അത്ഭുതകരമായ പേടി സ്വപ്നം – 1 2

“അയ്യോ… നേരം ഒരുപാടായി നമ്മൾ ഇവിടെ വന്നിട്ട്. എന്നെ ഉണ്ണിയേട്ടനെ വിളിച്ചോണ്ട് വരാൻ പറഞ്ഞ് അവര് വിട്ടതാ. ഉണ്ണിയേട്ടൻ എഴുന്നേച്ചേ വാ പോവാം ”

അമ്മു പെട്ടെന്ന് ഓർത്തുകൊണ്ട് പറഞ്ഞു.

ഞാനും അമ്മുവും അവിടെന്ന് കൈ കോർത്ത്‌ വീട്ടിലേക്ക് നടന്നു. അമ്മുവിന് തന്റെ പഴയ ഉണ്ണിയേട്ടനെ കിട്ടിയ സന്തോഷമായിരുന്നു.

വീട്ടിൽ അമ്മയും അച്ഛനും എന്തോ ചിന്തയിലായി ഇരിക്കുന്നുണ്ടായിരുന്നു. ഞാനും അമ്മുവും അവരുടെ അടുത്തേക്ക് നടന്നു.

“അച്ഛാ.. അമ്മേ… ഇപ്പോൾ എനിക്ക് എന്റെ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മയുണ്ട്. ഞാൻ ആരായിരുന്നു, നിങ്ങളോട് ഞാൻ എന്താ ചെയ്തത് എല്ലാം ഓർമ്മയുണ്ട്. ഞാൻ ഒരു നല്ലവൻ ആയിരുന്നില്ല എന്ന് എനിക്ക് അറിയാം. ഇനി ഞാൻ ഒരിക്കലും അങ്ങനെ ആവില്ല. എല്ലാവർക്കും ജീവിതത്തിൽ നന്നാവാൻ രണ്ടാമത് ഒരു അവസരം ലഭിക്കും. ഞാൻ ഇതിനെ അങ്ങനെയാ കാണുന്നേ. എനിക്ക് ഒരിക്കലും എന്റെ ആ പഴയ ജീവിതം വേണ്ടാ.എനിക്ക് നിങ്ങൾ ആഗ്രഹിച്ച വിഷ്ണു ആയി ജീവിച്ചാൽ മതി ”

ഞാൻ അവരോട് എന്റെ ഉള്ളിലുള്ളത് മുഴുവൻ പറഞ്ഞു. എന്റെ വാക്കുകൾ അവരിൽ സന്തോഷം നൽകി.

രാത്രി അത്താഴത്തിന് സമ്മയമായി.ഞാൻ അച്ഛനോട് സംസാരിച്ച് ഇരിക്കുകയായിരുന്നു.അമ്മു എന്നെ അത്താഴം കഴിക്കാനായി വിളിച്ചു.

“ഉണ്ണിയേട്ടാ… വായോ അത്താഴം കഴിക്കാം”

“നീ ഇപ്പോ ഇവനെ എന്താ വിളിച്ചേ “
കേട്ടത് വിശ്വസിനിയമാവതേ അച്ഛൻ അമ്മുവിനോട് ചോദിച്ചു.

“അത്‌ ഉണ്ണിയേട്ടാന്ന് ”

അമ്മു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു.

“ഇത് എപ്പോ ഇങ്ങനെ സംഭവിച്ചു ”

അച്ഛൻ അറിയാനായി ചോദിച്ചു.

“അത്‌ ഉണ്ണിയേട്ടൻ പറഞ്ഞു അങ്ങനെ വിളിച്ചോളാൻ ”

അമ്മുവിന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ നാണമായി. ഇത് കണ്ട് അമ്മ അവളുടെ അടുത്തേക്ക് വന്നു.

“നീ ഇനി നാണിക്കൊന്നും വേണ്ടാ. നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി ”

അമ്മ ഞങ്ങളോട് പറഞ്ഞു.

അച്ഛനും അമ്മക്കും ഞങ്ങളുടെ സ്നേഹം സന്തോഷം നൽകി.എന്റെ മാറ്റം അവരിൽ ശരിക്കും അത്ഭുതം നിറക്കുന്നതായിരുന്നു. ഇത് എന്നും കാണണമേ എന്ന പ്രാർത്ഥനയോടെ അവർ എന്നെ നോക്കി.

രാത്രി കിടക്കാൻ നേരം അമ്മു കുറേ പഴയ ആൽബങ്ങളുമായി വന്നു.

“ഉണ്ണിയേട്ടാ ഇത് നമ്മുടെ കുട്ടികാലത്തെ ഫോട്ടോകളാ. ഇത് ഒന്ന് നോക്കിയേ എന്നിട്ട് പഴയത് വല്ലതും ഓർമ്മ വരുന്നുണ്ടോ എന്ന് നോക്കിയേ ”

അവൾ എനിക്ക് നേരേ ആൽബം നീട്ടി കോണ്ട് പറഞ്ഞു. ഞാൻ അത്‌ അവളിൽ നിന്ന് വാങ്ങി മറിച്ച് നോക്കാൻ തുടങ്ങി.ഞങ്ങൾ ആ ഫോട്ടോയിൽ നല്ല ക്യുട്ട് ആയിരുന്നു.അവൾ ആ ഫോട്ടോകളെ കുറിച്ച് വാ തോരാതെ പലതും പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടി കാലം മനോഹരമായിരുന്നു എന്ന് തോന്നുന്നു. ആ ചിത്രങ്ങളിൽ ഞങ്ങൾ വളരെ സന്തോഷവാന്മാരായിരുന്നു.

അമ്മു ആ ചിത്രങ്ങൾ എല്ലാം നോക്കി പറയുവാൻ തുടങ്ങി.

“നമ്മുടെ കുട്ടിക്കാലം എന്ത് മനോഹരമായിരുന്നെന്നോ. നമ്മൾ ഒരുമിച്ച്
ചെയ്യാത്ത കുസൃതികൾ ഒന്നുമില്ല.ഞാൻ ചെയ്ത പല കുറുമ്പുകൾക്കും ഉണ്ണിയേട്ടനായിരുന്നു അടി കിട്ടിയിരുന്നത്. ഉണ്ണി ഏട്ടൻ അതെല്ലാം ഏറ്റ് എടുത്ത് എന്നെ തല്ലിൽ നിന്ന് രക്ഷിക്കുമായിരുന്നു. എന്ത് ഇഷ്ടമായിരുന്നു എന്നോ ഉണ്ണിയേട്ടന് എന്നെ. ഇടക്കപ്പോളാ ആ സ്നേഹം ഉണ്ണിയേട്ടന് നക്ഷ്ടപ്പെട്ടു. അപ്പോ എനിക്ക് എന്തോരം വിഷമം ആയെന്നോ. ഇപ്പോ എനിക്ക് എന്റെ ഉണ്ണിയേട്ടനെ തിരിച്ച് കിട്ടിയ പോലെ. ഇനി എന്നെ കരയിക്കല്ലേ ഉണ്ണിയേട്ടാ…”

ഇതും പറഞ്ഞ് അമ്മു കരയുവാൻ തുടങ്ങി.

“തുടങ്ങി ദേ പിനേം അതും ഇതും പറഞ്ഞ് കരയാൻ. ഞാൻ നിന്നോട് പറഞ്ഞു ഞാൻ നിന്നെ ഒരിക്കലും കരയിക്കില്ലെന്ന്. നിന്റെ ഉണ്ണിയേട്ടൻ തന്നെ ആയിരിക്കും എന്ന്. നീ കരച്ചിൽ മാറ്റിയെ ”

“ശരി ഇനി ഞാൻ കരയില്ല. ഉണ്ണിയേട്ടൻ ആ ജിതിന്റെ ഒപ്പമുള്ള കൂട്ട് അവസാനിപ്പിക്കോ ”

അമ്മു എന്നോട് ചോദിച്ചു.

“ഇല്ല ഇനി ഞാൻ ഒരിക്കലും അവനോട് കൂട്ട് കൂടില്ല. ഇനി കുടിക്കുകയും ഇല്ല വലിക്കുകയും ചെയ്യില്ല സത്യം ”

Leave a Reply

Your email address will not be published. Required fields are marked *