Obsession with Jenni – 4 20

തിരിഞ്ഞു പോകാൻ ഒരുങ്ങിയ എന്റെ കൈയിൽ അപ്പൻ പിടിച്ചു..തിരിച്ചു ഞാനും അപ്പന്റെ കൈയിൽ ഒന്നും പിടിച്ചു ആ മുഖത്തും നോക്കി ഒന്നും ചിരിച്ചു…

 

ഫിജോ :സുഖം..

 

ഞാൻ റൂമിൽ നിന്നും ഇറങ്ങി..

 

ഫിജോ: എല്ലവരും എവിടെടാ..

 

ഷാരോൺ :ബിൻസി..ജിൻസിചേച്ചിയും വീട്ടിൽ പോയി…ചേട്ടായിടെ ബാഗ് കൊടുത്തു വിട്ടു കൂടെ…ആൽബിൻ ചേട്ടായി ഓഫീസിൽ പോയി…

 

ജോബിൻ അമ്മ ആയി പുറത്തേക് ഇറങ്ങി…

 

ഫിജോ :ചേട്ടൻ എന്താ ഇവടെ തന്നെ ഇങ്ങനെ നില്‌കുന്നെ..

 

ഷാരോൺ :പുറത്ത് പറയണ്ട…കോളേജിയിൽ സസ്പെ‌ൻഷൻ അടിച്ചു തന്നു..

 

ഫിജോ :ഇക്ക… ഞാനും ഷനും കൂടെ ഇറങ്ങു ആണ്…രാത്രി ഞാൻ വരാം..

 

ഇക്കയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി..

 

ഫിജോ : നിന്നക് ലൈസെൻസ് ഉണ്ടോ..

 

ഷാരോൺ : ഉണ്ട്..

 

ഫിജോ :കാർ എടുത്തോ…

 

ഞാൻ കാറിന്റെ താക്കോൽ അവനു കൊടുത്തു..

 

ഇവനെ ഒഴിവ് ആക്കി വേണം ജോലി തുടങ്ങാൻ..എന്റെ ഒരു ഫ്രണ്ടിന്റെ കാർ ആയിരുന്നു…

 

ഷാരോൺ കാർ എടുത്തു… കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ഞാൻ അവനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ തുടങ്ങി…

 

ഫിജോ : നിനക്ക് അറിയാവുന്നത് ഓക്കേ പറ..

 

ഷാരോൺ :സൺഡേ രാവിലെ പള്ളിയിൽ പോയി വരുബോൾ ആയിരുന്നു…

 

ജോബിൻ ആണ് എന്നെ കുട്ടി ഹോസ്‌പിറ്റലിൽ വന്നത്…ഒരു ഓപ്പറേഷൻ കാലിനു…തലയിൽ 5 സ്റ്റിച്ച്..

 

ഫിജോ :വർഗീസ്…

 

ഷാരോൺ :പുള്ളി സേഫ് ആയിരുന്നു…പക്ഷേ ഇന്നലെയാണ് വീട്ടിലേക്ക് പോയത്..

 

ഫിജോ :ജിൻസിയുടെ വീട്ടുകാരും..

 

ഷാരോൺ :ആൻ്റി വന്നു ഇടക്കും കൊച്ചിനെ കണ്ടു പോകും…അമ്മച്ചി പഴയ പോലെ തന്നെ കലിപ്പ് ആണ്..വർഗീസിനെ കാണുന്നതേ ഇഷ്ടം അല്ല…

 

ഫിജോ : ജോബിൻ?..

 

ഷാരോൺ :അമ്മായിയപ്പൻ പറഞ്ഞാൽ അവിടെ നില്‌കും..പക്ഷേ വീട്ടിൽ പഴയ പോലെ തന്നെ…

 

ഫിജോ :ജേക്കബ്?..”ജിറ്റോയുടെ ചേട്ടൻ”…

 

ഷാരോൺ :ഏതോ ടൂറിൽ ആണ്….കിടിലൻ ഫാമിലി നിന്നും ആണ് പെണ്ണ് എടുത്തത്…ഇല്ലാത്ത പരുപാടി ഒന്നുമില്ല..

