ഞാൻ കാർ മുന്നിലേക്ക് എടുത്തു..
മരിയ :സങ്കടം ആണോ…
ഫിജോ :ആ കൊച്ചിന്റെ അപ്പന്റെ കടയാണ്…സ്കൂളിൽ നിന്ന് വരുബോൾ ഒരു സഹായം..
മരിയ :ഈ സ്കൂൾ യൂണിഫോം ഇട്ട പെണ്ണുങ്ങളെ കാണുബോൾ മാത്രെമേ..പുണ്യള്ളനും മനസ് വേദനിക്കത് ഉള്ളോ…
ഞാൻ അതിനും ഒന്നും ചിരിച്ചു…സത്യം എന്നിക്കു മാത്രം അല്ലെ അറിയും..എന്റെ മനസ് പറഞ്ഞാൽ മാത്രമേ..അത് നിങ്ങളോടും പറയും ഞാൻ…
ഇന്നും പല രാത്രികളിലും അവൾ എന്റെ അടുത്ത് വരും…മാറാത്തത് ആയിട്ട് ഒന്നേ ഉള്ളു..
ആ ചോരകറ പിടിച്ച യൂണിഫോം…
മരിയ : രേഷ്‌മചേച്ചിയുടെ ഭർത്താവ് പോലീസ് ആണോ..
ഫിജോ :അതെ..എന്താ..
മരിയ : ഫോട്ടോ കണ്ടു വീട്ടിൽ..
ഫിജോ :അനന്ദു എന്ന പേര്..ലവ് മാര്യേജ് ആണ്,..പിന്നെ ഒരു കാര്യം..അവനും ചേച്ചിനും തന്നെ വിളിക്കുന്നെ..
മരിയ :ശെരിക്കു..
ഫിജോ :സത്യം ആയിട്ട്..അവന്റെ കൂട്ടുകാരന്റെ ചേച്ചിയിരുന്നു.. എങ്ങനെയോ വളച്ചു എടുത്തു.. ചേച്ചിയെ കെട്ടാൻ ആണ്..കോളേജ് കഴിഞ്ഞു നേരെ പോലീസിൽ ട്രൈ ചെയ്തു..അവന്റെ കഷ്ടപ്പാട് കൊണ്ട് ജോലി കിട്ടി…
മരിയ :ചേട്ടായി ആയിട്ട് എങ്ങനെ ബന്ധം..
ഫിജോ :ജയിലിൽ വെച്ച്…
ഞാൻ തമാശ പോലെ പറഞ്ഞു…
മരിയ :ആകെ 5,6 ദിവസമേ അല്ലെ അതിന്റെ അകത്തു കിടന്നിട്ടുള്ളത്…
ഫിജോ :എന്നാടി..ഞാൻ ഇനി ആരെങ്കിലു കൊന്നിട്ട് പോണോ..
ഞാൻ പറഞ്ഞത് ഇഷ്ടപെടാതെ അവൾ കാറിൽ മ്യൂസിക് ഓൺ ചെയ്തു..ഉറക്കം ആയി…എന്റെ കൈയിൽ ചുറ്റി പിടിച്ചു..തോളിൽ ലേക്കു കിടന്നു..
എന്റെ കവിളിൽ രണ്ട് ഉമ്മ കൂടെ കിട്ടിയപ്പോൾ യാത്ര ഞാൻ അവസാനിച്ചു,…
അല്ലെങ്കിലും ചോദിക്കാതെ കിട്ടുന്നതിന്റെ സുഖം വേറെ തന്നെ അല്ലെ…
അവളെ വീട്ടിൽ ആക്കി വീട്ടിൽ വന്നപ്പോൾ 8മണി കഴിഞ്ഞു..നേരെ റൂമിൽ കേറി ഒരു ഉറക്കം…
രാത്രി 11 മണിയോടെ ആണ് ഉറക്കം എഴുന്നേറ്റു വന്നത്…മിയ മോൾക് ഡ്രസ്സ് കൊടുത്തു..കഴിക്കാൻ ആയിരുന്നു…
അമ്മ : ക്രിസ്‌മസ് ഡ്രസ്സ് കിട്ടിയാലോ..
എവടെ ആൾ ആശചേച്ചിയുടെ തോളിൽ കിടക്കും ആണ്… എന്നെ ഒന്നും നോക്കി വീണ്ടും ഉറക്കം പിടിച്ചു..
ബിൻസി :എന്നിക്ക് മേടിച്ചുയില്ല…
പെണ്ണ് ഇത് പ്രശ്നം ആകും…ഞാൻ മിണ്ടിയാൻ പോയില്ല..
ആശചേച്ചി :ഇതിനു ആണോ രാവിലേ പോയെ..
ഫിജോ :ചുമ്മാ ഒരു യാത്ര..കണ്ടപ്പോൾ വാങ്ങി..
ബിൻസി :ചേട്ടായി എന്നിക്ക് ഇല്ലേ,..
വിടുന്ന ലക്ഷണം ഇല്ല..
ആശചേച്ചി : നിൻ്റെ കൂട്ടുകാരിക്കും കിട്ടി കാണും മോളെ..
ശുഭം…ഞാൻ ഫുഡിൽ ശ്രെദ്ധിക്കുക മാത്രം ചെയ്തു..
അങ്ങോട്ട് നോക്കാനേ പോയില്ല…
ആൽബിൻ :നീ ഒന്നും മിണ്ടാതെ ഇരിക്കുവോ…മോളെ കൊണ്ട് കിട്ടാത്തൻ നോക്കും..
ബിൻസി പാതി വെച്ചു നിർത്തി പോയി..അവളും കഴിച്ച പ്ലേറ്റ് ഒരു റൗണ്ട് ടേബിളിൽ ഇരുന്നു കറങ്ങി ആയിരന്നോ…എന്തോ ഭാഗ്യം കൊണ്ടു..
അത് എടുത്തു എന്റെ തലയിൽ അടിച്ചില്ല അവൾ..
ആശചേച്ചി ആൽബിനെ തുറിച്ചു ഒന്നും നോക്കി..
അത് എങ്ങെനെയാണ്..ആണല്ലോ..ചേച്ചി വിളബി കൊടുക്കണം അവനും..ഇല്ലെങ്കിൽ അതിന്റെ പേരിൽ വഴക്ക്…മിയമോൾ ചേച്ചിയുടെ തൊള്ളിൽ കിടന്നേ ഉറങ്ങും…
ക്രിക്കറ്റ് കളിയും കണ്ടു ഷാരോണും..ഹാളിൽ തന്നെ ഇരിപോണ്ട്…ഇത് ഒന്നും മുപ്പരുടെ വിഷയം അല്ല…
ഞാൻ കഴിച്ചു എഴുന്നേറ്റപ്പോൾ…അപ്പൻ എല്ലാവർക്കും ഉള്ള ഡ്രസ്സ് ആയി വന്നു…പ്രശ്‌നം അവിടെ കഴിഞ്ഞു,…എവിടെ കഴിയാൻ..
നമ്മളെ പണ്ടേ വിട്ട കേസ് ആണലോ..എന്ന് വെച്ചാൽ എന്നിക്ക് ഡ്രസ്സ് പുള്ളി മേടിക്കില്ല…ഡ്രസ്സ് അല്ല.. ഒന്നും തരില്ല..
ഞാൻ പുറത്തേക് ഇറങ്ങാൻ…എന്റെ മുന്നിലുടെ
ഒരു കവർ പറന്നു പോയി…ബിൻസി എന്നെ ദേഷ്യത്തിൽ നോക്കി…അപ്പൻ കൊടുത്തു ഡ്രസ്സ് സോഫയിലേക്ക് എറിഞ്ഞത് ആയിരുന്നു…നാളെ തന്നെ ഒരു ചുരിദാർ ടോപ്പ് മേടിച്ചു കൊടുക്കണം..
