“അത് പറഞ്ഞപ്പഴാ… ഞാനിന്നാള് യൂണിവേഴ്സിറ്റിയില് പോയപ്പോ ഗീത ടീച്ചറെ കണ്ടു. മനസ്സിലായതൊന്നും ഇല്ല. അവര് ജസ്റ്റ് അങ്ങനെ നടന്നങ്ങട്ട് പോയി. നിനക്കോർമ്മല്ലേ ആ ടീച്ചറിനെ? നമ്മക്ക് സെക്കൻ്റ് കിട്ടിയതോർക്കുമ്പോ ഇപ്പഴും കലി വരും”
“നമ്മള് ബെസ്റ്റ് ടീമേന്നൂല്ലേ? മോഡൽ സ്കൂളിലെ ആ പേത്തലച്ചിയെ എങ്ങനെ മറക്കാനാ? എല്ലാടത്തുണ്ടാവും ക്വിസ് മാസ്റ്ററായിട്ട്. ഒളിംപിക്സ് നടക്കുന്നത് ബെയ്ജിങ് എന്നെഴുതീട്ട് അന്നാ തള്ള സമ്മതിച്ചില്ല. മനോരമയില് ബീജിങ്ങാന്ന്. മാതൃഭൂമിക്കാര് ബെയ്ജിങ്ങാക്കിയതിന് നമ്മളെന്ത് ചെയ്യാനാ? ആ ഒരു പ്രാവശ്യം മാത്രം നമ്മള് സെക്കൻ്റായി. എനിക്കാ പന്ന തള്ളയെ പണ്ടേ കണ്ടൂടാ”
“നമ്മളെ സ്കൂളും ടീച്ചേർസിനേം പോലെയല്ല. മറ്റുള്ളോരൊക്കെ ഹൈപ്പർ കോംപറ്റീറ്റിവാ. നമ്മള് സ്ഥിരം ഫസ്റ്റടിക്കുന്നോരല്ലേ. അതിൻ്റെ ഒരു ഇഷ്ടക്കേടുണ്ടാവും. അസൂയേണ്ടാവും”
“ആവും. പ്രശ്നോത്തരി..അക്ഷര ശ്ലോകം.. ക്വിസ് മത്സരങ്ങള്…. വി വേർ ദ ബെസ്റ്റ് ടീം”
“ക്വിസ് കോംപറ്റീഷൻസ്…. ഡിബേറ്റ്സ്… അതൂണ്ട്. നമ്മളെ പ്രേമം. അതൊരു ഇൻ്റലക്ച്വൽ ലൗ ടൈപ്പാല്ലേ കണ്ണാ”
“അവർ ലൗ… ഇതൊരു സാധാരണ പ്രേമാണോ? ദ കൈൻ്റ് ഓഫ് ലൗവ് ദാറ്റ് നെവർ ഫൗണ്ട് ഇൻ പ്ലേ മേറ്റ്സ് പ്ലേ ഗ്രൗണ്ട് ഓർ ബിൽഡേർസ് ട്രെഞ്ചസ്. നോട് ഈവൻ എമങ്ങ് സോൾ മേറ്റ്സ്. ബ്രഹ്മാവും സരസ്വതിയും പോലെ….”
“എല്ലാർക്കും ശിവനേം പാർവതിയേം മതി”
“അതിന് ഭാര്യ ഒരു ട്രാൻസ്ഫർമേഷനൽ കാറ്റലിസ്റ്റ് ആവണം. നീ അങ്ങനെ ആണോ? അല്ലല്ലോ. അതാ പറഞ്ഞത്. എനിക്കെൻ്റെ സരസ്വതി മതി”
“ഇപ്പഴും അല്ലേ”?
“ഇപ്പഴൂന്നല്ല. എപ്പഴും. യൂ ആർ മൈ സരസ്വതി. വി വിൽ ബി ദ ബെസ്റ്റ് ടീം. ആക്ച്വലി വി ആർ ദി ബെസ്റ്റ് ടീം. ഓൾവേയ്സ്. ഫോറെവർ”
“റ്റിൽ എറ്റേണിറ്റി”?
