അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

അതോടൊപ്പം ഏതോ തണുത്ത മന്ദമാരുതൻ ഞങ്ങളെയും തഴുകി പോകുന്ന ഒരു ഫീലിംഗ്…തീർത്തും ഞങ്ങളുടേതായ ലോകത്ത് ഒഴുകി നടക്കാനുള്ള സ്വപ്നങ്ങൾ കാണുമ്പോഴാണ് ചെറിയമ്മയുടെ ശബ്ദം മാറ്റൊലി കൊണ്ടിറങ്ങി വന്നതും……

____(ഇതേ സമയം ആനന്ദിൻ്റെ വീട്ടിൽ .) —–

അവനെന്ത് ധൈര്യത്തിലാണ് എന്നോട് തർക്കുത്തരം പറഞ്ഞത്..

”’ എന്താണ് നിങ്ങക്ക് പറ്റിയത്… എന്തിനാ മനുഷ്യാ വെറുതെ പിറു പിറുക്കുന്നത്… കുറച്ച് ദിവസമായ് ഞാൻ ശ്രന്ദിക്കുന്നു…എന്താണേലും എന്നോടും കൂടി പറയന്നേ? വെറുതെ മൂട്ടിനു തീ പിടിച്ചപ്പോലെ ഇങ്ങനെ നടക്കല്ലേ ….

വിടില്ല ഞാൻ അവനെയും ആ പീറപ്പെണ്ണിനെയും അവൻ്റെ തള്ളയെ കാലപുരിക്കയക്കാനാകുമെങ്കിൽ ആ നരുന്ത് ചെക്കനയാണോ വെറുതേ വിടുന്നത്….

”ദേ നിങ്ങള് അതിപ്പോ പറയേണ്ട ആവശ്യമെന്തിനാ.. മെല്ലെ പറഞ്ഞാലും മതി ആരെങ്കിലും കേട്ട് വന്നാൽ പിന്നെ നമ്മുടെ കള്ളി മുഴുവൻ വെളിച്ചത്താകും .. പിന്നെ നമ്മളനുഭവിക്കുന്ന നമ്മുടെ സ്വത്തുക്കളെല്ലാം കൈവിട്ട് പോകും..

” ദേ മനുഷ്യാ അവൻ്റെ പേരിലാണ് നിങ്ങളുടെ അച്ചൻ മുഴുവൻ സ്വത്തുക്കളും എഴുതിവെച്ചത്….

അത് കൊണ്ട് തന്നയാണ് ഇത്രകാലവും അവനെ കൊല്ലാതെ വിട്ടതും അവൻ്റെ കൈയിൽ നിന്നും എങ്ങനെയാണ് അതൊക്കെ വാങ്ങി എൻ്റെ പേരിലാക്കുകയെന്നതാണ് ഞാനിപ്പോ ചിന്തിക്കുന്നത്.

”അതിന് കുറുക്കൻ്റെ ബുദ്ധിയാണിവിടെ നമ്മൾ ഉപയോഗിക്കേണ്ടത്..

അങ്ങനെയൊരു മണ്ടത്തരം കാണിച്ചത് കൊണ്ടാണ് അവനിവിടുന്ന് പോയത്…

” ദേ നിങ്ങളെ വർത്തമാനം കേട്ടാൽ തോന്നും കൈയും വീശിയാണവിനിവിടുന്ന് പോയതെന്ന്… എട്ട് ലക്ഷവും കൊണ്ടല്ലേ ആ മൈ…. മോനിവിടുന്ന് കൊണ്ട് പോയത്..

സരോ… അതിനവൻ്റെ പണം തന്നെയല്ലെ അത്.

അത് മാത്രമോ ബാക്കിയോ… ലേറ്റസ്റ്റ് മോഡൽ സംസങ്ങിൻ്റെ tv യും മറ്റും സാധനങ്ങളും എൻ്റെ സ്കൂട്ടറുമടക്കം നിങ്ങളുടെ കമ്പൂട്ടറുമടക്കം എത്ര പൈസയുടെ സാധനങ്ങളാ നശിപ്പിച്ചത്…. എല്ലാം കൂട്ടി 2.5 ലക്ഷത്തിൻ്റെയും അതിൽ കൂടുതൽ നഷ്ടമാണവൻ നമുക്കുണ്ടാക്കിയത്

ഞാൻ നിന്നോടന്നേ പറഞ്ഞതാ … നീ കുറച്ച് കൂടെ സഹിക്കണമെന്നും എടുത്ത് ചാടി ഒന്നും ചെയ്യരുതെന്നും…

ഞാനന്നേ പറഞ്ഞതാ നിന്നോട് അവൻ നമ്മളേക്കാളും കുറുക്കനാണെന്ന്.. അവസരം വന്നാൽ എന്തൊക്കെയാ ചെയ്യുന്നതന്ന് നമുക്ക് ഊഹിക്കാൻ സാധിക്കില്ലാന്ന്..

പക്ഷെ ഞാനത്രയ്ക്കൊന്നും അവനെ പറ്റി ചിന്തിച്ചിട്ടില്ല..

അത് കൊണ്ടാണ് ഞാൻ നിന്നോട് എപ്പോഴും പറയാറുള്ളത്… എന്ത് കാര്യം ചെയ്യുമ്പോഴും രണ്ടാമതൊന്ന് കൂടി ആലോചിക്കണമെന്ന്. നീ ചെയ്ത മണ്ടത്തരം നിനക്ക് തന്നെയല്ലേ വിനയായത്., അവനിവിടുന്ന് ഇറങ്ങി പോകുമ്പോൾ നമുക്കിട്ടൊരു മുട്ടൻ പണിയും തന്നിട്ടാ അവൻ ഇറങ്ങി പോയത്..
”നിങ്ങളൊന്ന് മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ പറയുന്നേ … എന്തിനാ ചുറ്റിവളച്ച് പറയുന്ന”

എടീ… സരോ നമ്മളവനെ എന്തിൻ്റെ പേരിലായിരുന്നു അടിച്ചതും… നാണം കെടുത്തിയതും….

”അതൻ്റെ അടിവസ്ത്രം എടുത്തുതിന്…..

അങ്ങനെയല്ല എടുത്തതിനോ, അതോ കൊണ്ടു വച്ചതോ?

”അതെന്ത് ചോദിക്കാന നിങ്ങൾക്കറിയുന്നത് തന്നെയല്ലേ

എന്നാൽ നീ കൊണ്ടു വെക്കുന്ന നിൻ്റെ അടിവസ്ത്രങ്ങളൊക്കെ അവൻ്റെ റൂമിൽ കയറിയത് മുതൽ അവൻ്റെ റൂമിലെ ക്യാമറ യിലൂടെ എല്ലാ കാര്യങ്ങളും വീഡിയോ റെക്കോഡ് ചെയ്ത്ട്ടുണ്ടായിരുന്നു…

”അതങ്ങനെ അവനെടുത്തെന്നാ നിങ്ങൾ പറയുന്നത് ..

അവനല്ല എടുത്തത്…

”ഞാനന്നേ നിങ്ങളോട് പറഞ്ഞതല്ലേ .. ആരാ അതെടുത്തത്?

അവൻ്റെ കാര്യങ്ങൾ ശ്രന്ദിക്കാൻ വേണ്ടി ഞാൻ തന്നെയാണ് ആ cctv ക്യാമറ അവിടെ വെച്ചതും പക്ഷെങ്കിൽ അവനാ ക്യാമറ കാണുമെന്നോ എടുത്തു നോക്കുമെന്നോ ഞാനറിഞ്ഞിരുന്നില്ല….

നിങ്ങൾക്കെന്തിൻ്റെ കേടേന്നും മനുഷ്യ.. ഓരോ പൊട്ടത്തരം ചെയ്ത് വെച്ചിട്ട്…

”എന്നിട്ട് പിന്നയെന്താ സംഭവിച്ചത് ഒന്നു വേഗം പറയൻ്റെ മനുഷ്യാ….. ഇങ്ങനെ ടെൻഷൻ അടുപ്പിക്കാതെ….

അതെല്ലാം നമ്മളന്ന് കല്യാണത്തിനു പോയ ദിവസം അവൻ്റെ മൊബൈലിലേക്ക് ഷെയർ ചെയ്തിരുന്നു… അതിനു ശേഷമാണവൻ എല്ലാം നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *