മണ്ണാങ്കട്ടയും കരിയിലയും – 2 2

 

പട്ടും കിഴിപ്പണവും സോപാനത്തിൽ വെച്ച് ഞങ്ങൾ നന്നായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ച് കഴിഞ്ഞ് തിരിച്ചിറങ്ങുന്നതിന് മുൻപ് അവളുടെ കഴുത്തിൽ ഞാൻ മാലയിട്ട് കൊളുത്ത് കടിച്ചമർത്തി. നല്ല ഇരുട്ടായിരുന്നു. കൊളുത്ത് ശരിക്ക് മുറുകിയോ എന്നെനിക്കറിയില്ലായിരുന്നു. അതുകൊണ്ട് കടിച്ചു മുറുക്കി. കാർത്തിക അത് പ്രതീക്ഷിച്ചിരുന്നില്ല. എന്താ കണ്ണാ ഇത് എന്നായിരുന്നു അവളുടെ ചോദ്യം. നീ ചോദിച്ചില്ലേ നിന്നെ കല്യാണം കഴിക്കോന്ന്. അതാണിത് എന്ന് ഞാനവളുടെ ചെവിയിൽ മറുപടിയായി മന്ത്രിച്ചു. കൂട്ടത്തിൽ കഴുത്തിൽ ഒരുമ്മയും വെച്ചു. അവളുടെ കൈ പിടിച്ച് ശ്രീകോവിലിന് വലം വെച്ച് ദേവിയെ ഒന്നു കൂടി തൊഴുത് ഞങ്ങൾ മടങ്ങി.

 

“മാത്രോം അല്ല. ഞാനത്രേം പ്രാർത്ഥിച്ചിട്ടാ ആ മാല നിൻ്റെ കഴുത്തില് കടിച്ച് മുറുക്കിയത്”

 

“എന്താ കണ്ണാ പ്രാർത്ഥിച്ചത്”?

 

“അതോ… നിൻ്റെ ഈ ചോയ്സ്…. അതായത് ഞാൻ…. എന്നെ കല്യാണം കഴിച്ചതിന് നിന്നെ ആരും ഒരിക്കലും കുറ്റപ്പെടുത്താനിട വരരുതേ എന്ന്. എന്നെ കല്യാണം കഴിച്ചത് മണ്ടത്തരായീന്ന് ഒരിക്കലും പറയാനിട വരുത്താത്തത്രേം പെർഫക്ടാവണന്ന്. നീയും ഞാനും. പിന്നെ… എ വോ. എനിക്കാരേം ബൗണ്ട് ചെയ്യിക്കുന്നതിഷ്ടല്ലാന്ന് നിനക്കറിയില്ലേ? സോ നിനക്കിഷ്ടള്ളത്രേം കാലം… നീ ആഗ്രഹിക്കുന്ന അത്രേം കാലം ഞാൻ നിൻ്റെ കൂടെണ്ടാവും എന്ന്. അത് കഴിഞ്ഞാല് ഞാനെൻ്റെ പാട്ടിന് പോവും”

 

“ഞാനും ഒപ്പം വന്നാലോ”?

 

“എന്നാലെനിക്ക് സന്തോഷാവും. ഇനീപ്പോ വന്നില്ലെങ്കിലും കുഴപ്പൊന്നൂല്ല. ഐ വിൽ ചെറിഷ് യു”

 

“ഞാൻ വരും”

 

“യൂ ആർ മോസ്റ്റ് വെൽകം. ഒപ്പം ഒരാള് കൂടെണ്ടെങ്കിലോ”?

 

“അല്ലെങ്കിലും ഒറ്റക്കാവില്ലാന്നെനിക്കറിയായിരുന്നു. ആരാ കണ്ണാ അത്”?

 

“ജുമൈലത്ത്”

 

“ഞാൻ വിചാരിച്ചു രേണു ആവൂന്ന്”

 

“രേണൂനെ പോലത്തെ ഒരാളാ. പറഞ്ഞാല് ശരിയാവില്ല. നീ മിന്നുവിനെ കാണണം. ജുമൈലത്ത്. അവളെനിക്ക് മിന്നുവാണ്”

 

“കുംഭത്തിലെ ശനി. അല്ലേ കണ്ണാ? ഞാൻ നിൻ്റെ കുംഭത്തിലെ ബുധനും”

 

“നീയെൻ്റെ അമ്മു. അവളെൻ്റെ മിന്നു”

 

“അപ്പോ മിഥുനത്തിലെ ശുക്രനാരാ”?

 

“നിനക്കതൊക്കെ ഓർമ്മണ്ടോ”?

 

“അന്നാ ചെമ്പകത്തിൻ്റെ ചോട്ടില് വെച്ച് നീയല്ലേ നിൻ്റെ ജാതകം കൊണ്ടോന്ന് എനിക്ക് കാണിച്ച് തന്നത്? കണ്ണാ … അവിടെയാ ആ ബൊട്ടീക്”

 

“ഇവിടെ പാർക്ക് ചെയ്യാൻ സ്ഥലൊന്നൂല്ലല്ലോ”

വൈകുന്നേരമായതോടെ ടൗണിൽ ആൾ തിരക്കായി. റോഡു വക്കിൽ സ്കൂട്ടറുകളാണ് അധികവും. ചർച്ചിനോട് ചേർന്നുള്ള ഒരൊഴിഞ്ഞ പറമ്പിൽ ഒരുപാട് സ്കൂട്ടറുകൾക്കിടയിലൊരിത്തിരി സ്ഥലത്ത് ഒരു കാറുകാരൻ വണ്ടിയെടുത്ത് കൊണ്ടുപോയ ഒഴിവിൽ ട്രക്ക് ഞാൻ തിരുകി കയറ്റി. ബൊട്ടീക്കിലേക്ക് കുറച്ച് നടന്നു. പ്രതീക്ഷിച്ചത് പോലെയല്ല. കൊച്ചിയിലും ബാംഗ്ലൂരിലുമൊക്കെയുള്ള ഹൈ എൻഡ് ഷോപ്പുകളുടെ അതേ അനുകരണം. സ്ത്രീകൾക്ക് ആവശ്യമായതെല്ലാം അവിടെയുണ്ട്. എന്നാലും ഇതു പോലെയൊരു കട. അതും മീനങ്ങാടിയിൽ. എനിക്ക് അത് ഉൾക്കൊള്ളാനായില്ല.

 

“ഇത് നല്ലൊരു ഷോപ്പാണല്ലോ. പ്രീമിയം ഇന്നർ വെയേർസൊക്കെ. ഇവിടെ ഇതൊക്കെ വാങ്ങാനാൾക്കാരുണ്ടോ”?

 

“ഇവിടെന്തൊക്കെണ്ട്… ന്നിട്ടും അതേ കണ്ടുള്ളൂ”?

 

“അങ്ങനെയല്ല. ഞാൻ മൊത്തത്തിലുള്ള ആ ഒരിത് നോക്കിയതാ”

 

കാർത്തിക എൻ്റെ കൈ പിടിച്ച് മുന്നിൽ നടന്നു. സെയിൽസ് ഗേൾസിനൊക്കെ അവളെ നല്ല പരിചയമുണ്ട്.

 

“അമ്മൂ… നോക്ക്… എണ്ണൂറ് രൂപേൻ്റെ ലൊട്ക്ക് ടോപ്പൊന്നും തെരയണ്ട. നിനക്കിഷ്ടള്ളത് വാങ്ങിക്കോ”

 

“നിനക്കെന്താ ഇഷ്ടം കണ്ണാ”?

 

“എല്ലാം ഇഷ്ടാണ്. ചുരിദാർ. സൽവാർ കമ്മീസ്. പലാസോ. പാട്യാല. അനാർക്കലി. ഇന്ത്യൻ ഗൗൺസ്. കുർത്തി. ജീൻസ്… ഒക്കെ എനിക്കിഷ്ടാ. ഈ മാക്സി ഡ്രെസ്സും മാക്സി ഗൗണും ഒക്കെല്ലേ…? അത് മാത്രം ഇഷ്ടല്ല. എന്താന്നറിയില്ല. ഒരു ഭംഗിയില്ലാത്ത ഡ്രസ്സാ അത്”

Leave a Reply

Your email address will not be published. Required fields are marked *