അമലൂട്ടനും അനുക്കുട്ടിയും – 6 2

മച്ചാന്മാരെ അൽപ്പം വൈകി മനപ്പൂർവ്വമല്ല ക്ഷമിക്കുക എല്ലാരും…..

ആദ്യമെതന്നെ കഴിഞ്ഞ ഭാഗത്തിന് അഭിപ്രായങ്ങൾ പറഞ്ഞവരോടും ,ഒന്നും പറയാതെ പോയവരോടും അത് പോലെ ❤️ ഞെക്കി ചുവപ്പിച്ചവരോടും ❤️ ഞെക്കാതെ പോയവരോടും, ഈ പരിസരത്തൂടെ പോയിട്ട് തിരിഞ്ഞ് നോക്കാത്തവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു……

എപ്പോഴും പറയുമ്പോലെ ആദ്യമായ് കഥ വായിക്കുന്നവർ തുടക്കം മുതൽ വായിക്കുവാൻ ശ്രമിക്കുക…..

ആദ്യ ഭാഗങ്ങളുടെ ലിങ്ക് ഞാനിതോടൊപ്പം വെക്കുന്നു….

Related Posts

തുടങ്ങുന്നതിന് മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുന്നു…

നിങ്ങളിൽ എത്ര പേർ ഈ കഥ ആദ്യഭാഗം മുതൽ വായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല ഞാനാദ്യമേ പറഞ്ഞിരുന്നു ഇതൊരു പ്രണയകഥയാണ് അതുകൊണ്ട് ഇതിൽ മറ്റു രീതിയിലുള്ള കാര്യങ്ങളൊന്നും ഉണ്ടാവില്ല. കഴിഞ്ഞ പാർട്ടിൽ ആരോ പറഞ്ഞിരുന്നു ഇനി എഴുതാതിരിക്കുന്നതാ നല്ലതെന്ന് അങ്ങനുള്ളവരോട് ഞാനൊന്നേ പറയുന്നുള്ളു. വായിക്കുന്നോർക്കെല്ലാം ഈ കഥ ഇഷ്ടമാവുന്നുണ്ടെന്നുള്ളൊരു ചിന്തയും എനിക്കില്ല ഇഷ്ടമാവുന്നവർ കമൻ്റും ലൈക്കും ചെയ്യുന്നുണ്ട്. അങ്ങനുള്ളോർക്ക് വേണ്ടിയാണ് ഞാനീ കഥ എഴുതുന്നത്, നിങ്ങൾക്കിഷ്ടമായില്ലേൽ വായിക്കാതിരിക്കുക. ആദ്യ ഭാഗത്തിൽ ഞാൻ പറഞ്ഞല്ലോ പ്രണയകഥയാണെന്ന് അതിനെ മീതി വായിച്ചു വന്നിട്ട് അങ്ങനെ പറയുന്നത് ശരിയാണോ? നിങ്ങൾ തന്നെ ഒന്ന് ചിന്തിക്കുക.

ഞാനാരേയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളോർ വായിക്കുക അല്ലാത്തവർ സ്കിപ്പടിക്കുക ഇതാണെൻ്റെ പോളിസി. അതുകൊണ്ട് ദയവ് ചെയ്ത് ശല്യം ചെയ്യരുത്…..

# പിന്നൊരു കാര്യം എന്താന്നാൽ കഥയുടെ മൂന്നാമത്തെ പാർട്ടിൽ അടുത്തിടെയായ് ഒന്ന് രണ്ട് കമൻ്റുകൾ ഞാൻ കണ്ടു “കോഴിക്കോടിനെ ഇത്ര പൊക്കിപ്പറയുന്നതെന്തിനാന്ന്”……

ഒരിക്കലും അങ്ങനെ ഞാൻ ചെയ്തിട്ടില്ല ഈ കഥ പോകുന്നത് അമലിൻ്റെ കാഴ്ചപ്പാടിലൂടാണ് ജനിച്ച നാടും വീടും വിട്ടു വന്ന അവനെ സന്തോഷത്തോടെ കോഴിക്കോട് സ്വാഗതം ചെയ്തു അതിൻ്റെ സന്തോഷമവൻ വാക്കുകളിലൂടെ പ്രകടമാക്കുന്നു അത്രേ ഞാനുദ്ദേശ്ശിച്ചിട്ടുള്ളു. അല്ലാതെ വേറൊന്നുമില്ല .
കുറച്ച് നാളവിടെ ഞാൻ ജോലി ചെയ്തിട്ടുമുണ്ട്…

പിന്നെ കഥ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത് ഉസ്താദ് ഹോട്ടൽ കഥയിലേക്ക് കൊണ്ടുവരാനാണ്….

എല്ലാ നാടും നല്ലതാണ് എന്നോടാരെങ്കിലും ഏത് നാടാണിഷ്ടമെന്ന് ചോദിച്ചാൽ നിസംശയം ഞാൻ കോട്ടയമെന്നേ പറയൂ എനിക്കേറ്റവും ഇഷ്ടം ഞാൻ ജനിച്ചു വളർന്ന വൈക്കം തന്നെയാണ്……

ഞാൻ പറഞ്ഞല്ലോ ഇതൊരു കഥയായ് മാത്രം കാണുക .

എന്തെങ്കിലും തരത്തിൽ അലൗസരം തോന്നീട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു….

ഇനി അങ്ങനെ തോന്നാതിരിക്കാൻ ഇതിലെ അമൽ എന്ന കഥാപാത്രം നിങ്ങളാണെന്ന് മനസ്സിൽ സങ്കൽപ്പിച്ച് വായിക്കുക അന്നേരം മനസ്സിലാവും ഞാനെന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന്…..

.

.

ഇനി എപ്പഴും പറയാറുള്ള പോലെ ഈ കഥയും കഥാപാത്രങ്ങളും എല്ലാം സാങ്കൽപ്പികമാണ് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ നേരായ ബന്ധം പോയിട്ട് ഒരവിഹിത ബന്ധം പോലുമില്ല…

എല്ലാം കഥയ്ക്കായ് മാത്രം ക്രിയേറ്റ് ചെയ്യുന്ന സാഹചര്യങ്ങൾ അവയിൽ അൽപ്പം പോലും ലോചിക്ക് ഉണ്ടാവില്ല…..

അതുകൊണ്ട് എല്ലാരും ഈ കഥയെ വെറുമൊരു കഥയായ് മാത്രം കാണുക ,സമയം പോകാൻ വേണ്ടി മാത്രമുള്ള ഒന്ന്….

.

.

ഇതിപ്പോ പറഞ്ഞ് പറഞ്ഞ് കഥയെക്കാൾ കൂടുതൽ എൻ്റെ സംസാരമാവുന്നുണ്ട് ഒന്നും മനപ്പൂർവ്വമല്ല കഥയെ സപ്പോർട്ട് ചെയ്യുന്ന ആർക്കും ഒരു മുഷിച്ചിൽ തോന്നരുതെന്നുള്ള കൊണ്ടാണ് .എല്ലാരും ക്ഷമിക്കുക…………….

.

അപ്പോ ഇനി നമുക്ക് കഥയിലേക്ക് കടക്കാം

.

“അമലൂട്ടൻ്റെ സ്വന്തം അനുപമമിസ്സ് തുടരുന്നു”………..

.

.

.

“പ്രണയാർദ്രമായ് ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന മഴപോലെ , എൻ്റെ കണ്ണുകൾ മിസ്സിനോട് അവ്യക്തമായ് എന്തോ മന്ത്രിക്കുവാൻ തുടങ്ങി”

ഒരു കുളിർക്കാറ്റിൻ്റെ തഴുകലിൽ ആ കൺപീലികൾ ഒന്ന് ചിമ്മിയടഞ്ഞു. പുഞ്ചിരിയിൽ ചുവന്നയാ മുഖം പൂനിലാവ്പോലെൻ മനസ്സിൽ പ്രകാശം പരത്തി, അതിൻ്റെ പ്രഭയിൽ എൻ്റെ മനസ്സ് അറിയാതലിഞ്ഞു ചേർന്നു പ്രണയത്തിൻ്റെ മായിക ലോകത്തിൽ പൂവിന് ചുറ്റും പാറി നടക്കുന്നൊരു ചിത്രശലഭത്തെപ്പോലെ എന്നിലെ പ്രണയവും അനുക്കുട്ടിക്ക് ചുറ്റും വലം വെച്ചുകൊണ്ടിരുന്നു.

നനഞ്ഞു കുതിർന്നയാ മേനിയെ എൻ്റെ മാറോട് ചേർത്ത് പുഞ്ചിരിവെട്ടം തുകുന്ന മുഖം കൈക്കുമ്പിളാൽ കോരിയെടുത്ത് ആ നെറ്റിയിൽ ചുണ്ടുകളമർത്താൽ എൻ്റെ ഹൃദയം വെമ്പൽ കൊണ്ടു…..
എന്നാൽ അടുത്ത നിമിഷം മുടിയിഴകളെ കോതിയൊതുക്കി “എന്തേ?” എന്നൊരു ചോദ്യത്തോടെ അനുക്കുട്ടി മുഖമുയർത്തിയതും ഒന്നുമില്ലെന്നർത്ഥത്തിൽ കണ്ണുകൾ ചിമ്മി ഞാൻ ക്ലാസ്സിലേക്കായ് നടന്നു………

നനഞ്ഞ കോഴിയെപ്പോലെ കൂഞ്ഞിക്കൂടി ക്ലാസ്സിലേക്കെത്തിയ എന്നെ കണ്ട് മറ്റു കുട്ടികളെല്ലാരും അമ്പരപ്പോടെയും, ചിരിയോടെയും നോക്കുകയാണ്.

കൂട്ടത്തിൽ “എന്ത് പറ്റിയെന്നുള്ള അഞ്ചുവിൻ്റെ കൈ കൊണ്ടുള്ളൊരാക്ഷനും”….. മറുപടിയായ് കൈ കൊണ്ട് മുടിയൊന്ന് കുടഞ്ഞ ശേഷം ഞാൻ നിജാസിനടുത്തായിരുന്നു……

.

.

“നീ എന്നാടാ കോളേജിലെത്തീട്ടാണോ കുളിച്ചത്?”

പതിവ് ശൈലിൽ തന്നെ നിജാസിൻ്റെ ചൊറിമോടോണായ്….

.

.

അല്ലെടാ കു….. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ.

മഴ പെയ്യുന്നത് നിനക്ക് കണ്ടൂടേടാ ഊളേ……

അവൻ്റെ തമാശ പറച്ചിൽ ഇഷ്ടപ്പെടാത്ത പോലെ ഞാനവനെ നോക്കി കണ്ണുരുട്ടി.

.

.

ഹാ…” ശൂടാബല്ലേ പുള്ളേ “…..

നീ നനഞ്ഞ് വന്ന കണ്ട് ചോയ്ച്ചേല്ലേ!

“ആട്ടെ നിൻ്റേല് കൊട ഇല്ലായിരുന്നോ?”…….

.

.

ഏയ് ഇല്ലായിരുന്നെടാ…

ബാഗിൽ നിന്നും ബുക്ക് എടുക്കവെ ഞാൻ മറുപടി നൽകി, എന്നാലാസമയം അവൻ്റെ കണ്ണുകൾ സൂക്ഷ്മതയോടെ ബാഗിലിരുന്ന എൻ്റെ കുടയിൽ പതിഞ്ഞു…

.

.

“അപ്പോ ദാ ഇരിക്കുന്നേൻ്റെ പേരെന്താടാ?”

നിജുവിൻ്റെ ശബ്ദം ഗൗരവപരമായിരുന്നു അതിനാൽ എന്ത് പറയുവെന്നറിയാതെ വാക്കുകൾക്കായ് ഞാനൊന്ന് പരതി….

.

.

പറയെടാ… “കുടയുണ്ടായിടും നീ എന്തിന് നനഞ്ഞു?”…

ആ ചോദ്യത്തിൽ ഒരു സംശയത്തിൻ്റെ ധ്വനി നിറഞ്ഞിരുന്നോ?

ഇനി ഞാൻ അനുക്കുട്ടിയോടൊപ്പം വരുന്നത് ഇവനെങ്ങാനും കണ്ട് കാണുമോ?

ഒരു തടയിട്ടില്ലേലിത് പണിയാവും, മനസ്സിലൊരു ചിന്തയുണർന്നതും…..

.

ശ്ശെടാ…’ എനിക്കെന്താ മഴ നനയാനും പാടില്ലേ!’

കുറേ നാള് കൂടിയാ മഴ നനഞ്ഞിങ്ങനെ നടന്നേ സോ ഞാനതങ്ങ് എൻജോയ് ചെയ്തു.

അതിനിപ്പോ നീ എന്തിനാ ഇങ്ങനെ തിളക്കുന്നേ? “മഴ നനഞ്ഞതിനാരേം തൂക്കിക്കൊന്നിട്ടൊന്നുമില്ലല്ലോ!……

കഴിഞ്ഞ ദിവസം ആ തെണ്ടി അടിച്ച അതേ ഡയലോഗിൽ തന്നെ ഞാൻ തിരിച്ചു കൊട്ടി…

Leave a Reply

Your email address will not be published. Required fields are marked *