അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

”ഹാ ഞാനിത് കുറച്ച് നേരമായ് കാണുന്നു എന്താ നീയൊന്നും പറയാത്തത് എന്ന് ഇപ്പം ചിന്തിച്ചതേയുള്ളൂ.. അതിനു മാത്രം നിൻ്റെ ആരാണോ ഇവള് .. നിനക്കെന്നെ അറിയില്ലേ …. അത്രയ്ക്ക് വെറുത്തു പോയോടാ എന്നേ…

ഞാനൊരു തെറ്റ് ചെയ്തിരുന്നു ശരിയാണ്. നിൻ്റെ ചെറിയമ്മ അങ്ങനയൊക്കെ പറഞ്ഞത് കൊണ്ട് ഞങ്ങള് വിശ്വസിച്ച് പോയ് ക്ഷമിക്കടാ…. നന്ദൂട്ടാന്നും പറഞ്ഞ് പൂർവ്വാധികം ശക്തിയോടെ കരയാൻ തുടങ്ങി ….

അതിനെനിക്കെന്താ… നിങ്ങളൊക്കെ എന്നെ പറ്റി ഇത്രയുമല്ലേ മനസ്സിലാക്കിയത് .. നീയെൻ്റെ ആരൊക്കൊയോ ആണെന്നും അമ്മയും നീയുമെന്നെ വിശ്വസിക്കുമെന്ന് മാത്രം ഞാൻ ചിന്തിച്ചു ..

അതിൻ്റെ തെറ്റ്… ഇനിയും ആ തെറ്റ് ഞാനവർത്തിക്കില്ല… നിങ്ങളാരും എന്നോട് സംസാരിക്കാൻ വരരുത് അത്രത്തോളം വെറുത്തു പോയ് ഞാൻ….

”അപ്പോൾ ഈ അമ്മയേം മോൻ വെറുത്തു അല്ലേ .. ഞങ്ങളോട് നീ ക്ഷമിക്കണമെന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ.. അത്രയ്ക്കും ഞങ്ങൾ മോനെ സങ്കടപ്പെടുത്തിയില്ലേ ….. ന്നും പറഞ്ഞ് കമലാക്ഷിയമ്മ അകത്തേക്ക് വന്നു ..

അമ്മയോ’ ആരുടെ…. എനിക്കൊരു അമ്മയും ഇല്ല ബൊമ്മയും ഇല്ല … ആൻ്റിയെന്താ ഇവിടെ..

”വേണ്ട ഇനി ഒന്നും പറയേണ്ട …. രുക്കൂ നീ ഇവൻ്റെ സാധനങ്ങളൊക്കെയും എടുത്ത് പേക്ക് ചെയ്താട്ടെ.. :

എന്തിന്….

ഇതൊക്കെയും കണ്ടിട്ട് അനുവാകെ മൊത്തം കൺഷ്യൂഷനിലാ ഉള്ളത്… അത് പോലെ ഇത്ര നേരവും സംസാരിച്ചതൊക്കെ മറ്റൊരാൾ കേട്ടതിലുള്ള സങ്കോചവും ..

അതേസമയം അനുവിനോട് ചെറിയമ്മയേ വിളിക്കാൻ ആഗ്യത്തിലൂടെ പറഞ്ഞു..

ഹാന്നും പറഞ്ഞ് അവള് പുറത്തേക്ക് പോയ്…

”എന്തിനെന്നോ ഇനി മുതൽ നീ എൻ്റെ വീട്ടിലാ താമസിക്കുന്നത്..

എന്ന് ആൻ്റി മാത്രം തീരുമാനിച്ചാൽ മതിയോ.?

”ഹാ .. തൽക്കാലം ഞാൻ തീരുമാനിക്കും.

തീരുമാനിക്കലേ ഉണ്ടാവൂ നടക്കില്ല … ഞാനെന്തിനാണ് നിങ്ങളുടെ അടുത്ത് വരുന്നത്… നമ്മൾ തമ്മിലതിന് യാതൊരു ബന്ധവുമില്ലാലോ .. മനസ്സിൽ വളരെയേറെ സങ്കടത്തോടെയും ദു:ഖത്തോടെയുമാണ് ഞാനവരോട് അത്രയുമൊക്കെ പറഞ്ഞത്.

