പാപശൽഭം – 11 Likeഅടിപൊളി  

“I don’t mind losing money, Richard. But if someone tries to play games with what belongs to me, I make sure they never play again,” (പണം നഷ്ടപ്പെടുന്നതിൽ എനിക്ക് വിരോധമില്ല റിച്ചാർഡ്.

പക്ഷേ എന്റേതായ ഒന്നിന്മേൽ ആരെങ്കിലും കളിക്കാൻ നോക്കിയാൽ, പിന്നെ ജീവിതത്തിൽ അവരൊരു കളിക്കും മുതിരാത്ത വിധം ഞാൻ അവരെ അവസാനിപ്പിക്കും,) രോഹിത് വളരെ മൃദുവായി, എന്നാൽ മരവിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.

ആ കാഴ്ച കണ്ടപ്പോൾ ഷാഹിദിന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് പാഞ്ഞുപോയി. സ്നേഹിക്കുന്നവർക്ക് മുന്നിൽ ദൈവത്തെപ്പോലെ നിൽക്കുകയും, എന്നാൽ തനിക്ക് വേണ്ട ഒന്നിനുവേണ്ടി എതിരാളികളെ നിഷ്കരുണം ചവിട്ടിമെതിക്കുകയും ചെയ്യുന്ന അങ്ങേയറ്റം അപകടകാരിയായ ഒരു വേട്ടക്കാരനാണ് ഇയാൾ എന്ന് ഷാഹിദിന് മനസ്സിലായി.

അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആ സംഭവം നടക്കുന്നത്.

ഓഫീസിലെ മിക്കവരും വീക്കെൻഡ് ആഘോഷിക്കാൻ നേരത്തെ ഇറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് മിസ്സിസാഗയിലെ ആകാശത്ത് വൈകുന്നേരത്തെ ചുവന്ന വെയിൽ മങ്ങുന്നു.

ഓഫീസിന്റെ ഏറ്റവും അറ്റത്തുള്ള രോഹിത്തിന്റെ ആഡംബര ഗ്ലാസ്സ് ക്യാബിനിൽ, വലിയ മഹാഗണി ടേബിളിന് മുന്നിലിരുന്ന് ലാപ്ടോപ്പിലെ വെയർഹൗസ് കണക്കുകൾ വിശദീകരിക്കുകയായിരുന്നു ഷാഹിദ്.

“Good job on compiling the Mississauga warehouse data, Shahid. David told me you’re quick with numbers, and I can see why,” (മിസ്സിസാഗ വെയർഹൗസിന്റെ ഡാറ്റ തയ്യാറാക്കിയത് നന്നായിട്ടുണ്ട് ഷാഹിദ്.

നീ കണക്കുകളിൽ മിടുക്കനാണെന്ന് ഡേവിഡ് എന്നോട് പറഞ്ഞിരുന്നു, അതെന്തുകൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്,)

രോഹിത് തന്റെ കറുത്ത കോട്ടിന്റെ ബട്ടണുകൾ അഴിച്ചിട്ട് ലെതർ ചെയറിൽ ചാരിയിരുന്ന് ശാന്തമായി ഇംഗ്ലീഷിൽ പറഞ്ഞു.

തന്റെ കമ്പനി സിഇഒ യില് നിന്ന് നേരിട്ട് അങ്ങനെയൊരു പ്രശംസ കിട്ടിയപ്പോൾ ഷാഹിദിന്റെ മുഖം അഭിമാനം കൊണ്ട് വിടർന്നു.

“Thank you, Sir. Actually, there is one more summary sheet I just sent to the main printer outside.

Let me quickly grab it for you,” (താങ്ക്യൂ രോഹിത് സർ. സത്യത്തിൽ ഒരു സമ്മറി ഷീറ്റ് കൂടി ഞാൻ പുറത്തെ മെയിൻ പ്രിന്ററിലേക്ക് പ്രിന്റ് എടുക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു.

ഞാൻ അതൊന്ന് വേഗം എടുത്തിട്ട് വരാം,) ഷാഹിദ് ആദരവോടെ പറഞ്ഞു.

അവൻ ധൃതിയിൽ കസേരയിൽ നിന്ന് എഴുന്നേറ്റ് പ്രിന്ററിനടുത്തേക്ക് ക്യാബിന് പുറത്തേക്ക് നടന്നു. എന്നാൽ ആ തിരക്കിനിടയിൽ, തന്റെ ലാപ്ടോപ്പിന് തൊട്ടടുത്തായി ആ മഹാഗണി മേശപ്പുറത്ത് മലർത്തിവെച്ചിരുന്ന തന്റെ സ്വന്തം ഐഫോൺ എടുക്കാൻ അവൻ മറന്നുപോയിരുന്നു.

ഷാഹിദ് ക്യാബിന്റെ ഗ്ലാസ്സ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അതേ നിമിഷം

തന്നെ, മേശപ്പുറത്തിരുന്ന അവന്റെ ഫോണിൽ തുടർച്ചയായി രണ്ട് വാട്ട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ വന്നു.

നാട്ടിൽ ശനിയാഴ്ച പുലർച്ചെ ഉണർന്ന ജസ്ന അയച്ച ‘ഗുഡ് മോർണിംഗ്’ മെസ്സേജുകളായിരുന്നു അത്.

ഓഫീസിൽ മറ്റുള്ളവരുടെ കണ്ണിൽ പെടാൻ വേണ്ടി ഷാഹിദ് ഡിസ്പ്ലേ ടൈം ഔട്ട് മുപ്പത് സെക്കൻഡാക്കി കൂട്ടിയിട്ടിരുന്ന ആ വലിയ സ്ക്രീൻ പെട്ടെന്ന് പൂർണ്ണ തെളിച്ചത്തോടെ കത്തിനിന്നു!

ലാപ്ടോപ്പിലേക്ക് നോക്കിയിരുന്ന രോഹിത്തിന്റെ കണ്ണുകൾ വെറുതെ ആ വെളിച്ചത്തിലേക്ക് നീണ്ടു. സാധാരണഗതിയിൽ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് നോക്കുന്ന സ്വഭാവക്കാരനായിരുന്നില്ല രോഹിത്. പക്ഷേ ആ സ്ക്രീനിൽ തെളിഞ്ഞ ചിത്രത്തിലെ രൂപം അയാളുടെ കണ്ണുകളെ അവിടെത്തന്നെ പിടിച്ചു നിർത്തി.

അടുത്ത നിമിഷം രോഹിത്തിന്റെ പുരികങ്ങൾ ചുളിഞ്ഞു. കസേരയിൽ നിന്ന് അയാൾ അറിയാതെ മുന്നോട്ട് ആഞ്ഞിരുന്നു. അയാളുടെ ശ്വാസം ഒരു നിമിഷം നിശ്ചലമായി.

ആ ഫോണിന്റെ ലോക്ക് സ്ക്രീൻ വാൾപേപ്പറായി കിടന്നിരുന്നത് ജസ്ന തലേന്ന് കുളിക്കുന്നതിന് തൊട്ടുമുൻപ് കണ്ണാടിക്ക് മുന്നിൽ നിന്നെടുത്ത അത്യന്തം സ്വകാര്യമായൊരു ചിത്രമായിരുന്നു!

Leave a Reply

Your email address will not be published. Required fields are marked *