Obsession with Jenni – 4 20

 

ഫിജോ :ചവാൻ ആണോടാ..

 

സോണി :പ്രശ്നം ആണ്..

 

ജിറ്റോയുടെ പുറകെ കത്തി പിടിച്ചു കൊണ്ട് വന്നവരെ ചുണ്ടി കൊണ്ട് സോണി പറഞ്ഞു…

 

ഫിജോ :ആരുടെ തുണി പൊക്കിയാ കേസ് ആടാ..

 

ജിറ്റോ :എന്നിക്ക് ഇവൻമാരെ അറിയില്ല..

 

ഫിജോ ബൈക്കിൽ നിന്നും ഇറങ്ങി..എന്നെ അവന്റെ പുറകിലേക്ക് നിർത്തി…

 

ഫിജോ :എവിടുന്നാ?..

 

“നീ ആരാടാ “…

 

എന്നു പറഞ്ഞു ഒരുത്തൻ ഫിജോയുടെ നേരെ കത്തി വീശി…ഫിജോ വലത്തെക്കും ഒന്നും മാറി കത്തിയിൽ രണ്ടു കൈയും കൊണ്ട് പിടിച്ചു…വീശിയവന്റെ വലത്തേ നെജിൽ തിരിച്ചു കത്തി കുത്തി ഇറക്കി..കൂടെ നിന്നവൻ പേടിച്ചു ഓടി പോയി…

 

അത്രയും വേഗം ആയിരുന്നു ഫിജോയുടെ മൂവ്… അന്ന് ഞാൻ തീരുമാനിച്ചത് ആണ്..അവന്റെ കൈയിൽ ചെന്ന് കേറില്ലന്ന്…

 

ആ സംഭവം ഒരു വലിയ തുടക്കം ആണ് എന്നു…എന്നികും അറിയില്ലാരുന്നു…

 

പിറ്റേ ദിവസം ഞാൻ അറിയുന്നേ…ഫിജോ ഈ നാട്ടിൽ നിന്നും പോയി എന്നാ…

 

**********************************************

 

ഷാരോൺ :ചേട്ടാ..ജോബിൻ ചേട്ടായി വിളിക്കുന്നു…

 

ജിറ്റോ എഴുന്നേറ്റു പോയി…ഷാരോണും അവന്റെ പുറകെ പോകാൻ തിരിഞ്ഞു…

 

ജിൻസി : നിൻ്റെ ഫിജോ ചേട്ടൻ എന്തിനാ നാട് വിട്ടു പോയെ…

 

ജിൻസി ഷാരോണിനോട്‌ ചോദിച്ചു..അവനെ പിടിച്ചു നിർത്തി…

 

ഷാരോൺ :ഞാൻ കാണുന്നത് തോക്ക് പിടിച്ചു നോക്കുന്നെ ചേട്ടായി ആണ്…അവിടെ ഇവടെ ആയി കുറെ ആളുകൾ വീണു കിടന്നു ഉണ്ടായിരുന്നു…

 

മുഖം മുഴുവൻ ചോര…

 

 

ആശചേച്ചി :ടാ നീ കൂടെ…എയർപോർട്ടിൽ പോകാൻ പോകാൻ പറഞ്ഞു…

 

ഷാരോൺ മുഴുവൻ പറയും മുമ്പ് ആശ അങ്ങോട്ട് കയറി വന്നു…ഷാരോൺ പോയി…

 

ജിൻസി ഫിജോയെ അവസാനം കണ്ട ദിവസത്തെ ഓർത്തും…തന്റെ പ്രേമം അവനോട് പറയാൻ തീരുമാനിച്ച ദിവസം…

 

“അപ്പോൾ ഇത്ര ദിവസം ആയിട്ടും..ചെറിയ് ക്രഷ് പോലും എന്നോട് തോന്നിയില്ല “…

 

പള്ളിയുടെ പുറകിലെ പൂന്തോട്ടം ആയിരുന്നു അവൾ തിരഞ്ഞുയെടുത്തത്… അവനും കൊടുക്കാൻ ഒരു ചുവന്ന റോസാ പൂവും അവൾ കൈയിൽ കരുതിയിരുന്നു…

 

“ഇല്ലെന്നു പറഞ്ഞാൽ..കള്ളം ആകും..ഒരു മോഹം “..

