അതിപ്പോ കുറച്ചു ദൂരെയുള്ളതാ ഫോണിലൂടെ തുടങ്ങിയതാ.
ഹ്മ്മ് ആയിക്കോട്ടെ എന്നാ മോൻ ഇപ്പൊ കയറി ഇരിക്ക്. ബാക്കി ഞങൾ കണ്ടെത്തിക്കോളാ.
ഹോ ആയിക്കോട്ടെ.
അന്നത്തെ സഭ കൂടല് കഴിഞ്ഞപ്പോൾ ഞാൻ കണ്ണനെ കെട്ടിപിടിച്ചോണ്ട് കുറെ നേരം നിന്നു.
വഴക്ക് പറഞ്ഞതിന്റെ ക്ഷമ തീർക്കുകയാണോ നി എന്ന് ചോദിച്ചോണ്ട് രമേശൻ കളിയാക്കിയെങ്കിലും ഞാൻ ഒന്ന് ചിരിച്ചേയുള്ളു.
അതിനു ഞങ്ങൾ തമ്മിൽ ഒരു വഴക്കുമില്ല അല്ലേടാ സുഹൃത്തുക്കൾ ആകുമ്പോൾ ചിലപ്പോ തല്ലു കൂടിയെന്നൊക്കെവരും അതു ഞങ്ങളുടെ ബന്ധത്തെ സ്ട്രോങ്ങ് ആകുകയേ ഉള്ള്.
എന്നാ എന്നറിയില്ല നമ്മൾ തമ്മിൽ ഒരു യുദ്ധമുണ്ട് കേട്ടോടാ.
ഹ്മ്മ് ഇങ്ങു വാ അതും പറഞ്ഞോണ്ട്.എന്ന് പറഞ്ഞു രമേശൻ നിന്നു.
ഹാ എന്നാ ഇന്നത്തെ സഭ പിരിച്ചു വിട്ടിരിക്കുന്നു.
ഇനി നാളെ ഇതേ സമയം ഇതേ ഇടം എന്നാ ശരിതാന അൻപ് നെഞ്ചങ്ങളെ എന്ന് പറഞ്ഞോണ്ട് ഞാൻ അവിടുന്ന് പൊന്നു.
(കുറച്ചു ദിവസങ്ങൾക്ക് ശേഷം.)
ഞാനൊയികേ മറ്റുള്ളവർ എല്ലാവരും ഒരു കല്യാണത്തിന് പോയതായിരുന്നു. അടുത്ത ബന്ധു അല്ലെങ്കിലും ഞങ്ങടെ കുടുംബവുമായി നല്ല ബന്ധം ആയിരുന്നു.
കുറച്ചു ദൂരമുണ്ട് അതുകൊണ്ട് തന്നെയാണ് ഞാൻ പോകാതിരുന്നത്.
അമ്മയും പോകേണ്ട എന്ന് കരുതിയതായിരുന്നു അച്ഛമയുടെ നിർബന്ധം കാരണമാണ് അമ്മക്ക് പോകേണ്ടി വന്നത്.
എനിക്കുള്ള ഫുഡ് എല്ലാം റെഡിയാക്കി വെച്ചിട്ടാണ് അവര് ഇറങ്ങിയത്.
വീട്ടിൽ തനിച്ചായി പോയ പൊലെ ഒരു ഫീലിംഗ് അനുഭവപ്പെട്ടതും
ഞാൻ വെറുതെ മുൻവശത്തെ ചാരു കസേരയിൽ മലർന്നിരുന്നു മനസ്സിൽ ഒരുപാടു ചിന്തകൾ വന്നും പോയിയും ചെയ്തോണ്ടിരുന്നു എല്ലാം ഇതുവരെ അനുഭവിച്ച സുഖ നിമിഷങ്ങളുടെ ഓർമ്മകൾ. മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തുന്നപോലെ തോന്നി
അതിലേറെയും രേഷ്മചേച്ചിയോടൊപ്പമുള്ള നിമിഷങ്ങൾ ചേച്ചിയുടെ കണ്ണുരുട്ടിയുള്ള നോട്ടവും കവിൾ വീർപ്പിച്ചു പിടിച്ചോണ്ടുള്ള ഇരുത്തവും ഏറെ ആസ്വദിച്ചു പോയി..
രണ്ടു മക്കളുടെ അമ്മയാണെന്നു ചേച്ചി മറന്നുപോയതാണോ എന്ന് വരെ ചിന്തകളിൽ വന്നുപോയികൊണ്ടിരുന്നു.
എന്റെ ഫോണിന്റെ കരച്ചിൽ കേട്ട് ഞാൻ എഴുനേറ്റു റൂമിലേക്ക് നടന്നു.
ആരാ ഇങ്ങിനെ നിറുത്താതെ എന്ന് ചിന്തിച്ചോണ്ട് ഫോണെടുത്തു നോക്കി.
ആഹാ ഇത്രേം നേരം എന്റെ മനസ്സിനെ സുഗിപ്പിച്ചോണ്ടിരുന്നവൾ തന്നെ.
ഞാൻ ഫോണെടുത്തു..
ഹലോ ആരാ എന്ന് ആളറിഞ്ഞു കൊണ്ട് തന്നെ ഞാൻ ചോദിച്ചു
അതിലും ഒരു സുഖമുണ്ട് തിരിച്ചു കേൾക്കേണ്ടി വരുന്നത് നല്ല തെറി ആയിരിക്കും എന്നറിഞ്ഞോണ്ട് തന്നെ രേഷ്മയോട് അങ്ങിനെ ചോദിച്ചത്.
പക്ഷെ എന്റെ ചിന്തകളും ഞാൻ അറിഞ്ഞു വെച്ച രേഷ്മ ചേച്ചിയും അതിനു വിപരീതമായി കൊണ്ടായിരുന്നു പ്രവർത്തിച്ചത്.
ആരാ എന്നുള്ള എന്റെ ചോദ്യം കേട്ടതും ചേച്ചി കാൾ ഡിസ്‌ക്കണക്ട് ചെയ്തു.
എനിക്ക് ചിരിയാണ് വന്നത്.
ചേച്ചിയിൽ നിന്നും ഇങ്ങിനെ ഒരു പ്രതികരണം അല്ല ഞാൻ പ്രതീക്ഷിച്ചത്.
നല്ല മുട്ടൻ തെറി പ്രതീക്ഷിച്ചിരുന്ന ഞാൻ അതില്ല എന്ന് മനസ്സ്ലിക്കാൻ കുറച്ചു സമയം എടുത്തു
ചിരിയടക്കി പിടിച്ചോണ്ട് ഞാൻ ചേച്ചിയുടെ നമ്പറിലേക്കു കാൾ ചെയ്തു.
രണ്ടുമൂന്നു റിങ് പോയ ശേഷം അങ്ങേ തലക്കൽ കാൾ എടുത്തു.
ഞാൻ ചോദിച്ച അതെ ചോദ്യം തിരിച്ചിങ്ങോട്ട് ആരാ എന്താ വേണ്ടേ..
അത് കേട്ട് ഞാൻ ഫോണിലൂടെ പൊട്ടിച്ചിരിച്ചു പോയി.
ഹലോ നിങ്ങളെന്താ എന്നെ കളിയാകുന്നുകയാണോ എന്ന് ഗൗരവം വിടാതെ ചേച്ചി.
വിളിച്ചിട്ട് നിന്നു ചിരിക്കുന്നോ നിങ്ങൾ ആരാ എന്ന് വീണ്ടും..
ഞാനോ ഞാൻ നിന്റെ മറ്റവൻ എന്തെ.
ആഹാ അതാരാണാവോ ഈ മറ്റവൻ.
ഞാൻ പറയണോ എന്ന് ദേഷ്യം നടിച്ചു ചോദിച്ചു പോയി.
പറയണം അല്ലാതെ ആരാ എന്താ എന്നൊന്നും അറിയാത്തവരുമായി എങ്ങിനെയാ.
ഹോഹോ അറിയില്ല അല്ലേ.
