അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

” ദേ… തന്തേ ഉള്ള കാര്യം പറഞ്ഞേക്കാം….

വെറുതെ എന്നേ കൊണ്ട് കടും കൈയ്യൊന്നും ചെയ്യിപ്പിക്കരുത്…

അത് പോലെ ദേ ഇവളില്ലെ…

അനുവിൻ്റെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ നിങ്ങളെ കൊണ്ട് സാധിക്കില്ല.. കാരണം അനു ആനന്ദിൻ്റെയാണ് ..

ആനന്ദിൻ്റെ മാത്രം …

അത് കൊണ്ട് തന്നെ ഇവളുടെ നേർക്കുള്ള നിങ്ങളുടെ ‘ കുരച്ച് ചാട്ടമില്ലെ അതങ്ങ് നിർത്തിക്കളഞ്ഞോ…..

ഇല്ലെങ്കിൽ ഭാസ്കര കൈമളിൻ്റെ ‘ജീവിതം ഒരോർമ്മ മാത്രമാകും കൂട്ടത്തിൽ നിങ്ങളുടെ ഭാര്യയുടെ അന്ത്യവും…

” ഇതും കൂടെ നിങ്ങൾ കേട്ടോ ….എൻ്റെ പേര് ആനന്ദ് എന്നാണ് പുത്തോല തറവാട്ടിൽ പരേതയായ ശ്രീലക്ഷ്മിയിൽ പിറന്ന ഒരേ ഒരു മകൻ .

അവൻ്റെ അച്ഛനൊരു ആണും പെണ്ണും കെട്ട വർഗത്തിലുള്ളവനാണെന്നു മനസ്സിലാക്കിയതുകൊണ്ടും തങ്ങളുടെ മകനെ കൊല്ലാൻ ആളയച്ച നിങ്ങളൊയൊക്കെ അച്ചാന്ന് വിളിക്കാൻ സംസ്കാരം അനുവദിക്കുന്നില്ല.

‘ നന്ദൂട്ടാ ഇനി മതിയാക്ക് ചോര വല്ലാതെ വരുന്നുണ്ട്…..

സാരമില്ല അനുവേ ……കുറച്ച് ചോരയൊക്കെ വരട്ടെ ഇത്രകാലം ഞാൻ അനുഭവിച്ചതിൽ നിന്ന് കുറച്ചെങ്കിലും ആശ്വാസം കിട്ടണമെങ്കിൽ എനിക്ക് പറയാനുള്ളത് പറയട്ടെ ഇല്ലെങ്കിൽ അതൊരു വിങ്ങലായി മാറും.. ”

അത് പോലെ എനിക്ക് സംഭവിച്ച ആക്സിഡൻ്റ് പോലെ ഇനിയും മറ്റ് വല്ലതും സംഭവിച്ചാൽ ‘നിങ്ങളെയും നിങ്ങളുടെ ഭാര്യയെയും ഉടലോടെ പച്ചയ്ക്ക് കത്തിക്കും ഞാൻ
” നീയെന്തൊക്കെയാ ടാ നന്ദൂട്ടാ വിളിച്ച് പറയുന്നതെന്ന ചോദ്യവും ചോദിച്ച് ചെറിയമ്മ എൻ്റെടുത്തേക്ക് വന്നു …..

”മോനേ… നീയെന്താ പറയുന്നതെന്ന വല്ല ബോധവും ഉണ്ടോ ? അത് നിൻ്റെ അച്ച നാടാ….. ന്നും പറഞ്ഞ് മുത്തശ്ശൻ ഇടയിൽ കയറി…

ദേ മുത്തശ്ശ സ്വന്തം മകനെ ലോറി കൊണ്ട് കൊല്ലാൻ ശ്രമിച്ചവന അച്ചനന്ന് വിളിക്കാൻ എന്ന കൊണ്ടാവില്ല… സ്വന്തം മകളുടെ ഭർത്താവെന്ന രീതിയിൽ മുത്തശ്ശന് അയാളോട് സംസാരിക്കാം എന്നെയതിന് പ്രതീക്ഷിക്കരുത്..

കുറച്ച് മുന്നേ ചെറിയമ്മ എന്നോട് ഒരു സംശയം പറഞ്ഞിരുന്നില്ലേ …..

