അത്ഭുതകരമായ പേടി സ്വപ്നം – 1 2

എന്റെ പ്രാർത്ഥന കഴിഞ്ഞിട്ടും അമ്മുവിന്റെ പ്രാർത്ഥന കഴിഞ്ഞിരുന്നില്ല. അവൾ കണടച്ച് ശക്തമായ പ്രാർത്ഥനയിലായിരുന്നു. കണ്ണ് തുറന്ന് അവൾ
നടത്തിയ വഴിപാടിന്റെ പ്രസാദം വാങ്ങി. എന്നെ തൊടിച്ചു ഒപ്പം അവളും.

അമ്പലത്തിൽ നിന്ന് ഞങ്ങൾ പുറത്തേക്ക് കടന്നു.

“അമ്മു നീ എന്താ ഇത്രയ്ക്കും പ്രാർത്ഥിച്ചേ ”

ഞാൻ അമ്മുവിനോട് ചോദിച്ചു.

“പ്രാർത്ഥിച്ചതൊന്നും പുറത്ത് പറയാൻ പാടില്ല. അതിന്റെ ഫലം കിട്ടില്ല ”

“എനിക്കറിയാം നീ എന്താ പ്രാർത്ഥിച്ചെന്ന്. എനിക്ക് വേണ്ടി അല്ലേ ”

“ഹും ”

അവൾ ഒന്ന് മൂളി.

ഞങ്ങൾ അമ്പലത്തിൽ നിന്ന് കടന്നതും ഒരു ബൈക്ക് വന്ന് ഞങ്ങളുടെ മുന്നിൽ നിന്നു. അതിൽ നിന്ന് രണ്ട് ആളുകൾ ഇറങ്ങി വന്നു.ഞങ്ങൾ അത്‌ കാര്യമാക്കാതെ മൂഞ്ഞൊട്ട് നടന്നു.

“നില്ലെടാ വിഷ്ണു. നിനക്ക് എവിടേക്ക് പോവാനാ ഇത്ര ദൃതി ”

അതിലൊരുവൻ എന്നെ തടഞ്ഞു.

“ക്ഷമിക്കണം എനിക്ക് പഴയതൊന്നും ഓർമ്മ ഇല്ല.ആരാ എനിക്ക് മനസ്സിലായില്ല”

ഞാൻ അവരെ മനസ്സിലാവാത്തതിഞ്ഞാൽ പറഞ്ഞു. അമ്മുവിനോട് അറിയോ എന്ന രീതിയിൽ നോക്കിയപ്പോൾ അറിയില്ലെന്ന് അവൾ കൈ മലർത്തി കാട്ടി.

“നിന്റെ ഓർമ്മ പോയെന്നൊക്കെ എനിക്ക് അറിയാം. അതോണ്ട് തന്നെയാ ഞങ്ങൾ വന്നേ. നമ്മൾ തമ്മിൽ ഒരു ചെറിയ കണക്ക് ഉണ്ട്. നീ എന്റെ നാട്ടിൽ വന്ന് എന്നെ തല്ലി. പകരം എനിക്ക് നിന്റെ നാട്ടിൽ ഇപ്പോ നിന്റെ ഭാര്യയുടെ മുന്നിലിട്ട് തല്ലണം ”

അവൻ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. എനിക്ക് ഈ ജീവിതം മതി എന്ന് പ്രാർത്ഥിച്ചപ്പോൾ ഇങ്ങനെ ഒരു പണി കിട്ടുമെന്ന് കരുതിയില്ല. അവനെ പോലെ അല്ല ഞാൻ. അടി പിടിക്കൊന്നും അങ്ങനെ പോയിട്ടില്ല. സ്വയം രക്ഷക്ക് വേണ്ടി ഒന്ന് പൊരുതാം എന്ന് മാത്രേ പറ്റു. അമ്മു പ്രശ്നത്തിന് പോവണ്ട എന്ന രീതിയിൽ എന്റെ കൈയിൽ മുറുകെ പിടിച്ചു. അവൾ പേടിയോടെ എന്നെ നോക്കുനുണ്ടായിരുന്നു.

