രാഹുലിന്റെ കുഴികൾ – 10 8അടിപൊളി 

 

രേഷ്മേ എടി നീ എന്ന് വിളിച്ചോണ്ട് ലേഖ എന്തോ പറയാൻ തുടങ്ങിയതും രേഷ്മ കരഞ്ഞു പോയി.

അവളുടെ കരയുന്ന ശബ്ദം ഫോണിലൂടെ കേട്ട ലേഖ

ഇനിയിപ്പോ നീയെന്തിനാ കരയുന്നെ.

കരഞ്ഞതുകൊണ്ട് എന്താ പ്രയോജനം.

അവനത്രക്കും നിന്നെ മോഹിച്ചതാ.

രണ്ടുപേരും സന്തോഷിക്കുമ്പോ അപ്പുറത്ത് മക്കളുണ്ട് എന്നോർമ വേണം കേട്ടല്ലോ എന്നുപറഞ്ഞോണ്ട് ലേഖ രേഷ്മയെ കളിയാക്കിയതും.

ഏയ്‌ അങ്ങിനെ ഒന്നുമില്ല ചേച്ചി.

 

ഉവ് ഉവ്വ് പിന്നെ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരിക്കുകയായിരിക്കും.

 

അവനെ എനിക്കറിയാവുന്ന പോലെ വേറെ ആർക്കും അറിയില്ലല്ലോ.

 

ചേച്ചി അത്.

ഈ പെണ്ണെന്താ ഇങ്ങിനെ.

 

അവനൊരുപാടഗ്രഹിച്ചതാ നിന്നെ. ഇനിയെങ്ങാനും നിന്നെ കൂട്ടിട്ടു വരുമോ എന്നൊരു പേടിയായിരുന്നു മനസ്സിൽ

 

ഹ്മ്മ് പറഞ്ഞു.

 

എന്നിട്ടാണോ നീ അല്ല ഇത്ര നേരമായിട്ടും ഒന്നും നടന്നില്ലേ.

 

അത് കേട്ടതും രേഷ്മ യുടെ മുഖത്തു നാണം വന്നു.

 

അത് ചേച്ചി.

 

അല്ല അവന്റെ കാര്യം ആയതോണ്ടാ.

 

എന്നാ ഇനി ഞാൻ കാരണം രണ്ടിന്റെയും സമയം പോകേണ്ട.

 

അയ്യേ ചേച്ചിയിതെന്തേക്കായ പറയുന്നേ. വിക്കി വിക്കിയാണേനെങ്കിലും രേഷ്മ വാക്കുകൾ പറഞ്ഞൊപ്പിച്ചു

 

നാളെ ക്ഷേത്രത്തിൽ വെച്ചു കാണാം എന്ന് പറഞ്ഞോണ്ട് ലേഖ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും രേഷ്മ രാഹുലിനെ രൂക്ഷ ഭാവത്തോടെ ഒന്ന് നോക്കി.

 

രേഷ്മയുടെ കണ്ണുകളിൽ കോപം കത്തിജ്വലിക്കുകയായിരുന്നു.

ആരും അറിയാതെ എന്ന് പറഞ്ഞിട്ട് ഈ ഗ്രാമത്തിൽ ഇനി അറിയാൻ ആരെങ്കിലും ഉണ്ടാകുമോ എന്റെ ദേവി

 

കോപത്തോടെ രാഹുലിനെ നോക്കികൊണ്ട്‌ രേഷ്മ എഴുനേറ്റു.

എങ്ങോട്ടാ എന്നുള്ള രാഹുലിന്റെ ചോദ്യം കേൾക്കാത്തപോലെ അവൾ കതകിനടുത്തേക്ക് നീങ്ങി.

 

പെട്ടെന്ന് പിറകിലേക്ക് വലിഞ്ഞുകൊണ്ട് രാഹുലിന്റെ മുഖത്തേക്ക് രേഷ്മയുടെ കൈ വീശിയതും.

രേഷ്മയുടെകൈ രാഹുലിന്റെ മുഖത്ത് വന്നടിക്കുന്ന ശബ്ദം കുറച്ചു ഉച്ചത്തിൽ ആയിരുന്നു.

 

നീ നീ എന്നെ എന്നുപറഞ്ഞോണ്ട് രേഷ്മ രാത്രിയുടെ മൗനത്തെ കീറിമുറിച്ചുകൊണ്ട് ഉറക്കെ അലറി

 

അവളുടെ ഉറക്കെയുള്ള അലർച്ച കേട്ട് അടുത്ത റൂമിൽ.

ബാത്‌റൂമിൽ നിന്നും റൂമിലേക്ക്‌ കാലെടുത്തു വെച്ച രേഷ്മയുടെ മൂത്ത മകൾ ലെച്ചു ഒരുനിമിഷംഭയന്നപോലെ നിന്നു.

 

അമ്മേ അമ്മേ എന്ന് വിളിച്ചോണ്ട് കതകിൽ മുട്ടിയതും.

 

രാഹുലും രേഷ്മയും ഒരുപോലെ ഞെട്ടി.

 

ഭയന്നു കൊണ്ട് രേഷ്മ കതകിനടുത്തേക്ക് നടന്നു.

 

എന്താ മോളെ .

 

അമ്മ ആരോടാ സംസാരിക്കുന്നെ.

 

ഞാനോ ആരോട് സംസാരിക്കാനാ

 

പിന്നെന്താ അമ്മയുടെ റൂമിൽ നിന്നും ഒരു ബഹളം കേട്ടെ.

 

നീ എന്താ രാത്രിയിൽ വല്ല സ്വപ്നവും കണ്ടോ മോളെ.

 

അമ്മ കതകു തുറന്നെ.

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് രേഷ്മ രാഹുലിന് നേരെ തിരിഞ്ഞതും.

രാഹുൽ വേഗം ബാത്‌റൂമിലേക്ക് ഓടി കയറി.

 

അവൻ മറഞ്ഞു കഴിഞ്ഞതും രേഷ്മ കതകു തുറന്നോണ്ട് മോളുടെ അടുത്തേക്ക് ചെന്നു.

 

എന്താ മോളെ എന്താ ഉണ്ടായേ.

അമ്മയല്ലേ പറയേണ്ടേ അമ്മയുടെ റൂമിൽ നിന്നും അല്ലേ ശബ്ദം കേട്ടെ.

 

അത് മോൾക്ക്‌ തോന്നിയതാകും അല്ലാതെ ഈ പാതി രാത്രിയിൽ..

 

ഞാൻ കേട്ടതാ അമ്മയുടെ ഉറക്കെയുള്ള സംസാരം.

എന്റെ മോള് പോയി കിടന്നുറങ്ങാൻ നോക്ക് വെറുതെ ഓരോന്ന് പറയാതെ.

അച്ഛന്റെ ഫോൺ വന്നപ്പോ അതെടുത്തു സംസാരിക്കുകയായിരുന്നു അമ്മ.

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ റൂമാകെ കണ്ണോടിച്ചു കൊണ്ട് അവളുടെ റൂമിലേക്ക്‌ തന്നെ പോയി

അവള് പോയി കഴിഞ്ഞതും രേഷ്മ ശ്വാസം നേരെ വിട്ടുകൊണ്ട് കതകടച്ചു കൊളുത്തിട്ടു.

 

മുഖം പൊത്തികൊണ്ട് രേഷ്മ ബെഡിലേക്ക് ഇരുന്നു.കരയണോ വേണ്ടയോ എന്ന് ആലോചിക്കുന്നതിന് മുൻപേ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങാൻ തുടങ്ങി.

 

മോളെങ്ങാനും കണ്ടിരുന്നേൽ എല്ലാം തീർന്നേനെ

 

എന്ന് സ്വയം പറഞ്ഞോണ്ട് രേഷ്മ കണ്ണു തുടച്ചു എഴുനേറ്റു.ബാത്രൂം ഡോറിനരികിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *