അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

അതൊരു സ്വപ്നം കണ്ടതാണേ… പൊന്നൂ…

അനൂ……

ഹ് മ എന്താ… നന്ദൂട്ടാ…

നീ പറഞ്ഞതൊക്കെ സത്യമാണോ … ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…..

ന്നാ വിശ്വസിക്കണ്ട…..

ഹ പിണങ്ങല്ലേ … നീയിങ്ങോട്ട് വന്നാട്ടെ….

അങ്ങനയിപ്പോ.. മോൻ സുഖിക്കണ്ട

എടി ദുഷ്ട്ടേ…. ഇത്രയ്ക്ക് പാടില്ലകെട്ടോ…..

മോനെ പെട്ടന്ന് ഉറങ്ങാൻ നോക്ക് .. ആ രുക്കു വെങ്ങാനും കയറി വന്നാൽ ഞാൻ പെട്ടത് തന്നെയാണ്…ന്നാ ഞാൻ പോയി

ഹും ……

#######

ഒരാഴ്ചയ്ക്ക് ശേഷം….

പക്ഷെ ഞാൻ പറഞ്ഞതവൾക്ക് വിശ്വാസമായില്ലന്ന് അവളുടെ പുരികം പൊക്കിയുള്ള നോട്ടത്തിൽ നിന്നും മനസ്സിലാകുന്നുമുണ്ട്….

രുക്കൂ നീയെന്നെ ഒന്ന് എണീപ്പിറ്റിരിപ്പിക്കാൻ സഹായിക്കുന്ന് പറഞ്ഞ് വിഷയം മാറ്റി കളഞ്ഞു..
ശേഷം മെല്ലെ അവളന്നെ എണീപ്പിച്ചിരിപ്പിച്ചു.പക്ഷെ എണീറ്റ് ഇരിപ്പിച്ച ശേഷം ഞാനവളെ മെല്ലെ ഇടം കൈ കൊണ്ടവളെ കെട്ടി പ്പിടിച്ചു…

എന്തോ എനിക്കെന്ത് സങ്കടമുണ്ടായാലും ഞാനവളെ കെട്ടിപ്പിടിക്കാറുണ്ടായിരുന്നു.. പണ്ട് മുതലേ ശീലമായത് കൊണ്ട് അവളും എന്നെ കെട്ടിപ്പിടിച്ച് കൊണ്ട്‌ എൻ്റ പുറത്ത് മെല്ലെ തഴുകാൻ തുടങ്ങി .. അവൾക്കറിയാം എൻ്റെ മനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും. അതിൻ്റെ ഒരു കാരണം അവളാണെന്നും അറിയാം …

ഞാനും അനുവും തമ്മിലുള്ള ഇരിപ്പ് വശം അവളറിഞ്ഞ ശേഷം പഴയ രുക്കുവായ് മാറാൻ ശ്രമിക്കുന്നുണ്ട് അവൾ.

ഞാനാണങ്കിൽ ചെറിയമ്മ പുറത്ത് പോയ സമയങ്ങളിൽ മുഴുവൻ സമയവും അനുവിൻ്റെ പിറകെയാണ്… ആദ്യം ബലം പിടിച്ചാണ് കിസ്സടിക്കുന്നതെങ്കിൽ ഇപ്പോൾ അവളുടെ സമ്മതത്തോടെയാണെന്ന് മാത്രം.. അതും വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പാക്കി മാത്രം….

ശേഷം അവളുടെ നെറ്റിയിൽ ഒരു മുത്തവും കൊടുത്ത് കൊണ്ട് ഞാൻ അവളിൽ നിന്നും വിട്ട് നേരെയിരുന്നു… പിന്നീട് എൻ്റെ നിർദ്ദേശം പ്രകാരം പതുക്കെ എന്നെയും താങ്ങി പിടിച്ച് പുറത്തേക്ക് നടന്നു.

എന്തോ ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ ഉൾക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു ഇപ്പോൾ…..

വാതില് തുറക്കുമ്പോൾ തന്നെയതാ ഞങ്ങളെയും ദേശ്യത്തോടെ നോക്കിക്കൊണ്ട് ഒരു പൂതന! സങ്കടമോ സന്തോഷമോ ന്നുള്ള നിസംഗത ഭാവത്തിൽ കൈയും കെട്ടി നോക്കി നിൽക്കുന്നു.

ഈയിടെയായ് അനുവിൻ്റെ സ്വഭാവം ഇങ്ങനെയാണ് ഞാനും രുക്കുവും തമ്മിൽ അധികമായ് ഇടപ്പെടുന്നത് കണ്ടാലോ സംസാരിച്ചാലോ ….പെട്ടന്ന് തന്നെ ദേഷ്യം പിടിക്കും..

എന്തോ ആ സമയത്ത് അവളിൽ നിന്നും ഞാൻ മനപ്പൂർവ്വം തന്നെ ശ്രദ്ദ മാറ്റിക്കളഞ്ഞു.. എന്താന്നറിയില്ല ചില സമയങ്ങളിൽ അവളുടെ ആ പഴയ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു എന്താന്നറിയാത്ത സൂചിമുന കൊണ്ട് നെഞ്ചിൽ കുത്തുന്നൊരു ഫീലിംഗ്…’ അതോ ഞാനവളോട് ചെയ്ത തൊട്ടിത്തരവോ….

കാലിൻ്റെ പ്ലാസ്റ്റർ എടുക്കാത്തത് കൊണ്ടും തലയിലെ മുറിവ് ഉണങ്ങാത്തത് കൊണ്ടുമുള്ള ചെറിയ പ്രോബ്ളം..

രുക്കുവിൻ്റെ ബാലൻസിംഗ് കുറവ് കോണ്ടോ മറ്റോ ഞാൻ വീഴാൻ പോയതും പെട്ടന്ന് തന്നെ അനുവന്നന്നെ താങ്ങി പിടിച്ചു … ഇതൊക്കെ കണ്ടിട്ട് രുക്കുവുണ്ട് അവിടെ നിന്നും വായും പൊത്തി ചിരിക്കുന്നു.

ൻ്റെ ദൈവമേ …. ഇവളിന്നെൻ്റ കണ്ട്രോൾ മൊത്തം ഇളക്കും… ഹോ എന്താ ഒരു പരിമളം അവളുടെ മുടിയിൽ നിന്നും വമിക്കുന്ന പ്രത്യേകമായ ഒരു വാസനയും അവളുടെ വിയർപ്പിൻ്റെയും മുല്ലയുടെയും ആ ഒരു സ്മെല്ല് എൻ്റെ നാസികയിലേക്ക് ശക്തമായി അടിക്കാനും തുടങ്ങി ..

അതോടെ രുക്കുവിനെ പൂർണ്ണമായ് മറന്ന് കൊണ്ട് ഞാനും എൻ്റെ അനുവും മാത്രമുള്ള ഞങ്ങളുടെ സ്വകാര്യ നിമിഷത്തിലാണ് ഞങ്ങളെന്ന് ഞാനറിയാതെ വിസ്മരിക്കുകയും അവളുടെ നുനുത്ത നുണക്കുഴി കവിളിൽ എൻ്റെ ചുണ്ടുകൾ മെല്ലെ എൻ്റെ സമ്മതം പോലും ചോദിക്കാതെ തന്നെ അനുവിൻ്റെ നുണക്കുഴി കവിളിലൊരു മുത്തമിട്ടു…..

ഖൊ .. ഖൊ.. ന്നുള്ള ആക്കി ച്ചുമക്കലാണന്നെ തിരികെ ഭൂമിയിലെത്തിച്ചത് പക്ഷെ എന്നെ അത്ഭുത പെടുത്തിയത് മറ്റൊന്നായിരുന്നു …

ഞാനെപ്പോഴൊക്കെ ഇത് പോലെ രുക്കുവുള്ള സമയം കിസ്സടച്ചിക്കൊ അപ്പോഴൊക്കെ എനിക്കിട്ട് എന്തെങ്കിലും പണി അവൾ തന്നിരിക്കും പക്ഷെ ഇവിടെ അതിൽ നിന്നൊക്കെ വിത്യസ്തമായി എന്നെ ഒന്നും ചെയ്തുമില്ല..
ആ മുഖത്തിപ്പോൾ കുറച്ച് നേരം മുന്നേ ഞാൻ കണ്ട ദേഷ്യ ഭാവമില്ല പകരം ശാന്തത നിറഞ്ഞ മുഖമാണവിടെ കണ്ടതും….. അതോടൊപ്പം പിന്നെയും ഉമ്മ തന്നോളൂന്നുള്ള ഭാവവും അതോട് കൂടി പൂർണ്ണമായും എന്നെ രുക്കുവിൽ നിന്നും വേർപ്പെടുത്തി എന്നെ പൂർണ്ണമായും അവളോടടുപ്പിച്ചു നിൽപ്പിച്ചു എന്നുള്ളതാണ്.. എതോ സ്വർഗത്തിലെ ഏഞ്ചലിനെ പോലെയാണ് അപ്പോൾ അവളെ എനിക്ക് തോന്നിയത്….

Leave a Reply

Your email address will not be published. Required fields are marked *