അത്ഭുതകരമായ പേടി സ്വപ്നം – 1

“അമ്മു ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല ചോദിച്ചേ. എനിക്ക് ഓർമ്മ ഇല്ലാതെയല്ലേ ”

ഞാൻ എന്റെ ഭാഗം ന്യായികരിച്ചു.

“അതല്ല ഏട്ടാ കുറേ നാളുകൾക്ക് ശേഷം ഏട്ടൻ എന്നോട് സംസാരിച്ചതിന്റെ സന്തോഷം കൊണ്ടാ. എത്ര നാളായിന്നോ എന്റെ പേര് ഏട്ടൻ വിളിക്കുന്നത് കേട്ടിട്ട് അതോണ്ടാ”

ഹോ ഇതിനായിരുന്നോ ഇവൾ കരഞ്ഞേ ആശ്വാസമായി. വിചാരിച്ചത് പോലെ ഒന്നും അല്ലല്ലോ ഭാഗ്യം.

“അമ്മു മതി കരഞ്ഞത്. ഇനി എത്ര വേണെമെങ്കിലും ഞാൻ സംസാരിക്കാം നീ ഒന്ന് കരയാതെ ഇരിക്കോ?”

“ഹും ഞാൻ ഇനി കരയുന്നില്ല. ഏട്ടന് എന്റെ പേര് അറിയണം അല്ലേ. അത്ര അല്ലെ വേണ്ടു ഞാൻ എന്റെ പേര് പറയാം. ‘സാന്ദ്ര’ അതാണ് എന്റെ പേര് ”

“സാന്ദ്ര ” ഞാൻ ആ പേര് പറഞ്ഞ് നോക്കി.

“കൊള്ളാം നല്ല പേരാ ഞാൻ നിന്നെ എന്താ വിളിച്ചിരുന്നത് ”

ഞാൻ അമ്മുവിനോട് ചോദിച്ചു

“എന്നെ എല്ലാവരും അമ്മു എന്ന് തന്നെയാ വിളിക്കാ. ഏട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്ക് ഇഷ്ടം ”

അവൾ എന്നോട് പറഞ്ഞു.

“അമ്മു… അമ്മുക്കുട്ടി… അമ്മുസേ…”

ഞാൻ അവളെ വിളിച്ചു.

“മതി എന്നെ കളിയാക്കിയത് ”

“കളിയാക്കിയതല്ല എന്റെ അമ്മു ഞാൻ ഒന്ന് വിളിച്ച് നോക്കിയതാ ”

“ഹും. ഇനി എന്താ അറിയേണ്ടേ?”
“നമ്മുക്ക് എത്ര വയസ്സുണ്ട്?”

“ഏട്ടന് 22 എനിക്ക് 20”

കൊള്ളാം രണ്ട് പേരുടെയും നല്ല പ്രായമ്മാ.

“നമ്മുടെ കല്യാണം എങ്ങനെയാ കഴിഞ്ഞേ? പ്രേമം ആണോ അതോ അരെയിൻജിടോ?”

“ഹി.. ഹി.. ഞാൻ ചേട്ടന്റ മുറപ്പെണ്ണാ. മാമ്മന്റെ മകൾ അങ്ങനെയാ നമ്മുടെ കല്യാണം കഴിഞ്ഞേ ”

അവൾ ചിരിച്ചുക്കൊണ്ട് പറഞ്ഞു.ഇപ്പോ കരച്ചിൽ മാറി അവളിൽ സന്തോഷം നിറയാൻ തുടങ്ങി. അത്‌ ഉറപ്പിക്കാൻ എന്ന വണം ഞാൻ അവളോട് ചോദിച്ചു.

“നിനക്ക് ഞാൻ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നതിൽ ബുദ്ധിമുട്ട് ഇണ്ടോ? അത്‌ വിഷമം വരുത്തുന്നുണ്ടോ?”

“എനിക്ക് അതിൽ ഒരു വിഷമവും ഇല്ല. പണ്ടത്തെ കാര്യങ്ങൾ ആലോചിക്കുന്നത് എനിക്ക് ഇഷ്ടമാ. പിന്നെ ഏട്ടന് ഓർമ്മ തിരിച്ച് വരാൻ അല്ലേ അത്‌ കൊണ്ട് എനിക്ക് സന്തോഷമേ ഉള്ളൂ. ഏട്ടൻ ഇനിയും ചോദിച്ചോ ”

“ഇന്ന് വന്നവരുടെ കൂട്ടത്തിൽ നിന്റെ അച്ഛനും അമ്മയെയും കണ്ടില്ല. അവരൊക്കെ എവിടെയാ?”

ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നം ഒന്നുമില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവളോട് ചോദിച്ചു. അത്‌ വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി.

അത്‌ കേട്ടതും അവൾ കരയാൻ തുടങ്ങി. എന്താ സംഭവം എന്നറിയാതെ ഞാൻ അവിടെ ഇരുന്നു.

“അവരെല്ലാം മരിച്ചു. അച്ഛനും അമ്മയും അനിയത്തിയും ഒരു കാറിൽ വരുമ്പോൾ
ഒരു ലോറി തട്ടി ആക്‌സിഡന്റിൽ മരിച്ചു ”

അവൾ അതും പറഞ്ഞ് പൊട്ടി കരയുവാൻ തുടങ്ങി. ശേ ആ ചോദ്യം വേണ്ടിയിരുന്നില്ല. അവൾ നല്ല മൂഡിൽ ആയിരുന്നു വേറെ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ അവൾ പലതും പറഞാനേ. ഞാൻ ചിന്തിച്ചു.

“അമ്മു കരയല്ലേ..സോറി…എനിക്ക് അറിയില്ലായിരുന്നു.ഞാൻ അറിയാതെ ചോദിച്ചതാ. ഇനി ഞാൻ ഒന്നും ചോദിക്കില്ല. സോറി നീ കിടന്നോ ഇനി നമ്മുക്ക് ഉറങ്ങാം. വാ കരച്ചിൽ നിർത്ത് നമ്മുക്ക് കിടക്കാം ”

ഞാൻ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.

“അയ്യോ… അത്‌ കുഴപ്പമില്ല. ഞാൻ പെട്ടെന്ന് അവരെയൊക്കെ ഓർത്ത് പോയി. ഏട്ടൻ ഇനി ചോദിച്ചോ. എനിക്ക് കുഴപ്പമില്ല ”

അമ്മു കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

“മതി ചോദ്യ ഉത്തരങ്ങൾ. ഇനി നാളെ ആവാം. രാത്രി ഒരുപാടായി നമ്മുക്ക് കിടക്കാം. എനിക്ക് ഉറക്കം വരുന്നു”

“ഏട്ടന് വിഷമം ആയില്ലേ ഞാൻ കരഞ്ഞത്. ഇനി ഞാൻ കരയില്ല. വേറെ എന്തെങ്കിലും ചോദിച്ചോ ”

അവൾ എനിക്ക് വിഷമം ആവണ്ട എന്ന രീതിയിൽ പറഞ്ഞു.

“എനിക്ക് ശരിക്കും ഉറക്കം വരുന്നുണ്ട്. നീ ലൈറ്റ് ഓഫാക്കിയെ നമ്മുക്ക് ഇനി നാളെ പറയാം. ഇനിയും സമയം ഉണ്ടേലോ ”

ഒരുപാട് ചോദിക്കാൻ ഉണ്ടെങ്കിലും ഞാൻ അതെല്ലാം വേണ്ടെന്ന് വെച്ചു. അമ്മു ലൈറ്റ് ഓഫാക്കി എന്റെ അരികിൽ കിടന്നു. ഞാൻ അവൾക്കരികിലും കിടന്നു. ആദ്യമായി ഒരു പെണ്ണിന്റെ അരികിൽ കിടക്കാൻ എനിക്ക് ഒരു ചെറിയ പേടിയുണ്ടായിരുന്നു. അവൾക്ക് ഞാൻ ഭർത്താവ് ആണെങ്കിലും എനിക്ക് അവൾ യഥാർത്ഥത്തിൽ ഭാര്യ അല്ലല്ലോ?

ഞാൻ ഒരു വിധത്തിൽ അവിടെ കിടന്നു. കഴിക്കുന്ന മരുന്നുകളുടെ ആണെന്ന് തോന്നുന്നു. കിടന്നതും ഉറങ്ങി പോയി.

രാവിലെ മുഖത്ത് വെയിൽ അടിച്ചപ്പോളാണ് ഞാൻ ഉണരുന്നത്. അമ്മു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്റെ മുണ്ട് ഊരി പോയിരുന്നു. ചേ നാണക്കേടായി ഇനി ഇത് അവൾ കണ്ട് കാണോ? ഈ മുണ്ട് ഉടുത്ത് കിടന്നാൽ ഇതാ പ്രശ്നം. രാവിലെ എഴുന്നേൽക്കുമ്പോൾ മുണ്ട് കാണില്ല. എന്തെങ്കിലും ആവട്ടെ കാലത്തെ കാര്യങ്ങൾ നോക്കാം. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വന്നു. പല്ല് തേക്കാൻ നോക്കിയപ്പോൾ ബ്രഷ് കാണാനില്ല. ഇനി അത്‌ എവിടെയാവോ ഇരിക്കുന്നത് അമ്മുവിനോട് ചോദിക്കാം.
ഞാൻ അമ്മുവിനെ നോക്കി താഴേക്ക് ചെന്നു. അമ്മുവും അമ്മയും അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്. ഞാൻ അങ്ങോട്ട് ചെന്നു.

“ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ. നല്ല ഉറക്കം ലഭിച്ചോ?”

അമ്മ എന്നെ കണ്ടതും ചോദിച്ചു. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.

“ഹാ.. നല്ല ഉറക്കം ലഭിച്ചു. ഗുളികയുടെ ആണെന്ന് തോന്നുന്നു നല്ല ഉറക്കം കിട്ടി ”

“ഡോസ് കൂടിയ ഗുളികയാ അതാ ”

അമ്മ എന്നോട് പറഞ്ഞു.

“അമ്മു എന്റെ ബ്രഷ് എവിടെയാ ഇരിക്കുന്നേ. എനിക്ക് പല്ല് തേക്കണം ”

ഞാൻ അമ്മുവിനോട് പറഞ്ഞു.

“അയ്യോ. ഞാൻ ഇപ്പോ എടുത്ത് തരാമേ. ഒന്ന് നിൽക്കണേ ”

അമ്മു അതും പറഞ്ഞ് എനിക്ക് ബ്രഷും പേസ്റ്റും നൽകി. ഞാൻ അത്‌ വാങ്ങി പല്ല് തേച്ചു. പല്ല് തേച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് തന്നെ പോയി.

“ഏട്ടാ വാ കുളിക്കാം. ഞാൻ തോർത്ത്‌ എടുത്ത് തരാം ”

അമ്മു എന്നോട് പറഞ്ഞു.

“ഞാൻ കുളത്തിൽ പോയി കുളിക്കട്ടെ?”

ഇന്നലെ കണ്ടപ്പോളെ ആ കുളത്തിൽ കുളിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനാൽ ഞാൻ അവരോട് ചോദിച്ചു.

“വേണ്ട വേണ്ട കുളത്തിൽ പിന്നെ കുളിക്കാം. ഇപ്പോ അകത്ത് ബാത്‌റൂമിൽ പോയി കുളിച്ചാൽ മതി. അസുഖം മാറിയിട്ട് കുളത്തിൽ പോയി കുളിക്കാം ”

അമ്മ എന്റെ ആരോഗ്യത്തിൽ ആശങ്ക ഉള്ളതിഞ്ഞാൽ പറഞ്ഞു.

“ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ വേഗം കുളിച്ച് വരാം ”

“വേണ്ട ഇപ്പോ കുളത്തിൽ കുളിക്കേണ്ട. കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട് കുളത്തിൽ പോവാം ”

അമ്മ സമ്മതിക്കുന്നില്ല എന്ന് കണ്ട് ഞാൻ റൂമില്ലേക്ക് തിരികെ നടന്നു. അമ്മു
എന്റെ പിന്നാലെ റൂമില്ലേക്ക് ഓടി വന്നു.

“ഏട്ടന് വിഷമം ആയോ? അമ്മ അങ്ങനെ പറഞ്ഞതിൽ ”

അമ്മു എന്നോട് ചോദിച്ചു.

“ഇല്ല”

ഞാൻ പറഞ്ഞു.

“അസുഖം മാറിയിട്ട് കുളത്തിൽ കുളിക്കാട്ടോ ”

Leave a Reply

Your email address will not be published. Required fields are marked *