 

ഫിജോ : നിന്നോട് ആരാ പറഞ്ഞെത്..ഫോൺ വിളിച്ചു എന്നോട് ഇങ്ങോട്ട് വരാൻ…

 

ഷാരോൺ :ബിൻസി ആണ്…ആകെ പേടിച്ചു പോയി പാവം..

 

ഫിജോ :ഇവടെ നിർത്തികൊ..

 

ഷാരോൺ കാർ നിർത്തി..

 

ഫിജോ :കാർ കുരിശുഅടിയിടെ മുന്നിൽ ഇട്ടിട്ടു..താക്കോൽ പുറകിലെ ടയറിന്റെ മുകളിൽ വെച്ച മതീ…പിന്നെ രാവിലെ ഹോസ്‌പിറ്റലിൽ ജോബിൻ്റെ കാർ ആയി വരണം…എന്റെ പെട്ടി ഒരെണ്ണം മിയ മോൾക് ആണ്..മറ്റേതു നിനക്കും ബിൻസികും…

 

ഞാൻ കാറിൽ നിന്നും ഇറങ്ങി..അവനെ പറഞ്ഞു അയച്ചു…

 

അവൻ വീണ്ടും കാർ റിവേഴ്‌സ് എടുത്തു എന്റെ മുന്നിൽ കൊണ്ട് നിർത്തി…

 

ഷാരോൺ :ജോബിൻ ചേട്ടയി കാർ തന്നില്ല എങ്കിൽ…

 

ഫിജോ :നിന്നോട് എടുത്തു വരാൻ അല്ലെ പറഞ്ഞെ…അവനോട് ചോദിക്കാൻ അല്ലാലോ…

 

ഷാരോൺ പോയി…

 

കുറച്ചു ആളുകളെ കോൾ ചെയ്തു…രാത്രിയിൽ ഞാൻ ഹോസ്‌പിറ്റലിൽ തിരിച്ചു വന്നു..

 

അബ്ദുള്ളഇക്ക : നീ കഴിച്ചോ..

 

ഫിജോ :മം..ഇക്കാ കഴിച്ചോ…

 

അബ്‌ദുള്ളഇക്ക :മ്മ്..

 

ഫിജോ :അമ്മ അകത്തു ഉണ്ടോ..

 

അബ്ദുള്ളഇക്ക : ഉണ്ട്..

 

ഫിജോ :ഇക്കാ വീട്ടിൽ പോയിക്കോ..

 

അബ്ദുള്ളഇക്ക:ഞാനും നിൽകാം നിൻ്റെ കൂടെ..

 

ഫിജോ : കുറെ ദിവസം ആയില്ലേ പോയി റസ്റ്റ്

 

എടുക്കും..

 

അബ്ദുള്ളഇക്ക :നീ ഇതിൻ്റെ പുറകെ പോകും ആണോ..

 

ഫിജോ : നിങ്ങൾ പോയി കിടന്നു ഉറങ്ങും…പരിഹാരം ഓക്കേ പിന്നെ കാണാം..

 

ഇക്കയെ പറഞ്ഞു അയച്ചു..

 

ഞാൻ പുറത്തെ കസേരയിൽ ഇരുന്നു..

 

കുറെ കഴിഞ്ഞു അമ്മ ഇറങ്ങി വന്നു..

 

അമ്മ : അബ്‌ദുള്ള..പോയോ..

 

ചുറ്റും ഒന്നും നോക്കി എന്നോട് ചോദിച്ചു..എന്റെ അടുത്ത കസേരയിൽ വന്നു ഇരുന്നു.. കൈയിൽ ചേർത്ത് പിടിച്ചു..

 

നല്ല തണുപ്പ് ഞാൻ ആ കൈയിൽ ഒന്നും ഉമ്മവെച്ചു…

 

ഫിജോ : ഞാൻ പറഞ്ഞു വിട്ടു..

 

Leave a Reply

Your email address will not be published. Required fields are marked *