പാപശൽഭം – 11 Likeഅടിപൊളി  

നാല്പത് കഴിഞ്ഞിട്ടും അയാൾ അവിവാഹിതനായി തുടരുന്നതിന് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു ഭൂതകാലത്തിന്റെ മുറിവുണ്ടായിരുന്നു എന്ന് അക്കൗണ്ട്സ് വിഭാഗത്തിലെ പ്രായമായ തോമസ് ചേട്ടൻ ഒരിക്കൽ ഷാഹിദിനോട് പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്ന് വെറുംകയ്യോടെ കാനഡയിലേക്ക് വണ്ടി കയറുന്നതിന് മുൻപ്, രോഹിത് പ്രാണനുതുല്യം സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു.

എന്നാൽ അയാളുടെ അന്നത്തെ ദാരിദ്ര്യവും പദവിക്കുറവും കണ്ട് അവളും അവളുടെ സമ്പന്നരായ വീട്ടുകാരും അയാളെ അപമാനിച്ച് പടിയിറക്കിവിട്ടുപ്പോൾ ഏറ്റ മുറിവായിരുന്നു, ഏതാണ്ട് 18 വർഷം കൊണ്ട് രോഹിത് കെട്ടിപ്പടുത്ത ഇന്ന് കാണുന്ന ഈ ആർ.കെ സാമ്രാജ്യം.

പണവും പ്രതാപവും കുമിഞ്ഞുകൂടിയപ്പോൾ ശരീരത്തിന്റെ ദാഹം തീർക്കാൻ പല സുന്ദരികളും അയാളുടെ കിടക്കയിലൂടെ കടന്നുപോയെങ്കിലും, അയാളുടെ ഹൃദയത്തിലേക്ക് കയറാൻ പിന്നീട് ഒരു പെണ്ണിനും കഴിഞ്ഞിരുന്നില്ല.

ഡേവിഡ് ലീവിൽ പോയ ആദ്യത്തെ ആഴ്ചയാണ് രോഹിത് എന്ന മനുഷ്യന്റെ യഥാർത്ഥ സ്വഭാവത്തിന്റെ രണ്ട് മുഖങ്ങൾ ഷാഹിദ് നേരിട്ട് കാണുന്നത്.

അന്ന് ചൊവ്വാഴ്ച രാവിലെ രോഹിത്തിന്റെ ക്യാബിനിലേക്ക് ഫയലുകളുമായി ചെന്നതായിരുന്നു ഷാഹിദ്. ക്യാബിന്റെ വാതിൽ പകുതി തുറന്നു കിടക്കുകയായിരുന്നു.

അകത്ത് വെയർഹൗസിലെ ഫോർക്ക്ലിഫ്റ്റ് ഡ്രൈവറായ ഗുർപ്രീത് എന്ന പഞ്ചാബി വൃദ്ധൻ കൈകൾ കൂപ്പി വിതുമ്പിക്കൊണ്ട് നിൽക്കുന്നു. അയാളുടെ ഭാര്യയ്ക്ക് നാട്ടിൽ വെച്ച് പെട്ടെന്ന് ക്യാൻസർ സ്ഥിരീകരിച്ചതിന്റെ ചികിത്സാ സഹായം ചോദിച്ച് എച്ച്.ആറിൽ

അപേക്ഷ കൊടുത്തതായിരുന്നു.

കമ്പനി പോളിസി അനുസരിച്ച് താൽക്കാലിക ജീവനക്കാരനായ അയാൾക്ക് ലോൺ കൊടുക്കാൻ കഴിയില്ലെന്ന് എച്ച്.ആർ തള്ളിയിരുന്നു.

എന്നാൽ ഷാഹിദ് വാതിൽക്കൽ നിൽക്കുന്നത് കാണാതെ, രോഹിത് തന്റെ സ്വന്തം ചെക്ക് ബുക്ക് എടുത്ത് ഇരുപത്തയ്യായിരം ഡോളറിന്റെ (25,000 CAD) ഒരു പേഴ്സണൽ ചെക്ക് എഴുതി ആ വൃദ്ധന്റെ കൈകളിൽ വെച്ചുകൊടുത്തു!

“Gurpreet ji, this is not a loan from the company. This is from me. Don’t tell anyone in the office, not even HR.

Just go home, send the money to India, and get her the best treatment,” (ഗുർപ്രീത് ജി, ഇത് കമ്പനിയിൽ നിന്നുള്ള ലോൺ അല്ല.

ഇതെന്റെ കയ്യിൽ നിന്നുള്ളതാണ്. ഓഫീസിൽ ആരോടും, എച്ച്.ആറിനോട് പോലും ഇത് പറയരുത്. സമാധാനമായി വീട്ടിൽ പോയി നാട്ടിലേക്ക് പണമയച്ച് അവർക്ക് ഏറ്റവും നല്ല ചികിത്സ കൊടുക്ക്,) രോഹിത് ആ വൃദ്ധന്റെ തോളിൽ തട്ടി ശാന്തമായി പറഞ്ഞു.

വാതിൽക്കൽ നിന്ന് അത് കണ്ട ഷാഹിദിന്റെ ഉള്ളിൽ രോഹിത്തിനോട് വല്ലാത്തൊരു ആരാധന തോന്നി. യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ, ഇടതുകൈ ചെയ്യുന്നത് വലതുകൈ അറിയാതെ ഇത്രയും വലിയൊരു തുക വെറുതെ എടുത്തുകൊടുക്കുന്ന ഒരു മനുഷ്യൻ!

എന്നാൽ അതിന്റെ തൊട്ടടുത്ത ദിവസം തന്നെ രോഹിത്തിന്റെ മറ്റൊരു മുഖവും ഷാഹിദ് കണ്ടു. കമ്പനിയുടെ ബ്രാംപ്ടൺ വെയർഹൗസിലേക്ക് ക്വാളിറ്റി കുറഞ്ഞ പാക്കിംഗ് മെറ്റീരിയലുകൾ കയറ്റിവിട്ട് ആർ.കെ ഗ്രൂപ്പിനെ പറ്റിക്കാൻ ശ്രമിച്ച ഒരു കനേഡിയൻ സപ്ലയർ കമ്പനിയുടെ ഉടമ രോഹിത്തിന്റെ ക്യാബിനിൽ വന്ന്

സംസാരിക്കുകയായിരുന്നു.

അയാൾ ചെറിയൊരു നഷ്ടപരിഹാരം തന്ന് കേസ് ഒതുക്കിത്തീർക്കാമെന്ന് അഹങ്കാരത്തോടെ പറഞ്ഞപ്പോൾ, രോഹിത് ശബ്ദമുയർത്തിയില്ല. പകരം, ആ ലെതർ ചെയറിൽ ചാരിയിരുന്ന് തന്റെ ചുണ്ടിലെ ആ തണുത്ത പുഞ്ചിരിയോടെ അയാൾ ഫോണെടുത്ത് കമ്പനിയുടെ ലീഗൽ ഹെഡിനെ വിളിച്ചു.

വെറും അഞ്ചു മിനിറ്റിനുള്ളിൽ, ആ സപ്ലയറുടെ കമ്പനിയുടെ ബാങ്ക് ക്രെഡിറ്റ് ലൈനുകൾ മരവിപ്പിക്കാനും, മാർക്കറ്റിലെ അവരുടെ മുഴുവൻ കോൺട്രാക്ടുകളും റദ്ദാക്കി ആ കമ്പനിയെ തന്നെ പാപ്പരാക്കാനുള്ള (Bankrupt) നിയമനടപടികൾക്ക് രോഹിത് ഉത്തരവിട്ടു!

മുന്നിലിരുന്ന ആ കനേഡിയൻ ബിസിനസ്സുകാരൻ വിളറിവെളുത്ത് മാപ്പിരന്നിട്ടും രോഹിത്തിന്റെ മുഖത്തെ ആ ഭാവം മാറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *