“നീ ഇപ്പോ എനിക്കയച്ച ആ ഫോട്ടോ ഒന്നുകൂടി തുറന്നു നോക്ക് ഷാഹി! എന്നിട്ട് അതിലെ നിന്റെ മേശപ്പുറത്ത് വെച്ചിരിക്കുന്ന നിൻ്റെ ഫോണിലേക്ക് ഒന്നു സൂം ചെയ്തു നോക്ക് എന്താണ് എന്ന്!” അവൾ പല്ലുകടിച്ചുകൊണ്ട് ദേഷ്യം കടിച്ചുപിടിച്ച് പറഞ്ഞു.
മറുതലയ്ക്കൽ കുറച്ചു നിമിഷത്തേക്ക് കനത്ത നിശ്ശബ്ദതയായിരുന്നു. ഷാഹിദ് ആ ഫോട്ടോ നോക്കിയെന്നും, തന്റെ അബദ്ധം അവന് മനസ്സിലായെന്നും അവന്റെ ആ നിശ്ശബ്ദതയിൽ നിന്ന് തന്നെ ജസ്നയ്ക്ക് ഉറപ്പായി.
“പൊന്നൂ… അത്…” അവന്റെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. “അത് ഞാൻ… ഞാൻ വെറുതെ ഇപ്പോ ഒന്ന് വെച്ചതാ…”
“നീ എന്നോട് കള്ളം പറയണ്ട ഷാഹി! ഞാൻ സ്വന്തം
കണ്ണുകൊണ്ട് കണ്ടതാ. ഞാൻ ഇന്നലെ അയച്ചുതന്ന ആ ഫോട്ടോയല്ലേ നീ നിന്റെ ഫോണിലെ വാൾപേപ്പറാക്കി ഇപ്പൊൾ വെച്ചിരിക്കുന്നത്?
ഞാൻ നിന്നോട് അപ്പൊത്തന്നെ പറഞ്ഞതല്ലേ ഡാ കണ്ടിട്ട് അത് ഡിലീറ്റ് ചെയ്യണമെന്ന്? അതില് എനിക്ക് തുണി ഉണ്ടോ ഡാ? അത് ആരെങ്കിലും കണ്ടാൽ പിന്നെ എന്തിനാ നല്ലത്?
എന്നിട്ട് ആണോ നീയത് നിൻ്റെ ഓഫീസിലെ മേശപ്പുറത്ത് എല്ലാവരും കാണുന്ന രീതിയിൽ എന്റെ ഈ കോലം വെച്ചിരിക്കുന്നത്?” അവളുടെ ശബ്ദത്തിൽ അവനെ വിരൽത്തുമ്പിൽ നിർത്തുന്ന ആജ്ഞാശക്തി പ്രകടമായിരുന്നു.
ഷാഹിദിന് ഉത്തരം മുട്ടിപ്പോയി. വേറെ വഴിയില്ലാതെ അവൻ ദയനീയമായി ന്യായീകരിക്കാൻ ശ്രമിച്ചു. “അത്… അത് പൊന്നൂ, ഞാൻ ഡിലീറ്റ് ആക്കിയതാ. സത്യം.
പിന്നെ ഓഫീസിൽ ഭയങ്കര ടെൻഷൻ വന്നപ്പോൾ… നിന്നെ ഒന്ന് കാണാൻ വേണ്ടി… ഞാൻ ആ സീക്രട്ട് ഫോൾഡറിൽ കയറി വീണ്ടും വാൾപേപ്പർ ആക്കിയതാ…
ഞാൻ ആരെയും കാണിച്ചിട്ടില്ല പൊന്നൂ. ആരും കണ്ടിട്ടില്ല. എന്റെ സ്ക്രീൻ എപ്പോഴും താഴേക്ക് തിരിച്ചാണ് വെക്കാറ്, ഇപ്പോ നോട്ടിഫിക്കേഷൻ വന്നപ്പോ പെട്ടെന്ന് തെളിഞ്ഞതാ… സത്യം!”
“അതെ, ആരും കണ്ടിട്ടുണ്ടാവില്ല. എന്റെ ജീവൻ കളയാനാണോ ഡാ നിന്റെ പ്ലാൻ? ഓഫീസിൽ ആ മാർക്കോ വേറെ വല്ല സായിപ്പന്മാരോ നിന്റെ ഡെസ്കിനരികിലൂടെ പോകുമ്പോൾ സ്ക്രീൻ തെളിഞ്ഞാൽ എന്തുചെയ്യും?
അവർ എന്റെ ആ രൂപം കണ്ടിട്ട് എന്തൊക്കെ വിചാരിക്കും? നീ കല്യാണം കഴിച്ചു നിൻ്റെ ഭാര്യ ആവേണ്ട പെണ്ണല്ലേ ഞാൻ. നീ തീരെ ചിന്തിക്കുന്നില്ലേ” അവൾ അവളുടെ ദേഷ്യത്തിൻ്റെ ടെമ്പോ ഒട്ടും കുറയ്ക്കാതെ അഭിനയിച്ചുകൊണ്ട് ചോദിച്ചു.
“ആരും കണ്ടിട്ടില്ല പൊന്നൂ… ഞാൻ വളരെ സൂക്ഷിച്ചാ ഫോൺ പിടിക്കുന്നത്. എനിക്ക്
നിന്നെ എപ്പോഴും അടുത്ത് കാണാൻ കൊതിയായിട്ടല്ലേ… എന്നോട് ദേഷ്യപ്പെടല്ലേ പ്ലീസ്…” അവൻ വീണ്ടും വീണ്ടും കെഞ്ചാൻ തുടങ്ങി.
പക്ഷേ ഇത്തവണ ജസ്ന അത്ര പെട്ടെന്ന് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഷാഹിദ് പറയുന്നത് പച്ചക്കള്ളമാണെന്ന് അവൾക്ക് ഉറപ്പായിരുന്നു. അതിൻ്റെ സത്യാവസ്ഥ അവൾക്ക് മനസ്സിലാവണമായിരുന്നു.
“നീ എന്നെ പൊട്ടിയാക്കുവാണോ ഷാഹി?” അവളുടെ ശബ്ദത്തിൽ പരിഹാസവും ദേഷ്യവും ഒരുപോലെ കലർന്നിരുന്നു. “ഇന്ന് നീ വാൾപേപ്പർ വെച്ചത് നിനക്ക് കൊതിയായിട്ടാണെങ്കിൽ, അന്ന് ആ മാർക്ക് നിന്റെ ഫോണിൽ എന്റെ ഫോട്ടോ കണ്ടതോ?
അതും അബദ്ധമായിരുന്നില്ലല്ലേ? നീ മനഃപൂർവ്വം ഫോൺ അവന് കാണാൻ പാകത്തിൽ മലർത്തി വെച്ചതല്ലേ ഡാ? സത്യം പറ!”
ഷാഹിദിന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയി. താൻ പിടിക്കപ്പെട്ടിരിക്കുന്നു! അവളുടെ ചോദ്യത്തിന്റെ മൂർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അവനുറപ്പായി. അന്ന് നടന്നത് അബദ്ധമല്ലെന്ന് അവൾക്ക് മനസ്സിലായിരിക്കുന്നു.
ഇവിടെ വെച്ച് അവൾ ഫോൺ കട്ട് ചെയ്ത് പോയാൽ പിന്നെ ഈ ബന്ധം തന്നെ വലിയൊരു കുരുക്കിലാകും. അവൾക്ക് ദേഷ്യം വരാത്ത രീതിയിൽ, എന്നാൽ അവളുടെ ശ്രദ്ധ പൂർണ്ണമായും മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാൻ കഴിയുന്ന ഒരു തന്ത്രം കുറഞ്ഞ സമയം കൊണ്ട് തന്നെ അവൻ അവൻറെ തലച്ചോറിൽ മെനഞ്ഞെടുത്തു.
യുക്തികൊണ്ട് നേരിട്ടാൽ താൻ തോൽക്കുമെന്നറിയാവുന്ന ഷാഹിദ്, കുറച്ചു കടന്ന കൈ ആണെങ്കിലും, എങ്ങനെ അവസാനിക്കും എന്ന് ഉറപ്പില്ലെങ്കിലും അവളുടെ കാമത്തെയും അഹങ്കാരത്തെയും നേരിട്ട് ആക്രമിക്കാൻ തന്നെ തീരുമാനിച്ചു.
