കുറച്ചുനേരം നോക്കിയതിനുശേഷം അദ്ദേഹം പുറത്തേക്ക് വന്ന് പറഞ്ഞു:
“ഇതിന്റെ ഉള്ളിലെ കോയിലിന്റെ എന്തോ ഒരു മെയിൻ പാർട്സ് കരിഞ്ഞുപോയിട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ ഒരു എസി
മെക്കാനിക്കിനെ ഫോൺ ചെയ്ത് വരാൻ പറയാം; പുള്ളി വന്നു നോക്കിയാലേ ഇത് ശരിയാക്കാൻ പറ്റൂ.”
അതും പറഞ്ഞ് കെയർടേക്കർ അവിടെനിന്ന് തിരിച്ചുപോയി.
അതുകഴിഞ്ഞ് ഞാനും രാമേന്ദ്രേട്ടനും ഓഫീസിൽ പോകാൻ വേണ്ടി പെട്ടെന്ന് റെഡിയായി.
ഹൻസിബയോട് ഞാൻ യാത്ര പറയുന്നതിനിടയിൽ പൈസയുടെ കാര്യവും ഓർമ്മിപ്പിച്ചു:
“ഹൻസിബേ, കെയർടേക്കർ മെക്കാനിക്കുമായി വരുമ്പോൾ, ആ ഏസി നോക്കിയിട്ട് എന്തെങ്കിലും പൈസയോ അഡ്വാൻസോ ചോദിക്കുകയാണെങ്കിൽ നീ ഒരു കാര്യം ചെയ്യ്… കയ്യിൽ ഒരു അൻപത് കെഡി എക്സ്ട്രാ കാണുമല്ലോ?
അതിൽ നിന്ന് കൊടുത്തേക്ക്. അതിൽ കൂടുതൽ എന്തെങ്കിലും പറയുകയാണെങ്കിൽ, ബാക്കി
പൈസ ഞങ്ങൾ വൈകിട്ട് വരുമ്പോൾ തരാം എന്ന് പറഞ്ഞേക്കൂട്ടോ.”
അതുകേട്ട് അവൾ തലയാട്ടി: “ശരി, ഞാൻ നോക്കിക്കൊള്ളാം. നിങ്ങൾ ഇറങ്ങിക്കോ,
ഞാനും രാമേന്ദ്രേട്ടനും കൂടി ഓഫീസിലേക്ക് ഇറങ്ങി.
രാമേന്ദ്രേട്ടന് തലേന്നത്തെ ഉറക്കക്ഷീണവും ക്ഷീണവും
ഒക്കെ ഉള്ളതുകൊണ്ട് പുള്ളിയുടെ കാർ എടുക്കാതെ, എന്റെ കാറിലാണ് ഞങ്ങള് രണ്ടുപേരും ഓഫീസിലേക്ക് പുറപ്പെട്ടത്. വണ്ടി ഓടിച്ചുപോകുന്നതിനിടയിൽ റോഡിലേക്ക് നോക്കിക്കൊണ്ട് രാമേന്ദ്രേട്ടൻ എന്നോട് ചോദിച്ചു:
“അല്ല ഷാജു… നിന്റെയും മോളുടെയും ഫാമിലി പ്ലാനിങ് ഒക്കെ എങ്ങനെയാ? കുട്ടികളെക്കുറിച്ചൊക്കെ എന്താ തീരുമാനം?”
ഞാൻ വണ്ടി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അല്പം അത്ഭുതത്തോടെയും ചിരിയോടെയും
ചോദിച്ചു: “കുട്ടികളുടെ കാര്യമോ? അതൊന്നും ഇപ്പൊ പ്ലാൻ ചെയ്തിട്ടൊന്നുമില്ല ചേട്ടാ. അവൾ ഇങ്ങോട്ട് വന്നിട്ട് ഇപ്പൊ ഒരു മാസം കഴിഞ്ഞട്ടല്ലെ ഉള്ളൂ.
അതുകൊണ്ട് ഇപ്പൊ തൽക്കാലം കുട്ടികളെക്കുറിച്ചൊന്നും ഞങ്ങൾ ആലോചിച്ചിട്ടേയില്ല.”
