അത്ഭുതകരമായ പേടി സ്വപ്നം – 1 2

അവളെ പറഞ്ഞയക്കാനായി ഞാൻ നോക്കി. ഞാൻ പറയുന്നതിലും കാര്യമുണ്ടെന്ന് അവൾക്ക് തോന്നി. ഒരു തോർത്ത്‌ എടുത്ത് ബാത്‌റൂമിൽ ഇട്ട് പൈപ്പ് ഓഫാക്കി ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് അവൾ പുറത്ത് കടന്നു.

“വേഗം കുളിക്കണേ. കുഴപ്പം വല്ലതുമുണ്ടെങ്കിൽ എന്നെ വിളിക്കണേ ”

അമ്മു പറഞ്ഞു.

ഞാൻ അതിനെല്ലാം തലയാട്ടി. ദേഹം മുഴുവൻ എണ്ണ ആയതിഞ്ഞാൽ നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു അമ്മു. എന്റെ കൈയിൽ പിടിച്ച് എന്റെ ദേഹത്ത് മുട്ടാതെ കുളിമുറിയിലേക്ക് നടത്തിച്ചു. ഞാൻ ഉളിലേക്ക് കയറുമ്പോൾ അമ്മു എന്റെ ചന്തിക്കൊരു അടി അടിച്ചു. അധികം വേദനിപ്പിക്കാതെ. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ നിന്ന് ചിരിക്കുന്നു. ഞാൻ അത്‌ കാര്യമാക്കാതെ ഉള്ളിലേക്ക് കയറി. അപ്പോൾ അവൾ ആഞ്ഞോരടികൂടി എന്റെ ചന്തിയിൽ അടിച്ചു. അത്‌ എനിക്ക് വേദനിച്ചു.ദേക്ഷ്യം വന്നു.

“ഡി”എന്ന് വിളിച്ച് തിരിഞ്ഞു നോക്കുമ്പോളേക്കും അവൾ വാതിലടച്ച് ഓടി കളഞ്ഞിരുന്നു.

“കുറുമ്പി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ”

ഞാൻ അവളുടെ ഓട്ടം കണ്ട് പറഞ്ഞു.

ഞാൻ അവിടെ അമ്മു പിടിച്ച് വെച്ച ചൂട് വെള്ളം എടുത്ത് കുളിച്ചു. ഡെറ്റോൾ ഒഴിച്ചതിഞ്ഞാൽ മുറിവിൽ തട്ടുമ്പോൾ നീറ്റൽ പോലെ. എന്നാലും ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ ഒരു ഉന്മേഷം വന്നത് പോലെ.

ഒന്ന് രണ്ട് ദിവസം കൊണ്ട് അമ്മുവിന്റെ ഉഴിച്ചലും തിരുമ്മലും കാരണം ഞാൻ ഉഷാറായി.അതൊന്നും അതിരു കടക്കാതെ ഞാൻ നോക്കിയിരുന്നു. അമ്മുവിനെ അങ്ങനെയൊന്നും ചെയ്യാൻ എനിക്ക് തോന്നുന്നില്ല. അന്യന്റെ ഭാര്യയായി കാണുന്നത് കോണ്ടാണെന്ന് തോന്നുന്നു.

അസുഖം മാറി ഞാൻ ഇന്ന് പാടത്തേക്ക് പോയി. അച്ഛനും അമ്മയും ഏതോ അകന്ന ബന്ധത്തിൽ പെട്ടാ ആരോ മരിച്ചെന്ന് പറഞ്ഞ് അവിടെക്ക് പോയിരുന്നു. അമ്മു വീട്ടിൽ തനിച്ചായതിനാൽ ഞാൻ നേരത്തെ പണി വെച്ച് വീട്ടിലേക്ക് പോയി. ആശുപത്രി വാസമെല്ലാം കഴിഞ്ഞതിന് ശേഷം എന്റെ താടിയും മുടിയും എല്ലാം നന്നായി വളർന്നിരുന്നു. അമ്മു എപ്പോളും പറയുമായിരുന്നു
ഇതൊക്കെ വെട്ടി ഒതുക്കാൻ. ഞാൻ ഇന്ന് അതൊക്കെ വെട്ടി ഒതുക്കി വീട്ടിലേക്ക് പോയി.

