അത്ഭുതകരമായ പേടി സ്വപ്നം – 1 2

ഞാൻ അമ്മുവിന് വാക്ക് നൽകി. അപ്പോൾ അവൾക്ക് സന്തോഷമായി.

“അമ്മു എനിക്ക് കുളിക്കണം. കുളിക്കാൻ ഒരു തോർത്ത്‌ തരോ ”

ഉച്ചക്ക് കിടന്ന് ഉറങ്ങിയതിഞ്ഞാൽ എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.ക്ഷീണം
മാറാൻ ഒന്ന് കുളിക്കാൻ ഞാൻ തീരുമാനിച്ചു.

എന്റെ ചോദ്യം കേട്ടതും അവൾ ഒരു തോർത്ത്‌ എനിക്ക് എടുത്ത് തന്നു. ഞാൻ അതും വാങ്ങി കുളിക്കാനായി കുളി മുറിയിൽ കയറി. അമ്മു പുറത്തേക്കും പോയി.

കുളി കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. അവർ എല്ലാം ടി വി കാണുകയായിരുന്നു. ഞാനും അവരോടൊപ്പം കൂടി. ഇപ്പോ എനിക്ക് പഴയ അപരിചിത്വം ഇല്ല. ഇവരോടൊക്കെ ഞാൻ സംസാരിക്കാൻ തുടങ്ങി.

ടി വി യും കണ്ട് ഭക്ഷണം കഴിച്ച് ഉറങ്ങാനായി ഞാൻ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ കയറി ഇരുന്നു. അമ്മു കൈയിൽ വെള്ളവും എനിക്ക് കഴിക്കാനുമുള്ള ഗുളികകളുമായി വന്നു. ഞാൻ അത്‌ അവളിൽ നിന്ന് വാങ്ങി കഴിച്ചു. മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ട് അമ്മു എനിക്ക് അരികിലായി വന്നിരുന്നു.

അവളോട് പലതും ചോദിച്ച് അറിയണം എന്ന് എനിക്കുണ്ടായിരുന്നു. എന്ത് ആദ്യം ചോദിക്കണം എന്ന് എനിക്ക് ഒരു പിടിയുമില്ല. ഒടുവിൽ ഞാൻ അവളോട് എന്തെങ്കിലും സംസാരിക്കാൻ തീരുമാനിച്ചു.

“അമ്മു എനിക്ക് കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ട്. നീ എനിക്ക് അതെല്ലാം പറഞ്ഞു തരോ?”

“ഏട്ടന് എന്ത് കാര്യമാ അറിയേണ്ടേ?”

അവൾ എന്നോട് ചോദിച്ചു. എന്റെ മനസ്സിലെ ചോദ്യങ്ങൾ അവളോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.

“അമ്മു. എനിക്ക് പഴയത് ഒന്നും ഓർമ്മയില്ല. അതുകൊണ്ട് എനിക്ക് എല്ലാം അറിയണം എന്ന് തോന്നി. നിന്നോട് ചോദിച്ച് അത്‌ എല്ലാം അറിയണം എന്ന് തോന്നി. അതുകൊണ്ടാ ഞാൻ ഓരോന്ന് ചോദിക്കാൻ പോവുന്നേ ”

“ഏട്ടൻ ചോദിച്ചോ. എല്ലാത്തിനും ഉത്തരം ഞാൻ തരാം ”

അമ്മു ചോദിച്ചോളാൻ സമ്മതം നൽകി

“അമ്മു അമ്മുവിന്റെ യഥാർത്ഥ പേരെന്താ?”
ഞാൻ അമ്മുവിനോട് ആദ്യ ചോദ്യം ചോദിച്ചു. ഇത് കേട്ടതും അമ്മു കരയുവാൻ തുടങ്ങി. കുഴപ്പമായോ അവളോട് ചോദിച്ചത് വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു. ഒരു ഭർത്താവ് ഭാര്യയോട് പേര് ചോദിക്കാ എന്ന് വെച്ചാൽ അത്‌ അവളിൽ എത്ര മാത്രം വേദന നൽകും. വേറെ വല്ലതും ചോദിച്ചാൽ മതിയായിരുന്നു.

