മണ്ണാങ്കട്ടയും കരിയിലയും – 2 2

 

നേരത്തേ കണ്ട സെയിൽസ്മാനാണ്. സംശയം തീർക്കാൻ വന്നതാണ്. സദാചാര തെണ്ടികളൊന്നും അല്ലെങ്കിലും ഞങ്ങളെ കുറിച്ചറിയാനുള്ള ഒരാകാംക്ഷ അവിടുത്തെ സ്റ്റാഫുകളുടെ മുഖത്ത് പ്രകടമായിരുന്നു.

 

“ഭാര്യയാ. താലി മാലക്ക് വലിപ്പല്ല. കഴുത്തില് കുടുങ്ങി കിടക്കുന്നൂന്നിങ്ങനെ പരാതി പറഞ്ഞപ്പോ കുറച്ച് നീട്ടള്ളൊന്ന് വാങ്ങാന്ന് വിചാരിച്ചിട്ടാ”

 

അവർക്കൊരു സമാധാനമാവട്ടേയെന്ന് ഞാൻ വിചാരിച്ചു. പൈസയെടുത്ത് തിരികെയെത്തിയപ്പോൾ കാർത്തിക ബില്ലിങ് കൗണ്ടറിന് മുൻപിൽ ഇരിക്കുന്നുണ്ടായിരുന്നു.

 

പവന് നാല്പത്തിമൂവായിരത്തി എഴുന്നൂറ് രൂപ വെച്ച് തൊണ്ണൂറ്റി രണ്ടായിരം രൂപയുടെ ബില്ലടച്ച് ഞങ്ങൾ ഇറങ്ങി. താലിമാല വാങ്ങി കൊടുത്തതിലുള്ള സന്തോഷവും അനാവശ്യമായി അത്രയും വലിയൊരു സംഖ്യ ഞാൻ ചിലവാക്കിയതിലുള്ള നിരർത്ഥകതയും കാർത്തികയുടെ മുഖത്തുണ്ടായിരുന്നു.

എ സോൾ വിത്ത് മൾട്ടിപ്പിൾ സോൾ കോൺട്രാക്റ്റ്സ്… ഋഷികേശിലേക്കുള്ള പാതയിൽ വെച്ച് കണ്ട ഒരു സായ്പിൻ്റെ വാക്കുകൾ പെട്ടെന്നോർമ്മയിലെത്തി. അച്ഛച്ഛനോടൊപ്പം ഋഷികേശിലേക്കുള്ള യാത്ര. ബസ്സിറങ്ങി ഒരുപാട് നടക്കണം. മഞ്ഞ് പുതഞ്ഞ കുത്തനെയുള്ള ചവിട്ടടിപ്പാതകൾ കനത്ത മഞ്ഞു വീഴ്ചയിൽ മങ്ങിയ കാഴ്ചയായി. കാഷായ വസ്ത്രധാരിയായ ഒരു സായ്പ് എതിരെ നടന്നു വന്നു. സന്യാസിയായ സായ്പിനെ അന്നാണ് ഞാനാദ്യമായി കാണുന്നത്. നരച്ച വട്ട കണ്ണടക്ക് പിന്നിലെ ചൈതന്യവത്തായ കണ്ണുകൾ എന്നെ ആകെയൊന്നുഴിഞ്ഞു. “എ സോൾ വിത്ത് മൾട്ടിപ്പിൾ സോൾ കോൺട്രാക്റ്റ്സ്… ഹീ ഈസ് റെയർ ബൈ ഡിസൈൻ… ” എന്നും പറഞ്ഞ് കയ്യിലുണ്ടായിരുന്ന കാവിപുതപ്പും ഉരുണ്ട അറ്റത്ത് ഇരുമ്പ് വളയമുള്ള ഒരു വടിയും അച്ഛച്ഛന് നൽകി സായ്പ് നടന്നകന്നു. അതെന്താ അയാളങ്ങനെ പറഞ്ഞിട്ട് പോയതെന്നുള്ള എൻ്റെ ചോദ്യത്തിന് സ്വതസിദ്ധമായ അതേ പുഞ്ചിരിയായിരുന്നു അന്ന് അച്ഛച്ഛൻ്റെ മറുപടി. അഞ്ചാം ക്ലാസുകാരനായ എനിക്ക് അന്ന് അത് മനസ്സിലായില്ല. ഇന്ന്… ഇപ്പോൾ… കാർത്തികയുടെ ഈ തുടുത്ത് വിടർന്ന മുഖം കാണുമ്പോൾ അതും ഞാനറിയാതെ അറിയുന്നു. വെറുതെ ഒരു കാഴ്ചയിൽ സായ്പെങ്ങനെ അതറിഞ്ഞു എന്നത് ഇന്നെനിക്കൊരു പ്രഹേളികയേയല്ല.

