അവൾ എന്റെ അടുക്കലേക്കു വരാൻ നിന്നപ്പോൾ ചുണ്ടത് വിരൽ വെച്ച് ഞാൻ അവൾക്കു സിഗ്‌നൽ നൽകി . വേഗം കാൾ കട്ട് ചെയ്ത് ഞാൻ റൂമിലേക്ക് കയറി .
‘വീണ ആയിരുന്നു ല്ലേ’
‘ഉം , അതെ, ഇന്നു വിളിച്ചിട്ടിലായിരുന്നു ‘
ഞാൻ കുറച്ചു കനത്തിൽ എന്റെ ഗ്ലാസ്സിലേക്കു ഒരു പെഗ്ഗ് കൂടെ ഒഴിച്ചു ,
‘നിനക്ക് വേണോ’
‘ഹെയ് , വേണ്ട’
‘ഒന്നൂടെ കഴിച്ച് നോക്ക് , എന്താ സംഭവിക്കുക എന്ന് അറിയാലോ ‘ഇതും പറഞ്ഞു ഞാൻ കുറച്ചു കനത്തിൽ അവൾക്കും ഒന്നൊഴിച്ചു . ശേഷം അവള്കുള്ളതിൽ നാരങ്ങാ പിഴിഞ്ഞ് 7 അപ്പ് ഒഴിച്ച് കൊടുത്തു . എന്റെതിൽ വെള്ളം ഒഴിച്ച് ഞാൻ കമഴ്ത്തി .
ചിക്കൻ കഷ്ണം എടുത്ത് കടിച്ചു . റൂമിലെ സ്മാർട്ട് ടീവി യിൽ ഞാൻ യൂട്യൂബ് കണക്ട് ചെയ്ത ചെറിയ സൗണ്ടിൽ പാട്ടു വെച്ചു .
അവളുടെ സൈഡിലേക്ക് നോക്കി. തല പുറകിലേക്ക് ചായ്ച്ചു വെച്ച് ഇരിക്കുകയ്യായിരുന്നു അവൾ . കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല .
‘ഹരിയേട്ടാ ‘
‘ഓ ‘ ഞാൻ വിളി കേട്ടു ‘
‘ഓക്കേ ആണോ ‘
‘മ് ,ഞാൻ ഓക്കേ ആണ് , നീയോ’
‘എനിക്ക് കുഴപ്പൊന്നുല്ല , ഇന്നലെ എന്തോ ആയി പോയി , ഇനി നമുക്ക് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കേണ്ട ഹരിയേട്ടാ , പാസ്ററ് ഈസ് പാസ്ററ് .’
‘ഞാൻ ശ്രമിക്കുന്നുണ്ടെടോ , ചിലപ്പോ കല്യാണം ഒക്കെ കഴിഞാൻ അങ്ങനെ അങ്ങ് ശെരിയാവുമായിരിക്കും’
അപ്പോളും അവൾ നേരത്തെ ഉള്ള അതെ പൊസിഷനിൽ ആയിരുന്നു .അടിച്ചത് അവളിൽ പണി തുടങ്ങി എന്ന് എനിക്ക് മനസ്സിലായി,എനിക്കും തലയ്ക്കു ചെറിയ ഒരു മിന്നൽ ഉണ്ടായിരുന്നു .
‘ഹരിയേട്ടാ,’
‘പറയടോ ‘
‘ഒന്നൂല്ല , വെറുതെ വിളിച്ചതാ ‘
‘എങ്ങനെ’ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
അവൾ എണീറ്റ് എന്റെ അടുത്തെക്കായി ഇരുന്നു , ‘ഒന്ന് കൂടെ കഴിച്ചാലോ’ അവളത് ചോദിക്കുമ്പോൾ ചുണ്ടിൽ ഉണ്ടായിരുന്ന ഒരു കള്ള ചിരി , എന്റെ സാറേ ……
‘ഒന്നോ രണ്ടോ കഴിക്കാം ‘ ഞാൻ പറഞ്ഞു
‘എന്നാൽ ഞാൻ ഒഴിക്കാം ‘അവൾ കുപ്പിയെടുത്ത് അളന്നു ഒഴിച്ചു .
‘ഇനി വേണോ ,രാവിലെ പോവാൻ ഉള്ളതാണ് . ഞാൻ പറഞ്ഞു ,അത് കേട്ട് അവളൊന്നു ചിരിച്ചു . അതിനു നാളെയാവണ്ടേ ഹരിയേട്ടാ എന്ന് പറഞ്ഞു അവൾ ഗ്ലാസ് എടുത്ത് എനിക്ക് നീട്ടി
ആ പെഗ്ഗും ഞങ്ങൾ അകത്താക്കി …
‘ഇപ്പൊ നല്ല സുകണ്ടു ഹരിയേട്ടാ’
‘ഈ സുഖം മതി ട്ടാ’
‘മതിയല്ലോ , ഇത്രേം മതി ‘ അവൾ അത്യാവശ്യം മൂഡ് ആയിരിക്കുന്നു .
ഇപ്പോൾ ഞങ്ങൾ വളരെ ചേർന്നാണ് ഇരിക്കുന്നത് .
അവൾക്കുള്ളതിൽ നാരങ്ങാ നന്നായി പിഴിഞ്ഞിട്ടുണ്ടായിരുന്നത് കൊണ്ട് മൂഡ് അധിക സമയം നിൽക്കാൻ സാധ്യത ഇല്ല.
അവൾ എന്നിലേക്ക് കൂടുതൽ ചേർന്നിരുന്നു .
‘ഉറക്കം വരുന്നുണ്ടോ ‘ഞാൻ ചോദിച്ചു
‘ഇല്ലല്ലോ’
‘പിന്നെന്താ ഇങ്ങനെ മൂഡ് ഓഫ് ആയ പോലെ ഇരിക്കുന്നെ ‘
‘അറിയില്ല ഹരിയേട്ടാ , എന്താണാവോ ‘ അതും പറഞ്ഞു അവൾ മെല്ലെ എന്റെ തോളിലേക്ക് ചാരി . അവളുടെ തല എന്റെ ഷോള്ഡറില് ആയി വെച്ചവൾ കിടന്നു . പുറത്തു മഴ പെയ്യാൻ തുടങ്ങിയിരുന്നു .
ഞാൻ എന്റെ ഇടതു കൈ അവളുടെ ഇടതു കൈത്തണ്ടക്കു മുകളിൽ വച്ചു . ഒന്ന് മുറുക്കി, ശേഷം എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു .
അവൾ ടീവിയിൽ നോക്കി കിടക്കുകയാണ് . പക്ഷെ അവളുടെ ശ്രെദ്ധ ടീവിയിൽ അല്ല .
‘ഹരിയേട്ടാ ‘
‘ഓ , എന്താ മോളെ ‘
‘ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കാൻ കാരണം എന്താണെന്നു അറിയാമോ ‘
‘എന്താ ‘ഞാൻ ചോദിച്ചു
‘ഹരിയേട്ടൻ അന്ന് പറഞ്ഞിരുന്നില്ലേ , നമുക്ക് അടുത്ത ജന്മത്തിൽ ഒന്നിക്കണം എന്ന് . ഓർമ്മയുണ്ടോ ‘
‘പിന്നെ . അത് പറഞ്ഞപ്പോൾ അന്ന് നീ ‘ആദ്യം ഈ ജന്മത്തിലെ കാര്യം നോക്കാം എന്നിട്ടല്ലേ അടുത്ത ജന്മം ‘ എന്നല്ലേ പറഞ്ഞത്, എനിക്ക് നല്ല ഓര്മ ഉണ്ട് ‘
‘എന്നാൽ അങ്ങനല്ല ഹരിയേട്ടാ , ശെരിക്കും നമ്മൾ ഈ ജന്മത്തിൽ ഒന്നിക്കേണ്ടവരായിരുന്നു , എന്റെ പിടിപ്പുകേട് കാരണം ആണ് അത് സംഭവിക്കാതെ പോയത് . പക്ഷെ ഇപ്പോൾ നോക്കിയേ … മറ്റൊരു രാജ്യത്ത് ,ലോകത്തിന്റെ മറ്റൊരു കോണിൽ വെച് തീരെ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ നമ്മൾ ,ഇപ്പോൾ ഇതാ ഒരു മുറിയിൽ ചേർന്നിരിക്കുന്നു . ദൈവം എന്തോ കരുതി കൂട്ടി നമ്മളെ ഒന്നിപ്പിച്ചത് പോലെ ‘