“അമ്മു ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ചോദിച്ചേ. എനിക്ക് ഓർമ്മ ഇല്ലാതെയല്ലേ ”

ഞാൻ എന്റെ ഭാഗം ന്യായികരിച്ചു.

“അതല്ല ഏട്ടാ കുറേ നാളുകൾക്ക് ശേഷം ഏട്ടൻ എന്നോട് സംസാരിച്ചതിന്റെ സന്തോഷം കൊണ്ടാ. എത്ര നാളായിന്നോ എന്റെ പേര് ഏട്ടൻ വിളിക്കുന്നത് കേട്ടിട്ട് അതോണ്ടാ”

ഹോ ഇതിനായിരുന്നോ ഇവൾ കരഞ്ഞേ ആശ്വാസമായി. വിചാരിച്ചത് പോലെ ഒന്നും അല്ലല്ലോ ഭാഗ്യം.

“അമ്മു മതി കരഞ്ഞത്. ഇനി എത്ര വേണെമെങ്കിലും ഞാൻ സംസാരിക്കാം നീ ഒന്ന് കരയാതെ ഇരിക്കോ?”

“ഹും ഞാൻ ഇനി കരയുന്നില്ല. ഏട്ടന് എന്റെ പേര് അറിയണം അല്ലേ. അത്ര അല്ലെ വേണ്ടു ഞാൻ എന്റെ പേര് പറയാം. ‘സാന്ദ്ര’ അതാണ് എന്റെ പേര് ”

“സാന്ദ്ര ” ഞാൻ ആ പേര് പറഞ്ഞ് നോക്കി.

“കൊള്ളാം നല്ല പേരാ ഞാൻ നിന്നെ എന്താ വിളിച്ചിരുന്നത് ”

ഞാൻ അമ്മുവിനോട് ചോദിച്ചു

“എന്നെ എല്ലാവരും അമ്മു എന്ന് തന്നെയാ വിളിക്കാ. ഏട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്ക് ഇഷ്ടം ”

അവൾ എന്നോട് പറഞ്ഞു.

“അമ്മു… അമ്മുക്കുട്ടി… അമ്മുസേ…”

ഞാൻ അവളെ വിളിച്ചു.

“മതി എന്നെ കളിയാക്കിയത് ”

“കളിയാക്കിയതല്ല എന്റെ അമ്മു ഞാൻ ഒന്ന് വിളിച്ച് നോക്കിയതാ ”

“ഹും. ഇനി എന്താ അറിയേണ്ടേ?”
“നമ്മുക്ക് എത്ര വയസ്സുണ്ട്?”

“ഏട്ടന് 22 എനിക്ക് 20”

കൊള്ളാം രണ്ട് പേരുടെയും നല്ല പ്രായമ്മാ.

“നമ്മുടെ കല്യാണം എങ്ങനെയാ കഴിഞ്ഞേ? പ്രേമം ആണോ അതോ അരെയിൻജിടോ?”

“ഹി.. ഹി.. ഞാൻ ചേട്ടന്റ മുറപ്പെണ്ണാ. മാമ്മന്റെ മകൾ അങ്ങനെയാ നമ്മുടെ കല്യാണം കഴിഞ്ഞേ ”

അവൾ ചിരിച്ചുക്കൊണ്ട് പറഞ്ഞു.ഇപ്പോ കരച്ചിൽ മാറി അവളിൽ സന്തോഷം നിറയാൻ തുടങ്ങി. അത്‌ ഉറപ്പിക്കാൻ എന്ന വണം ഞാൻ അവളോട് ചോദിച്ചു.

“നിനക്ക് ഞാൻ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നതിൽ ബുദ്ധിമുട്ട് ഇണ്ടോ? അത്‌ വിഷമം വരുത്തുന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *