ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി.
“വേണ്ട.എനിക്ക് വിശപ്പില്ല. ഉണ്ണിയേട്ടൻ പോയി കഴിച്ചോ ”
“വന്നേ അമ്മു.ഭക്ഷണം കഴിച്ചാൽ അല്ലേ ക്ഷിണം മാറൂ ”
ഞാൻ അമ്മുവിനെ ഭക്ഷണം കഴിപ്പിക്കാനായി അനുനയിപ്പിച്ച് നോക്കി.
“ഉണ്ണിയേട്ടൻ പൊക്കോ. എനിക്ക് വേണ്ടാ. ഉണ്ണിയേട്ടൻ കഴിച്ചോ”
“നീ കഴിക്കില്ലെങ്കിൽ എനിക്കും വേണ്ട “
ഞാനും വാശിയിൽ അങ്ങനെ പറഞ്ഞു. എന്റെ വാശി ജയിച്ചു.
“ശരി കുറച്ച് കഴിക്കാം”
അമ്മു ഭക്ഷണം കഴിക്കാൻ സമ്മതിച്ചു.അവൾ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കി.
“നീ ഇവിടെ ഇരുന്നാൽ മതി ഞാൻ ഭക്ഷണം കൊണ്ട് വരാം ”
ഞാൻ അവളെ കട്ടിലിൽ ഇരുത്തി. ഒരു പ്ലേറ്റിൽ ചോറും കറിയുമായി വന്നു. ഒരു പ്ലേറ്റ് മാത്രം കണ്ടതുകൊണ്ട് അമ്മു എന്നെ നോക്കി.
“ഇത് എന്താ ഒരു പ്ലേറ്റ് ഉണ്ണിയേട്ടൻ കഴിക്കുന്നില്ലേ”
“നീ ഇപ്പോ കഴിക്ക്. എന്നിട്ട് ഞാൻ കഴിക്കാം ”
അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങാൻ നോക്കി. ഞാൻ അവളെ തടഞ്ഞു.
“ഞാൻ വാരി തരാം എന്റെ വാവക്ക് ”
“വാവയോ. അത് എപ്പോൾ ”
ഞാൻ അങ്ങനെ വിളിച്ചതിന്റെ അതിശയോക്തിയിൽ അമ്മു ചോദിച്ചു.
“അതേ. നീ എന്റെ വാവയാ. കേരളത്തിലെ മിക്ക ആണ്പിള്ളേരും അവരുടെ കാമുകിനേം ഭാര്യെയും വിളിക്കുന്ന പേരാ വാവന്ന് ”
“അയ്യേ…. എന്നെ അങ്ങനെ വിളിക്കേണ്ട”
“ഞാൻ വിളിക്കും നിന്നെ വാവേന്ന് ”
“എന്നെ അങ്ങനെ വിളിക്കേണ്ട എന്നെ അമ്മുന്ന് വിളിച്ചാൽ മതി. അതാ എനിക്ക് ഇഷ്ടം ”
ഞാൻ വാവ എന്ന് വിളിച്ചതിന്റെ നിരസം കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ നിന്നെ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും. നീ ഇപ്പോ ചോറ് കഴിക്കാൻ
നോക്കിയേ ”
ഞാൻ ഒരു ഉരുള്ള ചോറ് ഉരുട്ടി അവളുടെ വായിൽ വെച്ചു കൊടുത്തു. അമ്മു അത് കഴിച്ചു. ഞാൻ രണ്ടാമതും ഉരുള്ള കൊടുക്കുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടു.
“അമ്മു. ഇനി ഇതും പറഞ്ഞ് കരയാൻ നിൽക്കരുതുട്ടോ. എനിക്ക് ദേക്ഷ്യം വരും”
“സന്തോഷം കൊണ്ടാ ഉണ്ണിയേട്ടാ. എന്റെ കണ്ണ് നിറഞ്ഞത്”
“നീ ഇനി സന്തോഷം കൊണ്ട് കരയാൻ നിൽക്കേണ്ട. വെറുതെ മൂഡ് നശിപ്പിക്കാനായിട്ട് ”
“മൂഡോ? എന്ത് മൂഡ്!”
“അത് ഞാൻ ഒരു ഓളത്തിന് പറഞ്ഞതാ. നീ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ശ്രെദ്ധ മാറാതിരിക്കാൻ ”
“ഉമ്മ് ”
ഞാൻ ഭക്ഷണം കഴിപ്പിക്കൽ തുടർന്നു.അമ്മു എന്നിൽ നിന്ന് ഉരുളകൾ വാങ്ങി കഴിക്കാൻ തുടങ്ങി.
“മതി.. മതി.. എനിക്ക് ഇത്രേം മതി ”
“പകുതി പോലും ആയില്ലല്ലോ അമ്മു അപ്പോഴേക്കും വേണ്ടന്ന് പറഞ്ഞാൽ എങ്ങനെയാ അമ്മു. നീ കുറച്ചും കൂടി കഴിച്ചേ ”
ഞാൻ വീണ്ടും ഭക്ഷണം കഴിപ്പിക്കാൻ ശ്രമിച്ച് നോക്കി.
“മതി ഉണ്ണിയേട്ടാ… എനിക്ക് വിശപ്പില്ല. ഇപ്പോ തന്നെ വയറ് നിറഞ്ഞു”
“എന്നാലും കുറച്ച് കഴിക്ക്”
“മതി എനിക്ക് വേണ്ടാ ഇനി ഉണ്ണിയേട്ടൻ കഴിക്ക് ”
അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി. എനിക്ക് ഒരു ഉരുള്ള ഉരുട്ടി തന്നു. ഞാൻ അത് വേണ്ടെന്ന് പറയാൻ പോയില്ല. അത് വാങ്ങി ഞാൻ കഴിച്ചു. അമ്മു ബാക്കിയും എന്നെ ഊട്ടി കൊണ്ടിരുന്നു. ഇടക്ക് ഞാനും അവൾക്ക് വാരിയും കൊടുത്തു.
ഞങ്ങളുടെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞ് ഞങ്ങൾ വായും കൈയും കഴുകി.അതും ഇത് പോലെ പരസ്പരം ചെയ്യിപ്പിക്കല്ലായിരുന്നു.
ഞാൻ അമ്മുവിന് കഴിക്കാനുള്ള ഗുളികയും വെള്ളവും ഒപ്പം ചൂട് പിടിക്കാനുള്ള തെർമ്മൽ ബാഗുമായി വന്നു. അമ്മുവിനെ ഗുളിക കഴിപ്പിച്ച് അവളുടെ വയറ്റിൽ ബാഗ് വെച്ച് ചൂട് പിടിപ്പിച്ച് ഞാൻ അവൾക്കരകിൽ കിടന്നു.
അമ്മുവിന്റെ ആർത്തവ ദിവസങ്ങളിൽ ഞാൻ അവളെ കൂടെ ചേർത്ത് പിടിച്ചും ശ്രസുഷിച്ചും പരിപാലിച്ചു.ആ ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം. അമ്മു എന്നെ കുലുക്കി വിളിക്കുന്നത് കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.
“ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ…. എണീക്ക് ”
ഞാൻ കണ്ണ് തുറന്നപ്പോൾ കുളിച്ച് എന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്. നേരം അപ്പോൾ വെളുക്കുന്നതേ ഉണ്ടായിരുന്നു.
“നീ എന്തിനാ ഇത്ര നേരത്തെ എന്നെ വിളിച്ച് ഉണർത്തിയത് ”