എത്രയൊക്കെ പറഞ്ഞാലും ഒരമ്മയുടെ സ്നേഹവും വാത്സല്യവും ഞാനറിഞ്ഞത് അവരിലൂടെയാണ്..

”അത് നീയാണോ തീരുമാനിക്കേണ്ടത്……

അതെ ഇപ്പോൾ ഞാൻ തന്നെയാണ് തീരുമാനിക്കേണ്ടത്..

നിങ്ങളൊക്കെ പറയുമ്പോൾ ചാടിക്കളിക്കുന്ന പാവയാണോ ഞാൻ…
നിങ്ങളെപ്പോഴെങ്കിലും എൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചിട്ടുണ്ടോ ..ആൻറിയെന്ന് വിളിച്ച എൻ്റെ നാവിൽ നിന്നും അമ്മേയെന്ന് ഞാൻ വിളിച്ചിരുന്നില്ലേ നിങ്ങളെ .. എന്നെ ഇപ്പോൾ പരിചരിക്കുന്ന ചെറിയമ്മയെപ്പോലും ഞാനങ്ങനെ വിളിച്ചിട്ടില്ല…

ഒരമ്മ മകനെയൊരിക്കലും അവശ്യസിക്കില്ലെന്ന് ഞാൻ പറഞ്ഞ് പഠിപ്പിച്ച എൻ്റെ മാത്രം മണ്ടത്തരം..

ഞാനതിന് സ്വന്തം മകനല്ലാലോ ആരോരുമില്ലാത്ത അനാഥനല്ലേ…

”മോനേ’……….

പ്രതീക്ഷിക്കാതെയുള്ള ചെറിയമ്മയുടെ കടന്ന് വരവിൽ പറയാൻ വന്നതൊക്കെ കമ്മലാക്ഷിയമ്മയിൽ തന്നെ ഒതുങ്ങി……!

_________________________________________________________

രണ്ടാഴ്ച്ചകൾക്ക് ശേഷം…….

നന്ദൂ ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു.. അവള് പാവമായത് കൊണ്ടാ നീ പറഞ്ഞിട്ട് ഒന്നും മിണ്ടാതെ പോയത് ഞാനാറ്റമായിരിക്കണം നിൻ്റെ തല മണ്ട നോക്കി ഒന്നങ്ങ് തരും

” ടി ഞാൻ പറഞ്ഞത് കൂടിപ്പോയ്ക്കോ…

ഇല്ല പിന്ന.. നിനക്കെന്താട പറ്റിയത്. നീ വളരെ മാറിപ്പോയിരിക്കുന്നു… ഇങ്ങനെയൊന്നും ഞാനറിയുന്ന നന്ദൂട്ടൻ സംസാരിക്കില്ലായിരുന്നു..

ഹ ഹ ഇത് നല്ല തമാശ….. നീയറിയുന്ന നന്ദൂട്ടൻ ഞാനറിയുന്ന നന്ദൂട്ടൻ ഇതിനൊക്കെയിനി പ്രസക്തിയില്ല…

ടാ മണ്ടൻ കൊണാപ്പാ… നിൻ്റെ ഉദ്ദേശമെന്താന്ന് എനിക്കൊരു പിടുത്തവുമില്ല… നീയല്ലെ പറയല് അവള് നിൻ്റെ ജീവനാണ് പാതിയാണ് അതാണ് ഇതാണ്ന്നൊക്കെ എന്നിട്ടെന്തിനാ… പൊട്ടാ അവളോട് വെറുതെ ചൂടായത്…

” ആഹാ ഇപ്പോ ഞാനായോ കുറ്റക്കാരൻ? ഇത് നല്ല പരിപാടിയാണല്ലോ ….

വന്ന് കയറിയതും നീയെല്ലെ അവളുടെ നേർക്ക് ചാടിക്കടിക്കാൻ പോയത്…. പുല്ലേ…

Leave a Reply

Your email address will not be published. Required fields are marked *