അത്ഭുതകരമായ പേടി സ്വപ്നം – 1 2

“ഇഹ് ഇഹ് ”

അമ്മു എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ഞാൻ ശരിയാക്കി തരാം ”

“ഉമ്മ് ”

നടന്നത് തന്നെ എന്ന രീതിയിൽ അവൾ എന്നെ നോക്കി.

രാത്രി ഏറെ വൈകിയിരുന്നു.

“മതി കളിച്ചത് കിടന്ന് ഉറങ്ങാൻ നോക്കിയേ നേരം ഒരുപാടായി. നേരത്തെ എഴുന്നേറ്റ് ഒരുപാട് പണിയുള്ളതാ ഉണ്ണിയേട്ടാ കിടന്ന് ഉറങ്ങിയേ ”

എന്നെ അവൾ അടക്കി കിടത്തി.അമ്മു പ്രാർത്ഥിച്ച് കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഞാൻ അപ്പോൾ ഇവിടെ ഞാൻ എന്താ ഇപ്പൊ ചെയ്തേ എന്ന് ആലോചിക്കാൻ തുടങ്ങി. ഒരു പെണ്ണിന്നോട് നേരിട്ട് മിണ്ടാത്ത ഞാൻ അമ്മുവിനോട് എന്തൊക്കെയാ പറഞ്ഞത്. അവളെ സന്തോഷിപ്പിച്ചത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ തന്നെ ആണോ ഇത് എന്ന് ചിന്തിച്ച് പോയി. ഞാൻ അവളെയും നോക്കി അങ്ങനെ കിടന്നു. ഇടക്ക് എപ്പോളോ ഞാൻ ഉറങ്ങി പോയി.

ദിവസങ്ങൾ കടന്നു പോയി. ഞാൻ ഇപ്പോൾ അച്ഛനെ സഹായിക്കാൻ പാടത്ത് പോവാറുണ്ട്. ജിതിൻ എന്നെ വിളിക്കുമ്പോൾ ഞാൻ ജിതിനെ ഓരോന്ന് പറഞ്ഞ് ഒഴുവാക്കുമായിരുന്നു. അത്‌ മനസ്സിലാക്കിയ ജിതിൻ പിന്നെ എന്നോട് മിണ്ടാറില്ല. ഇപ്പോൾ ഞങ്ങൾ തമ്മിൽ സൗഹ്രദമൊന്നുമില്ല. ഇന്ന് ഞാൻ അച്ഛനും അമ്മക്കും നല്ല മോൻ ആണ് അമ്മുവിന് നല്ലൊരു ഭർത്താവും.

ഒരിക്കൽ രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മുവിനെ കാണാൻ ഇല്ല. അല്ലെങ്കിൽ എന്നും അമ്മു ആയിരുന്നു എനിക്ക് വിളമ്പി തന്നിരുന്നത്. ഇന്ന് ഇത് എന്ത് പറ്റിയാവോ. ചിലപ്പോൾ വേറെ വല്ല തിരക്കിലാവും. ഞാൻ അത്‌ കാര്യമായി എടുക്കാതെ ഭക്ഷണം കഴിച്ച് പണിക്ക് പോയി. രാത്രി ഏറെ വൈകി ആണ് വന്നത്. കുളിച്ച് ഡ്രസ്സ്‌ മാറി വന്നിട്ടും അവളെ കാണാൻ ഇല്ല. അല്ലെങ്കിൽ ഞാൻ വരുമ്പോളേക്കും വിശേഷങ്ങൾ ചോദിക്കുന്നവളാ ഇന്ന് എന്താ പറ്റിയാവോ. ഞാൻ വീട് മുഴുവൻ തിരക്കി പക്ഷേ അവളെ കണ്ടില്ല. ഞാൻ അമ്മുവിനെ പറ്റി
അമ്മയോട് ചോദിക്കാൻ പോയി.

“അമ്മേ അമ്മുവിനെ കണ്ടോ”

“ഹാ. അമ്മുവോ അവൾ പുറത്തായിരിക്കാ ”

“പുറത്താവേ”

മനസ്സിലാവാതെ ഞാൻ പറഞ്ഞു.

