അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

” അതും ഇതും തമ്മിലെന്താണു ബന്ധം

ശ്ശൊ ഇങ്ങനയൊരു മണ്ടത്തി…സരോ അവനാ വീഡിയോ ആർക്കെങ്കിലും കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലോ നമ്മൾ കുടുങ്ങൂലെ….. ന്ന് പറയലും കോളിംഗ് ബെല്ല് അടിയലും ഒരുമിച്ചായിരുന്നു…

സരോ ആരാ വന്നതെന്ന് നോക്കിയാട്ടെ…..

”ഗീതേ ഇത് തന്നെയാണോ വീട്….

അതേടി ഇത് തന്നെയാണ്…

നിങ്ങളൊക്കെ ആരാ മക്കളെ….. ഇതിന് മുമ്പ് കണ്ടിട്ടില്ലാല്ലോ ….

കുറച്ച് ദൂരെ നിന്നും വരികയാണ്. ഞാനിവിടെ ആനന്ദിനെ അന്വേഷിച്ച് വന്നതാണ്..

അതിനവനിപ്പോ.. ഇവിടയില്ലാലോ ……

എവിടെ പോയതാ ആൻറി…

അതൊന്നും ഞാനറിയല്ല…. വന്നിരിക്കുന്നു ആനന്ദിനെ അന്വേഷിക്കാൻ ഒന്നു പോയാട്ടേ മക്കളേ .. ഇടങ്ങാറാക്കാതെ….

ഗീതേ ഇനിയിപ്പോ എന്താ ചെയ്യുക….. ഇവരെന്താടി ഇങ്ങനെ…

കിട്ടിപ്പോയ് … മോളേ കിട്ടിപ്പോയ്.

എന്ത് കിട്ടിപ്പോയെന്ന്….എന്തിനാടി ബഹളം വയ്ക്കുന്നത്

ഇതാടി ഫോൺ നോക്ക് ….. ഇവരെ കണ്ട് പിടിച്ചാൽ മതി..

ടീ ഗീതേ അവര് തന്നെയാ അത്…. ന്നാ വാ….

————————————-

ടാ നന്ദൂട്ടാ നിൻ്റെ ഫോൺ ബെല്ലടിയുന്നു… ഏതോ ഗീതാ ശൗരിയാണ് വിളിക്കുന്നത്…..

ആര് ഗീതാ ശൗരിയോ….
ഞാൻ പറഞ്ഞത് കുറച്ച് ഉച്ചത്തിലായെന്ന് അനുവിൻ്റയും രുക്കുവിൻ്റെയും നോട്ടത്തിൽ നിന്നും മനസ്സിലായി …….

ഗീതയെന്ന് കേട്ടതും എനിക്കെന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്…

പക്ഷെ അതിനായുസ്ല് വളരെ കുറവായിരുന്നു..

ചെറിയമ്മ എനിക്ക് തരുന്നതിന് മുമ്പ് തന്നെ അനുവത് കൈക്കലാക്കുകയും അവൾ ആൻസർ ചെയ്യുകയും ചെയ്തു .

എൻ്റെ നമ്പർ അവളുടെ കൈയ്യിലുണ്ടെങ്കിലും വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

പക്ഷെ എന്ത് കൊണ്ടോ അനുവിൻ്റെ ആ പ്രവർത്തി എനിക്കിഷ്ടമായില്ല.. എങ്കിലും ചെറിയമ്മ ഉള്ളത് കൊണ്ട് തൽക്കാലം സഹിച്ചെന്ന് മാത്രം.

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവളെനിക്ക് നേരെ ആ ഫോൺ വെച്ച് നീട്ടി .നീട്ടിയതും അതും പോരാഞ്ഞ് ഒരു പുച്ഛച്ചിരിയും.

