ഷാരോൺ : ഇനി എങ്ങോട്ട് ആണ്..
ഫിജോ :വീട്ടിൽ ലേക്കും..
ഷാരോൺ : നിങ്ങൾ പൊളി ആണ് കേട്ടോ അത്ര നല്ല ആൾ അല്ലെ മഹേഷ്..
ഫിജോ :നിന്റെ ഡ്രൈവിംഗ് കൊള്ളാം, ഞാൻ വിചാരിച്ചു നീ മഹേഷിനെ എടുത്തു തുക്കും എന്നു..
ഷാരോൺ :ഇതിന്റെ ഇടയിൽ ശിവദാസ് അങ്കിൾ എങ്ങനെ വന്നു..ഗൺ പിടിച്ചു ഇറങ്ങിയ സീൻ… ഓ മാസ്സ് ഐറ്റം..
ഫിജോ :മത്തായി തന്നെ ആണോ പ്രൻസിപ്പാൾ..
ഞാൻ വിശേഷം മാറ്റി.. ഇവനോട് കൂടുതൽ സംസാരിച്ചാൽ ശെരി ആകില്ല…
ഷാരോൺ :അല്ല, ഇപ്പോൾ ഒരു അനിത ആണ്..
ഫിജോ :മുക്കിൻ്റെ ഇടത്തെ സൈഡിൽ ഒരു മറുക്.. കുറച്ചു വണ്ണം എന്നാൽ തോന്നിക്കില്ല..കണ്ണട തലയിൽ വെക്കുന്ന…
ഷാരോൺ :അതെ…അറിയുവോ..അവര് കണ്ണട മുഖത്തും വെച്ചു കണ്ടിട്ടില്ല…
ഫിജോ :പുള്ളികാരിയുടെ മോളെ അറിയാം..
ഷാരോൺ :ആരും ദിവ്യ മിസ്സിനെ അറിയുമോ.
ഫിജോ :അവൾ ടീച്ചർ ആയോ..
ഷാരോൺ :എന്താ സ്റ്റോറി..
ഫിജോ :നിനക്ക് അത്രക്കും ഫ്രീഡം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി..
ഷാരോൺ :എന്റെ ക്ലാസ്സ് ചാർജ് മിസ്സിനും ആണ്..
ഫിജോ :പുണ്യള്ളനും..ഉമ്മ കൊടുകാൻ പോയിട്ട് എന്ത് ആയെന്നു ചോദിച്ചാൽ മതി..
ഷാരോൺ :ഇപ്പോളും കിടിലൻ ആണ് കേട്ടോ..
ഫിജോ :എൻ്റെ നമ്പർ ചോദിക്കും കൊടുക്കണ്ട..
ഷാരോൺ : നിങ്ങൾ സ്റ്റോറി പറ..
ഫിജോ : ഞാൻ തന്നെ പറഞ്ഞാൽ..എന്താ ഒരു രസം..
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അപ്പനും വന്നുയിരുന്നു…
ഇന്ന് രാവിലെ വരെ ബെഡിൽ എഴുന്നേറ്റു നില്‌കാൻ പറ്റാതെ കിടന്ന ആൾ സോഫയിൽ ഇരിക്കുന്നു…കൈയിൽ ബാലൻസ് ചെയ്യാൻ സ്റ്റിക്ക് പിടിച്ചിട്ടുണ്ട് …കാലിലും..തലയും ആണ് പരുക്ക്..
ആശചേച്ചി :ശിവദാസ് അങ്കിൾ വന്നിട്ടുണ്ട്..
ആശചേച്ചി പുറത്ത് തുണി വിരിച്ചു നില്കും ആയിരുന്നു…എന്നെ കണ്ടു അടുത്തതേക്ക് വന്നു..
ഫിജോ :അപ്പൻ?..
ആശചേച്ചി :എവിടെ..ആക്‌ടിങ് ആയിരുന്നു മോനെ..