“ഉണ്ണി എടാ അത്‌ പുറത്തവാ എന്ന് പറഞ്ഞാൽ അവൾക്ക് പീരിയഡ്സ് ആയിന്ന് ”

“എന്നിട്ട് അവൾ എവിടെ കാണാൻ ഇല്ലല്ലോ ”

കാര്യം പിടികിട്ടിയ ഞാൻ അമ്മയോട് ചോദിച്ചു.

“അവൾ അപ്പുറത്ത് ചായിപ്പിലുണ്ട്. ഈ സമയത്ത് അവളെ ആരും കാണാനും തൊടാനും പാടില്ല ”

അമ്മ പറയുന്നത് കേട്ട് എനിക്ക് ദേക്ഷ്യം വരാൻ തുടങ്ങി. ഈ കാലത്ത് ഇങ്ങനെയും ചിന്തിക്കുന്നവരോ. എനിക്ക് അമ്മുവിനെ അങ്ങനെ മാറ്റി നിർത്തി എന്ന് പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല. ഞാൻ അവിടേക്ക് ഓടി.

ഞാൻ അവൾ കിടന്ന മുറിയിലേക്ക് വാതിൽ തളി തുറന്ന് കയറി. അതൊരു പഴയ സാധനങ്ങൾ വെക്കുന്ന ഒരു കൊച്ച് മുറിയായിരുന്നു. വീടിന്റെ പുറക് വശത്തുള്ള അധികം വെളിച്ചവും സൗകര്യങ്ങളും ഇല്ലാത്ത മുറി.

മുറിയിൽ താഴെ ഒരു പായ വിരിച്ച് കിടക്കുകയായിരുന്നു അവൾ.വയറ്റിൽ ചൂട് വെള്ളം പിടിക്കുന്ന ഒരു ബാഗും വെച്ചായിരുന്നു അവൾ കിടന്നിരുന്നത്.എനിക്ക് അമ്മുവിന്റെ കിടപ്പ് കണ്ട് സങ്കടം തോന്നി. അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.

“അമ്മു… അമ്മു ”

ഞാൻ അവളെ പായയിൽ നിന്ന് എഴുന്നേൽപ്പിച്ച് അവളെ കെട്ടിപിടിച്ചു. എന്നെ കണ്ട സന്തോഷത്തിൽ അവൾ എന്നെയും തിരിച്ച് കെട്ടിപിടിച്ചു.താൻ എവിടെയാണ് കിടക്കുന്നത് എന്ന തിരിച്ചറിവ് വന്നപ്പോൾ അവൾ എന്നെ തളി മാറ്റി.

“വിട്.. വിട്.. എന്നെ ആരും തൊടാൻ പാടില്ല. ആണുങ്ങൾ ആരും ഈ മുറിയിൽ വരാൻ പാടില്ല. പോ ഇവിടെന്ന് ഇറങ്ങി പോ “
അമ്മു എന്നെ പുറത്താക്കാൻ നോക്കി. എനിക്ക് അത്‌ കണ്ട് ദേക്ഷ്യം വന്നു.

“നീ ഇവിടെ കിടക്കേണ്ട വന്നേ നമ്മുക്ക് റൂമിൽ പോവാം.വന്നേ എഴുന്നേറ്റേ ”

ഞാൻ അമ്മുവിനെ എഴുന്നേൽപ്പിക്കാൻ നോക്കി. അമ്മു എന്നെ തടഞ്ഞു.

“എന്താ ഉണ്ണിയേട്ടാ കാണിക്കുന്നേ എന്നെ തൊടാൻ പാടില്ല. ഞാൻ ഇപ്പോൾ അശുദ്ധയാണ് ”

“നീ എനിക്ക് ഒരിക്കലും ആശുദ്ധയല്ല.നിനക്ക് പഠിപ്പില്ലേ എന്നിട്ടാണോ നീ ഇങ്ങനെ പറയുന്നേ.നീ വന്നേ നമ്മുക്ക് പോവാം ”

Leave a Reply

Your email address will not be published. Required fields are marked *