പിന്നെ ഇപ്പോൾ നിങ്ങളിവിട വരാൻ കാരണം എന്താണെന്നും എനിക്കറിയാം …. അതൊന്നും നടപ്പിലാക്കാനും ഞാൻ സമ്മതിക്കില്ല… എന്ത് കൊണ്ടെന്നാൽ ഇതൻ്റെ കുടുംബമാണ്….
അതോടൊപ്പം ഒന്നുകൂടി കേട്ടോളൂ.. നിങ്ങളിപ്പോൾ താമസിക്കുന്ന വീട്ടടക്കം എൻ്റെ പേരിലാണെന്ന കാര്യം എന്നും ഓർമ്മ വേണം.. ഇനിയും ഇത് പോലുള്ള ചീള് കേസുമായ് വന്നാൽ പെരുവഴിയിൽ തന്നെ കിടക്കേണ്ടി വരും.
ഇത്രയൊക്കെ പറയലും നിലത്തേക്ക് വീഴലും ഒരുമിച്ചായിരുന്നു….
അതിനിടയിൽ അച്ചൻ പോയതോ. ഒന്നും തന്നെ ഞാനറിഞ്ഞിരുന്നില്ല.
കണ്ണ് തുറക്കുമ്പോൾ ‘കാണുന്നത് എന്നെ തന്നെ നോക്കി നിശബ്ദമായി കരയുന്ന ചെറിയമ്മയായിരുന്നു…
കൂടാതെ മറ്റൊരു സൈഡിൽ നിന്ന് എന്നെയും പറ്റിച്ചേർന്നിരിക്കുന്ന അനുവിനെയുമാണ്…..
ഞാനെഴുന്നേറ്റന്ന് കണ്ടതും എണീറ്റു പോകാൻ നോക്കിയ അനുവിനെ അവിടെ തന്നെ കുത്തി ഇരുപ്പിച്ചു…..
” ന്നാ അനുവേ നീ കുറച്ച് നേരം കൂടി ഇവിടെയിരി ഞാൻ ഷോപ്പിലേക്കെല്ലാം ഒന്ന് പോയി വരട്ടേന്നും പറഞ്ഞ് ചെറിയമ്മ പുറത്തേക്ക് പോയ്….
‘നന്ദൂട്ടാ ഞാനൊരു കാര്യം ചോദിക്കട്ടെ..? സത്യം പറയുവോ ?
അനുവേ.. അതിന് മുഖവുര ആവശ്യമുണ്ടോ നിനക്ക് ചോദിക്കാലൊ .! ആദ്യം ചോദ്യം കേൾക്കട്ടെ എന്നിട്ടല്ലെ സത്യം പറയണമോ വേണ്ടയോന്ന് തീരുമാനിക്കാം…
‘അപ്പോ നന്ദൂട്ടാ നിനക്ക് ആക്സിഡൻ്റ് പറ്റാൻ ഭാസ്കരേട്ടനാണന്ന് നിനക്കെങ്ങനെ അറിയാം …
അത് ഞാൻ വെറുതേ പറഞ്ഞതല്ലേ അനുവേ ..
അത് സാധാ ആക്സിഡൻ്റ് തന്നെയാ…. പിന്നെ അയാൾ എന്നെയും തേടി വരരുതെന്ന് എനിക്കാഗ്രഹം ഉള്ളത് കൊണ്ടും….. ഞാനങ്ങനെ പറഞ്ഞന്നേ ഉള്ളൂ ….
എട ദുഷ്ടാ… ഇത്രയ്ക്കും വേണ്ടായിരുന്നു….
എന്നാ നീയിങ്ങോട്ട് വന്നാട്ടെ ഒരു കാര്യം ചോദിക്കട്ടെ ..
എന്താന്ന് ചോദിച്ച് അവളൻറടുത്തേക്കിരിക്കലും ഇടത് കൈ കൊണ്ട് അവളെ കെട്ടി പിടിച്ച് കൊണ്ട് അവളുടെ ചുണ്ടിൽ മുത്തമിട്ടതും!
