ഇങ്ങിനെ ഒരുത്തി.
തക്കാളി ചട്ണി കണ്ടാൽ പിന്നെ വേറെ ഒരു ചിന്തയും ഇല്ലാത്ത ഒരുത്തി.
അതെ അമ്മയുണ്ടാകുന്ന ഈ ചട്ണിയുണ്ടല്ലോ വല്ലാത്ത ടെസ്റ്റാ അമ്മേ.
ഹ്മ്മ് മതി മതി വേഗം കഴിക്കാൻ നോക്കെടി എന്ന് പറഞ്ഞോണ്ട് ലേഖ അച്ഛനെയും അമ്മയെയും വിളിച്ചു.
അവര് വരുമ്പോൾ ശ്രുതി കഴിച്ചു തീർന്നിരുന്നു.
ആഹാ മോള് കഴിച്ചോ.
ഹ്മ്മ് അവള് കഴിച്ചു.
ഇനിയുള്ളവർക്ക് വല്ലതും മിച്ചം ഉണ്ടോ ആവോ.
അവൾ കഴിച്ചോട്ടെ ലേഖേ.
അവൾ കുഞ്ഞ് കുട്ടിയല്ലേ
നല്ല കുഞ്ഞ് കുട്ടിയാ. ഇങ്ങോട്ടേക്കു ഒന്ന് വരാൻ പറഞ്ഞാൽ തിരിഞ്ഞു നോക്കില്ല.
അതച്ഛന്റെ ഓർഡർ ഉള്ളത് കൊണ്ടല്ലേ.
ഹാവൂ മോൾക് പറ്റിയ അച്ഛൻ ആണല്ലോ.
ദേ എന്റെ അച്ഛനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ.
ഇല്ലയെ ഞാനാരെയും ഒന്നും പറയുന്നില്ലേ.
അമ്മ പേടിക്കേണ്ട ഞാൻ അതികം ഒന്നും കഴിച്ചിട്ടില്ല
നിങ്ങടെ മോൻ വേണ്ടതെല്ലാം അതിലുണ്ട് ഇനി അതിന്റെ പേരിൽ എന്നെ വഴക്ക് പറയാൻ വരേണ്ട കേട്ടല്ലോ.
ടി മതി മതി മിണ്ടാതെ ക്ലാസിനു പോകാൻ നോക്ക്.
എപ്പോ നോക്കിയാലും അവന്റെ മേലെ കുതിര കയറാനെ നിനക്ക് നേരമുള്ളൂ.
അല്ലേലും നമ്മളെ കേൾക്കാൻ ഒന്നും ഇവിടെ ആരുമില്ലല്ലോ.
നമ്മൾ പെണ്ണായി പോയില്ലേ.
അവനെ പൊലെ ആണായി ജനിച്ചാൽ മതിയാരുന്നു അല്ലേ കൃഷ്ണകുമാറെ എന്ന് പറഞ്ഞോണ്ട് അച്ചാച്ചന്റെ താടിയിൽ പിടിച്ചോന്നു കുടഞ്ഞു.
ടി നീയെന്താ വിളിച്ചേ.
കൃഷ്ണകുമാറെ എന്ന്.
നിനക്ക് ഇന്ന് എന്ന് പറഞ്ഞു ലേഖ വന്നപ്പോഴേക്കും അവൾ പോയിട്ട് വരാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞോണ്ട് പുറത്തേക്കു കടന്നിരുന്നു.
ഇങ്ങിനെ ഒരു പെണ്ണ് ആരെയും ഒരു കൂസലും ഇല്ല.
ഇതെല്ലാം കണ്ടു ചിരിച്ചോണ്ട് ഭക്ഷണം കഴിക്കുന്ന അച്ചാച്ചനും അച്ഛമ്മയും.
പോട്ടെ മോളെ അവൾ കുഞ്ഞല്ലേ ഇപ്പൊ പാറി പറക്കുന്ന സമയവും.
എന്നാലും ഇച്ചിരി കൂടുന്നുണ്ട് പെണ്ണിന്.
അതൊക്കെ മാരും മോളെ.
നമ്മളൊക്കെ ആങ്ങിനെ തന്നെ അല്ലായിരുന്നോ ഒരു കാലത്ത്.
അല്ല അവൻ എഴുന്നേറ്റില്ലേ ലേഖേ.
രാവിലെ എന്റെ കൂടെ ഉണ്ടായിരുന്നു.
വീണ്ടും ഉറങ്ങിയോ ആവോ.
അല്ല അവന്നു ക്ലാസ്സ് തുടങ്ങാൻ ആയില്ലേ.
അടുത്ത മാസം തുടങ്ങും എന്നാ ഞാൻ ചോദിച്ചപ്പോ പറഞ്ഞെ.
ഹ്മ്മ്.
എന്നാ മോള് കഴിക്കാൻ നോക് അവൻ വരുമ്പോ കൊടുക്കാം.
ഹാ മോളെ അവനെണീറ്റു പുറത്തു പോകുമ്പോൾ പറയണേ.
എന്താ അമ്മേ.
എന്റെ ഗുളികയെല്ലാം തീർന്നു.അതൊന്നു വാങ്ങിച്ചോണ്ട് വരാനാ.
അതിനെന്താ അതവൻ വാങ്ങിച്ചോണ്ട് വന്നോളും.
അവന്റെ കയ്യിൽ പൈസ ഉണ്ടാകുമോ എന്തോ.
ഇല്ലെങ്കിൽ ഞാൻകൊടുത്തോളാം അമ്മേ.
മരുന്ന് ചീട്ട് എവിടെയാ ഉള്ളെ.
അതെന്റെ റൂമിലുണ്ട്.
ഹ്മ്മ്.
ഇന്നന്തേ രാജീവിന്റെ വിളിയൊന്നും കണ്ടില്ലല്ലോ മോളെ.
ഇന്നലെ തന്നെ പറഞ്ഞിരുന്നു അമ്മേ കുറച്ചു വൈകിയേ വിളിക്കു എന്ന്.
ഹ്മ്മ്.
അച്ഛനോട് എന്തോ പറയാൻപറഞ്ഞിരുന്നു ഞാനതു മറന്നു.
അവൻ പറഞ്ഞിരുന്നു മോളെ.
അതെന്താ മോളെ എന്നുള്ള അമ്മയുടെ ചോദ്യം കേട്ട്.
അത് ടൗണിൽ ഒരു ബിൽഡിംഗ് പണിയുന്നതിനെ പറ്റി സംസാരിക്കാനാ.
നമ്മുടെ രവിയോട് പറഞ്ഞിട്ടുണ്ട്.
അതെന്തേ.
വെറുതെ കിടക്കുകയല്ലേ അതിലെന്തെങ്കിലും ഉണ്ടാക്കയിടാൻ തോന്നിയിട്ടുണ്ടാകും. കുറച്ചു കടമുറിപണിതിട്ടാൽ
ഭാവിയിൽ വാടകയെങ്കിലും കിട്ടുമല്ലോ വെറുതെ നികുതിയടച്ചു കൊണ്ടിരിക്കുന്നതിലും നല്ലതല്ലേ അത്
ഹ്മ്മ് അതും നല്ലതാ.
ഇന്നല്ലെങ്കിൽ നാളെ ഉപകാരപെടുമല്ലോ.
രാഹുൽ എഴുനേറ്റു വന്നപ്പോഴേക്കും നേരംപതിനൊന്നു മണിയായിക്കഴിഞ്ഞിരുന്നു.
ഇറങ്ങി വരുന്ന രാഹുലിനെ കണ്ട്.
അച്ഛമ്മ.
മോനെ ഇതെന്തൊരു ഉറക്കമാ.
അച്ഛമ്മേ വല്ലാത്ത ക്ഷീണം പൊലെ അതാ ഉറങ്ങിപ്പോയെ.
അതെന്തേ രാവിലത്തെ നിങ്ങടെ കസർത് കൂടിപ്പോയോ മോനെ.
ആ എന്താ എന്നറിയില്ല.
അയ്യോടാ എന്നിട്ട് എനിക്കൊരു പ്രേശ്നവും ഇല്ലാലോ അമ്മേ അതവന്റെ അടവാ. നിങ്ങടെ കൊച്ചുമോനെ നിങ്ങൾക് നന്നായറിയാല്ലോ എന്നു പറഞ്ഞോണ്ട് ലേഖ അവർക്കിടയിലേക്ക് വന്ന് നിന്നു.
അവന്റെ മുഖത്തേക്ക് ഒന്ന് നോക്കികൊണ്ട് ലേഖ കളിയാക്കി ചിരിക്കുന്നപോലെ ചിരിച്ചോണ്ട് നിന്നു.
