സോണി : ഡാ ജിത്തും മാറഡാ…
“എവിടെ”…
ജേക്കബ് ജിത്തുവിൻ്റെ പുറകിൽ നിന്നും ചവിട്ടി താഴെ ഇട്ടു..
സോണി ഓടി വന്നു ജിത്തുന്നെ പിടിച്ചു എഴുന്നേപ്പിച്ചു…
സോണി : സോറി ചേട്ടാ…
ജേക്കബ് : പഠിച്ചു പോകാൻ നോക്കു കൂടുതൽ ഷോ ഇറക്കാൻ നിൽക്കണ്ട..
ശ്രീരാഗ് : വിട്ടേക്…ഇടക്ക് പെരുമാറാൻ ഉള്ളത് അല്ലെ…
ജേക്കബന്റെ കൂട്ടുകാരൻ അവമാരെ പറഞ്ഞു വിട്ടു…
സോണി :മൈരേ തല പൊട്ടി കേട്ടോ…
അവിടെ നിന്ന് ക്ലാസിലേക്കും നടക്കും വഴി..സോണി ജിത്തുവിന്റെ തലയിൽ ചുണ്ടി കൊണ്ട് പറഞ്ഞു…
രണ്ടും കൂടെ തല പോയി കഴുകി…തിരിച്ചു ക്ലാസിലേക്കും നടന്നു…
ശ്രീജിത്ത് :ആ പെണ്ണുങ്ങൾ എവടെ പോയോ…
സോണി :കിട്ടിയത് പോരെ…ക്ലാസ്സിൽ കയറാം..
ശ്രീജിത്ത് :അതികം ആരും കണ്ടിട്ടില്ല…
ക്ലാസ്സിൽ കയറി ചെന്നപ്പോൾ..ക്ലാസ്സ് തുടങ്ങിയിരുന്നു… ടീച്ചറിനോട് അനുവാദം വാങ്ങി..ക്ലാസ്സിൽ കയറി… നോക്കുബോൾ ആ രണ്ട് പെണ്ണുങ്ങൾ…
ശ്രീജിത്ത് :ക്ലിഷേ ആയാലോ..
സോണി :നിന്നക് തന്നെ സെറ്റ്..
ശ്രീജിത്ത് :ടെ വാ..
ജിത്തു ഒരു ചിരി അവർക്കു കൊടുത്തു..ബെഞ്ചിൽ പോയിരുന്നു…
ഇനിയുണ്ട് രണ്ടെണ്ണം ഒന്നിച്ചു കോളേജിന്റെ മുന്നിൽ വന്നവർ..എന്തിനാ പലവഴിയിൽ പോയത് എന്ന് എനിക്കും അറിയില്ല…
വിഷ്‌ണു : ഫിജോ എവിടെ..
ജോൺ :ആരെയോ കാണാൻ പോയത് ആണ്..
വിഷ്‌ണു : ഒറ്റ ആളെ കാണുന്നില്ലോ..
ജോൺ :10മണി ആയി..ക്ലാസ്സ് തുടങ്ങി കാണും..
വിഷ്ണു :ഞാൻ ഇപ്പോൾ വരവേ…
അവൻ കുറച്ചു മാറി മരത്തിൻ്റെ അടിയിൽ ഇരുന്ന ഒരു പെണ്ണിന്റെ അടുത്തേക് പോയി…
വിഷ്‌ണു : ഞാൻ വിഷ്‌ണു..ഈ ഫ്രൈസ്റ്റ് ഇയർ കോമേഴ്‌സ് ഇവടെ ആണ്..
ശ്രീരാഗ് :ഇവൻ മാരെ കൊണ്ട് ശല്യം ആയാലോ..
കോമേഴ്‌സ് ക്ലാസ്സ് റൂമിന്റെ മുന്നിൽ നിന്നും.. ഇത് പോലെ ഓക്കേ ചെയ്യതാൽ ആർക്കും ആണെകിലും ദേഷ്യം വരില്ലേ…
വിഷ്‌ണു :എന്താ കുട്ടിയുടെ പേര്..
