അത്ഭുതകരമായ പേടി സ്വപ്നം – 1 2

“അമ്മേ ഞാൻ ഇവന്റെ ഒപ്പം പോവാം. ജിതിന്റെ ഒപ്പം പോയാൽ എനിക്ക് പഴയേ കാര്യങ്ങൾ ഓർമ്മ കിട്ടിയാല്ലോ. അത്‌ നല്ലത് അല്ലേ. ഞാൻ പോവാ. പെട്ടെന്ന് തന്നെ വരാം. പ്രശ്നമൊന്നും ഉണ്ടാവില്ല. വേഗം വരാം ”

ഞാൻ അമ്മക്ക് ഉറപ്പ് നൽകി. പറഞ്ഞ് തിരുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അമ്മ എന്നെ അവനോടൊപ്പം പോവാൻ സമ്മതം നൽകി.

ഞാൻ ജിതിന്റെ ഒപ്പം ബൈക്കിൽ കയറി വീട്ടിൽ നിന്ന് ഇറങ്ങി. ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ അവരെ ഒന്ന് നോക്കി. നിറ കണ്ണുകളോടെ അവരെന്നെ നോക്കുനുണ്ടായിരുന്നു. അവരുടെ നോട്ടത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി ജിതിൻ അത്ര നല്ല പുള്ളി അല്ലെന്ന്. അവനെ എന്തോ അവർ ഭയക്കുന്നു. അതിന് കാരണം എന്തെന്ന് അറിയാൻ ഞാൻ തീരുമാനിച്ചു.

ബൈക്ക് ചെന്ന് നിന്നത് ഒരു പഴയ വീട്ടിലേക്കാണ്. ഇവിടെ എന്തിനാ വന്നത് എന്ന അർത്ഥത്തിൽ ഞാൻ ജിതിനെ നോക്കി.

“ഇറങ്ങ് ബ്രോ ഇത് എന്റെ വീടാണ്. ഒന്നും കൊണ്ട് പേടിക്കേണ്ട ഇവിടെ നമ്മുക്ക് വേണ്ട എല്ലാ സെറ്റപ്പും ഉണ്ട് ”

അവൻ എന്നോട് പറഞ്ഞു. വാതിൽ തുറന്ന് അവൻ വീടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അവിടം നോക്കി നിന്നു.
“വാടാ അകത്തേക്ക് കയ്റ് ”

അവൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ആ വീട്ടിലേക്ക് കയറി. ആ വീട്ടിൽ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.

ഞാൻ അകത്ത് ഒരു കസേരയിൽ ഇരുന്നു. ജിതിൻ അകത്ത് പോയി ഒരു മദ്യ കുപ്പിയുമായി വന്നു. കൈയിൽ വെള്ളവും ഉണ്ടായിരുന്നു. അവൻ എന്റെ മുൻപിൽ അതും വെച്ച് വീണ്ടും അകത്തേക്ക് പോയി.

“ബ്രോ ഞാൻ വന്നിട്ടേ അടിക്കാവോ. അതിന് മുൻപ് അടിക്കല്ലേ. ഞാൻ ടച്ചിങ്‌സ്സുമായി വരാം. എന്നിട്ട് അടിക്കാം ”

അതും പറഞ്ഞ് അവൻ അകത്തേക്ക് പോയി. ഇവൻ നല്ല അടിയാണെന്ന് തോന്നുന്നു. ചിന്തിച്ചിരിക്കുമ്പോളേക്കും അവൻ ഒരു പാത്രത്തിൽ മിച്ചറുമായി എന്റെ അരികിൽ വന്നിരുന്നു.