അതിനുള്ള ഉത്തരമാണ് ഞാൻ ഇപ്പോൾ പറഞ്ഞത്….

അതെ അച്ചനായിരുന്നു… എനിക്കാക്സിഡൻ്റ് ഉണ്ടാകുന്ന മുന്നേ വരെ …. ഇനിയാരുമല്ല.. ഞങ്ങൾ തമ്മിൽ യാതൊരു വിധ ബന്ധവുമില്ല…

ചെറിയമ്മയും കൂടെ അയാളെ എൻ്റെച്ചനായി പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ ആനന്ദ് എന്നുള്ളവൻ ഇവിടെ നിന്നും പടിയിറങ്ങും. ഈ നിമിഷം മുതൽ ഇനിയുള്ള തീരുമാനം നിങ്ങളുടേതാണ്….

ഞാനിവിടം വിട്ട് പോകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ
നന്ദൂട്ടനെന്ന് വിളിച്ചത് ആത്മാർത്ഥമായിട്ടെങ്കിൽ
ഇത് വരെ സ്നേഹിച്ചതും പരിചരിച്ചതും സത്യമാണെങ്കിൽ
ഈ നിമിഷം ഇയാളോട് ഇവിടുന്ന് പോകാൻ പറയണം… ഇപ്പോൾ തന്നെ…!

രണ്ടായാലും ‘എനിക്ക് ‘സ്വീകാര്യം !

ചെറിയമ്മ മറ്റൊന്നു ആലോചിക്കാതെ

ഭാസ്ക്കരേട്ടാ.. ഈ നിമിഷം മുതൽ ഈ വീട്ടിൽ നിന്നും ഇറങ്ങണം… ഇനി ഇവനെയും ഞങ്ങളെയും അന്യേഷിച്ച് ഈ പടി കയറാൻ പാടില്ലാന്ന് പറയലും ഇവനെ കൊല്ലാൻ കൂട്ടുനിന്നവൻ ഇനി ഇവിടം വരാനും പാടില്ലാന്ന് പറയലും ഞാൻ പോയിട്ട് ചെറിയമ്മയെ ഉമ്മ വെച്ചതും ഓൺ ദ സ്പോട്ടിലായിരുന്നു…..

പെട്ടന്ന് തന്നെ അയാൾ ഞങ്ങളുടെ ഇടയിൽ കയറി സംസാരിക്കാൻ തുടങ്ങി …

നിന്നോടാരാണ് പറഞ്ഞത് … ഞാനാണന്ന് .?ഞാൻ പോലും അറിയാത്ത കാര്യം അനാവശ്യമായ് എൻ്റെ തലയിൽ കെട്ടി വെയ്ക്കാനുള്ള നിൻ്റെ സാമർത്ഥിയമില്ലേ .അതൊരിക്കലും നന്നല്ല…അത് പറയുമ്പോൾ അയാളറിയാതെ വിക്കുന്നുണ്ടായിരുന്നു…

ഇനിയും എൻ്റെ വായിൽ നിന്ന് തന്നെ നിങ്ങൾക്ക് കേൾക്കേണമോ…

എന്നെയന്ന് ലോറി ഇടിച്ച് തെറുപ്പിക്കുമ്പോൾ ഞാൻ കണ്ടിരുന്നു .അതിനകത്തുള്ള വ്യക്തിയെ അതും നിങ്ങൾക്ക് പ്രിയങ്കരനായ നിങ്ങളുടെ വിശ്വസ്തനായ വിശ്വസ്തരിൽ ഒരാൾ…

അത് പോലെ ഞാനിവിടെ നിൽക്കുന്ന ഓരോ നിമിഷവും നിങ്ങളുടെ കൂട്ടുകാർക്ക് തീരാ അസ്വസ്ഥതയും പകയും കൂടി കൊണ്ടേയിരിക്കും ….

എന്തിനാണെന്ന കൊല്ലാൻ നോക്കിയതന്ന് എനിക്കറിയില്ല…

അയാളെ ഇപ്പോൾ ഞാൻ കാട്ടികൊടുക്കില്ല പക്ഷെ അയാളറിയാതെ തന്നെ അയാളുടെ മരണം അയാളെയും തേടിവരും….
അതിനുള്ള സമയം അടുത്തെത്തിയിരിക്കുകയാണ്……

Leave a Reply

Your email address will not be published. Required fields are marked *