“റ്റിൽ ഏറ്റേണിറ്റി”
മൗനം മാത്രം. രണ്ട് ഹൃദയമിടിപ്പുകൾ ഒന്നാവുന്നു. ഞാൻ ഹൃദയമിടിപ്പുകൾ എണ്ണാൻ തുടങ്ങി. നിമിഷങ്ങൾ ഉതിർന്നു വീണു കൊണ്ടേയിരുന്നു.
“കണ്ണാ… സമയെത്ര ആയീന്നറിയോ? ആ ശിൽപ്പം കൊണ്ട് പോയി കൊടുക്കണ്ടേ? അതൊക്കെ കഴിഞ്ഞിട്ടിന്നിനി എപ്പഴാ വീട്ടിലെത്താ”?
“നീ ഇങ്ങനെ ചാരി കിടക്കുമ്പോ എങ്ങനെയാ പോവാൻ തോന്നാ?…. നിനക്കെൻ്റെ കൂടെ വന്നൂടെ? നമ്മക്കേ കുറ്റിക്കാട്ടൂരിലേക്ക് പോവാം…. ആരും ഒന്നും പറയില്ല. ഭാര്യയെ നോക്കാനുള്ള കപ്പാസിറ്റിയൊക്കെ എനിക്കുണ്ട്”
“എന്നിട്ടിത്രേം കാലം എവിടെയായിരുന്നു ഈ ഭർത്താവ്”?
“ഞാനറിഞ്ഞില്ലല്ലോ ഇങ്ങനെ ഒരു ഭാര്യ കാത്തിരിക്കണത്”
ഞാനവളെ ചേർത്ത് പിടിച്ചു. കാർത്തികയുടെ ഫോൺ റിങ് ചെയ്തു. അമ്മയായിരുന്നു. അവൾ വരാൻ വൈകുന്നതെന്താണെന്നറിയാൻ വിളിച്ചതായിരുന്നു. കാർത്തിക എന്തൊക്കെയോ കള്ളം പറഞ്ഞ് പിടിച്ചു നിന്നു.
“മതി കിടന്നത്. ഇനീങ്ങനെ കിടന്നാലേ അമ്മ ഇങ്ങട്ട് വരും” എന്നും പറഞ്ഞ് കാർത്തിക എഴുന്നേറ്റു. പരത്തിയിട്ട മുടി കെട്ടിവെച്ചു.
“എന്നെ എടുക്ക് കണ്ണാ”
കാർത്തിക കൈ നീട്ടി. ഞാനവളെ കോരിയെടുത്തു. എൻ്റെ കഴുത്തിനു ചുറ്റും കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ചേർന്നിരുന്നു.
“എന്തേപ്പോങ്ങനെ തോന്നാൻ”?
“ഉച്ചക്ക് മഴവിൽ മനോരമേല് ധീര കണ്ടു. അപ്പോ ആ ധീര ധീര പാട്ടിലെ പോലെ കെട്ടിപിടിച്ച് നെഞ്ചില് ചാരി ഇരിക്കാൻ തോന്നി. എത്രനേരന്നെങ്ങനെ എടുത്ത് നിക്കാൻ പറ്റും”?
“ഒരു ഫിഫ്റ്റീൻ… ട്വൻ്റി മിനിറ്റ്സ്. പിന്നേ… ആ സിനിമേല് വേറേം പാട്ടുണ്ട്”
“അയ്യടാ… അങ്ങനെപ്പോ വേണ്ട”
കാർത്തിക നിലത്തിറങ്ങി. ബാഗിനുള്ളിലെ ചെപ്പിലെ താലി മാല എടുത്ത് എൻ്റെ നേരെ വീശി കാണിച്ചു.
“ഇതെൻ്റെ കഴുത്തില് കെട്ടി തരുന്ന അന്ന് മതി”
“അതിന് അതൊക്കെ കാണിക്കുന്ന പാട്ടുണ്ടോ അതില്”?
“ഒന്ന് പോ കണ്ണാ”