“എനിക്കിപ്പോൾ പഴയത് ഒന്നും ഓർമ്മ ഇല്ല. ഓർമ്മ വരുമ്പോൾ നമ്മുക്ക് നമ്മുടെ
കണക്ക് തീർക്കാം. അന്ന് ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം. പ്ലീസ് ഇപ്പോൾ ഞാൻ പൊക്കോട്ടെ ”

ഞാൻ അവരെ ഒഴിവാക്കാൻ എന്നോണം പറഞ്ഞു. അവിടെന്ന് അമ്മുവിന്റെ കൈയും പിടിച്ച് ഞാൻ നടക്കാൻ നോക്കി.

“അത്‌ വരെ ഞങ്ങൾക്ക് കാക്കാൻ പറ്റില്ലെടാ ”

ഇതും പറഞ്ഞ് അവൻ ഒറ്റ ഇടിയായിരുന്നു. മാറാനുള്ള സമയം പോലും കിട്ടിയില്ല കൃത്യം എന്റെ നെറ്റിയിൽ തന്നെ കിട്ടി. നല്ല പവർ ഇടി ആയിരുന്നു. എന്റെ തല കറങ്ങണ പോലെ. പിന്നെ അധികം സമയം ഒന്നും വേണ്ടി വന്നില്ല ചറ പറാന്ന് അവരുടെ മുഷ്ടി എന്റെ ദേഹത്ത് പതിച്ചു. ആദ്യത്തെ ഇടിയിൽ തന്നെ എന്റെ ഏകദേശം ബോധം പോയിരുന്നു. പിന്നെ എല്ലാം അവ്യക്തമായിരുന്നു. ഇടക്ക് എപ്പോളോ ഞാൻ വീണ് പോയി. അപ്പോൾ അവര് ഇടി നിർത്തി പിന്നെ ചവിട്ടായിരുന്നു. അവരെന്നെ അവിടെയിട്ട് ചവിട്ടി കൂട്ടി. അമ്മു എന്തൊക്കെയോ പറഞ്ഞ് അവരുടെ കാല് പിടിച്ച് കരയുന്നുണ്ടായിരുന്നു. എല്ലാം എനിക്ക് ഒരു അവ്യക്തമായിരുന്നു.

അമ്മുവിന്റെ കരച്ചിൽ കണ്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഞാൻ തിരിച്ച് അടിക്കാത്തതിഞ്ഞാലോ അമ്മുവിന്റെ കരച്ചിൽ കാരണമോ അവർ അടി നിർത്തി പോയിരുന്നു. അപ്പോഴേക്കും ഞാൻ വെട്ടിയിട്ട വാഴ തണ്ട് പോലെ ആയിരുന്നു. എനിക്ക് ചുറ്റും കാഴ്ച കാണാനായി ആളുകൾ കൂടിയിരുന്നു. ഞാൻ അമ്മുവിന്റെ കൈയും പിടിച്ച് എഴുന്നേറ്റു. അഴിഞ്ഞു പോവാറായ മുണ്ട് ശരിക്കും ഉടുത്ത് ഞാൻ അമ്മുവിനെ കൂട്ടി അവിടെന്ന് നടന്നു.

അമ്മു നന്നായി പേടിച്ചിരുന്നു. എനിക്ക് തല്ല് കിട്ടിയതിനാൽ അവൾ കരയുന്നുണ്ടായിരുന്നു.

“അമ്മു നിനക്ക് വല്ലതും പറ്റിയോ. നിന്നെ അവര് ഉപദ്രവിച്ചോ ”

അവൾക്ക് വല്ലതും പറ്റിയൊന്ന് അറിയാനായി ഞാൻ ചോദിച്ചു.

“എനിക്ക് ഒന്നും പറ്റിയിട്ടില്ല. ഉണ്ണിയേട്ടാ വേദനയുണ്ടോ നമ്മുക്ക് ആശുപത്രിയിലേക്ക് പോവാം ”

“എനിക്ക് ഒരു കുഴപ്പമില്ലെടി. അങ്ങനെ വേദന ഒന്നും ഇല്ല. നിനക്ക് എന്നെ തല്ലിയവരെ അറിയോ ”

Leave a Reply

Your email address will not be published. Required fields are marked *