 

 

ഹൈലക്സിനുള്ളിലെ ഏകാന്തതയിൽ

ഞാൻ അവളുടെ ആ മാല അഴിക്കാൻ കൈ നീട്ടി. കാർത്തിക എന്നെ തടഞ്ഞു.

 

“ഇപ്പോ വേണ്ട. അത് എല്ലാവരുടെയും മുന്നില് വെച്ച് മതി”

 

“എന്നാല്… അങ്ങനെ മതിയെങ്കില് അങ്ങനെ മതി. വാങ്ങിയതല്ലേ. നീ തന്നെ സൂക്ഷിച്ചോ. സമയാവുമ്പോ പറഞ്ഞാ മതി…”

 

വലിയ ബോക്സെടുത്ത് വണ്ടിയുടെ പിന്നിലേക്കിട്ട് താലിമാല ഒരു ചെറിയ ചെപ്പിലാക്കി കാർത്തികയുടെ ബാഗിനുള്ളിലേക്ക് ഞാൻ വെച്ചു.

 

“എന്നാലും കണ്ണാ…. എന്തിനാ ഇപ്പോ അത് വാങ്ങീത്”?

 

“ഒന്നിനൂല്ല…. വെറുതെ… ഇപ്പഴും നീ ആ മാല കഴുത്തിലിട്ട് നടക്കുന്നത് കണ്ടപ്പോ…. അമ്മൂ… നിൻ്റെ മനസ്സില് ഇപ്പഴും അന്നത്തെ പോലെ ഞാനുണ്ട് ന്നറിഞ്ഞപ്പോ…. അതറിയാതെ പോയതിലുള്ള ആ ഒരു വിഷമോം ഒക്കെ ആയപ്പോ…. എനിക്ക് അങ്ങനെ തോന്നി. താലി മാലയാ നല്ലത് ന്ന്”

 

“മറക്കാനാണേല് അപ്പോ അന്ന് ആ അമ്പലത്തില് വെച്ച് ചെയ്തതോ? നീ ഇന്ന് വരെ അത് ചോദിച്ച് ണ്ടോ കണ്ണാ? എനിക്കെന്താ അപ്പോ തോന്നിയത്… അല്ലെങ്കില് എൻ്റെ മനസ്സിലെന്തേന്നൂന്ന്”?

 

“അങ്ങനെ ഒക്കെ ചെയ്തു. എന്നാലും. പിന്നെ എനിക്ക് നിൻ്റെ മനസ്സറിയാലോ. അതോണ്ടല്ലേ അങ്ങനെ ചെയ്തത്? ഞാൻ ചോദിക്കാതെന്നെ നീ പറഞ്ഞ് കേൾക്കണന്ന് ആഗ്രഹിച്ചു. അതോണ്ടാ ചോദിക്കാഞ്ഞത്. പിന്നെ ഞാൻ വിചാരിച്ചു അവിടന്നിങ്ങോട്ട് പോന്നപ്പോ നീയെന്നെ പതുക്കെ മറന്നിട്ടുണ്ടാവൂന്ന്. അതൊക്കെ അന്നത്തെ ഓരോ പൊട്ടത്തരങ്ങളായിട്ടേ കൂട്ടീട്ടുണ്ടാവൂന്ന്. പക്ഷേ ആ മാല… സുവനീറ് പോലെ അതിപ്പഴും കഴുത്തിലുണ്ടാവൂന്ന് പ്രതീക്ഷിച്ചതേ ഇല്ല”

 

“നിൻ്റെ ഹൃദയത്ത്ന്ന് ഞാനാ മാഞ്ഞ് പോയതൂന്നാ വിചാരിച്ചേ കണ്ണാ…. നീ കോഴിക്കോടിന് പോയപ്പോ നീയെന്നെ മറന്നിട്ടുണ്ടാവും. പുതിയ കൂട്ടുകാരികളെ ഒക്കെ കിട്ടീട്ടുണ്ടാവൂന്ന് വിചാരിച്ചു”

Leave a Reply

Your email address will not be published. Required fields are marked *