പാപശൽഭം – 11 Likeഅടിപൊളി  

പൂർണമായും പൂത്തിട്ടില്ലെങ്കിൽ കൂടി അത് നല്ലൊരു ഭംഗി ഉള്ള കാഴ്ച ആയിരുന്നു.

പുറത്തെ അതിൻ്റെ ഭംഗി അവൾക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി, തന്റെ ഡെസ്കിലിരുന്ന് ഓഫീസിലെ വലിയ ഗ്ലാസ്സ് വിൻഡോയിലൂടെ പുറത്തേക്ക് കാണുന്ന മഞ്ഞുവീഴ്ചയുടെ ഒരു കാഷ്വൽ ഫോട്ടോ അവൻ വാട്ട്സ്ആപ്പിൽ അവൾക്ക് അയച്ചുകൊടുത്തു.

അവൻ്റെ ഫോൺ ടേബിളിൽ ചാർജിങ്ങിൽ ആയിരുന്നത് കൊണ്ട് വർക്ക് ഫോൺ ഉപയോഗിച്ച് ആണ് അവൻ ആ ഫോട്ടോ എടുത്തത്.

“പൊന്നൂ, ഇവിടെ പുറത്ത് നോക്ക്… ആ മരങ്ങൾ നിറയെ ചെറി ബ്ലോസം പൂക്കൾ പൂക്കാൻ തുടങ്ങുന്നത് കണ്ടോ? …” എന്നൊരു മെസേജും കൂടെ അവൻ വിട്ടു…

കൂടെ ഓഫീസിൻ്റെ ഒന്നു രണ്ടു ഫോട്ടോയും, അവൻ്റെ ലാപ്ടോപ്പ് കാണുന്ന രീതിയിൽ അവൻ വർക്കിലാണ് എന്ന് കാണിക്കാൻ ഒന്നു രണ്ടു സെൽഫിയും അവൻ അയച്ചു കൊടുത്തു.

മഞ്ചേരിയിലെ മുറിയിലിരുന്ന് ആ ഫോട്ടോ തുറന്ന ജസ്ന കൗതുകത്തോടെ ഷാഹിദ് അയച്ച Cherry ബ്ലോസൊമിൻ്റെ ഫോട്ടോ കണ്ടു. അവൾക്ക് അത് ഒരു പുതിയ കാഴ്ച ആയതു കൊണ്ട് തന്നെ അവളെ അധികം ഇഷ്ടപ്പെട്ടു.

ശേഷം വലിയ താല്പര്യത്തോടെ ബാക്കി ഷാഹിദിൻ്റെ ഓഫീസിൻ്റെ ഫോട്ടോസും എടുത്തു നോക്കി. ഷാഹിദിന്റെ വർക്ക് ഡെസ്ക് എങ്ങനെയാണെന്ന് കാണാനും, അവൻ്റെ

ഓഫീസ് കാണാനും എല്ലാം അവൾക്ക് എപ്പോളും സ്വാഭാവികമായ താല്പര്യം ആയിരുന്നു.

ഏറ്റവും അവസാനം അവൻ അയച്ച അവൻ്റെ സെൽഫിയും അവൾ കണ്ടു.

നല്ല എക്സിക്യൂട്ടീവ് ഷർട്ട് എല്ലാം ഇട്ടു കുട്ടപ്പനായി തൻ്റെ ചെറുക്കൻ ലാപ്ടോപ്പിൻ്റെ അടുത്ത് ഇരിക്കുന്നു.. അവൾക്ക് അതു കണ്ടു വളരെ സന്തോഷം ആയി..

ശേഷം അവള് അവൻ അയച്ച Cherry blossom ഫോട്ടോയെ കുറിച്ചു അവന് മറുപടി പറയാൻ വേണ്ടി തുടങ്ങിയപ്പോൾ ആണ് അവള് പെട്ടെന്ന് അത് ശ്രദ്ധിച്ചത്.

അവൻ അയച്ച സെൽഫി ഫോട്ടോയുടെ താഴെ വലതുവശത്തായി മേശപ്പുറത്ത് വെച്ചിരുന്ന അവന്റെ ഫോണിൻ്റെ സ്ക്രീനിലോട്ട് ചെറുതായി കാണാം. പെട്ടന്ന് അരുതാത്തത് എന്തോ കണ്ട പോലെ അവളുടെ നെഞ്ചിലൂടെ ഒരു കൊള്ളി പറഞ്ഞു.

അവള് ഫോട്ടോയിൽ കാണുന്ന ഫോൺ സ്ക്രീനിലോട്ട് സൂം ചെയ്തു നോക്കിയ നിമിഷം… ജസ്നയുടെ ശ്വാസം തൊണ്ടയിൽ കുരുങ്ങി നിന്ന്!

അവൻ വർക്ക് ഫോണിൽ സെൽഫി ഫോട്ടോ എടുക്കുന്ന സമയം അവൻ്റെ പേഴ്സണൽ ഫോൺ ചാർജിങ്ങിൽ ഇരിക്കുന്നത് കാരണം ഫോണിന്റെ display ഓൺ ആയി കിടക്കുകയായിരുന്നു.

ചെറുതായി കാണുന്നു ഒള്ളുവെങ്കിലും ആ സ്ക്രീനിലെ വാൾപേപ്പർ കണ്ട ജസ്നയുടെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. അത് മറ്റാരുമല്ല, താൻ കഴിഞ്ഞ ദിവസം അവന് അയച്ചുകൊടുത്ത ആ ഫോട്ടോയാണ്!

കുളി കഴിഞ്ഞ് ഈറൻ മുടിയോടെ, ഷാഹിദ് വാങ്ങിക്കൊടുത്ത ഒരു മഞ്ഞ സുതാര്യമായ ബോഡികോൺ സ്കിൻ ഫിറ്റിംഗ് bodysuit മാത്രം ധരിച്ച് താൻ കണ്ണാടിക്ക് മുന്നിൽ നിന്നെടുത്ത ആ അതിതീവ്രമായ ചിത്രം!

ഷാഹിദ് ഇത് ചെയ്യണം എന്ന് അവൾ ആഗ്രഹിക്കുകയും, അവൻ അത് ചെയ്യുന്നു ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചതും

ആയിരുന്നു എങ്കിലും, പ്രതീക്ഷിക്കാതെ പെട്ടന്ന് അത് കണ്ടപ്പോൾ അവളുടെ നെഞ്ചിൽ ഒരു കൊള്ളി മിന്നി, കൂടെ തന്നെ അനിയന്ത്രണമായി അവളുടെ ദേഷ്യം ഇരച്ചു പൊന്തി….

“പടച്ചോനേ!” അവൾ അറിയാതെ നെഞ്ചിൽ കൈവെച്ചുപോയി.

ഒരു നിമിഷം പോലും വൈകാതെ അവൾ അവനെ വാട്ട്സ്ആപ്പിൽ തിരിച്ചുവിളിച്ചു.

“എന്താ പൊന്നൂ? ചെറി ബ്ലോസം കണ്ടോ നീ?” ഷാഹിദ് വളരെ ആവേശത്തോടെയാണ് കോൾ എടുത്തത്.

“ചെറി ബ്ലോസം…… നീയെന്താ ഡാ ഈ കാണിച്ചു വെച്ചിരിക്കുന്നത്?” ജസ്നയുടെ ശബ്ദം അങ്ങേയറ്റം അപകടകരമാംവിധം ശാന്തമായിരുന്നു.

“എ ഏ… എന്താ പൊന്നൂ? എന്തുപറ്റി?” ഷാഹിദ് പെട്ടെന്ന് വിക്കി. എന്താ കാര്യം എന്ന് അറിയാതെ ഷാഹിദ് പെട്ടന്ന് വല്ലാത്തൊരു ടെൻഷനോട് കോടി ഉള്ള കൺഫ്യൂഷൻലായി..

ജസ്ന ഭയങ്കര ദേഷ്യത്തിലാണെന്ന് അവന് മനസ്സിലായി, പക്ഷേ, അതിനു താൻ എന്താണ് ചെയ്തത്… പെട്ടന്ന് ചിന്തിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവൻ അബദ്ധം ഒന്നും ചെയ്തതായി അവന് ഓർമ വന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *