Obsession with Jenni – 4 20

 

ഞാൻ റൂമിന്റെ അകത്തെക്കും കയറി…

 

ഫിജോ :എന്താ സാർ പ്രശ്‌നം?..

 

ഞാൻ അകത്തു കസേരയിൽ ഇരുന്ന ഓഫീസറിനോട് ആയി ചോദിച്ചു…

 

ഓഫീസർ 2:ഫിജോ ഫ്രാൻസിസ്..കേരള പോലീസ് സ്പെഷ്യൽബ്രാഞ്ച്..

 

ഞാൻ മുംബൈയിൽ നിന്നും ടിക്കറ്റ് ബുക്ക്‌ ചെയ്തുയിരുന്നത്…എന്റെ പോലീസ് ഐഡി ഉപയോഗിച്ചു ആണ്…ഞാൻ വന്ന ഫ്ലൈറ്റിന്റെ പാസ്സഞ്ചർ ലിസ്റ്റ് കൈയിൽ പിടിച്ചു ആയിരുന്നു അയാള് ഇരുന്നത്…

 

ഓഫീസർ2 : സാർ ഇരിക്കും..ഞാൻ ഒരു കോൾ വിളിക്കട്ടെ..

 

മുന്നില്ലേ കസേരയിൽ ചുണ്ടി അയാള് പറഞ്ഞു..ഞാൻ കസേരയിൽ ഇരുന്നു…

 

ഓഫീസർ എൻ്റെ പേര് നാലിൽ കുടുതൽ തവണ ഫോണിൽ പറഞ്ഞു…അവസാനം എന്റെ ഒരു ഫോട്ടോ മൊബൈൽ എടുത്തു…ആർക്കോ അയച്ചു കൊടുത്തു…

 

ഓഫീസർ 2:സാർ ഇപ്പോൾ സർവീസിൽ ഇല്ലല്ലോ..

 

ഫിജോ :എന്റെ പഴയ ഐഡി ആണ്..ഇപ്പോൾ ലീവിൽ ആണ്…യു കെ യിൽ ബിസിനസ് ഓക്കേ ആയിട്ട്…

 

ഓഫീസർ2 :സിറ്റി പോലീസ് കമ്മിഷണർ..ശിവദാസൻ സാറിനെ..

 

ഫിജോ :അറിയാം…

 

എന്നു മാത്രം ഞാൻ പറഞ്ഞു…

 

ഓഫീസർ 2:സെക്യൂരിറ്റി കുറച്ചു പ്രശ്‌നം ആണ്..

 

അതാ പിടിച്ചു നിർത്തിയത്…സോറി ഫോർ യുവർ ടൈം..

 

ഇരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു അയാൾ എന്നോട് പറഞ്ഞു…എന്റെ നേരെ കൈനീട്ടി..

 

ഫിജോ :താങ്ക്സ് സാർ…

 

ഞങ്ങൾ പരസ്പരം കൈകൊടുത്തു…

 

ഓഫീസർ പുറത്തെ ആളെ വിളിച്ചു…എന്നെ കൊണ്ട് പൊക്കൊള്ളാൻ പറഞ്ഞു..

 

ഓഫീസർ 2:ഇപ്പോൾ വിസിറ്റിംഗ് ഉദ്ദേശം എന്തണ്..

 

ഡോർ തുറക്കാൻ ഒരുങ്ങിയ എന്നോട് ചോദിച്ചു…

 

ഫിജോ :സിസ്റ്റർ മാര്യേജ്..

 

ഓഫീസറിൽ ഒരാൾ എൻ്റെ കൂടെ ഗേറ്റ് വരെ വന്നു…

 

ഷാരോൺ പറഞ്ഞിട്ടു പോയ തോക്ക് കഥയൊക്കെ കേട്ട്..പേടിച്ചു ഇരുന്നപ്പോൾ..ബാക്കി അറിയാൻ ജോ ബിനോട് ചോദിച്ച ജിൻസി വീണ്ടും ഞെട്ടി…

 

ജിൻസി :അപ്പൊ ഫിജോ പോലീസ് ആണോ?..

 

ജോബിൻ :ഞങ്ങൾക് ആർക്കും അത് അറിയില്ലയിരുന്നു…ശിവദാസ് സാർ പറഞ്ഞു കേസ് ഇല്ല..പേടിക്കണ്ട അത്ര തന്നെ..

 

ജിൻസി :കോളേജ് ഡ്രോപ്പ് ഔട്ട് ആയ ആൾ എങ്ങനെ പോലീസ്?..

 

ജോബിൻ :അവന് റാങ്ക് ഉണ്ടായിരുന്നു. പിന്നെ ആണോ…വീട്ടിൽ നിന്നും മാത്രം ആണ് അവൻ പോയത് ഈ ചുറ്റുവട്ടത്തിൽ അവൻ വന്നു പോയിരുന്നു…

 

ജിൻസി: മരിയും ആയിട്ടുള്ള കല്യാണം..

 

ജോബിൻ : അവളുടെ ഫൈനൽ എക്‌സാം ദിവസം ഇവൻ വന്നു വിളിച്ചു…അമ്മയെട് അനുവാദം വാങ്ങിയെന്നു പറയുന്നു അറിയില്ല…അന്ന് ബിൻസി വിളിച്ചിട്ട് പോലും മരിയ നിന്നില്ല…

 

അത് കഴിഞ്ഞു മരിയയും ബിൻസിയും മിണ്ടിട്ടില്ല…

 

uk സെറ്റിൽ ആയി രണ്ട് പിള്ളേരും ആയിട്ടു പോലും… ഞാനും അവനും നേരിൽ സംസാരിച്ചിട്ട് 10 വർഷം ആയി കേട്ടോ…

 

ജിൻസിയുടെയും ജോബിന്റെ അടുത്തേക്കും പെട്ടന്ന്.. ആൽബിൻ കയറി വന്നു…

 

ആൽബിൻ :ടാ ഒരു പ്രശ്‌നം ഉണ്ട്… ഷാരോണ്ണും ജിറ്റോയും വന്നു…ലെഗേജ് മാത്രം കൊടുത്തു വിട്ടു.. അവൻ വേറെ ഏതോ ഒരു കാറിൽ കയറി പോയെന്നും…

 

—————————————————————————

 

ഫിജോ :നിങ്ങളുടെ ഹസ്‌ബൻഡ് അരവിന്ദ് എൻ്റെ കൈയിൽ ഉണ്ട്.. തിരിച്ചു വേണേ വന്നു ഡോർ തുറക്കും…

 

ജെന്നിമിസ്സ് : നീ വന്നോ…

 

ഞാൻ കോൾ കട്ട്‌ ചെയ്തു…ജെന്നിമിസ്സ് വന്നു വാതിൽ തുറന്നു,..ഞാൻ കാറിൽ വന്നപ്പോൾ റോഡിൽ നിന്നും അരവിന്ദേട്ടനെ കിട്ടിയിരുന്നു…

 

സാരിയിൽ തന്നെ ആയിരുന്നു..മുഖത്തും ഒരു കണ്ണട ഓക്കേ..മുടിയിൽ അവിടെ ഇവിടെ നര..കഴുത്തിലെ കുരിശു മല അത് പോലെ തന്നെയുണ്ട്…

 

ജെന്നിമിസ്സ് : കോലം കണ്ടില്ലേ..

 

എന്റെ മുടിയിൽ പിടിച്ചു കൈ കൊണ്ട് ഒന്നും ഇളകി.. കവിളിൽ പിടിച്ചു വലിച്ചു ജെന്നിമിസ്സ്..

 

ഫിജോ :ലുക്ക് അല്ലെ..

 

ജെന്നിമിസ്സ് : നിൻ്റെ ഭാര്യ എന്തു പറയുന്നു..

 

എന്റെ ഒരു കൈയിൽ പിടിച്ചു കൊണ്ട് മിസ്സ്‌ അകത്തേക്കും കയറി…എന്നെ സോഫയിൽ പിടിച്ചു ഇരുത്തി..മിസ്സ്‌ എന്റെ അടുത്ത് തന്നെ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *