വിബിൻ ചേട്ടൻ കാർ കഴുകി ഇടുന്നുണ്ട്..ഞാൻ അങ്ങോട്ടു പോയി കാര്യം തിരക്കി…പ്രശ്നം എന്തെകിലും കാണും..അപ്പൻ ഇപ്പോൾ തന്നെ ഇറങ്ങി വരണം…
ഫിജോ :എങ്ങോട്ട് ആണ്..
വിബിൻ :ബാംഗ്ലൂർ..ജോബിൻ ഒരു വള്ളി പിടിച്ചു വന്നിട്ടുണ്ട്..നമ്മടെ ഗസ്റ്റ് ഹൌസിൽ ഉണ്ട്…
ഫിജോ :ഓ അങ്ങനെ…
അപ്പൻ ഇപ്പോൾ ഡ്രസ്സ് ആയിട്ട് വരാൻ കാര്യം അത് ആണ്..ജോമോൻ മിക്കവാറും ബാഗ് ആയി ഇറങ്ങു…
ഞങ്ങളുടെ അടുത്തെക്കും അബുദുള്ള ഇക്ക വന്നു..എന്നെ മാറ്റി നിർത്തി..ചുറ്റും ഒന്നും നോക്കി..
അബുദുള്ള: എന്താ എറണാകുളം ചുറ്റി കളി..
ഫിജോ : നിയസിന്റെ പഴയ കുത്ത് കേസ്…
അബുദുള്ള:ആളെ കിട്ടിയോ..
ഫിജോ :ആൾ ഇവടെ ഉണ്ട്..ഞാൻ ഡീൽ ചെയാം..
അബുദുള്ള:നീ ഒറ്റക് ഉള്ള കറക്കം നിർത്തിക്കോ…ചുറ്റും നമ്മടെ ആളുകൾ ഉണ്ടേ…
അത് പറഞ്ഞു..ഇക്ക ഒന്നും ചിരിച്ചു കൊണ്ട് പോയി..പുറകെ അപ്പന്റെ വിളിയും എത്തി…
“അബുദുള്ളേ “….
ഒരു ബാഗും എടുത്തു അപ്പൻ ഇറങ്ങി…കാറിൽ കേറി പോയി…
ഇക്കാ അങ്ങെനെയാണ്..ഞങ്ങളുടെ വീട്ടിലെ ആരെങ്കിലും അനങ്ങിയാൽ അറിയും.. ഇങ്ങേരെ മാത്രമേ ഞാൻ വെറുതെ വിട്ടേക്കുന്നത്.. അത് വേറെ ഒരു കണക് ആണ്.. എന്റെ സ്വന്തം എന്ന് പറഞ്ഞു കൂടെ നടക്കുന്നവർ..പല്ലരും എന്റെ കൈയിൽ തന്നെ അവസാനിക്കും…
പിറ്റേ ദിവസം രാവിലെ ജിമ്മിൽ പോയി വന്നപ്പോൾ…ജെന്നിമിസ്സ് എന്നെ കാത്തു വീടിൻ്റെ മുറ്റത്തു ഉണ്ടായിരുന്നു…
ഞാൻ ബൈക്കിൽ നിന്നു ഇറങ്ങി..മിസ്സിന്റെ അടുത്തേക്കു ചെന്നു…ചുരിദാർ ആണ് വേഷം.. കോളേജിൽ മാത്രമേ സാരി ഉള്ളു..ആ ലൂക്കിന്റെ അടുത്ത പോലും വരില്ല.. അത് പോട്ടെ.. വിഷയം വേറെ ആണലോ..
ജെന്നിമിസ്സ് :സംഗീത കാറിൽ ഉണ്ട്…
ഫിജോ :നിങ്ങൾ പള്ളിയിൽലേക്ക് പോകോ ഞാൻ വരാം…
കുളിച്ചു..ഡ്രസ്സ് മാറി..അമ്മ ഉണ്ടാക്കി വെച്ചിരുന്ന സ്നേഹം..വേണ്ട എന്നു പറഞ്ഞു…
സംഗീത മിസ്സിൻ്റെ കഥ അറിയാൻ…ഞാൻ പള്ളിയുടെ മുറ്റത്തു എത്തി..
ഞങ്ങൾക്കു വേണ്ടി ജെന്നിമിസ്സ് അവിടെ നിന്നും മാറി പോയിരുന്നു…
സഗീതമിസ്സ് മിസ്സ് പറഞ്ഞത്
ഒരു വെള്ളിയാഴ്‌ച രാത്രി…നരച്ച മുടിയുള്ള ഒരാൾ വീട്ടിൽ കയറി വന്നു അച്ഛനും ആയി ഒരു കേസിന്റെ കാര്യം സംസാരിച്ചു..പിന്നെ 19..20 വയസ് ഉള്ള ഒരു പയ്യൻ വന്നു അച്ഛനെ കുത്തി വിഴുത്തി…ചോര കണ്ടു എന്റെ ബോധം പോയിരുന്നു…
കണ്ണ് തുറക്കുബോൾ കുറെ വലിയ ഓഫീസർമാർ എന്റെ മുന്നിൽ..ഞാനും ഹോസ്പിറ്റലിൽ ഒരു ബെഡിൽ കിടക്കുയിരുന്നു…അവര് പറഞ്ഞ പേപ്പറിൽ ഓക്കേ ഞാൻ ഒപ്പിട്ടും കൊടുത്തു…അതിനു ശേഷം..അച്ഛൻ എന്നോട് മിണ്ടിയില്ല..നടന്നത് ഞാനും ഏട്ടനോട് പറഞ്ഞില്ല..
ഫൈനൽ ഇയർ എക്‌സാം കഴിഞ്ഞു ഏട്ടൻ വന്നപ്പോൾ..എല്ലാം ഞങ്ങൾ തുറന്നു പറഞ്ഞു…
സത്യം മറച്ചു വെച്ചതിനും…പിച്ച ആയി കിട്ടിയ ക്യാഷ് കൊണ്ട് ഒരു ചിട്ടി കമ്പനി തുടങ്ങി..ജീവിതം വീണ്ടും പഴയ പോലെ ആയി…
ഒരു രാത്രി ഏട്ടൻ കയറി വന്നു…
ഞാൻ നിയസിനെ കൊന്നും..എന്നെ അവന്റെ കൂട്ടുകാരൻ ഫിജോ നോട്ടംയിട്ടും കഴിഞ്ഞു…ഞാൻ പോകുന്നു…അടുത്ത ദിവസം ഏട്ടൻ ഇട്ടിരുന്ന ഡ്രെസ്സും കൊണ്ട് പോയ ബാഗും..പാലത്തിന്റെ അടിയിൽ നിന്നു കിട്ടി…
ഫിജോ :മിസ്സ് എന്നെ തേടി വന്നതിൽ അത്ഭുതം ഒന്നുംയില്ല..ഇങ്ങനെ വളഞ്ഞു മുക്ക് പിടിക്കണ്ട കാര്യം യില്ല…എന്റെ അപ്പനെ തൊടാൻ ഞാൻ സമ്മതിക്കില്ല…മിസ്സിനെ നോക്കി ഒരാൾ വീട്ടിൽ ഉണ്ടാകും…ഒരു ഉറപ്പ് നിയാസ് ചെയ്തിനും ഓക്കേ അവനും തിരിച്ചു കിട്ടിട്ടുണ്ട്….മിസ്സ് അവനെ കാണുന്നത് അവൻ മരിക്കുന്നത്തിന്റെ തലേ ദിവസം അല്ലെ….ഞാൻ പറഞ്ഞു നിർത്തി…
സംഗീത മിസ്സ് ഒന്നും ഞെട്ടി..എന്റെ മുഖതേക്കും നോക്കി…
സഗീതമിസ്സിൻ്റെ ദേഹത്ത് കണ്ട മുറിപ്പാടുകൾ എന്നിൽ നിന്നും മറിച്ചു പിടിക്കാൻ അവരും പ്രയസം പെട്ടുന്നത് ഞാൻ ശ്രദ്ധിച്ചുയിരുന്നു…സ്വന്തം മാനം നഷ്‌ടം ആയ കഥ എന്നിക് അവരുടെ വായിൽ നിന്നും കേൾക്കാൻ താല്പര്യം ഇല്ലായിരുന്നു…അച്ഛനും ഏട്ടനുംവേണ്ടി പ്രതികാരം ചെയ്യാൻ വന്ന മക്കൾ ആയി മാത്രം അവരും എൻ്റെ കഥയിൽ മതി…