അതോടെ എൻ്റെ ക്ഷമയും നശിച്ചു .അതോടെപ്പം അവൾ മുൻപേ പറഞ്ഞ .വാക്കുകളും അനുവാദമില്ലാതെ എൻ്റെ ഫോൺ അറ്റൻ്റ് ചെയ്തതുമല്ലാമായപ്പോൾ അവൾടെ മുഖം നോക്കി ഒന്നങ്ങ് പെടച്ചു.
.
എന്നിട്ട് …

നമ്മളോടെന്തേലും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള തൻ്റേടം വേണം അല്ലാതെ
മറ്റേsത്തെ ഒണക്ക ചിരിയുമായ് വന്നാൽ ഇനി ഇതല്ല ഇതിനേക്കാളും സ്ട്രോങ്ങിലായിരിക്കും കിട്ടുകയെന്നും പറഞ്ഞ്.

ഞാനെൻ്റെ ഫോൺ ചെവിയോടടുപ്പിക്കലും ബീപ് ബീപ്പ് സൗണ്ട് അടിയലും കൂടിയായപ്പോ പ്രാന്ത് പിടിച്ച അവസ്ഥയിലായ്.

അനുവിനെ തല്ലിയതിലുള്ള വിശമവും ഗീതയോട് ഒന്നും തന്നെ സംസാരിക്കാത്ത വിശമവും കൂടിയായപ്പോ.. മനസ്സിലന്തോ ഭാരം കൂടിയ പോലെ. ഒന്നു വേച്ച് പോയ എന്നെ അനു പിടിച്ചപ്പോൾ എനിക്കെന്ത് കൊണ്ടോ നമുക്കിഷ്ടമില്ലാത്ത ആരോ പിടിക്കുന്നൊരു ഫീലാണ് തോന്നിയത് .

ടീ രുക്കൂ … എന്നെയൊന്ന് പുറത്ത് പോകാൻ സഹായിച്ചാട്ടെ… ന്ന് പറഞ്ഞപ്പോൾ ഭൂമിയും ചവിട്ടിക്കുലുക്കി അവളകത്തോട്ട് പോയ്..

പക്ഷെ അതിനിടയിൽ ചെറിയമ്മ വന്നെൻ്റെ കൈകളിൽ പിടിച്ചു.

എന്തിനെന്ന ഭാവത്തിന് ചെറിയമ്മയെ നോക്കിയപ്പോൾ..

‘കരഞ്ഞ കണ്ണുകളുമായ് നിർവചിക്കാനാവാത്ത പല ഭാവങ്ങളും ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ പറ്റിയെന്നത് എന്നെ തന്നെ തളർത്തിക്കളഞ്ഞു.അതോടൊപ്പം ചെറിയമ്മ ചോദിച്ച ചോദ്യങ്ങൾക്കും എന്ത് മറുപടി താൻ കൊടുക്കുമെന്നതും എന്നെ സങ്കടത്തിലായ്ത്തി.

”എൻ്റെ മകളെ നീ എന്ത് കൊണ്ടാണ് തല്ലിയത്.. അതിൻ്റെ ആവശ്യമെന്താണ്.
ഞാനന്ന് നിന്നെ കൊണ്ടുവന്ന ദിവസം അനുവന്ന് നിന്നോട് പറഞ്ഞ വാക്കുകൾക്ക് പ്രതികരിക്കാത്ത നീ ഇപ്പോൾ ഇവിടെ കാണിച്ച ഈ ഷോ എന്തിനായിരുന്നു.

ചെറിയമ്മേ ഞാനത് പറയാൻ ശ്രമിക്കലും ഞാനെന്താണ് പറയുന്നതന്ന് കൂടി കേൾക്കാൻ കൂട്ടാക്കാതെ …

”ചെറിയൊരു മൊബൈലിൽ സംസാരിച്ചതിൻ്റേ പേരിലും പുച്ഛിച്ചതിൻ്റെ പേരിലും നീയവളെ തല്ലിയത് .. അതും ഞാൻ പോലുമവളെ ഇത് വരെ അടിച്ചിരുന്നില്ല .എന്നിട്ടും എൻ്റെ കൺമുന്നിൽ വെച്ച് തന്നെ എൻ്റെ മോളെ അടിച്ചത് എന്തിനാണ്.

Leave a Reply

Your email address will not be published. Required fields are marked *