അപ്പൊ പുള്ളി കൗതുകത്തോടെ ചോദിച്ചു: “അതെന്താ? കല്യാണം കഴിഞ്ഞിട്ട് കുറച്ചല്ലേ ആയെന്നു കരുതി പെട്ടെന്ന് വേണ്ട എന്നാണോ…”
ഞാൻ മറുപടി പറഞ്ഞു: “അല്ല ചേട്ടാ, കുറച്ചൊന്ന് ലൈഫ് എൻജോയ് ചെയ്തിട്ട് മതി എന്നാണ് ഞങ്ങളുടെ ഒരു ഇത്. കുറച്ചു കാലത്തേക്ക് തൽക്കാലം വേറെ പ്ലാനൊന്നുമില്ല.”
അത് കേട്ടതും രാമേന്ദ്രേട്ടൻ സീറ്റിലേക്ക് ഒന്നു ചാരിയിരുന്ന് ഗൗരവത്തോടെ പറഞ്ഞു: “അതൊക്കെ ശരി തന്നെടാ… എന്നാലും കുട്ടികളൊക്കെ ഉണ്ടാകുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹം എന്നൊക്കെയാണ് പറയുക.
അത് ഒരുപാട് വൈകിച്ചാൽ പിന്നെ…. എന്റെ അറിവിൽ ഇങ്ങനെ കുറച്ചു പേരുണ്ട്,അവര് ഇപ്പോള് ഒരു കുഞ്ഞിനായി കരയുന്നു. പിന്നെ ചെറുപ്പമല്ലേ, നന്നായി എൻജോയ് ചെയ്തോ, അതിൽ കുഴപ്പമില്ല. എന്നാലും ഒരുപാട് വൈകിപ്പിക്കേണ്ട കാര്യമില്ല.”
ഞാൻ റോഡിലേക്ക് ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു: “അതൊക്കെ അറിയാം ചേട്ടാ… എങ്കിലും പെട്ടെന്നുതന്നെ വേണമെന്നില്ല, കുറച്ചു കാലം കഴിഞ്ഞിട്ട് മതി എന്നാണ് വിചാരിച്ചിരിക്കുന്നത്.”
രാമേന്ദ്രേട്ടൻ അല്പം ഗൗരവത്തോടെ ചോദിച്ചു: “പിന്നെ… അവൾ അതിനായിട്ട് എന്തെങ്കിലും പിൽസോ മറ്റോ കഴിക്കുന്നുണ്ടോ?
അതൊന്നും എടുക്കരുത് കേട്ടോ.”
ഞാൻ അല്പം അമ്പരപ്പോടെ രാമേന്ദ്രേട്ടനെ നോക്കിക്കൊണ്ട് ചോദിച്ചു: “അല്ല ചേട്ടാ… എന്താ ചേട്ടൻ അങ്ങനെ ചോദിച്ചേ? പിൽസ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും
കുഴപ്പമുണ്ടോ?”
അതുകേട്ട് രാമേന്ദ്രേട്ടൻ ഗൗരവത്തോടെ പറഞ്ഞു: “അതൊക്കെ അങ്ങനെ സ്ഥിരമായി കഴിക്കുന്നത് നല്ലതല്ലടാ. അടിയന്തര ഘട്ടങ്ങളിൽ മാത്രം കഴിക്കേണ്ടതല്ലേ അത്? അവൾ സ്ഥിരമായിട്ട് കഴിക്കുന്നുണ്ടോ?”
ഞാൻ റോഡിലേക്ക് നോക്കിക്കൊണ്ട് മറുപടി പറഞ്ഞു: “ഇല്ല ചേട്ടാ… അതങ്ങനെ സ്ഥിരമായല്ല, വല്ലപ്പോഴും രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ ഒക്കെയാണ്…”
അതുകേട്ട് രാമേന്ദ്രേട്ടൻ തലയാട്ടിക്കൊണ്ട് തറപ്പിച്ചു പറഞ്ഞു: “ഏയ്, അങ്ങനെ രണ്ടു മൂന്ന് ദിവസം കൂടുമ്പോൾ എന്നൊക്കെ പറഞ്ഞ് എപ്പോഴും കഴിക്കരുത്. അത് അവളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
