അബുദുള്ളാ ഇക്ക : വിട്ടേക്കാൻ പറഞ്ഞാൽ,..
ഫിജോ :വെറും 10000 രൂപക് ആണ് അവൻ ആ ലോറി ഇടിച്ചു കേറ്റിയത്തും… കുറച്ചു ക്യാഷ് കൊടുത്തു ഇവടെ നിന്നും ഒഴിവ് ആക്കി വിടൻ നോക്കു.. വേറെ ആരെങ്കിലും കുറച്ചു ക്യാഷ് കൂടുതൽ കൊടുത്താൽ.. നേരിട്ട് എന്തെകിലും ബുദ്ധിമോശം ചെയ്യും..
അബുദുള്ളാ ഇക്ക:ഇവൻ തിരിച്ചു വന്നാലോ…
ഫിജോ :അവൻ്റെ തമ്പിയും അമ്മാവും വന്ത് സത്തും പോയിടും എന്നു സൊല്ലു..
ഞാൻ കാറിൻ്റെ അടുത്തേക്ക് നടന്നു…ആൽബിന്റെ എന്റെ അടുത്തേക്കും വന്നു…
ആൽബിൻ :ഷാനും നിൻ്റെ കൂടെ എന്താ..
ഫിജോ :നീ എന്റെ പേരിൽ കുറച്ചു ക്യാഷ് ആ പയ്യനും കൊടുക്കണം…
ആൽബിൻ :ഞാൻ ചോദിച്ചത്..ഷാനുവിന്റെ കാര്യം ആണ്..
ഫിജോ :അവൻ്റെ ഡ്രവിങ് കുറച്ചു കൂടെ ശെരിയാക്കി എടുക്കാനുണ്ട്…
വിബിൻ ചേട്ടൻ :സമയം ആയി…
ഫിജോ :ഷാരോണെ വണ്ടി എടുക്കും…ആൽബി നീ ആ പയ്യനെ കേറ്റി വിടാൻ നോക്ക്…
—————————————————————————
ഞങ്ങൾ സ്ഥലത്തും എത്തി.. മുന്ന് മണിക്കൂർ യാത്ര വേണ്ടി വന്നു.. ജില്ലയുടെ തന്നെ വടെക്കെ അതിർത്തി ഭാഗത്ത് ഒരു റിസൾട്ട്…രാത്രി ആകുന്നെ ഉള്ളു എങ്കിലും..മഞ്ഞു മുടി തുടങ്ങിയിരുന്നു…
ഞങ്ങളുടെ കാർ കണ്ടു രതീഷ് അണ്ണൻ അടുത്തേക്കു വന്നു…
രതീഷ് അണ്ണൻ :10 പേര്.. പുറത്ത് രണ്ട് പോലീസ് കാരും ഉണ്ട്..
ഫിജോ : ഷാനു ഗേറ്റിൽ രണ്ട് പോലീസ് കാരും കാണും.. ഫിജോയുടെ അനിയൻ ആണ് എന്നു പറഞ്ഞാൽ മതി..
ഷാരോൺ :ചേട്ടയി അത്…
ഫിജോ :അല്ലെങ്കിൽ നീ വണ്ടിയിൽ ഇരുന്നാൽ മതി…
എന്നെ ഒന്നും നോക്കിയിട്ട്..ഷാരോൺ ഗേറ്റിന്റെ അടുത്തേക്ക് പോയി..
ഫിജോ :ഡാ മനു..കൈയില കൊച്ച് പിച്ചതി ഉണ്ടോ..
മനു :അതു..
ഫിജോ :രതീഷ് അണ്ണാ..