“ഇത് എന്ത് പറ്റി. ഒരു കുപ്പി കണ്ടാൽ അപ്പോ തന്നെ എടുത്ത് കമ്മത്തുന്ന ആളാണല്ലോ. നീ ഈ ശീലങ്ങളും മറന്നോ ”

അവൻ എന്നോട് ചോദിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. അതിൽ നിന്ന് ഒരു കാര്യം പിടി കിട്ടി ഞാൻ നല്ല വെള്ളമടിയാണെന്ന്. സത്യത്തിൽ യഥാർത്ഥ ഞാൻ കുടിക്കാറില്ല. ഇന്നവരെ കുടിച്ചിട്ട് പോലുമില്ല. ഇനി ഇവനോട് എന്ത് പറഞ്ഞ് ഒഴിവാക്കണമാവോ. ഞാൻ ആലോചിക്കാൻ തുടങ്ങി.

അപ്പോളേക്കും കുപ്പി പൊട്ടിച്ച് മുന്നിൽ ഇരുന്ന ഒരു ഗ്ലാസിൽ അവൻ ഒഴിക്കാൻ തുടങ്ങി. അടുത്ത ഗ്ലാസിൽ ഒഴിക്കാൻ പോവുമ്പോളേക്കും ഞാൻ തടഞ്ഞു.

“വേണ്ട എനിക്ക് ഒഴിക്കേണ്ട ”

ഞാൻ പറഞ്ഞു.

“ഹേ. ഇത് എന്ത് പറ്റി. നീ തന്നെ അല്ലേ ഈ പറയുന്നത്.നീ അത്‌ അങ്ങോട്ട് പിടിപ്പിച്ചേ ”

ജിതിൻ നിർബന്ധിപ്പിച്ചു.

“വേണ്ട ബ്രോ പിന്നീട് ആവാം ”

ഞാൻ ഒഴിഞ്ഞ് മാറി

“ശരി നീ അടിക്കേണ്ട. വേണേൽ മറ്റേത് എടുക്കാം ”
“മറ്റേതോ”

എന്താന്ന് അറിയാതെ ഞാൻ ചോദിച്ചു.

“എടാ മറ്റേത് തന്നെ നമ്മുടെ കഞ്ചാവ്”

ഇനി ഇതും ഉണ്ടായിരുന്നോ. വെറുതേ അല്ല അമ്മയും അമ്മുവും ഇവന്റെ കൂടെ പോവുന്നതിൽ പേടിച്ചത്. ഇപ്പോ എനിക്ക് കാര്യം പിടികിട്ടി.

“ഹേയ്. ഇപ്പോൾ ഒന്നും വേണ്ട. പിന്നീട് ആവാം.മരുന്ന് കഴിക്കുന്നതിനാൽ ഒന്നും വേണ്ടെന്ന് ഡോക്ടർ പറഞിട്ടുണ്ട് അതോണ്ടാ ”

ഞാൻ ഒരു കള്ളം പറഞ്ഞു.

“ചേ…. ഞാൻ നിന്നെ കണ്ട സന്തോഷത്തിൽ ഒരെണ്ണം അടിക്കാം എന്ന് കരുതിയതാ അത്‌ പറ്റാണ്ടായി ”

“ഞാൻ കുടിക്കുന്നില്ല എന്ന് കരുതി നീ കുടിക്കാതിരിക്കേണ്ട. നീ കുടിച്ചോ ”

“എന്നാലും കുറേ നാളുകൾക്ക് ശേഷം കണ്ടിട്ട് അടിക്കാൻ പറ്റിയില്ലല്ലോ. നിന്നെ സന്തോഷിപ്പിക്കാൻ ഇനി ഞാൻ എന്താ ചെയ്യാ ”

അവൻ ആലോചിക്കാൻ തുടങ്ങി.

“നമ്മുക്ക് വെടി വെക്കാൻ പോയല്ലോ. നമ്മുടെ സ്ഥിരം കുറ്റി രമ്യയുടെ അടുത്ത് പോവാം ”

ഇതും ഉണ്ടോ. പൂർണമായി ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നു. ഇപ്പോ അതും ആയി. അപ്പോ ഞാൻ നിസ്സാരക്കാരൻ അല്ല. സകല ദുശീലങ്ങളും ഉള്ളവനാണ്.

“വേണ്ട ഇപ്പോ വേണ്ട പിന്നെ മതി ”

ഞാൻ വേണ്ടെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *