പാപശൽഭം – 11 Likeഅടിപൊളി  

മാർക്ക് ഫോണും ഇയർഫോണും വാങ്ങി ഒരു കള്ളച്ചിരിയോടെ എഴുന്നേറ്റു. “I’ll just take

this to the next table, give you some space,” (ഞാൻ ഇതൊന്ന് അടുത്ത ടേബിളിലേക്ക് കൊണ്ടുപോകാം, നിനക്ക് കുറച്ച് സ്പേസ് തരാമല്ലോ) എന്ന് പറഞ്ഞ് അവൻ തൊട്ടടുത്തുള്ള, ഷാഹിദിന്

സ്ക്രീൻ കാണാൻ കഴിയാത്ത ഒരു ടേബിളിലേക്ക് മാറി ഇരുന്നു. ഷാഹിദിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. പൊന്നു മുഖം മാത്രമേ കാണിക്കൂ എന്ന് അവന് ഉറപ്പുണ്ടായിരുന്നെങ്കിലും, ആ നിമിഷങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി.

മാർക്ക് സ്ക്രീനിലേക്ക് നോക്കിയപ്പോൾ, ഫോണിൽ ജസ്നയുടെ മുഖം മാത്രം! മുടിയുടെ കുറച്ച് ഭാഗങ്ങളും പിറകോട്ടു ഇട്ടതായി കാണാം… വിടർന്ന കണ്ണുകളും, പരിഭ്രമം കൊണ്ട് തുടുത്ത കവിളുകളും!

അവള് ചെറുതായി ചിരിക്കുന്നു ഉണ്ടെങ്കിലും മുഖത്ത് വല്ലാത്ത പരിഭ്രമം അവൻ ശ്രദ്ധിച്ചു.

“Hi Jasna! Finally I get to see the face behind those stunning photos. Shahid is a very lucky man…

How are you doing?” (ഹായ് ജസ്ന! അവസാനം ആ കിടിലൻ ഫോട്ടോകൾക്ക് പിന്നിലെ മുഖം എനിക്ക് കാണാൻ പറ്റിയല്ലോ. ഷാഹിദ് ശരിക്കും ഭാഗ്യവാനാണ്…

സുഖമായിരിക്കുന്നുവോ?) മാർക്ക് വളരെ മാന്യമായി ഒരു പുതിയ സുഹൃത്തിനെ പരിചയപ്പെടുന്ന ടോണിൽ ചോദിച്ചു.

ജസ്നയുടെ തൊണ്ട വരണ്ടു. ജീവിതത്തിൽ ആദ്യമായാണ് അവൾ ഒരു വിദേശിയോട് സംസാരിക്കുന്നത്. എങ്ങനെ സംസാരിക്കും, എന്തു പറയും എന്നൊന്നും ഒരു രൂപവും ഇല്ലായിരുന്നു മനസിൽ.

ഇങ്ങനെ ഒരു സാഹചര്യം അവൾ വിദൂരതയിൽ പോലും പ്രതീക്ഷിച്ചിട്ടില്ലാത്തതു കൊണ്ട് അവൾക്ക് വല്ലാത്ത ടെൻഷൻ കൂടി നെഞ്ചു പഠാപടാ അടിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ സമയം അത്രയും.

“H-Hi Mark…

I am fine, thank you. How are you?” (ഹ-ഹായ് മാർക്ക്… എനിക്ക് സുഖമാണ്, താങ്ക്യൂ. സുഖമല്ലേ?) അവൾ തന്റെ മുറി ഇംഗ്ലീഷിൽ നാണത്തോടെയും, അത്യാവശ്യം നന്നായി വിറയലോടെയും മറുപടി പറഞ്ഞു.

അവളുടെ ആ പേടിച്ചു കൊഞ്ചുന്ന പോലെ ഉള്ള നാടൻ മലയാളം ആക്സന്റ് ഉള്ള ഇംഗ്ലീഷിലെ മറുപടി മാർക്കിനെ വല്ലാതെ ആകർഷിച്ചു.

“I’m doing great now that I got to say hi to you. Honestly, Shahid was right, you really look like a model.

When are you coming to Canada?” (നിന്നോട് ഹായ് പറയാൻ പറ്റിയതുകൊണ്ട് എനിക്കിപ്പോൾ വലിയ സന്തോഷമുണ്ട്. സത്യത്തിൽ ഷാഹിദ് പറഞ്ഞത് ശരിയാണ്, നിന്നെ കാണാൻ ശരിക്കും ഒരു മോഡലിനെപ്പോലെയുണ്ട്. എന്നാണ് നീ കാനഡയിലേക്ക് വരുന്നത്?)

അല്ലെങ്കിലെ ടെൻഷൻ അടിച്ചു പകുതി ജീവനോടെ ഇരിക്കുന്ന ജസ്ന മാർക് പറയുന്നത് പൂർണമായി കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ള സമയം മോഡലിനെപ്പോലെയുണ്ട്’ എന്ന വാക്ക് അവന്റെ നാവിലൂടെ നേരിട്ട് കേട്ടപ്പോൾ അത് പെട്ടന്ന് ജസ്നയുടെ അടിവയറ്റിലൂടെ ഒരു മിന്നൽ പാഞ്ഞു.

അവൾ അറിയാതെ തുടകൾ തമ്മിൽ ഒന്ന് അമർത്തിപ്പിടിച്ചു. നല്ല തിക്ക് കനേഡിയൻ അക്സെൻ്റിലാണ് മാർക്ക് ചോദിച്ചത് എങ്കിലും കാനഡയിലോട്ടു എന്നാണ് വരുന്നത് എന്നും കൂടെ അവൻ അതിനിടയ്ക്ക് ചോദിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.

“I… I don’t know. Ask Shahid… he is delaying wedding. He did not tell me.” (എനിക്ക്…

എനിക്കറിയില്ല. ഷാഹിദിനോട് ചോദിക്ക്…

അവനാണ് കല്യാണം നീട്ടിക്കൊണ്ടുപോകുന്നത്. അവൻ എന്നോട് പറഞ്ഞിട്ടില്ല.) അവൾ ചെറിയൊരു കുസൃതിച്ചിരിയോടെ പറഞ്ഞു.

മാർക്ക് ചിരിച്ചു. സംസാരം പതുക്കെ സ്വാഭാവികമായി തുടങ്ങി. കാനഡയിലെ കാലാവസ്ഥയെക്കുറിച്ചും, ഇന്ത്യയെക്കുറിച്ചുമൊക്കെ അവൻ അവളോട് ചോദിച്ചു.

ഷാഹിദ് കുറച്ചകലെ മാറിനിന്ന് ഇതൊക്കെ എപ്പോൾ കഴിയുമെന്ന ആകാംക്ഷയോടെ അവരെ നോക്കിനിൽക്കുകയായിരുന്നു.

ജസ്ന ആദ്യം വളരെ ജാഗ്രതയിലായിരുന്നെങ്കിലും, മാർക്കിന്റെ സൗഹൃദപരമായ സംസാരം അവളെ കുറച്ചു എല്ലാം കംഫർട്ടബിൾ ആക്കി. വിദേശ ഭാഷ സംസാരിക്കുന്നതിന്റെ ടെൻഷൻ അവൾക്ക് പതുക്കെ മാറിവന്നു, പക്ഷേ എന്നിരുന്നാലും മാർക് എന്താണ് പറയുന്നത് എന്ന് മനസ്സിലാവാൻ അവൾ വളരെ ശ്രദ്ധാപൂർവം ശ്രദ്ധിച്ചു ഇരിക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *