ അത് കാണിച്ചില്ല വെറുതെ അടുത്ത വള്ളി ആവും…
പപ്പ : നമ്മള് ഒന്നായി ജീവിക്കും നമ്മള് തമ്മിൽ ഉള്ള എന്തും ഇവടെ തീരണം, limited കാര്യങ്ങൾ മാത്രെ വെളിയില് പോവാൻ പാടുള്ളു
ഞാൻ : ഉം
പപ്പ : കളിയാക്കാ
ഞാൻ : അല്ലെന്ന്
പപ്പ : പിന്നേ
ഞാൻ : ശെരി
പപ്പ പല്ല് കടിച്ച് തുറിച്ച് നോക്കി
ഞാൻ : പണ്ട് ശ്രീനിവാസന്റെ ഒരു സിനിമ ഇണ്ട് ഉർവശി ആണ് ഭാര്യ ടൈം കിട്ടുമ്പോ കാണ് 😊
പപ്പ : ഏതാ നാത്തൂൻ അമ്മായിയമ്മ ഒക്കെ കൂടെ പ്രാവുന്നതാണോ പിടിച്ച് വെളിയിൽ ആക്കാൻ നോക്കുന്നത്
ഞാൻ : അതല്ല ഒരു ശവത്തിനെ കെട്ടി അയാള് അവൾടെ ഓതൽ കേട്ട് എല്ലാം വിട്ട് വെളിയില് പോയിട്ട് പൈസ മുഴുവൻ പോയ് ജോലി സ്ഥലത്ത് നാണം കെട്ട് നാറി ഒരു കള്ളനായി അത്
പപ്പ : ഓ ശെരി കാണാട്ടാ
എന്റെ കാല് തൊട്ട് തരിച്ച് വന്നു
നിന്റെ ഈ തെളപ്പ് നിർത്താൻ എനിക്ക് അറിയാ ചെയ്യിക്കരുത്
ഞാൻ അവൾടെ കഴുത്തിന് പിടിക്കാൻ പോണ പോലെ പോയിട്ട് പറഞ്ഞു…
പപ്പ : പിടിക്ക്, എന്നെ ഫ്രണ്ട്സ്സിന്റെ മുന്നി നാണം കെടുത്തി, അവടെ parking ല് വച്ച് നാണം കെടുത്തി പിന്നേ ഇവടേം നാണം കെടുത്തി ഇനി കൊല്ല്
ഞാൻ : ഞാൻ ഒരു കാര്യം പറയാ, ഭാര്യേം കൂട്ടി പെട്രോൾ പത്ത് നാലായിരം രൂപക്ക് അടിച്ച് ഒരു ice cream കഴിക്കാൻ വേണ്ടി എട്ട് കിലോമീറ്റർ single പോയി lulu പോയ് അവൾടെ ഫ്രണ്ട്സ്നെ ഒക്കെ പോപ്‌കോൺ തീറ്റിക്കാൻ, ലൂയി വിട്ടന്റെ hand bag വാങ്ങി തരാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല അത് മനസ്സിലാക്കി ജീവിക്കാൻ പറ്റുവെങ്കി മാത്രം നീ
പപ്പ : നീ നീ പറ 😃
ഞാൻ : ഇവടെ ജീവിച്ചാ മതി
പപ്പ : ഉം… Finally 😃
ഞാൻ : തൊടങ്ങല്ലേ
പപ്പ : ഇല്ല പൊക്കോ
ഞാൻ : മതി, നിനക്ക് അഹങ്കാരം ആണ് ഞാൻ ഇങ്ങനെ പിന്നാലെ വരുമ്പോ എല്ലാം കരഞ്ഞ് നേടാ എന്നുള്ളത്…
പപ്പ : ഞാൻ എന്താ ടാ ചെയ്തേ എന്റെ രണ്ട് ഫ്രണ്ട്സ്നെ വിളിച്ചതോ
ഞാൻ : അതേ
പപ്പ : അപ്പൊ നീ പോണതോ ആ നന്ദന്റെ അച്ചൂന്റെ കൂടെ ഒക്കെ പോയ് കുടിച്ച് കൂതാടി നടക്കാൻ ഒരു ഇതും ഇല്ല നന്ദന്റെ കോണകം അലക്കി കൊടുക്കാൻ ആണേ അയ്യായിരം രൂപടെ പെട്രോൾ അടിച്ചിട്ട് പോവും
ഞാൻ : നിനക്ക് നഷ്ട്ടം ഇണ്ടോ അതോണ്ട്
പപ്പ : ഓഹ്… ശെരി ശെരിയാണ്
ഞാൻ : പപ്പാ, വിട്
പപ്പ : വേണ്ടാ ഞാൻ എന്റെ വീട്ടി പോവാ ഇനി വേണ്ടാ
ഞാൻ : ഇത്ര ചെറിയ കാര്യത്തിനാ നീ
പപ്പ : ഇത് എനിക്ക് ചെറിയ കാര്യല്ല
ഞാൻ : അപ്പൊ നീ പറഞ്ഞതോ എന്നോട് ഞാൻ അത് ദേഷ്യത്തി നീ പറഞ്ഞതാ പറഞ്ഞ് വിട്ടല്ലോ
പപ്പ : 👀
ഞാൻ : വിട്…
പപ്പ : എന്ത് വിടാൻ
ഞാൻ : പോട്ടെ എനിക്ക് ദേഷ്യം വന്നു എനിക്ക് എന്റെ feelings തീർക്കാൻ വേറെ ആരാ ഉള്ളെ
പപ്പ : പ്പ.. 😡
അവളെന്നെ പച്ചക്ക് ആട്ടി
പപ്പ എന്റെ കോളർ പിടിച്ച് വലിച്ചു
പപ്പ : ആ ഇന്ദ്രന്റെ വാലും പിടിച്ച് നടന്നാ അവനാവില്ല… എന്റെ feelings തീർക്കാൻ എനിക്ക് ആരാ ഉള്ളെ ആത്മാർത്തമായിട്ട് പറഞ്ഞതാണെങ്കി നിന്റെ കാലിന്റെ അടിയിൽ കെടക്കാൻ ഞാൻ തയാറാ ഇനി അങ്ങോട്ട് എല്ലാ കാലവും 😡
ഞാൻ : അതിന്റെ ആവശ്യം എന്താ
പപ്പ : മതി സാറേ കണ്ടു ഞാൻ
ഞാൻ : നീർത്തടാ.. മതി വാ പറയട്ടെ
പപ്പ : കൈ എടുക്ക്
ഞാൻ : എന്താ പപ്പാ നീ
പപ്പ : ഞാൻ ഏഴേ കാലിന് വന്നതാ ശെരിയാണ് ഫോൺ പണ്ടാരം അടങ്ങി അച്ഛൻ വിളിച്ച് പറഞ്ഞിട്ട് എന്റെ ഭർത്താവ് എന്നാ പണ്ടാരം അടങ്ങിയത്
ഞാൻ : നീ കെടന്നില്ലേ
പപ്പ : ദേ പച്ചക്ക് ആട്ട് കേക്കണ്ടേ മര്യാദക്ക് ഇരുന്നോ
ഞാൻ : 🙂
പപ്പ : അതെങ്ങനെ അനിയത്തിയേ ഊട്ടാൻ പോയതല്ലേ ചോട്ടൻ
ഞാൻ : ദേ പവിയെ വലിച്ച് ഇടണ്ട കേട്ടല്ലോ
പപ്പ : എറങ്ങി പോ എനിക്ക് കാണണ്ട നിന്നെ
ഞാൻ : അത്രെ ഉള്ളു അപ്പൊ
പപ്പ : അതേ
ഞാൻ : ശെരി, ഒറപ്പാ
പപ്പ കാറുന്ന പോലെ ഒച്ച ഇണ്ടാക്കി
ഞാൻ : തുപ്പടി 👀 തുപ്പ്… നിന്റെ ചുണ്ടും അതിന്റെ പിന്നിലെ പല്ലും എല്ലാം കൂടെ അകത്ത് പോവും, ശെരി ആണ് നിന്നെ ഞാൻ നാണം കെടുത്താൻ തന്നേ ആണ് പറഞ്ഞെ നീ പോയി കേസ് കൊടുക്കടി… പിന്നേ ഇനി നീ എന്നോട് സംസാരിക്കാൻ വരണ്ട…
പപ്പ : ഒന്ന് എറങ്ങി പോവോ…
.
.
.
രാവിലെ എണീറ്റതും സിദ്ധു വിളിച്ചു
പിന്നേ മൊഖം കഴുകി പല്ലൊക്കെ തേച്ച് അങ്ങോട്ട് പോയി
സുന്ദരൻ : ആഹ് വാ
ഞാൻ : എന്താ കാര്യം
സുന്ദരൻ : കൊച്ചി പോവാ വാ
ഞാൻ : എന്താ
സുന്ദരൻ : വൈകീട്ട് ബാംഗ്ലൂർ പോണം വണ്ടി ചെറിയ സർവീസ് കൊടുക്കാൻ checkup പിന്നേ ppf ചെയ്തവടെ പോയിട്ട് ഒരു ചെറിയ check up
ഞാൻ : ഉം
സുന്ദരൻ : നീ എന്താ ഗോവ വരുന്നില്ല കേട്ടു
ഞാൻ : ഞാനില്ല
സുന്ദരൻ : ഏഹ്
ഞാൻ : ഇല്ല പോയിട്ട് വാ
സുന്ദരൻ : ശെരി…
ഞാൻ : 😊
സുന്ദരൻ : അല്ല നീ കൂടെ വന്നാ ഒരു സമാദാനം ആയേനെ
ഞാൻ : എന്ത് സമാദാനം
സുന്ദരൻ : അല്ല രാത്രി വണ്ടി ഒറ്റക്ക് ഓടിക്കണ്ടി വരും അല്ലെങ്കി
ഞാൻ : എന്തിന് അങ്ങനെ ഓടിക്കുന്നെ
സുന്ദരൻ : നാളെ വൈകീട്ട് അല്ലെങ്കി രാത്രി ഗോവ എത്തണം 😁
ഞാൻ : മണ്ടത്തരം കാണിക്കല്ലേ നീ
സുന്ദരൻ : നീ വരുന്നില്ലല്ലോ മൂഡ്
സിദ്ധു : ആഹ് എന്താണ്
സുന്ദരൻ : നിങ്ങള് എപ്പോ എറങ്ങണേ
ഞാൻ : എങ്ങോട്ട് ഇവനൊക്കെ
സുന്ദരൻ : ഇവൻ, ചിത്തു, അമ്മു, ജാനു, സൂര്യ, ശ്രീ ഇവരൊക്കെ HYDERABAD പോവാ
സിദ്ധു : ഹാ കിച്ചു ഇണ്ട് മൈരേ
സുന്ദരൻ : തക്കുടുന്റെ കാര്യമേ മറന്ന് പോയ്
ഞാൻ : ഏഹ് ന്തിന്
