എനിക്ക് അവളിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ദേക്ഷ്യം ഇരമ്പി കയറി.
അപ്പോഴേക്കും അച്ഛനും അമ്മയും അവിടേക്ക് ഓടി കയറി. എന്നെ ഇവിടെ കണ്ട അച്ഛൻ എന്നോട് ചൂടായി.
“ഉണ്ണി നീ എന്താ ഇവിടെ ഈ സമയത്ത് ഈ മുറിയിൽ കയറാൻ പാടില്ലെന്ന് നിനക്ക് അറിയില്ലേ. നീ പുറത്ത് പോ ”
കാലം മാറിയിട്ടും അതൊന്നും അറിയാതെ ഇങ്ങനെ ചിന്തിക്കുന്നവരോ. എനിക്ക് അതിശയവും വെറുപ്പും തോന്നി.
“ഉണ്ണി ഇതൊരു നാട്ട് നടപ്പാ. നീ ഇങ്ങോട്ട് പൊന്നേ”
അമ്മ എന്നെ പുറത്ത് കടത്താൻ നോക്കി.
“അമ്മേ.. അമ്മയും ഒരു സ്ത്രീ അല്ലേ. അമ്മക്ക് ഇത്തരം വിശ്വാസങ്ങളുടെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ട് അറിയാമല്ലോ. കാലം ഒരുപാട് മാറിയില്ലേ. പലരും ഇത്തരം വിശ്വാസങ്ങൾ ഉപേക്ഷിച്ചു. ആർത്തവം ഒരു അശുദ്ധിയല്ല എന്ന് മനസ്സിലാക്കി. നമ്മുക്കും ഇത് നിർത്തിക്കുടെ. വരും തലമുറയിലേക്ക് ഇത് പകർന്ന് കൊടുക്കണോ ”
ഞാൻ അമ്മയെ നോക്കി പറഞ്ഞു.
“ഉണ്ണി പറഞ്ഞത് ശരിയാ. നമ്മുക്ക് ഇനി ഇങ്ങനത്തെ രീതിയൊന്നും വേണ്ടാ.ഞാനും ഇത് നിർത്തണം എന്ന് തീരുമാനിച്ചിരുന്നതാ. ഇനി ഇത്തരം
വിശ്വാസങ്ങളൊന്നും നമ്മുക്ക് വേണ്ടാ.നീ അമ്മുവിനെ വിളിച്ചോണ്ട് അകത്തേക്ക് പോ ”
അച്ഛനും അമ്മയുടെ തീരുമാനത്തെ ശരി വെച്ചു.അമ്മുവിന്റെ മുഖത്ത് ആ തീരുമാനത്തിൽ സന്തോഷം വന്നു. എനിക്കും.
അമ്മു അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് എന്റെ ഒപ്പം നടന്നു. പാവം നല്ല വയറ് വേദന ഉണ്ടെന്ന് തോന്നുന്നു നടു വളച്ച് ബുദ്ധിമുട്ടിയാണ് അവൾ നടന്നിരുന്നത്. എനിക്ക് അമ്മുവിന്റെ നടത്തം കണ്ട് സങ്കടമായി. ഞാൻ അവളെ കൈയിൽ കോരി എടുത്ത് നടന്നു.
അമ്മു അവശയായിരുന്നു. എന്നെ അവൾ അതിൽ നിന്നും തടഞ്ഞില്ല. അവൾ അത് ആഗ്രഹിച്ചിരുന്നത് പോലെ. ഞാൻ അമ്മുവിനെയും എടുത്ത് നടന്നു. അമ്മു വീഴാതിരിക്കാൻ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചിരുന്നു. അമ്മു ഞാൻ നടക്കുമ്പോൾ എന്നെ ഉറ്റു നോക്കുനുണ്ടായിരുന്നു. അവളിൽ എന്റെ പ്രവർത്തി സന്തോഷം നൽകുന്നതായിരുന്നു. എനിക്ക് അമ്മുവിനോടുള്ള സ്നേഹം കണ്ട് അച്ഛനും അമ്മക്കും സന്തോഷമായി.
ഞാൻ അമ്മുവിനെ കൊണ്ട് റൂമിലേക്ക് കയറി. അവളെ ആ കട്ടിലിൽ കിടത്തി.
“അമ്മു. നിനക്ക് വേദന ഉണ്ടോ?”
“ഉമ്മ്. നല്ല വേദയുണ്ട് ”
“എന്നാൽ വാ നമ്മുക്ക് ആശുപത്രിയിൽ പോവാം ”
ഞാൻ എന്റെ ആശങ്ക കൊണ്ട് പറഞ്ഞു.
അമ്മു അത് കേട്ട് മെല്ലെ ചിരിച്ചു.
“ഉണ്ണിയേട്ടാ എനിക്ക് വേദന ആദ്യ ദിവസേ ഉണ്ടാവൂ. പിന്നെ അങ്ങനെ വേദന കാണില്ല. അതിനൊന്നും ഡോക്ടറെ കാണേണ്ട. ഗുളിക കഴിച്ചാൽ മതി”
“നിന്റെൽ ഇപ്പോ ഗുളികയുണ്ടോ ”
ആശങ്ക മാറാതെ ഞാൻ ചോദിച്ചു.
“എന്റെൽ ഇണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് കഴിക്കാം ”
“പാഡോ അങ്ങനെ വല്ലതും വെണ്ണോ നിനക്ക് “
“എന്റെ ഉണ്ണിയേട്ടാ എനിക്ക് ഇപ്പോൾ ഒന്നും വേണ്ട. എനിക്ക് എന്റെ ഉണ്ണിയേട്ടൻ അടുത്ത് ഇരുന്നാൽ മതി. ഈ സമയത്ത് ഭാര്യമാർ ഏറ്റവും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാമിപ്യമാണ് ”
അവൾ അതും പറഞ്ഞ് എന്റെ കൈയിൽ മുറുകെ പിടിച്ചു.
“എന്നിട്ടാണോ നീ എന്നെ നേരത്തെ മുറിയിൽ നിന്ന് പുറത്താക്കിയത്”
“അത്… അമ്മ…”
അവൾ വാക്കുകൾക്കായി തപ്പി.
“മതി പറഞ്ഞത്. എനിക്ക് മനസ്സിലാവും നീ എന്താ പറയാൻ പോവുന്നത് എന്ന്. നിനക്ക് ഞാൻ അമ്മയോട് അങ്ങനെ പറഞ്ഞതിൽ ദേക്ഷ്യമുണ്ടോ ”
“എനിക്ക് ഉണ്ണിയേട്ടൻ ആദ്യം അങ്ങനെ പറഞ്ഞപ്പോൾ പേടി ആയി. അങ്ങനെ പറഞ്ഞത് കൊണ്ടല്ലെ ഇപ്പോ ഞാൻ ഇവിടെ ആയത്. ഇപ്പോ കുഴപ്പമില്ല. ഞാൻ എന്തോരം പേടിച്ചിണ്ടന്നോ ആ മുറിയിൽ അങ്ങനെ കിടക്കുമ്പോൾ. ഞാൻ അവിടെ കരഞ്ഞു കൊണ്ടാണ് എന്റെ ആ ദിവസങ്ങൾ തള്ളി നിക്കിയിരുന്നത് ”
“ഇനി വിഷമിക്കേണ്ട ഞാൻ ഇവിടെ ഇല്ലേ. ഇനി നിന്നെ അങ്ങനെ ആരും വിഷമിപ്പിക്കില്ല. ഞാൻ ഇണ്ടാവും നിന്നോടൊപ്പം ”
ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.അമ്മു എന്നെ നോക്കി സന്തോഷം കൊണ്ട് കണ്ണുകൾ നിറച്ച് ചിരിച്ചു.
“നേരം കുറേ ആയി വന്നേ നമ്മുക്ക് ഭക്ഷണം കഴിക്കാം ”