ഫിജോ :ഞാൻ കുളിച്ചിട്ട് വരാം..കുറച്ചു പരുപാടി യുണ്ട്..
ആശചേച്ചി :എന്നാടാ…
ഫിജോ :പറയാം…
ചേച്ചി തിരിച്ചു പോയി..
ഞാനും അകത്തേക്കും കയറി..
അപ്പന്റെ ഹോസ്‌പിറ്റലിൽ കിടപ്പ്.. ശിവദാസ് അങ്കിൾ എൻട്രി… എവിടെയോ?….
ഞാൻ റൂമിൽ പോയി കുളിച്ചു കഴിഞ്ഞു ആണ്..അവരുടെ അടുത്തേക്ക് ചെന്നത്…
ശിവദാസ് അങ്കിൾ :എന്താ ഫ്രാൻസിസ്..സീനിയർ ഓഫീസറെ കണ്ട സലൂട്ട് അടിക്കുന്ന കാര്യം ഓക്കേ മറന്നോ..
അങ്ങേരുടെ ഒരു കോമഡി..ഞാൻ എന്നെകിലും യൂണിഫോം ഇട്ടു താൻ കണ്ടിട്ടുണ്ടോ എന്നുചോദിക്കാൻ നാവ് പൊങ്ങിയത് ആണ്..
ഫിജോ :അങ്കിൾ എന്താ രാവിലെ തന്നെ..
ശിവദാസ് അങ്കിൾ :ഹോസ്‌പിറ്റലിൽ പോയിരുന്നു…ഇങ്ങോട്ട് പോണും എന്നു അറിഞ്ഞു..
ഫിജോ : ഇപ്പോൾ എറണാകുളം ആണോ..
ശിവദാസ് അങ്കിൾ :റിട്ടയർ ആകാൻ 2 മാസം അല്ലെ യുള്ളൂ… ഞാൻ ഇന്നലെ ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി..
ഫിജോ :നിങ്ങൾ സംസാരിക്കും ഞാൻ അമ്മച്ചിയെ ഒന്നും കാണട്ടെ..
ഞാൻ ഒഴിയാൻ നോക്കിയപ്പോൾ.. ഇങ്ങേരും വിടുന്ന ലക്ഷണം ഇല്ല..
ശിവദാസ് അങ്കിൾ :ഡാ..ഇടിച്ച ലോറി വെസ്റ്റ് ബംഗാൾ ആണ്.. ട്രൈവർ ആ നാട്ടുകാരൻ ആയിരിക്കും..
ഫിജോ:കേസ്.. ഞങ്ങൾ പീൻവലിച്ചു സാറെ..
ശിവദാസ് അങ്കിൾ :അതു നിങ്ങളുടെ ഇഷ്ടം.. ഡിപാർട്ട്മെന്റിന്നു കുറെ ഫോർമാറ്റിലെ ഉണ്ടലോ..
ഫിജോ :കാറിൻ്റെ ഇൻഷുറൻസ് ഓക്കേ അല്ലെ അപ്പാ..
അപ്പൻ :ഓക്കേ ആടാ..
ഫിജോ :അങ്കിൾ നിൽക്കണ്ട..ഞങ്ങൾക് കുറച്ചു ഫാമിലി കാര്യം സംസാരിക്കാൻ ഉണ്ട്..
ശിവദാസ് അങ്കിൾ :ജോമോനെ ഞാൻ ഇറങ്ങു ആയി.. പോട്ടെട്ടാ ഫിജോ…
അങ്കിൾ പോയി…പുറകെ അമ്മച്ചി ഓടി എന്റെ മുന്നിൽ വന്നു…
അമ്മ:നീ എന്താ പുള്ളിയെ അടിച്ചു ഇറക്കും പോലെ സംസാരിച്ചേ..
ഫിജോ :മമ്മി പോയി ഒരു ഗ്ലാസ് മിൽക്ക് എടുത്തു വാ..
