കഴുത്തിൽ നിന്ന് കത്തി എടുത്തു അവൻ്റെ പള്ളക് വെച്ച്.. ഞാൻ പറഞ്ഞു…
“മുന്നോട്ടു നടക്കും”…ഞാൻ അവനും ആയി പള്ളിഗ്രൗണ്ടിൽ ഇറങ്ങി…
കുറച്ചു കൂടെ മുന്നോട്ടു ഞങ്ങൾ നീങ്ങി.. ഒരു ജിപ്പിൻ്റെ നേരെ അവൻ കൈ ചുണ്ടി..
“നിന്റെ തന്തയെ പിന്നെ എടുത്തോളാം ഇത് മുഴുവൻ നിന്നക് ഉള്ള പണി ആണ് പൂ മോനെ”…
എന്റെ നെജിൽ കൈ മുട്ട് കൊണ്ട് കുത്തി…
അവൻ അങ്ങോട്ട്യോ ഓടി മാറി…ഞാൻ താഴെ ഇരുന്നു പോയിരുന്നു…
എൻ്റെ ഷുസിൻ്റെ അകത്തും നിന്നും കത്തി എടുത്തു… കൈയിൽ പിടിച്ചു…ഒരു കൂട്ടം ആളുകൾ എന്റെ നേരെ ഓടി വരാൻ തുടങ്ങി…ഞാൻ ആ കുട്ടത്തിലേക്കും ഓടി കയറി…എൻ്റെ രണ്ടും കൈയിലും കത്തി ഉണ്ടായിരുന്നു..കഴുത്തിനും കാലിന്റെ മുട്ടിനു ഇടയ്യിൽ ഞാൻ അവരെ ഓക്കേ കുത്തി മൂർവ് ഏല്പിച്ചു മുന്നോട്ട് നീങ്ങി കൊണ്ടേ ഇരുന്നു…
എന്റെ മുഖത്തു തെറിച്ചു വീണ ചോര ഞാൻ കണ്ടില്ല… പച്ച ഇറച്ചി അറവുകാരൻ വെട്ടുന്ന പോലെ ഞാൻ മനുഷ്യ ശരീരത്തിൽ ആഴത്തിൽ കത്തി കുത്തി ഇറക്കി കൊണ്ടേയിരുന്നു…
അവസാനം ഏതോ ഒരുവന്റെ ദേഹത്ത് നിന്നും കത്തി എനിക്കും തിരിച്ചു എടുക്കാൻ കഴിഞ്ഞുയിരുന്നില്ല…
ഞാൻ അരയിൽ നിന്നും തോക്ക് എടുത്തു…
മുന്നിൽ മുന്ന് പേര് മാത്രം…തോക് അവർക്ക് നേരെ ചുണ്ടി..രണ്ടും പേര് ഓടി മഞ്ഞും… ഒരുത്തൻ അവിടെ തന്നെ നിന്നും… ഞാൻ അവൻ്റെ കാലിൽ ലേക്ക്… അല്ലെ… താഴെ മണ്ണിൽ എന്റെ തോക്കിൽ നിന്നും മുന്ന് വെടി ഉണ്ടകൾ കുത്തി ഇറങ്ങി…
എൻ്റെ മുന്നിൽ നിന്നത്…ഞാൻ തന്നെ അല്ലാരുന്നോ അവൻ…
—————————————————————————
അബ്‌ദുള്ള:15..20യോ അറിയില്ല…മുന്നിൽ വന്നവർ ഒക്കെ തഴെവിഴുന്നത് മാത്രം ഞാൻ കണ്ടും.. അവസാനം തോക്ക് എടുത്തു..3 വെടി ഒച്ച കൊണ്ട് അതു അവസാനിച്ചു…
ഫിജോയുടെ വരവും ജോമോന്റെ ആക്‌സിഡന്റ് കഴിഞ്ഞു എല്ലവരും കുറച്ചു ദിവസം കഴിഞ്ഞു നല്ലൊരു മൂഡിൽ എത്തി…രണ്ടെണ്ണം അടിച്ചു വീടിന്റെ മുന്നിൽ ഇരുന്നപ്പോൾ…ആൽബിനും ജോബിൻ 4,5പെഗ് വിട്ടിരുന്നു… അബുദുള്ളാ അവർക്കും കമ്പനി ആയി കൈയിൽ ഒരു ബിയർ കുപ്പി പിടിച്ചിരുന്നു…ഷാരോൺ ഓസിനു ഒരു പെഗ് കിട്ടാൻ നോക്കി ഇരിക്കുന്നു..
ജിൻസി ചോദിച്ചപോൾ പഴയത് ഓക്കേ ഓർക്കുക ആയിരുന്നു..എല്ലവരും..
ജിൻസി :ബുള്ളറ്റ് കൊണ്ടോ ആർക് എങ്കിലും..
അബ്ദുള്ള :ഇല്ല, എതിരെ നിന്നവൻ ഫിജോയുട മുന്നിൽ നിന്നും നടന്നു നീങ്ങി…ഫിജോ ആ നിൽപ് ഒരു 10 മിനിറ്റ് അതെ പോലെ നിന്നും…മുന്നോട്ട് പോകാൻ തുടങ്ങിയാ എന്നെ ജോമോൻ തടഞ്ഞു…
ആൽബിൻ : തോക്ക് പിടിച്ചു നിൽക്കുന്ന ഫിജോ..മുഖം മുഴുവൻ ചോര..
ജോബിൻ: അവന്റെ രൂപം കണ്ടു തളന്നു പോയ അമ്മച്ചിയെ ഹോസ്‌പിറ്റലിൽ കൊണ്ട് പോയി ഞങ്ങൾ…
ഷാരോൺ: ഇവടെ വന്നു പിറ്റേന്ന് ബാഗ് എടുത്തു പോയി…എന്നോട് ഒന്നും മിണ്ടിയില..
ആൽബിൻ :ഇവൻ കണ്ടു എന്ന് പറയുന്നു..ഞാൻ അവനെ അതിനു ശേഷം നേരെ മുന്നിൽ കണ്ടിട്ടില്ല..
ഷാരോൺ :വെള്ള ഷർട്ട്..ബ്ലാക്ക് ജിൻസ്.. മുഖത്തു ചോരകറ ഉണ്ടായിരുന്നു… ഒന്നും ചോദിക്കാൻ എൻ്റെ നാവ് പൊങ്ങിയില്ല…
ജോബിൻ :എക്‌സാം എഴുതാൻ അവൻ വന്നു..
ആൽബിൻ :കല്യാണം പറയാൻ…അമ്മച്ചിയുടെ അടുത്ത് വന്നു…എന്ന് പറയുന്നു..
ജോബിൻ :ശിവദാസ് അങ്കിൾ കേസ് ഒതുക്കി..ലോക്കൽ ചാനൽ ലൈവ് ഉണ്ടായിരുന്നു പെരുന്നാൾ …
ആൽബിൻ : ഞങ്ങൾ ഒക്കെ ആ സിഡി ഒരുപാട് തവണ കണ്ടു ഒരു സിനിമ കാണും പോലെ…മൊത്തം കുടുംബത്തെ തീർക്കാൻ വന്നവമാരെ ആണ് അവൻ ഒറ്റക്കും കുത്തി മലത്തിയത്…നിന്റെ അപ്പൻ അല്ലെന്നു ഇവിടെ വന്നു കരഞ്ഞു പറഞ്ഞു…പോലീസ് കേസും ഒതുക്കി..
ആൽബിൻ ജിൻസിയെ ഒന്നും നോക്കി കൊണ്ടു പറഞ്ഞു…അവസാന ഗ്ലാസ് മദ്യവും കുടച്ചു…
അബ്‌ദുള്ള: പത്തു വർഷം കഴിഞ്ഞു ആളുകൾക്ക് ഇന്നു പേടിയാണ്…കണ്ണിന്റെ മുന്നിൽ കണ്ട സത്യം ആയിരുന്നു…