 

എന്റെ ഇടതും കൈയിൽ അവന്റെ വലം കൈ മുറുകിയിരുന്നു… എന്നെ അവന്റെ അടുത്തേക്കും ചേർത്ത് നിർത്തി…

 

“വെറും അട്ട്രാക്ഷൻ മാത്രം “…

 

തന്റെ വലതു കൈയിൽ നിന്നും പൂവ് മേടിച്ചു അതിന്റെ ഗന്ധം വലിച്ചു എടുത്തു…അവൻ ആ പൂവിൽ തന്നെ നോക്കിയിരുന്നു…

 

“ചിലപ്പോൾ നീ എന്നോട് ഇത്രയും ഓപ്പൺ ആയത് കൊണ്ടു ആയിരിക്കും “…

 

“നിന്നക് എന്നെ കിസ്സ് ചെയ്യാൻ തോന്നുണ്ടോ “…

 

“ഉണ്ട്.. പക്ഷേ ഞാൻ ചെയ്യില്ല “…

 

അവന്റെ നിശ്വാസം എന്റെ മുഖത്തും അടിച്ചു…

 

“ആരാണ് ആ പെണ്ണ് “…

 

അതിനു ഉത്തരം ഇല്ലായിരുന്നു…

 

“എന്റെ ഒരേ ഒരു പ്രണയം “…

 

ഞാൻ ഇപ്പോളും പറയുന്നു…അത് ഒരിക്കലും മരിയ അല്ല… അങ്ങനെ ആയിരുന്നെങ്കിൽ..ഫിജോയെ ആരും ഇതുപോലെ ഭയപ്പെടുയില്ല…

 

“നീ ഇപ്പോളും എന്റെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുന്നത് എന്തിനാ “…

 

“നിന്റെ ചുണ്ട് ഒരു ചുംബനം ആഗ്രഹിക്കുന്നു “…

 

അവൻ പറഞ്ഞത് സത്യം ആയിരുന്നു…

 

ജിൻസിയുടെ ചുണ്ട് ഫിജോയുടെ ചുണ്ടിൽ അമർന്നു…

 

ഫിജോ തന്റെ കണ്ണുകൾ അടച്ചു…അവളുടെ നോട്ടം താങ്ങാൻ അവനും കഴിയില്ലയിരുന്നു…ജിൻസി മതി വരുവോളം അവന്റെ ചുണ്ടുകൾ നുകർന്നു…

 

താൻ ജീവിതത്തിൽ ഏറ്റവും മറക്കൻ ആഗ്രഹിക്കുന്നു ആ നിമിഷം വീണ്ടും അവളുടെ മനസിൽ കടന്ന് പോയി…

 

എയർപോർട്ടിൽ….

 

ഓഫീസർ1 : സാർ ഒരു പ്രശ്‌നം ഉണ്ട്..

 

ചെക്ക് ചെയ്തു എയർപോർട്ടിൽ നിന്നും ഇറങ്ങാൻ നിൽക്കുബോൾ യാണ്.. ആർമി യൂണിഫോംമിൽ ഒരു ഓഫീസർ എന്റെ മുന്നിൽ വരുന്നത്…

 

ഫിജോ :എന്താ..

 

ഓഫീസർ 1:എന്റെ കൂടെ ഒന്നും വരണം..

 

ഞാൻ അയാളുടെ കൂടെ പോയി…

 

ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോൾ എന്നോട് കയറൻ പറഞ്ഞു..അയാൾ പുറത്ത് നിന്നും..

Leave a Reply

Your email address will not be published. Required fields are marked *