രതീഷ് അണ്ണൻ രണ്ട് സ്റ്റിൽ പൈപ്പ് എടുത്തു കൊടുത്തു…അവൻ മാരുടെ കൈയില്ലേ കത്തി വാങ്ങി വെച്ചു…
ഞങ്ങൾ മതിൽ ചാടി… അവിടെ ഇവിടെയി കോട്ടജ് ഉള്ള ഒരു റിസോർട്ട് ആയിരുന്നു.. റിസ്റ്റോട്ടിന്റെ അകത്തെ ഹാളിൽ തന്നെ ഗോപൻ്റെ ആളുകൾ ഞങ്ങളെ കാത്തു നിന്നിരുന്നു…
ഫിജോ :മനു,..ആഷിക്…ബൗൻസർ ഡ്യൂട്ടിക്ക് പറ്റിയ പയ്യന്മാർ ആണ്…അടിച്ചു ഇരുത്തിൽ മതി കൈയോ കല്ലോ ഒന്നും ഒടികണ്ട…
മനു ആഷിക്കും മുന്നിൽ ലേക്കും ചെന്നു അഞ്ചു പേര് അവന്മാരെ തടഞ്ഞു…രണ്ട് ഇട്ടി ഇങ്ങോട്ട് കിട്ടിയെങ്കിലും ലോറിപണിക്കരുടെ പവർ പായന്മാരും കാണിച്ചു…കൈയിലെ സ്റ്റിൽ പൈപ്പ് കൊണ്ട്.. അവമാർ തലങ്ങും വിലങ്ങും അടിച്ചു…
രതീഷ് അണ്ണനും..വിബിൻ ചേട്ടനും..നല്ല അസൽ ഇടി കട്ട അടി ആയിരുന്നു…കൈ വീശി മുന്നിൽ ലേക്കും വന്നവരുടെ ഓക്കേ മുഖത്തു..വയറിലും ഓരോന്ന് വിധം കൊടുത്തു..
ജിമ്മിൽ പോയി ഉണ്ടാക്കി എടുത്ത ബോഡി കൊണ്ട് ഗോപന്റെ ആളുകൾ ഓടി…
വേറെ മാർഗം ഇല്ലാതെ ഗോപൻ പുറത്തേക്കു ഇറങ്ങി വന്നു…
ഗോപൻ :ഫിജോ..ഡാ മോനെ വർഗീസിനും വെച്ച പ്ലാൻ ആയിരുന്നു..
ഞാൻ അവന്റെ മോന്ത നോക്കി ഒരെണ്ണം കൊടുത്തു..
ഗോപൻ നിന്ന നീലിപ്പിൽ താഴെ കിടന്നു…
ഫിജോ :രതീഷ് അണ്ണാ…
രതീഷ് അണ്ണൻ ഗോപനെ തൂക്കി വണ്ടിയിൽ ഇട്ടും…
ഞാൻ സൈമൺ സാറിനെ വിളിച്ചു…
ഫിജോ :ഗോപനെ പൊക്കി..
സൈമൺ സാർ :എന്റെ രണ്ട് പിള്ളേരും ഉണ്ടായിരുന്നു അവിടെ…
ഫിജോ :നിങ്ങൾ ആളെ വിട്ട്…
സൈമൺ സാർ :ഓക്കേ…
കോൾ കട്ട് ചെയ്തു..കാറിന്റെ അടുക്കലേക്ക് നടന്നു..ഷാരോൺ ഗോപനെ രതീഷ് അണ്ണൻ കൈ കാലും ഒരുമിച്ചു കൂട്ടി കെട്ടുന്നത് നോക്കിരിക്കും ആണ്..
ഞാൻ ഷാരോണിന്റെ അരികിലേക്കും ചെന്നു…അവന്റെ തോളിൽ കൈയിട്ടു നിന്നും..
ഫിജോ : പോലീസ്കാരും ആയിട്ട് ഉള്ള കമ്പനി എങ്ങനെ…
ഷാരോൺ :നിർത്തി നിങ്ങളും ആയ കമ്പനി…അകത്തെ ഒച്ച കേട്ട് പേടിച്ചു മുത്രം പോയില്ല എന്നെ ഉള്ളു..
