“അതാ ഇപ്പഴത്തെ ഫാഷൻ. പൈസേം കുറവാണ്. കംഫർട്ടബിളാണ്….”
“ഓ ഡിയർ… യു നീഡ്ൻ്റ് ബോദർ …. പ്രത്യേകിച്ചും ഞാനുള്ളപ്പോ… ഞാൻ നിനക്ക് വാങ്ങിത്തരും. പിന്നേ പാട്യാലേം പലാസോയൊന്നും നോക്കണ്ട. അതൊക്കെ കുറച്ച് പഴഞ്ചനാ”
ജീൻസ്. ഡെനിം ജാക്കറ്റുകൾ. ക്രോപ്പ് ടോപ്പുകൾ. ചുരിദാറുകൾ…. പലതരം വസ്ത്രങ്ങൾ സെയിൽസ് ഗേൾസ് എടുത്ത് നിരത്തി. ഒരുപാട് പരതിയിട്ടും മനസ്സിനിണങ്ങിയതൊന്നും കിട്ടിയില്ല.
“ഇവെടെ നിൻ്റെ മനസ്സിലുള്ള പോലത്തെ ഡ്രസ്സൊന്നും ഇല്ല കണ്ണാ”
“ശരിയാ. കുഴഞ്ഞ കുറേ ടോപ്പുകള് മാത്രണ്ട്. അല്ലേലും നല്ല ക്ലാസ്സി ആൻഡ് എലഗൻ്റ് ആയിട്ടുള്ള ഡ്രസ്സിന് ചെന്നൈയിലോ കൊയമ്പത്തൂരോ ഒക്കെ പോണം. അതല്ലെങ്കില് പിന്നെ നോർത്തിന്ത്യൻ നോക്കണം. ഇതിപ്പോ നിനക്ക് ഡെയിലി വെയറായിട്ടല്ലേ? കോളേജില് പിന്നെ ഇതൊക്കെ ആവും ഫാഷൻ”
കൂടുതൽ തിരയാനൊന്നും നിൽക്കാതെ മൂന്ന് കുർത്തിയും ജീൻസ് പാൻ്റുകളും മിഡിയും അതിന് ചേർന്ന ഡെനിം ജാക്കറ്റും ക്രിംസൺ റെഡ്, ഡാർക്ക് ഗ്രീൻ നിറത്തിലുള്ള രണ്ട് ചുരിദാറുകളും കാർത്തിക തിരഞ്ഞെടുത്ത് മാറ്റിവെച്ചു. എംബ്രോയ്ഡറി വർക്കുകളുള്ള ഒരു ബ്ലാക്ക് ലോങ് ഗൗൺ കണ്ടപ്പോൾ ഞാൻ അതും വാങ്ങി.
“ഇന്നർ വെയേർസ് ഒന്നും വേണ്ടേ”?
“ബ്രാൻ്റഡാ ഇവിടെള്ളതൊക്കെ”
“അതിനെന്താ? നീ വാങ്ങിക്കോ അമ്മൂ”
കാർത്തിക പ്രീമിയം ഇന്നർ വെയേർസ് പലതും എടുത്ത് നോക്കി. എല്ലാം നല്ല കറുപ്പ് നിറത്തിലുള്ളതായിരുന്നു.
“നല്ല സോഫ്റ്റ് മെറ്റീരിയലാല്ലേ ഇതൊക്കെ? നോക്ക് കണ്ണാ… വെൽവെറ്റ് പോലെണ്ട്”
ഒരു സ്ട്രാപ്പ്ലെസ് ബ്രാ എടുത്ത് കയ്യിൽ തെരുപ്പിടിപ്പിച്ച് കാർത്തിക എൻ്റെ അരികിലെത്തി.
“സംഭവം നല്ല സോഫ്റ്റാണ്. പക്ഷേ… ”
“എന്താ പക്ഷേ”?
” അതോ… യൂ ഡോൻ്റ് ബയ് ബ്ലാക്ക് പാൻ്റീസ് അൺലെസ് യു വാൻ്റ് സംവൺ റ്റു സീ….”
കാർത്തിക എന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നത് കണ്ട് ഞാൻ നിശബ്ദനായി. അവളുടെ നീണ്ട തുടുത്ത ചുണ്ടുകൾ വിറ കൊണ്ടു. പതിയെ അതൊരു പുഞ്ചിരിയായി മാറി.
“ന്നാ അന്ന് വാങ്ങി തന്നാ മതി. ഇപ്പോ വേണ്ട”
ബ്രാ അവിടെ തന്നെ വെച്ച് ഞങ്ങൾ ഫാൻസി ആൻഡ് ഫൂട്ട് വെയർ സെക്ഷനിലേക്കുള്ള ലിഫ്റ്റിൽ കയറി.
ഹീലുള്ള ഒരു വള്ളിച്ചെരുപ്പിട്ട് കാർത്തിക അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാല് മടങ്ങി വീഴാൻ പോയ അവളെ ഞാൻ താങ്ങി പിടിച്ചു.
“എന്തിനാ ഈ വയ്യാത്ത പണിക്ക് പോണത്”?
“നിനക്കിഷ്ടല്ലേ കണ്ണാ”?
“എൻ്റെ ഇഷ്ടത്തിനാണോ അത്”?
“പിന്നെ ആരെ ഇഷ്ടത്തിനാ”?
“ഈ കുന്നും മലേള്ളോടത്ത് അങ്ങനത്തെ ചെരുപ്പിട്ട് നടക്കാൻ പാടല്ലേ? നീ പരന്ന ചെരുപ്പിട്ട് ആനയേപ്പോലെ നടന്നാ മതി. അത് കാണാനാ എനിക്ക് ഇഷ്ടം. പിന്നെ എനിക്കാണെങ്കില് അങ്ങനെത്തെ പെണ്ണുങ്ങളേം ഇഷ്ടല്ല. യൂ ആർ റീഗൽ. ഈ ഇൻഡിപെൻഡൻ്റ് വുമണും സെൽഫ് അഷ്വേർഡ് വുമണും തമ്മിലുള്ള ആ ഒരു വ്യത്യാസം എന്താന്നറിയോ? യൂ ആർ സെൽഫ് അഷ്വേർഡ്. അതാ എനിക്ക് നിന്നെ ഇത്രക്കിഷ്ടം. ആൻഡ് മേ ബി യൂ ഷുഡ്ൻ്റ് കെയർ വാട്ട് ഐ കെയർ”
“കണ്ണാ… ഇങ്ങട്ട് നോക്ക്… വാട്ട് ഇഫ് ഐ വാൻ്റ് റ്റു”?
“ദെൻ… ലൗവ് മി ആസ് യു ഡു”
കാർത്തിക എന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. പിന്നെ ഒരു ആങ്കിൾ ലെങ്ത് ബൂട്ട്സെടുത്തു. വി കെ സി യുടെ ഒരു സാധാരണ ചെരിപ്പും.
ചെരിപ്പും ബൂട്ടും പാക്ക് ചെയ്ത് അതുമായി ഒരു സെയിൽസ് ഗേൾ ഞങ്ങളെ ബില്ലിങ് സെക്ഷനിലേക്ക് അനുഗമിച്ചു. ഡ്രസ്സെല്ലാം അവിടെ ഉണ്ടായിരുന്നു.
“നിൻ്റെ ആ ബീനാച്ചിക്കാരി താത്ത എവിടേ”?
“എന്നും ഇവിടുണ്ടാവലുള്ളതാ. ഇന്നെങ്ങട്ടേലും പോയിട്ടുണ്ടാവും. ബില്ലടച്ചില്ലേ? എന്നാനി പോവല്ലേ കണ്ണാ”?
റോഡിൻ്റെ മറുവശത്ത് പഴയ ഒരു പച്ചക്കറി കടയുടെ അരികിലൂടെ വണ്ടി നിർത്തിയ പറമ്പിലേക്ക് എത്തുന്ന ഒരെളുപ്പ വഴി കണ്ട് റോഡ് മുറിച്ച് കടക്കാൻ മുന്നോട്ട് നടന്ന കാർത്തികയെ ഞാൻ പിടിച്ച് നിർത്തി.
