അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

മതി ചെറിയമ്മേ …

” ഞാനിനിയും പറയും എന്തേ നീയെന്നെയും തല്ലുമോ …..
നിനക്കിടാൻ ഡ്രസ്സുകൾ വാങ്ങിത്തന്നും .നല്ല ഭക്ഷണം തന്നു. കിടക്കാനൊരിടം തന്നു. നിൻ്റെ എല്ലാ തെറ്റ് കുറ്റങ്ങളും മറന്ന് നിന്നെ സ്നേഹിച്ചു .നീയൊരാൾ കാരണം ഞാനെൻ്റെ ഭർത്താവിൽ നിന്നും വരെ അകന്ന് കഴിഞ്ഞു .അവരുടെ അച്ചൻ്റെ സ്നേഹം നിഷേധിച്ചു എന്നിട്ടും നിനക്കെങ്ങനെ എൻ്റെ മോളെ തല്ലാൻ കഴിഞ്ഞു .നിന്നെ വീട്ടിൽ നിന്നും വരെ അടിച്ചിറക്കിയതല്ലേ .. എന്നിട്ടും നിനക്കു വേണ്ടി…
നിന്നെ ഞാൻ സ്വയം കൂട്ടിക്കൊണ്ട് വന്നതുകൊണ്ടും നിൻ്റെ ആരോഗ്യം ശരിയല്ലാത്തത് കൊണ്ടും .. ഞാനിവിടുന്ന് ഇറക്കി വിടില്ല..
ഇനിയൊരു ബന്ധവും നമ്മൾ തമ്മിലില്ല.. ഇവിടെയൊരു വാടകക്കാരനെ പോലെ നിനക്ക് കഴിയാം. ഭക്ഷണവും തരാം ഇനിയെന്ന ചെറിയമ്മയെന്ന് വിളിക്കരുത്.. പക്ഷെ ഇതൊക്കെ എൻ്റെ മോളോട് ക്ഷമ ചോദിച്ച് അവൾ ക്ഷമിച്ചാൽ മാത്രം ..

അപ്പോൾ ചെറിയമ്മയിൽ ഞാൻ കണ്ടത് എന്നെയന്ന് അച്ഛനെന്ന ആളിനാൽ തല്ലാൻ പറഞ്ഞ സരോജാമ്മയുടെ മുഖഭാവമാണ്!

വേണ്ട മതി… ഇനിയൊന്നും പറയേണ്ട. നിങ്ങൾ പറഞ്ഞ് വരുന്നത് എനിക്കറിയാം …
രുക്കൂ നീ ചെറിയമ്മയുടെ റൂമിൽ നിന്നും എൻ്റെ ബാഗ് മാത്രം ഇങ്ങെടുത്താട്ടെ.. …

ഇനി കുറച്ച് കാര്യങ്ങൾ ഞാനങ്ങോട്ട് പറയാം ..

അതിനിടയിൽ രുക്കുവിനോട് ടാക്സി വിളിക്കാനും പറഞ്ഞു.

ഇത്രകാലവും നിങ്ങളെന്നെ സ്നേഹിച്ചതിൽ ആത്മാർത്ഥതയുണ്ടെന്ന് വിശ്വസിച്ച ഞാനൊരു മണ്ടൻ.. ഇത്ര നേരവും നിങ്ങൾ പറഞ്ഞതിൽ നിന്ന് ഒന്ന് മനസ്സിലായ്‌. നിങ്ങളെന്നെ സ്നേഹിച്ചത് മുഖത്തൊരു കപടമാകുന്ന മുഖം മൂടി വെച്ചിട്ടാണെന്ന്.. ഇത്രകാലവും ഇവിടെ താമസിപ്പിച്ചതിനും മറ്റുമായ് പറയാതെ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി എനിക്ക് വേണ്ടി ചെലവാക്കിയ പണം മുഴുവൻ നയാ പൈസ ചിലവാക്കാതെ നിങ്ങളുടെ അക്കൗണ്ടിൽ ഇട്ട് തരാം.. കൂടുകയുമില്ല കുറയുകയുമില്ല.. ഓശാരം സ്വീകരിക്കുന്നതല്ല..

ഇവിടം മുതൽ ഞാനാരോ.. നിങ്ങളാരോ …. ചില സത്യങ്ങൾ നിങ്ങളിനിയും മനസ്സിലായിക്കില്ല. ഇനി മുതൽ നിങ്ങൾ അറിയാൻ പോകുന്ന സത്യങ്ങൾക്ക് വെറുമൊരു ചാരത്തിൻ്റെ അർത്ഥം മാത്രമായിരിക്കും.. ഇനി നമ്മൾ തമ്മിൽ കാണില്ല. ഇനിയൊരു പക്ഷെ നമ്മൾ തമ്മിൽ കാണുന്ന അവസ്ഥ വരികയാണെങ്കിൽ അന്നേ ദിവസം എൻ്റെ മരണമായിരുക്കും നിങ്ങൾ കാണുക.. നിങ്ങളുടെ ഭർത്താവിന് എന്നെ പറ്റിയുള്ള എല്ലാ സത്യങ്ങളും അറിയാം.. അദ്ദേഹവും കൂടി പറഞ്ഞത് കൊണ്ടാണ് ഞാനിവിടെ വന്നതും.. ഞാൻ കാരണം ഇനി നിങ്ങൾ വിശമിക്കേണ്ടിവരില്ല!

മറുപടിക്ക് കാത്ത് നിൽക്കാതെ രുക്കുവിൻ്റെ കൈയ്യും പിടിച്ച് വീട്ടിൽ നിന്നിറങ്ങലും മറ്റൊരു കാർ ഞങ്ങളുടെ തൊട്ട് മുന്നിലായ് നിന്നതും എന്തിനെന്നറിയാതെ ഹൃദയം തുടിക്കാൻ തുടങ്ങി …

ജീവിതത്തില്‍ ഒരു പക്ഷെ ഹൃദയത്തില്‍ അഗാധമായി പതിഞ്ഞ വേദന.. ആഗ്രഹിച നിമിഷത്തിന്റെ അര്‍ഹിക്കുന്ന പ്രഹരം.. “എന്തിനു വേണ്ടി .. ഇത്രയും അനുഭവിക്കാന്‍ ഞാന്‍ എന്തു തെറ്റു ചെയ്തു.. വരരുതായിരുന്നു ഞാന്‍ .. ആഗ്രഹിക്കാന്‍ പാടില്ലായിരുന്നു.. “അവന്റെ മനസ്സു എന്തിനണെന്നില്ലാതെ പൊട്ടിതെറിച്ചു.. ഇന്നീ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. തൻ്റെ അമ്മയുടെ മരണ ദിവസം അതിൻ്റെ മുന്നോടിയായ് പകൽ പോലെ തെളിഞ്ഞമാനം ഇരുൾ മൂടിയ മഴയുടെ അന്ധകാരത്തിൻ്റെ മിന്നൽ വെളിച്ചത്തിലേക്ക് രൗദ്രഭാവം നൽകി ഒരായിരം ജലകണികകൾ ഭൂമിയിലേക്ക് പതിച്ചു!!! അതോടൊപ്പം അനാഥനന്ന അനശ്വരമായ ആനന്ദം ഇനി മുതൽ ആനന്ദിൻ്റെ അനശ്വരമായ ആനന്ദത്തിലേക്ക് കടക്കുകയാണന്നറിയിക്കുന്നു..

തുടരണമെന്നുള്ളത് നിങ്ങളുടെ ആഗ്രഹം പോലെ… തൽക്കാലം വിട പറയുകയായ്….. സ്നേഹത്തോടെ MJ

Leave a Reply

Your email address will not be published. Required fields are marked *