പാപശൽഭം – 11 Likeഅടിപൊളി  

സാറിൻ്റെ ഓഫർ എനിക്ക് പൂർണമായും Ok ആണ്! ഓഫർ ലെറ്റർ കിട്ടിയാൽ ഉടൻ ഞാൻ ഒപ്പിടാം!”

“Great. തിങ്കളാഴ്ച തന്നെ എഗ്രിമെന്റും നിന്റെ ഫ്ലൈറ്റ് ടിക്കറ്റും തയ്യാറാക്കാൻ ഞാൻ എച്ച്.ആറിനോട് പറയാം. ഇപ്പോൾ വീട്ടിൽ പോയി നിന്റെ പൊന്നുവിനോടും വീട്ടുകാരോടും കല്യാണതിന് റെഡി ആവാൻ തുടങ്ങിയേക്കാൻ പറ,” രോഹിത് ആ പഴയ ഊഷ്മളമായ പുഞ്ചിരിയോടെ പറഞ്ഞു.

‘പൊന്നു’ എന്ന പേര്

രോഹിത്തിന്റെ നാവിലൂടെ പുറത്തുവന്നപ്പോൾ അതിലുണ്ടായിരുന്ന വല്ലാത്തൊരു അധികാരഭാവം സന്തോഷത്താൽ മതിമറന്നുനിന്ന ഷാഹിദ് ശ്രദ്ധിച്ചതേയില്ല.

തുള്ളിച്ചാടുന്ന മനസ്സുമായി രോഹിത് സാറിന് കൈ കൊടുത്തു ഷാഹിദ് ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് പോയതും, രോഹിത്തിന്റെ മുഖത്തെ ആ മാന്യമായ പുഞ്ചിരി പതിയെ മാഞ്ഞു.

അയാൾ മേശയുടെ ഡ്രോയർ തുറന്ന് തന്റെ ഐപാഡ് പുറത്തെടുത്തു.

ഐപാഡിന്റെ വലിയ സ്ക്രീനിൽ ഇപ്പോൾ ഷാഹിദിന്റെ വാട്ട്സ്ആപ്പ് പൂർണ്ണമായും ലോഡ് ആയിക്കഴിഞ്ഞിരുന്നു!

അയാൾ അതിൽ നിന്ന് താൻ എടുത്ത ജസ്നയുടെ ആ ചിത്രങ്ങളിലൊന്ന്—ആ സ്വർണ്ണവലയ്ക്കുള്ളിൽ വെണ്ണക്കല്ലുപോലെ തിളങ്ങുന്ന അവളുടെ ശരീരവും വിടർന്ന കണ്ണുകളുമുള്ള ചിത്രം—സ്ക്രീനിൽ വലുതാക്കി വെച്ചു.

ഒരൊറ്റ വൈകുന്നേരം കൊണ്ട് കളി പൂർണ്ണമായും തന്റെ കൈപ്പിടിയിലായിരിക്കുന്നു! കണക്കിൽ വലിയ ശമ്പളവും കോടികളുടെ സ്വപ്നവും നൽകി ഷാഹിദിന്റെ കണ്ണുമഞ്ഞളിപ്പിച്ചു; അവനെ വഞ്ചിച്ചു അവൻ്റെ പൈസ അടിച്ചു മാറ്റാൻ ഒന്നും രോഹിതിന് ഉദ്ദേശ്യം ഇല്ലായിരുന്നെങ്കിലും, യാഥാർത്ഥ്യത്തിൽ അടുത്ത അഞ്ചുവർഷത്തേക്ക് അവന്റെ കയ്യിൽ അത്യാവശ്യത്തിന് ഉള്ളതിൽ കവിഞ്ഞു

ഒരു ബാങ്ക് ബാലൻസും ഉണ്ടാവരുത് എന്ന് രോഹിതിന് നിർബന്ധം ഉണ്ടായിരുന്നു.

അവൻ താമസിക്കാൻ പോകുന്നത് തന്റെ സ്വന്തം കെട്ടിടത്തിലെ അപ്പാർട്ട്മെന്റിൽ! അവന്റെ ഭാര്യ കാനഡയിൽ വന്നിറങ്ങുന്നത് തന്റെ കമ്പനിയുടെ സ്പോൺസർഷിപ്പ് ഗ്യാരണ്ടിയിൽ! എല്ലാറ്റിനുമുപരി, അവരുടെ കിടപ്പറയിലെ ഓരോ സന്ദേശവും ഓരോ രഹസ്യവും ഇനി തത്സമയം തന്റെ കൺമുന്നിൽ!

“നീ അവന്റെ പെണ്ണവേണ്ടവൾ അല്ല പൊന്നൂ… നിന്നെ ഈ കാനഡയിലേക്ക് കൊണ്ടുവരുന്നത് ഞാനാണ്. എനിക്ക് വേണ്ടി മാത്രം…” ഐപാഡ് സ്ക്രീനിലെ അവളുടെ തുടുത്ത ചുണ്ടുകളിലേക്ക് വിരലോടിച്ചുകൊണ്ട് രോഹിത് വളരെ പതിയെ മന്ത്രിച്ചു.

അന്ന് രാത്രി സ്കാർബറോയിലെ ബേസ്മെന്റ് മുറിയിലെത്തിയ ഷാഹിദ് ശ്വാസം

വിടാതെ ജസ്നയെ വീഡിയോ കോൾ ചെയ്തു.

മഞ്ചേരിയിൽ അപ്പോൾ ശനിയാഴ്ച രാവിലെ എട്ടുമണി ആയിട്ടുണ്ടായിരുന്നു.

ശനിയാഴ്ച ആയതു കൊണ്ട് തന്നെ സുബുഹി കഴിഞ്ഞു വീണ്ടും ഒന്നു കിടന്നിരുന്ന പൊന്നു ഉറക്കച്ചടവോടെ കോൾ എടുത്തപ്പോൾ തന്നെ വലിയ ഉത്സാഹത്തോടെ ഷാഹിദ് ആ സന്തോഷ വാർത്ത അറിയിച്ചു.

ഇനി ഒമ്പത് മാസം ഒന്നും കാത്തിരിക്കേണ്ടെന്നും, തന്റെ കമ്പനി എം.ഡി രോഹിത് സർ ഒരു മലയാളിയാണെന്നും, തൻ്റെ ഇപ്പോളത്തെ മാനേജർ ഡേവിഡ് റിട്ടയർ ചെയ്യാൻ പോവുന്നത് കൊണ്ട്, രോഹിത് സർ തനിക്ക് വലിയ ഒരു പ്രൊമോഷനും 15000 CAD ബോണസും തന്നെന്നും, അടുത്ത ഒന്നു രണ്ടു

മാസം കൊണ്ട് തന്നെ താൻ നാട്ടിൽ വന്ന് നിക്കാഹ് കഴിക്കാൻ പോവുകയാണെന്നും ഷാഹിദ് ഒറ്റശ്വാസത്തിൽ അറിയിച്ചു.

ആ വാർത്ത കേട്ട ജസ്നയ്ക്ക് സന്തോഷം കൊണ്ട് മിണ്ടാൻ കഴിഞ്ഞില്ല. അവളുടെ വലിയ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ ഒഴുകിയിറങ്ങി. ഇത്രയും കാലം രാത്രികളിൽ തന്നെ പൊള്ളിച്ചിരുന്ന ആ ഏകാന്തതയ്ക്ക് അവസാനമാകാൻ പോകുന്നു, തന്റെ ഷാഹിയുടെ ജീവിതത്തിലൊട്ട് ഇനി കടന്നു ചെല്ലാൻ ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ!

“സത്യമാണോ ഷാഹി നീ പറയുന്നത്?! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഡാ… നിന്റെ ആ രോഹിത് സാറിന് പടച്ചോൻ എല്ലാ നന്മയും വരുത്തട്ടെ!” അവൾ സന്തോഷം കൊണ്ട് വിതുമ്പി.

ഫോൺ കട്ട് ചെയ്ത ഉടനെ, സന്തോഷം സഹിക്കാൻ വയ്യാതെ ജസ്ന ഷാഹിദിന് വാട്ട്സ്ആപ്പിൽ ഒരു വോയ്സ് നോട്ടും, കുളിമുറിയിലേക്ക് കയറുന്നതിന് മുൻപ് എടുത്ത ഒരു സെൽഫിയും അയച്ചു:

Leave a Reply

Your email address will not be published. Required fields are marked *