വീട്ടിൽ ചെന്നപ്പോൾ വാതിലൊക്കെ അടഞ്ഞു കിടക്കുന്നു. ബെല്ലടിച്ചും വിളിച്ചും നോക്കിയിട്ട് അമ്മുവിനെ കാണാൻ ഇല്ല. ഇനി അവൾ അവരുടെ ഒപ്പം പോയോ. ഞാൻ ചിന്തിക്കാൻ തുടങ്ങി. പോവില്ലെന്നാ പറഞ്ഞേ പിന്നെ ഇവൾ ഇത് എവിടേക്ക് പോയാവോ.

ഞാൻ വീടിന്റെ പിന്നിലൊക്കെ നോക്കാൻ തുടങ്ങി. പിൻ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പോ അമ്മു ഇവിടെയുണ്ടെന്ന് സാരം. ഞാൻ അവിടെ അമ്മുവിനെ നോക്കാൻ തുടങ്ങി.കുളത്തിൽ നിന്ന് അല്ലക്കുന്ന ശബ്ദം അകലെന്ന് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു. അമ്മു അപ്പോൾ അവിടെ കാണുമെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ കുള കരയിലേക്ക് ചെന്നപ്പോൾ അമ്മു അവിടെ തുണി അലക്കുന്നു. ഞാൻ കുളപ്പുരയുടെ വാതിൽ തുറന്ന് പടി ഇറങ്ങി താഴേക്ക് നടന്നു. ശബ്ദം കേട്ട് അമ്മു ഇങ്ങോട്ട് നോക്കി. ഞാൻ താടിയും മുടിയും വെട്ടി ഒതുക്കി വരുന്നത് കണ്ടപ്പോൾ അമ്മുവിന് സന്തോഷമായി.

“ഹായ്.. ഉണ്ണിയേട്ടനെ കാണാൻ എന്ത് ഭംഗിയാ ഇപ്പോൾ. എന്നും ഇങ്ങനെ നടന്നാൽ മതിട്ടോ ”

ഞാൻ അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു. അവളുടെ മുന്നിൽ ഒരു പടവിൽ ഞാൻ പോയി ഇരുന്നു.

“നീ ഇവിടെ ഇരുന്ന് തുണി അലക്കാണോ ഞാൻ നിന്നെ നോക്കി മുൻപിൽ ബെല്ലടിക്കാ ”

“ഉണ്ണിയേട്ടൻ വന്നിട്ട് കുറേ നേരമായോ? ഈ നേരത്ത് വരാറില്ലല്ലോ?”

“നീ ഇവിടെ ഒറ്റക്ക് അല്ലേ അതോണ്ട് നേരത്തെ വന്നു ”

“ഹും ”

അമ്മു ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ ഇവിടെ ഇരുന്ന് തുണി അലക്കുന്നത് അകത്ത് വാഷിംഗ്‌ മെഷിൻ ഇല്ലേ. അതിൽ അലക്കിയാൽ പോരേ ”

“ഇത് അധികമൊന്നുമില്ല. ഇവിടെ അലക്കി കുളിക്കാം എന്ന് കരുതി ”
“നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നേ. അച്ഛന്റെൽ ഇഷ്ടംപോലെ കാശുണ്ടാലോ. ഒരു ജോലിക്കാരിയെ നിർത്താൻ പറഞ്ഞൂടെ?”

“ഒരു ചേച്ചി ഇണ്ടായിരുന്നു. അവരെ പറഞ്ഞു വിട്ടു ”

Leave a Reply

Your email address will not be published. Required fields are marked *