പെട്ടന്ന് തന്നെ കോളിംഗിൻ്റെ ബെല്ലടിയികയും ചെയ്തു …
ശ്ശെ നശിപ്പിക്കാനായിട്ട് ഒന്ന് കരയ്ക്കടുത്ത് വരുമ്പോഴേക്കും ഇടയിൽ വന്നോളും ഓരോ മാരണങ്ങൾ…
അതാരാണെന്ന് നോക്കാൻ വേണ്ടി അനു പുറത്തേക്ക് നടന്നു….
അപ്പോഴും ഞാനവളോട് സംസാരിച്ചതിനെ പറ്റി ചിന്തിക്കുകയായിരുന്നു… അതോടൊപ്പം തന്നെ ആരോ ഒരാൾ വന്ന് എന്നെ കെട്ടി പിടിച്ച് കരയാൻ തുടങ്ങി ……….
” എന്നാലും നന്ദൂട്ടാ….. പറ്റുന്നില്ലെടാ…. എന്താടാ നിനക്ക് പറ്റിയത് … നീയെന്തിനാടാ ആരോടും പറയാതെ പോയത്…
അത് രുക്കുവാണെന്ന് അവളുടെ ശബ്ദത്തിൽ നിന്നും എനിക്കു മനസ്സിലായിരുന്നു.
ടീ കുട്ടി പിശാശേ…… നീയാരാ ഒന്നെണീറ്റാടെ… നീയെന്താ കാണിക്കുന്നത് എണീക്കെടീ..
ടി അനൂ നീയൊന്ന് മാറ്റിയാട്ടെ ഇതിനെ .
നന്ദൂട്ടാ ഇതാരാ ഈ അവതാരം ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ ന്ന് അനു ചോദിക്കലും…..
”ഹ അത് ഞാൻ നിന്നോടല്ലെ ചോദിക്കേണ്ടത്… നീയേതാ പുതിയ അവതാരം ന്ന് അനുവിനോട് തിരിച്ചതേ ചോദ്യം ചോദിച്ചും കൊണ്ടവള് എൻ്റെ ശരീരത്ത് നിന്നും വിട്ടെണീക്കലും.. ഒരുമിച്ചായിരുന്നു.
ഹാ .. ഇപ്പഴാ ഒന്ന് സമാധാനമായത് കാണാൻ ഈർക്കിൽ കമ്പ് പോലെയാണെങ്കിലും മുടിഞ്ഞ വെയിറ്റാന്നും പറഞ്ഞ് ഞാനൊരു ദീർഘ ശ്യാസം വിട്ടു ….
ഇത് നല്ല കൂത്ത് എൻ്റെ വീട്ടിൽ വന്ന് എൻ്റെ റൂമിൽ കയറി നീയേതാന്ന് ചോദിക്കാൻ നീയാരാടി..?
അനുവാകട്ടെ അതിനേ..
” നിൻ്റെ വീടാണെന്ന് വിചാരിച്ച് എടീ പോടീന്നൊക്കെ നീ നിൻ്റെ മറ്റവനെ വിളിച്ചോ …. അതെന്നെ വിളിക്കേണ്ട..കേട്ടോടി പൂതനേ
നീ പോടീ ചുള്ളിക്കമ്പേ…
അതെനിക്കിഷ്ടമുള്ള പോലെ ഞാൻ വിളിക്കും കാരണം ഇതെൻ്റെ വീടാണ് ഇതൻ്റെ നന്ദൂട്ടനും മറ്റുള്ളവർക്കൊക്കെ വലിഞ്ഞുകയറി വരുവാൻ ഇത് സത്രമൊന്നുമല്ല ! എന്നിട്ടൊരു കെട്ടി പിടുത്തവും.
ദൈവമേ… എന്നെയങ്ങ് കൊല്ല് ടീ പിശാശ്ക്കളെ ..
ഇതാരാ നന്ദൂട്ടാ ..
ഞാനറിയല്ല… അത് തന്നെയാ ഞാനും ചോദിക്കുന്നത് നീയാരാ….
അപ്പോൾ നിനക്കറിയില്ല അല്ലേ ….
ഇല്ല അറിയില്ല .. നിൻ്റെ കൂട്ടുകാരിയാണോ … നീയെന്തിനാ ഇവിടെ വന്നത് .. അനുവേ നിൻ്റെ ആരേലുമാണോ…
