അവളെന്തേലും പൊട്ടത്തരം പറഞ്ഞെന്ന് വിജാരിച്ച് നീയെന്തിനാ ചാടിക്കടിക്കാൻ പോയത്…
അതിനവളല്ലേ ഇങ്ങോട്ടേക്ക് വന്നത്…..
” ടീ കോപ്പേ…. അനു എന്നോടല്ലെ സംസാരിച്ചത്.. അതിനിടക്ക് നീയെന്തിനാ ഇടയിൽ കയറിയത് ?
അത് കൊണ്ടാണല്ലോ ഇതൊക്കെ സംഭവിച്ചത്… അപ്പോൾ ഞാൻ പുറത്തായി അല്ലെ?
അതല്ലെങ്കിലും അങ്ങന്നെ തന്നെയല്ലേ വരൂ …. നിനക്കിപ്പോ നമ്മളയൊന്നും കണ്ണിന് പിടിക്കൂലല്ലോ ….
രുക്കു… നീയൊന്ന് കൂടി അടുത്തേക്കിരുന്നാട്ടെ…
അതിന് ഞാനിപ്പോളും നിൻ്റെ അരികത്ത് തന്നെയല്ലേ ഉള്ളത്..
ടീ ഒന്നിങ്ങോട്ടിരി’
അതെന്തിനാ ഞാനങ്ങട്ടോരിക്കുന്നേ…. നിന്നെ അത്ര വിശ്വാസം പോരാ ….
അതെന്താ ഞാൻ പാവമല്ലേ….
ഹ ഉറങ്ങുമ്പോഴല്ലേ …
ഉവ്വ…
നീ കുറച്ച് നേരം തല മസ്സാജ് ചെയ്താട്ടെ എന്നും പറഞ്ഞ് ഞാനവളുടെ മടിയിൽ തല വെച്ച് കിടന്നു.. അറിയാതെ മയങ്ങിപ്പോയ് ..
”
”നന്ദൂട്ടാ….
ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ ..? സത്യം പറയണം’……
ആദ്യം ചോദിക്ക് എന്നിട്ടല്ലേ സത്യം പറയല്?
നിനക്കെന്ന ഇഷ്ടമാണോ..? കറക്ട് പറയണം.. ആണെങ്കിൽ എന്തർത്ഥത്തിൽ …
അതെ ഞാൻ പ്രതീക്ഷിച്ച ചോദ്യം എന്നിൽ നിന്നും അവൾ കേൾക്കേണ്ടതായിട്ടുള്ള വിശ്വസിക്കാവുന്ന ഉത്തരം..അതാണവള് പ്രതീക്ഷിക്കുന്നതും ….
അതെന്താണ് പെട്ടന്ന് പതിവില്ലാതെ… എന്നാൽ നീ കേട്ടോ … നിന്നെയെനിക്കിഷ്ടമാണ് പക്ഷെ ഏതർത്ഥത്തിലാണെന്ന് നിനക്കറിഞ്ഞൂടെ …
ചില സമയങ്ങളിൽ നിൻ്റെ പ്രസൻസ് ഞാനറിയാതെ തന്നെ വല്ലാത്തൊരു എനർ ജെറ്റിക്ക് മൂഡ് വരുന്നുണ്ട്.ഒരു പെങ്ങളായിട്ടും കൂടപ്പിറപ്പായിട്ടും…..
ഞാനെന്നവനെ തിരിച്ചറിഞ്ഞത് നീ എൻ്റടുത്ത് ഉള്ളപ്പോഴാണ്….
അപ്പോൾ അനുവോ….? അത് പോലെ ഗീതയോ…
രുക്കൂ നിനക്ക്… അതിന്
എങ്ങനെയെന്നോ ….. ഗീതയുടെയും നിൻ്റെയും എല്ലാ ചാറ്റ് കളും ചുറ്റിക്കളികളും എനിക്കറിയാം .. …
പക്ഷെ അങ്ങനെയെങ്കിൽ പിന്നെ നീയെന്തിനാണ് എന്നെ വലിച്ചിഴച്ചത്…. എനിക്കാഗ്രഹങ്ങളും ആശകളും തന്നത്… എന്തിനാണ് എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നത് ….
എന്നെയെന്തിനാണ് നീ കെട്ടിപ്പിടിച്ചത് ഉമ്മവെച്ചത്..
എന്നോട് പറ്റി ചേർന്ന് ഉറങ്ങിയതും എൻ്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിയത് .. മടിയിൽ തല വെച്ച് കിടന്നതും
നീയിറങ്ങിപ്പോയ നിമിഷം മുതൽ ഞാനനുഭവിച്ച ടെൻഷൻ… ഞാനനുഭവിച്ച വേദന എന്തിന് വേണ്ടിയാണ് ആർക്ക് വേണ്ടിയാണ് നിനക്ക് വേണ്ടിയാണ്. നിനക്ക് വേണ്ടി മാത്രം ..നീയെന്നവൻ എനിക്കാരായിരുന്നുവെന്ന് തെളിയിച്ചു .. എത്രയോ ദിവസം നിൻ്റെ ഫോട്ടോയും നോക്കി കരഞ്ഞിട്ടുണ്ട് … സ്വന്തമാകില്ലെന്നറിഞ്ഞിട്ടും .. നിൻ്റെ കളി ചിരികൾ എന്നെ തന്നെ ഞാൻ മറക്കുന്നു..
നീയെന്നെ വിളിച്ച നിമിഷം മുതൽ ഇവിടെം വരെ എങ്ങനെ വന്നുവെന്ന് എനിക്ക് തന്നെ അറിയില്ല …
അതിനിടയിൽ നിൻ്റെ ആക്സിഡൻ്റുമെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടവിടെ തളർന്നുവീണു…
നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നത്…… രുക്കു
… നിന്നോട് പറയാൻ പക്ഷ എനിക്ക് സാധിക്കില്ല.. കാരണം നിന്നയെൻ്റെ കൂട പിറപ്പായിട്ടാണ് ഇത്രനാളും ഞാൻ കണ്ടത് അങ്ങനെയേ കാണാൻ പാടുള്ളു ….അധവാ ഞാനങ്ങനെ ചെയ്യാത്ത നിമിഷം മുതൽ നമുക്ക് പലതും നഷ്ടപ്പെടും….. ഒരു പാട് പേരെ കണ്ണീര് കുടിപ്പിക്കും വെറുമൊരു പാഴ്ക്കിനാവായ് എല്ലാം മറക്കണം നീ.. നിൻ്റമ്മയ്ക്ക് കൊടുത്ത വാക്ക് … ചെറിയമ്മയുടെയും എൻ്റെ അമ്മയുടെയും അഭിലാഷങ്ങൾ ഇതിനിടയിൽ ഗീതയുടെ വരവും.. എനിക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹകനായി നോക്കി നിൽക്കാനെ സാധിക്കൂ……
ഞാനന്നവൻ എന്നോട് ചെയ്യുന്ന ചതിയാണിത്.. ഒരുത്തിയെ സ്നേഹിച്ചു കൊണ്ട് വഞ്ചിക്കുന്നു…. രുക്കു ഞാനെന്നവൻ നിനക്ക് മുന്നിൽ അടഞ്ഞ അദ്ധ്യായമാണ് അങ്ങനെ വരാവൂ…. അങ്ങനെ മാത്രം..
”ടാ…. നീയെന്താടാ പിച്ചും പേയും പറയുന്നത് ഉറക്കത്തില്… നന്ദൂട്ടാ…. ന്നും ‘ചോദിച്ച് അനുവന്നു…
അപ്പോൾ ഇത് വരെ കണ്ടതല്ലാം സ്വപ്നമായിരന്നുവന്നോ………. ഹോ ഭാഗ്യം…. ഇതൊരു മാതിരി …
