“എനിക്ക് അതിൽ ഒരു വിഷമവും ഇല്ല. പണ്ടത്തെ കാര്യങ്ങൾ ആലോചിക്കുന്നത് എനിക്ക് ഇഷ്ടമാ. പിന്നെ ഏട്ടന് ഓർമ്മ തിരിച്ച് വരാൻ അല്ലേ അത് കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളൂ. ഏട്ടൻ ഇനിയും ചോദിച്ചോ ”
“ഇന്ന് വന്നവരുടെ കൂട്ടത്തിൽ നിന്റെ അച്ഛനും അമ്മയെയും കണ്ടില്ല. അവരൊക്കെ എവിടെയാ?”
ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളോട് ചോദിച്ചു. അത് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.
അത് കേട്ടതും അവൾ കരയാൻ തുടങ്ങി. എന്താ സംഭവം എന്നറിയാതെ ഞാൻ അവിടെ ഇരുന്നു.
“അവരെല്ലാം മരിച്ചു. അച്ഛനും അമ്മയും അനിയത്തിയും ഒരു കാറിൽ വരുമ്പോൾ
ഒരു ലോറി തട്ടി ആക്‌സിഡന്റിൽ മരിച്ചു ”
അവൾ അതും പറഞ്ഞ് പൊട്ടി കരയുവാൻ തുടങ്ങി. ശേ ആ ചോദ്യം വേണ്ടിയിരുന്നില്ല. അവൾ നല്ല മൂഡിൽ ആയിരുന്നു വേറെ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ അവൾ പലതും പറഞാനേ. ഞാൻ ചിന്തിച്ചു.
“അമ്മു കരയല്ലേ..സോറി…എനിക്ക് അറിയില്ലായിരുന്നു.ഞാൻ അറിയാതെ ചോദിച്ചതാ. ഇനി ഞാൻ ഒന്നും ചോദിക്കില്ല. സോറി നീ കിടന്നോ ഇനി നമ്മുക്ക് ഉറങ്ങാം. വാ കരച്ചിൽ നിർത്ത് നമ്മുക്ക് കിടക്കാം ”
ഞാൻ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.
“അയ്യോ… അത് കുഴപ്പമില്ല. ഞാൻ പെട്ടെന്ന് അവരെയൊക്കെ ഓർത്ത് പോയി. ഏട്ടൻ ഇനി ചോദിച്ചോ. എനിക്ക് കുഴപ്പമില്ല ”
അമ്മു കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
“മതി ചോദ്യ ഉത്തരങ്ങൾ. ഇനി നാളെ ആവാം. രാത്രി ഒരുപാടായി നമ്മുക്ക് കിടക്കാം. എനിക്ക് ഉറക്കം വരുന്നു”
“ഏട്ടന് വിഷമം ആയില്ലേ ഞാൻ കരഞ്ഞത്. ഇനി ഞാൻ കരയില്ല. വേറെ എന്തെങ്കിലും ചോദിച്ചോ ”
അവൾ എനിക്ക് വിഷമം ആവണ്ട എന്ന രീതിയിൽ പറഞ്ഞു.
“എനിക്ക് ശരിക്കും ഉറക്കം വരുന്നുണ്ട്. നീ ലൈറ്റ് ഓഫാക്കിയെ നമ്മുക്ക് ഇനി നാളെ പറയാം. ഇനിയും സമയം ഉണ്ടേലോ ”
ഒരുപാട് ചോദിക്കാൻ ഉണ്ടെങ്കിലും ഞാൻ അതെല്ലാം വേണ്ടെന്ന് വെച്ചു. അമ്മു ലൈറ്റ് ഓഫാക്കി എന്റെ അരികിൽ കിടന്നു. ഞാൻ അവൾക്കരികിലും കിടന്നു. ആദ്യമായി ഒരു പെണ്ണിന്റെ അരികിൽ കിടക്കാൻ എനിക്ക് ഒരു ചെറിയ പേടിയുണ്ടായിരുന്നു. അവൾക്ക് ഞാൻ ഭർത്താവ് ആണെങ്കിലും എനിക്ക് അവൾ യഥാർത്ഥത്തിൽ ഭാര്യ അല്ലല്ലോ?
ഞാൻ ഒരു വിധത്തിൽ അവിടെ കിടന്നു. കഴിക്കുന്ന മരുന്നുകളുടെ ആണെന്ന് തോന്നുന്നു. കിടന്നതും ഉറങ്ങി പോയി.
രാവിലെ മുഖത്ത് വെയിൽ അടിച്ചപ്പോളാണ് ഞാൻ ഉണരുന്നത്. അമ്മു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്റെ മുണ്ട് ഊരി പോയിരുന്നു. ചേ നാണക്കേടായി ഇനി ഇത് അവൾ കണ്ട് കാണോ? ഈ മുണ്ട് ഉടുത്ത് കിടന്നാൽ ഇതാ പ്രശ്നം. രാവിലെ എഴുന്നേൽക്കുമ്പോൾ മുണ്ട് കാണില്ല. എന്തെങ്കിലും ആവട്ടെ കാലത്തെ കാര്യങ്ങൾ നോക്കാം. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വന്നു. പല്ല് തേക്കാൻ നോക്കിയപ്പോൾ ബ്രഷ് കാണാനില്ല. ഇനി അത് എവിടെയാവോ ഇരിക്കുന്നത് അമ്മുവിനോട് ചോദിക്കാം.
ഞാൻ അമ്മുവിനെ നോക്കി താഴേക്ക് ചെന്നു. അമ്മുവും അമ്മയും അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്. ഞാൻ അങ്ങോട്ട് ചെന്നു.
“ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ. നല്ല ഉറക്കം ലഭിച്ചോ?”
അമ്മ എന്നെ കണ്ടതും ചോദിച്ചു. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.
“ഹാ.. നല്ല ഉറക്കം ലഭിച്ചു. ഗുളികയുടെ ആണെന്ന് തോന്നുന്നു നല്ല ഉറക്കം കിട്ടി ”
“ഡോസ് കൂടിയ ഗുളികയാ അതാ ”
അമ്മ എന്നോട് പറഞ്ഞു.
“അമ്മു എന്റെ ബ്രഷ് എവിടെയാ ഇരിക്കുന്നേ. എനിക്ക് പല്ല് തേക്കണം ”
ഞാൻ അമ്മുവിനോട് പറഞ്ഞു.
“അയ്യോ. ഞാൻ ഇപ്പോ എടുത്ത് തരാമേ. ഒന്ന് നിൽക്കണേ ”
അമ്മു അതും പറഞ്ഞ് എനിക്ക് ബ്രഷും പേസ്റ്റും നൽകി. ഞാൻ അത് വാങ്ങി പല്ല് തേച്ചു. പല്ല് തേച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് തന്നെ പോയി.
“ഏട്ടാ വാ കുളിക്കാം. ഞാൻ തോർത്ത് എടുത്ത് തരാം ”
അമ്മു എന്നോട് പറഞ്ഞു.
“ഞാൻ കുളത്തിൽ പോയി കുളിക്കട്ടെ?”
ഇന്നലെ കണ്ടപ്പോളെ ആ കുളത്തിൽ കുളിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനാൽ ഞാൻ അവരോട് ചോദിച്ചു.