ആദി : ഞാൻ പറഞ്ഞ മതിയാ..
വിഷ്ണു :ഞാൻ ഈ കുട്ടിയോട ചോദിച്ചേ..
ശ്രീ രാഗ് :എൻ്റെ പെണ്ണിനോട്…പേര് ചോദിക്കാൻ നീ ആയോ..
ജേക്കബ് :നിനക്ക് പേര് അറിഞ്ഞാൽ പോരെ,..
ജേക്കബ് കൂടെ അങ്ങോട്ട് വന്നപ്പോൾ.. എല്ലാം സെറ്റ്..
ശ്രീരാഗ് : സേതുലക്ഷ്‌മി എന്ന പേര്..
ജേക്കബ് :മറക്കാതെ ഇരിക്കാൻ നീ ഒരു ആയിരം തവണ…ഈ മണ്ണിൽ എഴുതി പഠിച്ചിട്ട് പോയാൽ മതി..
ആദി വിഷ്‌ണുവിന്റെ തല താഴ്ത്തി…ശ്രീ രാഗ് വിഷ്ണുവിന്റെ കാലിന്റെ മുട്ടിന്റെ പുറകിൽ ചവിട്ടി…
വിഷ്ണു താഴെ ഇരുന്നു പോയി…
സേ എന്നു മുക്ക് കൊണ്ട് എഴുതി…അത് കണ്ടു അങ്ങോട്ട് ജോൺ ഓടി വന്നു.. ആദിയെ പിടിച്ചു തള്ളി മാറ്റി…ശ്രീരാഗിനെ ചവിട്ടി താഴെട്ടു..വിഷ്‌ണുവിനെ പൊക്കി..
പുറകിൽ മാറി നിന്ന ജേക്കബ് രണ്ടിനേം അവിടെ ഇട്ടു ചവിട്ടി കൂട്ടി…ജേക്കബ് മാത്രം അല്ല…
വേറെ അവരുടെ ക്ലാസ്സിൽലെ പിള്ളേരും ഉണ്ടായിരുന്നു….ഇത് കണ്ടു കൊണ്ട് ആണ് ഫിജോ അങ്ങോട്ട് വന്നത്…
ഫിജോ :ചേട്ടൻ മാരെ വിട്ടേക്ക്..
അവൻ പറഞ്ഞു നോക്കി…
ആദി : അതു പറയാൻ നീ ആരാടാ..
ഫിജോ :ഈ പ്രശ്‌നം ഇവടെ കഴിഞ്ഞു… ഞാൻ ഇവൻ മരെ കൊണ്ട് ഇവടെ നിന്നും പൊക്കോളാം..
ശ്രീരാഗ് : പ്രശ്‌നം കഴിഞ്ഞു ഇല്ലെങ്കിലോ..
ജേക്കബ് ഫിജോയെ പുറകിൽ നിന്നും ചവിട്ടി..
ഫിജോ താഴെ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കി…
ശ്രീരാഗ് കൈ പൊക്കിയത് ഓർമ്മ ഉണ്ട് അവൻ്റെ വലത്തേ കവിൾ പൊളിഞ്ഞു ചോര തുപ്പി താഴെ കിടക്കുന്നു…ആദിയെ ഫിജോ പിടിച്ചു അടുത്ത മരത്തിലേക്ക് എടുത്തു എറിഞ്ഞും..
ഫിജോ :മൈരുകളെ… നിർത്താം എന്നു പറഞ്ഞു..
അവൻ്റെ നേരെ വന്ന ഒരുത്തനെ കൂടെ അടിച്ചു നിലത്തു ഇട്ടും…ഫിജോ ആണ് ആൾ എന്നു കണ്ടപ്പോൾ ജേക്കബിൻ്റെ കാറ്റ് പോയിരുന്നു..
